ചിക്കൻ ലോലിപോപ് chicken Lollipop
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ വിങ്‌സ് 12 എണ്ണം
മുളകുപൊടി ഒന്ന് , ഗ്രാം ഫ്ലോർ ഒന്ന് , മൈദ ഒന്ന് , കോൺ ഫ്ലോർ രണ്ടു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി കാൽ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
മുട്ട ഒരെണ്ണം ചെറുത്
ഒരു ചെറുനാരങ്ങയുടെ പകുതി നീര്
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ വിങ്‌സ് മുട്ടിന്റെ ഭാഗത്തു മുറിച്ചെടുത്തു ഇറച്ചി എല്ലിന്റെ മുകളിൽ നിന്നും വിട്ടു കിട്ടാൻ മുറിച്ച ഭാഗത്തു വട്ടത്തിൽ മുറിച്ചു ഇറച്ചി മുകളിലേക്കു അമർത്തികൊടുത്തു ലോലിപോപ്പിന്റെ രൂപത്തിൽ ആക്കിയെടുക്കുക.
ഒരു ബൗളിൽ ഓയിൽ , ചിക്കൻ ഒഴികെ ബാക്കിയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തു കുറച്ചു വെള്ളം ചേർത്ത് കുഴമ്പു രൂപത്തിൽ ആക്കിയെടുത്തു ചിക്കൻ അതിലേക്കിട്ടു മാരിനേറ്റു ചെയ്തു ഒരു മണിക്കൂർ വച്ച് മീഡിയം ഫ്ളൈമിൽ വറുത്തു കോരിയെടുക്കുക.
|
No comments:
Post a Comment