|
കപ്പ കറ്റലേറ്റ് Tapioca Cutlet Kappa Cutlet
ആവശ്യമുള്ള സാധനങ്ങൾ
കപ്പ അരക്കിലോ
സവാള രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി 2 ടേബിൾ സ്പൂൺ അരിഞ്ഞത്
വെളുത്തുള്ളി രണ്ട് ടേബിൾസ്പൂൺ അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം വട്ടത്തിൽ അരിഞ്ഞത്
കറിവേപ്പില 2 തണ്ട്
ഉപ്പ് ആവശ്യത്തിന്
ഗരംമസാല അര ടീസ്പൂൺ
മുളക് പൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
മുട്ട 2 എണ്ണം
ബ്രഡ് 5 സ്ലീസ് പൊടിച്ചത് .
പാകം ചെയ്യുന്ന വിധം
കപ്പ ഉപ്പിട്ട് വേവിച്ച് ഊറ്റിയെടുക്കുക.
പാനിൽ എണ്ണ ചൂടായതിനു ശേഷം വെളുത്തുള്ളി ഇഞ്ചി പച്ചമുളക് സവാള എന്നിവയിട്ട് വഴറ്റി എടുക്കുക. അതിനുശേഷം മുളകുപൊടി മഞ്ഞൾപൊടി ഗരം മസാല ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി വഴറ്റുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഉടച്ചെടുത്ത വേവിച്ച കപ്പയും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.
മുട്ടയുടെ വെള്ളയും അല്പം ഉപ്പും ചേർത്ത് ബീറ്റ് ചെയ്ത് എടുക്കുക. കപ്പ കട്ടലേറ്റ് രൂപത്തിൽ ആക്കി എടുക്കുക. ഇത് മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക. |
Monday, September 25, 2017
കപ്പ കറ്റലേറ്റ് Tapioca Cutlet Kappa Cutlet
Subscribe to:
Post Comments (Atom)
No comments:
Post a Comment