![]() |
വീറ്റ് പിസ്സ Wheat Pizza
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി ഒരു കപ്പ്
ചെറു ചൂടുവെള്ളം അര കപ്പ്
ഒലിവ് ഓയിൽ മൂന്ന് ടേബിൾസ്പൂൺ
ഷുഗർ അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഈസ്റ്റ് അര ടീസ്പൂൺ
ടോപ്പിംഗ് :-
പിസ്സ സോസ് ആവശ്യത്തിന്
സവാള ,കാപ്സികം കാൽ ഭാഗം നീളത്തിൽ അരിഞ്ഞത്
മഷ്‌റൂം ഒരെണ്ണം കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ഓലിവ്സ് നാലെണ്ണം വട്ടത്തിൽ അരിഞ്ഞത്
ഒരഗാനോ ഒരു ടീസ്പൂൺ
ബേസിൽ ലീഫ് ഒരു ടീസ്പൂൺ
ഒലിവ് ഓയിൽ ഒരു ടേബിൾസ്പൂൺ
മോസ്സറെല്ല ചീസ് 200 ഗ്രാം
സോസേജ് മൂന്ന് എണ്ണം
സോസേജ് വറുക്കുവാൻ
മുളകുപൊടി കാൽ ടീസ്പൂൺ
മല്ലിപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ബേസ് :-
ഒരു ബൗളിൽ വെള്ളം , പഞ്ചസാര , ഈസ്റ്റ് മിക്സ് ചെയ്തു പത്തു മിനിറ്റു വച്ച മിക്സ് മറ്റൊരു ബൗളിൽ ഗോതമ്പു പൊടിയിലേക്കു ഒഴിച്ച് കുഴച്ചെടുത്തു രണ്ടു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് വീണ്ടും നന്നായി കുഴച്ചെടുത്തു എണ്ണ തടവിയ ബൗളിൽ ഇട്ടു തുണിയിട്ടു മൂടി വച്ച് ഡബിൾ സൈസ് ആയാൽ പിസ്സ പാനിലേക്കിട്ടു വശങ്ങൾ കനം കൂട്ടി പരത്തിയെടുക്കുക ഓരോ ഫോർക്ക് ഉപയോഗിച്ചു ഉള്ളിൽ ഹോളുകളുണ്ടാക്കുക.
സോസേജ് മല്ലിപൊടി , മുളകുപൊടി , ഉപ്പ് , ആവശ്യത്തിന് വെള്ളം ചേർത്ത് മരിനാട് ചെയ്തു പത്തു മിനിറ്റിനു ശേഷം എണ്ണയിൽ വറുത്തെടുക്കുക .
ബേസിനു മുകളിൽ മൂന്നോ നാലോ ടേബിൾ സ്പൂൺ പിസ്സ സോസ് ഒഴിച്ച് പരത്തുക കുറച്ചു ചീസ് വിതറിക്കൊടുക്കുക അതിനു മുകളിൽ വെജിറ്റബിള്സും സോസേജും വിതറി മുകളിൽ കുറച്ചു ഒരഗാനോ,ബേസിൽ ലീഫ് വിതറി അതിനു മുകളിൽ ഓലിവ്സ് വിതറിഅതിനു മുകളിൽ വീണ്ടും ചീസ് വിതറി പൊന്തി നിൽക്കുന്ന അരുഭാഗത്തു അല്പം ഓയിൽ തടവി 200 ഡിഗ്രിയിൽ 25 - 30 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
|
Friday, July 13, 2018
വീറ്റ് പിസ്സ Wheat Pizza
Subscribe to:
Post Comments (Atom)
No comments:
Post a Comment