മസാല ബ്രെഡ് Masala Bread
ആവശ്യമുള്ള സാധനങ്ങൾ
ബ്രെഡ് ആറു സ്ലൈസ് നാലു വശവും കട്ട് ചെയ്തു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്തത്
മുട്ട മൂന്നെണ്ണം
സവാള ഒരെണ്ണം , കാപ്സികം പകുതി , ക്യാരറ്റ് ഒന്ന് ചെറുത് , ക്യാബേജ് ഒരെണ്ണം ചെറുത് നീളത്തിൽ അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മുളക് പൊടി ഒരു ടീസ്പൂൺ
പേപ്പർ പൌഡർ , ഗരം മസാല അര ടീസ്പൂൺ
ചിക്കൻ മസാല ഒന്നര ടീസ്പൂൺ
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റി ആവശ്യത്തിന് ഉപ്പും പച്ചക്കറികളെല്ലാം ചേർത്ത് നന്നായി ഹൈ ഫ്ളൈമിൽ നാലഞ്ചു മിനിറ്റു ഇളകിയ ശേഷം പൊടികളെല്ലാം ചേർത്ത് വീണ്ടും രണ്ടു മൂന്ന് മിനിറ്റു മിക്സ് ചെയ്ത ശേഷം പാനിന്റെ വശത്തേക്കു ഒതുക്കി മാറ്റി വച്ച് മുട്ട വെട്ടി ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് സ്‌ക്രാംബ്ൾ ചെയ്ത ശേഷം രണ്ടും ഒരു മിച്ചു മിക്സ് ചെയ്തു ബ്രെഡ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചെറിയ ഫ്ളൈമിൽ രണ്ടുമിനിറ്റു അടച്ചു വക്കുക.
|
No comments:
Post a Comment