കെ ഫ് സി സ്റ്റൈൽ ഫ്രൈഡ് ചിക്കൻ KFC Style Fried Chicken
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ 600 ഗ്രാം
മൈദ ഒരു കപ്പ്
മുട്ട ചെറുത് രണ്ടെണ്ണം
പാല് രണ്ടു കപ്പ്
ചെറുനാരങ്ങാ ഒരെണ്ണം
മുളകുപൊടി രണ്ടര ടീസ്പൂൺ
റോസ് മേരി , മല്ലി പൊടി , പേരും ജീരകം ഒരു ടീസ്പൂൺ
വെളുത്തുള്ളി , ഇഞ്ചി ചോപ് ചെയ്തത് ഒരു ടേബിൾസ്പൂൺ
ഏലക്ക പൊടി , ഗാർലിക് പൌഡർ അര ടീസ്പൂൺ
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
കോൺ ഫ്ലോർ അര കപ്പ്
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാകുന്ന വിധം
എല്ലില്ലാത്ത ചിക്കൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ ചിക്കൻ ഒരു പ്ലാസ്റ്റിക് കവറിലിട്ടു ചപ്പാത്തി കോൽ കൊണ്ട് ഒന്ന് അടിച്ചു കൊടുത്തു സോഫ്റ്റ് ആകേണ്ടതാണ്.
ഒരു ബൗളിൽ പാലൊഴിച്ചു നാരങ്ങാ നീര് ചേർത്ത് 15 മിനിറ്റു മൂടി വച്ച് പിരിഞ്ഞു വന്നാൽ റോസ് മേരി , മുളകുപൊടി ഒന്നര ടീസ്പൂൺ , വെളുത്തുള്ളി , ഇഞ്ചി ചോപ് ചെയ്തത് , ഏലക്ക പൊടി , മുട്ട , ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്തു ചിക്കൻ ചേർത്ത് നാലു മണിക്കൂർ ഫ്രിഡ്ജിൽ വക്കുക.
മറ്റൊരു ബൗളിൽ മൈദ കോൺ ഫ്ലോർ മുളക് പൊടി , ഗാർലിക് പൌഡർ , പേരും ജീരകം , മല്ലി പൊടി , ബേക്കിംഗ് പൌഡർ , ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
വറുക്കുന്നതിനു അര മണിക്കൂറിനു മുൻപ് ഫ്രിഡ്ജിൽ നിന്നും എടുത്തു ചിക്കൻ മാരിനേറ്റു മിക്സിൽ നിന്നും പുറത്തെടുത്തു മൈദയുടെ മിക്സിൽ ഡിപ് ചെയ്‌തു വീണ്ടും മാരിനേറ്റു മിക്സിൽ മുക്കി വീണ്ടും മൈദയുടെ മിക്സിൽ മുക്കി ചെറിയ തീയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക
|
No comments:
Post a Comment