Wednesday, July 11, 2018

പ്ലം കേക്ക് Plum Cake

പ്ലം കേക്ക് Plum Cake

ആവശ്യമുള്ള സാധനങ്ങൾ

മൈദ ഒന്നര കപ്പ് + രണ്ടു ടേബിൾസ്പൂൺ 
പഞ്ചസാര അര കപ്പ് പൊടിച്ചത് അര കപ്പ് പൊടിക്കാത്തത്
ഓയിൽ മുക്കാൽ കപ്പ് 
വാനില എസ്സെൻസ്‌ , ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
ജിൻജർ പൌഡർ ,ബേക്കിംഗ് സോഡാ , പട്ട , ഗ്രാമ്പൂ , ഏലക്ക , തക്കോലം പൊടിച്ചത് അര ടീസ്പൂൺ 
നട്ട് മഗ് പൌഡർ കാൽ ടീസ്പൂൺ 
ഡ്രൈ നട്സ് ആൻഡ് ഫ്രൂട്സ് ആവശ്യാനുസരണം (കാഷ്യു നട്ട് , ചെറി , സുൽത്താന , ട്യൂട്ടി ഫ്രൂട്ടി )
ഉപ്പു ഒരു നുള്ള്
മുട്ട മൂന്നെണ്ണം 
വെള്ളം ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പൊടിക്കാത്ത പഞ്ചസാര  ചേർത്ത് ചെറിയ തീയിൽ ചൂടാക്കി നിറം മാറിയാൽ വെള്ളം ചേർത്ത് അര കപ്പ് ആക്കിയെടുത്തു ചൂടാറുന്നതിനായി മാറ്റിവെക്കുക.
ഡ്രൈ നട്സ് ആൻഡ് ഫ്രൂട്സ് രണ്ടു ടേബിൾസ്പൂൺ മൈദ ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കുക.
മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിചെടുത്തു വെള്ള ഒരു ടീസ്പൂൺ പൊടിച്ച പഞ്ചസാര ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുക്കുക .
മഞ്ഞ ബാക്കിയുള്ള പഞ്ചസാര ചേർത്ത് നന്നായി  ബീറ്റ് ചെയ്തെടുത്തു ഓയിൽ കുറശ്ശേ ചേർത്ത്  വീണ്ടും ബീറ്റ് ചെയ്തു പഞ്ചസാര സിറപ്പ് ചേർത്ത് ബീറ്റ് ചെയ്തതിനു ശേഷം വാനില എസ്സെൻസ്‌ ചേർത്ത് വീണ്ടും ബീറ്റ് ചെയ്തത്  അരിച്ചെടുത്ത എല്ലാ ഡ്രൈ ഇൻഗ്രിഡിഎൻസ് ചേർത്ത് സ്പാച്ച്ലർ ഉപയോഗിച്ച് മിക്സ് ചെയ്തു മിക്സ് ചെയ്തു വച്ച  ഡ്രൈ നട്സ് ആൻഡ് ഫ്രൂട്സ് ചേർത്ത് സ്പാച്ച്ലർ ഉപയോഗിച്ച് മിക്സ് ച്യ്ത ശേഷം അടിച്ചു വച്ച മുട്ടയുടെ വെള്ള ചേർത്ത് ഫോൾഡ് ചെയ്തു ബട്ടർ പേപ്പർ ഇട്ട ട്രെയിൽ ഒഴിച്ച്  170 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 35 - 40 ബേക്ക് ചെയ്തടുക്കുക. 




 

No comments:

Post a Comment