പനീർ ട്ടിക്ക Paneer Tikka
ആവശ്യമുള്ള സാധനങ്ങൾ
പനീർ ആറു കഷ്ണം,സവാള ഒരെണ്ണം ചെറുത്,കാപ്സികം ഒരെണ്ണം ചെറുത്,തക്കാളി ഒരെണ്ണം ചെറുത് കുരുകളഞ്ഞു ചതുരാകൃതിയിൽ മുറിച്ചത്
തൈര് മൂന്ന് ടേബിൾസ്പൂൺ
ജിൻജർ ഗാർലിക് പേസ്റ്റ് ഒരു ടീസ്പൂൺ
അജ്‌വയിൻ കാൽ ടീസ്പൂൺ
മുളക് പൊടി ഒന്നര ടീസ്പൂൺ (എരുവിനനുസരിച്)
മഞ്ഞൾ പൊടി,ചാറ്റ് മസാല കാൽ ടീസ്പൂൺ
ലെമൺ ജ്യൂസ് ഒരു ടേബിൾ സ്പൂൺ
ഓയിൽ നാലു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഒരു ബൗളിൽ തൈര് ,ജിൻജർ ഗാർലിക് പേസ്റ്റ് ,അജ്‌വയിൻ ,മുളക് പൊടി ,മഞ്ഞൾ പൊടി,ചാറ്റ് മസാല, ഓയിൽ ഒരു ടേബിൾസ്പൂൺ , ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് പനീർ ,സവാള ,കാപ്സികം ,തക്കാളി,ലെമൺ ജ്യൂസ് ചേർത്ത് മിക്സ് ചെയ്തു അര മണിക്കൂർ നേരം വച്ച് ചിത്രത്തിലേതു പോലെ സ്ക്യുവറിൽ ലയർ ചെയ്തെടുത്തു പാനിൽ എണ്ണ ചൂടാക്കി ഒന്ന് ഗ്രിൽ ചെയ്തെടുക്കുക.
ഗ്രിൽ ചെയ്യുമ്പോൾ ആവശ്യമെങ്കിൽ ബട്ടർ ബ്രഷ് ചെയ്തു കൊടുക്കാവുന്നതാണ്.
|
No comments:
Post a Comment