ഡിന്നർ റോൾ Dinner Roll
ആവശ്യമുള്ള സാധനങ്ങൾ
മൈദ രണ്ടു കപ്പ്
മുട്ട രണ്ടെണ്ണം വലുത്
മിൽക്ക് പൌഡർ നാലു ടേബിൾസ്പൂൺ
വെള്ളം 120 മില്ലി
ഈസ്റ്റ് ഒരു ടീസ്പൂൺ
പഞ്ചസാര മൂന്ന് ടീസ്പൂൺ
ഉപ്പ് മുക്കാൽ ടീസ്പൂൺ
ബട്ടർ 40 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ വെള്ളം ,ഉപ്പ് ,മിൽക്ക് പൌഡർ ,ഈസ്റ്റ് ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു
ഒരു മുട്ട ചേർത്ത് വീണ്ടും നന്നായി യോജിപ്പിച്ചു മൈദ ചേർത്ത് നന്നായി മിക്സ് ചെയ്തു ടേബിൾ ടോപ്പിലേക്കിട്ടു നന്നായി മിക്സ് ചെയ്ത ശേഷം ബട്ടർ ചേർത്ത് 10 - 15 മിനിറ്റു വിട്ടുവരുന്ന പാകം വരെ നന്നായി കുഴച്ചു ഒരു ബൗളിലേക്കിട്ടു ഡബിൾ സൈസ് ആവുന്നതുവരെ മൂടി വച്ച് 8 കഷ്ണങ്ങളായി മുറിച്ചെടുത്തു ബോൾ ആക്കിയെടുക്കുക ഓരോന്നും ഓവൽ ഷേപ്പിൽ പരത്തി റോൾ ചെയ്തു രണ്ടു വശവും ഉള്ളിലേക്കു അമർത്തി കൊടുത്തു ബേക്ക് ചെയ്യുന്ന ട്രയിലേക്കിട്ടു വീണ്ടും പൊന്തിവരുവാൻ അടച്ചു വക്കുക ,ഡബിൾ സൈസ് ആയി വന്നാൽ ഒരു മുട്ട ബീറ്റ് ചെയ്തു മുകളിൽ ബ്രെഷ് ചെയ്തതിനു ശേഷം 170 പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 - 20 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
|
No comments:
Post a Comment