വെജിറ്റബിൾ കുറുമ vegetable kuruma
ആവശ്യമുള്ള സാധനങ്ങൾ
ഗ്രീൻ പീസ് അര കപ്പ്
ഉരുളകിഴങ്ങ് ഒരെണ്ണം വലുത് ചതുരത്തിൽ ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി നാലു അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
പച്ചമുളക് 8 - 9 എണ്ണം
പെരുംജീരകം ഒരു ടീസ്പൂൺ
നല്ല ജീരകം അര ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
വഴനയില രണ്ടെണ്ണം
പട്ട ഒരിഞ്ചു വലുപ്പത്തിൽ ഒരു കഷ്ണം
ഏലക്ക മൂന്നെണ്ണം
കരിയാമ്പൂ നാലെണ്ണം
തക്കാളി ഒരെണ്ണം വലുത് ചെറുതായി അരിഞ്ഞത്
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മല്ലിയില ചെറുതായി അരിഞ്ഞത് ആറു ടേബിൾസ്പൂൺ
പുതിനയില ചെറുതായി അരിഞ്ഞത് മൂന്നോ നാലോ ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യമായത്
തേങ്ങ ചിരകിയത് രണ്ടു ടേബിൾസ്പൂൺ
കശുവണ്ടി എട്ടെണ്ണം
വേപ്പില രണ്ടു തണ്ട്
തയ്യാറാകുന്ന വിധം
വെളുത്തുള്ളി ,ഇഞ്ചി പേസ്റ്റ് ആക്കി വക്കുക.മിക്സറിൽ തേങ്ങ,ഒരു വഴനയില,ചെറിയ കഷ്ണം പട്ട,നല്ല ജീരകം,പെരുംജീരകം അര ടീസ്പൂൺ ,പച്ചമുളക്,രണ്ടു കരിയാമ്പൂ,കശുവണ്ടി ചേർത്ത് നന്നായി പേസ്റ്റ് ആക്കി അരച്ചെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള എട്ടു നല്ല വണ്ണം വഴറ്റി തക്കാളി ചേർത്ത് നന്നയി സോഫ്റ്റ് ആയി വരുമ്പോൾ വെളുത്തുള്ളി ,ഇഞ്ചി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി വേപ്പില ചേർത്ത് വഴറ്റി മഞ്ഞൾപൊടി ചേർത്ത് യോജിപ്പിച്ചു ഉരുളകിഴങ്ങ്, ഗ്രീൻ പീസ് ചേർത്ത് ഒന്ന് വഴറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്കു വേവാൻ വേണ്ട ചൂടുവെള്ളം ഒഴിച്ച് വെന്തു വന്നാൽ അരപ്പു ചേർത്ത് ഇളക്കി മല്ലിയിലയും പുതിനയില ചേർത്ത് കൊടുക്കുക
|
No comments:
Post a Comment