Wednesday, February 28, 2018

ദോശ പിസ്സ Dosa Pizza

ദോശ പിസ്സ  Dosa Pizza 


ആവശ്യമുള്ള സാധനങ്ങൾ 

ദോശമാവ് 
ചിക്കൻ 500 ഗ്രാം
മുളകുപൊടി ഒരു ടീസ്പൂൺ 
ചിക്കൻ 65 മസാല ഒന്നര ടേബിൾസ്പൂൺ 
സവാള രണ്ടെണ്ണം , കാപ്സികം പകുതി നീളത്തിൽ അരിഞ്ഞത്
മഷ്‌റൂം നാലെണ്ണം കനം കുറച്ചു അരിഞ്ഞത്
നാരങ്ങാ നീര് ഒരു നാരങ്ങയുടെ പകുതി 
ഉപ്പ് ,മൊസാറല്ല ചീസ് ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാകുന്ന വിധം

ചിക്കൻ ,മുളകുപൊടി ,ചിക്കൻ 65 മസാല ,നാരങ്ങാ നീര് ,ഉപ്പ് ചേർത്ത് അര മണിക്കൂർ  മാരിനേറ്റു ചെയ്തു വച്ച ചിക്കൻ പാനിൽ എണ്ണ ഒഴിച്ച് ശാലോ ഫ്രൈ ചെയ്തെടുക്കുക , അതെ പാനിൽ സവാള  , കാപ്സികം ,മഷ്‌റൂം ഒന്ന് സോർട് ചെയ്തെടുക്കുക. 
ചൂടായ തവയിൽ കട്ടിയിൽ ദോശ മാവു ഒഴിച്ച്  വറുത്ത ചിക്കൻ ചെറുതായി കട്ട് ചെയ്തു വിതറിയിടുക ,ശേഷം സോർട് ചെയ്ത മിക്സ് വിതറുക , അതിനും മുകളിലായി മൊസാറല്ല ചീസ് വിതറി ചെറിയ തീയിൽ മൂടി വെച്ച്   വേവിച്ചെടുക്കുക. 



No comments:

Post a Comment