Thursday, July 05, 2018

രസമലായ്‌ കേക്ക് Rasamalai Cake

രസമലായ്‌ കേക്ക്  Rasamalai Cake

ആവശ്യമുള്ള സാധനങ്ങൾ

സ്പോഞ്ചിനു :-

മുട്ട നാലെണ്ണം 
പഞ്ചസാര120 ഗ്രാം
ഓയിൽ , രസമലായ്‌ സോക്ക് ചെയ്ത പാല്  60 മില്ലി 
വാനില എസ്സെൻസ് കാൽ ടീസ്പൂൺ 
മൈദ 120 ഗ്രാം 
ബേക്കിംഗ് പൌഡർ ഒന്നേകാൽ ടീസ്പൂൺ 
ക്രീം ഓഫ് ടാർട്ടർ കാൽ ടീസ്പൂൺ 

ഫില്ലിങ്ങിന് :-

വിപ്പിംഗ് ക്രീം 300 ഗ്രാം
രസമലായ്‌ സോക്ക് ചെയ്ത പാല് അര കപ്പ് 
രസമലായ്‌ ആവശ്യത്തിന് 

ഡെക്കറേഷന് :-

പിസ്താ സ്ലൈസ് , പൌഡർ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

സ്പോഞ്ചു തയ്യാറാകുന്ന വിധം:-

മുട്ടയുടെ മഞ്ഞ , പകുതി പഞ്ചസാര വിസ്‌ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു വാനില എസ്സെൻസ് , പാല് , ഓയിൽ ചേർത്ത് ഒന്നുകൂടെ നന്നായി മിക്സ് ചെയ്തു അരിച്ചെടുത്ത മൈദ , ബേക്കിംഗ് പൌഡർ മിക്സ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള ഒന്ന് ബീറ്റ് ചെയ്തു ക്രീം ഓഫ് ടാർട്ടർ , കുറശ്ശേ പഞ്ചസാര ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുക്കുക ഈ മിക്സ് ആദ്യം തയ്യാറാക്കിയ മിക്സിലേക്കു കുറശ്ശേ ചേർത്ത് ഫോൾഡ് ചെയ്തെടുത്തു 160 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 25 മിനിറ്റു  ബേക്ക് ചെയ്തെടുക്കുക.

വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തു തിക്ക് ആയി വന്നാൽ 5 ടേബിൾസ്പൂൺ രസമലായ്‌ സോക്ക് ചെയ്ത പാല് ചേർത്ത് ബീറ്ററിൽനിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുക്കുക.

സ്പോഞ്ചു രണ്ടു ലയർ ആക്കി  മുറിച്ചെടുക്കുക ആദ്യത്തെ ലയറിനു മുകളിൽ രസമലായ്‌ സോക്ക് ചെയ്ത പാല് ബ്രെഷ് ചെയ്തു കൊടുത്തു മുകളിൽ വിപ്പിംഗ് ക്രീം തേച്ചു മുകളിൽ ചെറുതായി മുറിച്ചെടുത്ത രസമലായ്‌ വിതറി ഒരു ലയർ ഉണ്ടാക്കി വീണ്ടും വിപ്പിംഗ് ക്രീം തേച്ചു അടുത്ത സ്പോഞ്ചു വച്ച് വിപ്പിംഗ് ക്രീം ഉപയോഗിച്ച് മുഴുവനായും ഐസിങ് ചെയ്തെടുക്കുക .

വശങ്ങളിൽ പിസ്ത സ്ലൈസ് വിതറി മുകളിൽ പിസ്ത പൌഡർ വിതറി ഇഷ്ടാനുസരണം ഡെക്കറേഷൻ ചെയ്യുക.

https://ponnunteadukkala.blogspot.com/2018/06/milk-powder-rasamalai.html





No comments:

Post a Comment