മാർബിൾ കപ്പ് കേക്ക് Marble Cup Cake
ആവശ്യമുള്ള സാധനങ്ങൾ
മുട്ട മൂന്നെണ്ണം വലുത്
പഞ്ചസാര , മൈദ ആറു ടേബിൾസ്പൂൺ
ഓയിൽ , പാല് നാലു ടേബിൾസ്പൂൺ
വാനില എസ്സെൻസ് ഒരു ടീസ്പൂൺ,കൊക്കോ പൌഡർ ഒരു ടേബിൾ സ്പൂൺ
ക്രീം ഓഫ് റ്റാർട്ടർ കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ടയുടെ മഞ്ഞ , മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര , ഓയിൽ, പാല് അരിച്ചെടുത്ത മൈദ,വാനില എസ്സെൻസ് വിസ്‌ക് ഉപയോഗിച്ച് പഞ്ചസാര നന്നായി അലിഞ്ഞു ചേരുന്നതുവരെ മിക്സ് ചെയ്യുക
മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള , ക്രീം ഓഫ് റ്റാർട്ടർ ചേർത്ത് ഹാൻഡ് മിക്സർ ഉപയോഗിച്ച് ബീറ്റ് ചെയ്തു ബാക്കിയുള്ള പഞ്ചസാര കുറേശ്ശേ ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുത്തു മുട്ടയുടെ മഞ്ഞയുടെ മിക്സിലേക്കു ചേർത്ത് സ്പാച്‌ലർ ഉപയോഗിച്ച് ഫോൾഡ് ചെയ്തെടുത്തു ഇതിനെ പകുതി മറ്റൊരു ബൗളിലേക്കു മാറ്റി അതിൽ കൊക്കോ പൌഡർ ചേർത്ത് സ്പാച്‌ലർ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക.
കപ്പ് കേക്കിന്റെ കേസിലേക്ക് കുറച്ചു ചോക്ലേറ്റ് മിക്സ് ഒഴിച്ചു മുകളിൽ വാനില മിക്സ് ഒഴിക്കുക അങ്ങനെ 2 ലയർ ചെയ്തു ഒരു സ്ക്യുവർ /വണ്ണം കുറഞ്ഞ ഒരു സ്റ്റിക്ക് ഉപയോഗിച്ച് ഒന്ന് ഇളക്കുക 150 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ബേക്ക് ചെയ്യുക.
|
No comments:
Post a Comment