Monday, July 09, 2018

സാമ്പാർ റൈസ് Sambar Rice

സാമ്പാർ  റൈസ് Sambar Rice


ആവശ്യമുള്ള സാധനങ്ങൾ

ബസുമതി റൈസ് ഒന്നര ഗ്ലാസ് 
കാപ്സികം ഒന്ന് , തക്കാളി ഒരെണ്ണം വലുത് , സവാള രണ്ടെണ്ണം ,വെളുത്തുള്ളി അഞ്ചു വലിയ അല്ലി  , മല്ലിയില കാൽ കപ്പ് , വേപ്പില രണ്ടു തണ്ട് ചെറുതായി അരിഞ്ഞത്
പച്ചമുളക് നാലെണ്ണം വട്ടത്തിൽ അരിഞ്ഞത് 
ബട്ടർ  75 ഗ്രാം
ചെറുനാരങ്ങാ പകുതി 
തേങ്ങാ ചിരകിയത് അര ഗ്ലാസ് 
കപ്പലണ്ടി വറുത്തു ചെറുതായി ചോപ് ചെയ്തത് അര ഗ്ലാസ് 
കായം പൊടി അര , ഉലുവ മുക്കാൽ  ടീസ്പൂൺ 
മുളകുപൊടി ഒന്ന്  മല്ലി പൊടി രണ്ടര  ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ഓയിൽ ഒരു ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ചു കായം പൊടി ,മുളകുപൊടി , മല്ലി പൊടി ചേർത്ത് പച്ചമണം മാറുന്നവരെ റോസ്‌റ് ചെയ്യ്തു മിക്സിയിൽ പൊടിച്ചെടുക്കുക.അരി ഉപ്പിട്ട് വേവിച്ചു മാറ്റി വക്കുക.

ഒരു ബൗളിൽ ബട്ടർ,കാപ്സികം , തക്കാളി , സവാള ,വെളുത്തുള്ളി , മല്ലിയില , വേപ്പില , പച്ചമുളക് , തേങ്ങാ , കപ്പലണ്ടി,പൊടിച്ചെടുത്ത മിക്സ് ചേർത്ത് തവി കൊണ്ട് നന്നായി യോജിപ്പിച്ചു റൈസ് തയ്യാറാക്കാനുള്ള പാനിലേക്കു പകർത്തി ചെറിയ തീയിൽ തക്കാളി സോഫ്റ്റ് ആകുന്നത് വരെ നന്നായി മിക്സ് ചെയ്തു ഹൈ ഫ്ലാമിൽ  റൈസ് ചേർത്ത് വീണ്ടും  നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്തു മുകളിൽ നാരങ്ങാ പിഴിഞ്ഞൊഴിച്ചു മിക്സ് ചെയ്തു വിളമ്പാവുന്നതാണ്.




No comments:

Post a Comment