സ്ക്യുഡ് ചില്ലി ഫ്രൈ Squid Chilly Fry
ആവശ്യമുള്ള സാധനങ്ങൾ
സ്ക്യുഡ് ഇടത്തരം 5 എണ്ണം നീളത്തിൽ അരിഞ്ഞത്
സവാള ഒരെണ്ണം വലുത് ചെറുതായി അരിഞ്ഞത്
പച്ചമുളക് ഏഴെണ്ണം നീളത്തിൽ അരിഞ്ഞത്
വേപ്പില മൂന്നു തണ്ട്
മല്ലിപൊടി ഒരു ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
വേപ്പില മൂന്ന് തണ്ട്
വെളിച്ചെണ്ണ മൂന്നു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എന്ന ചൂടാക്കി സവാള , പച്ചമുളക് ,വേപ്പില ചേർത്ത് നിറം മാറുന്നതുവരെ വഴറ്റി മഞ്ഞൾ പൊടി ,മുളകുപൊടി , മല്ലിപൊടി ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റി സ്ക്യുഡ് ,ആവശ്യത്തിന് ഉപ്പും ചേർത്ത് അഞ്ചു മിനിറ്റു അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചു അടപ്പു തുറന്നു മീഡിയം ഫ്ലെമിൽ ഡ്രൈ ആക്കിയെടുക്കുക.
|
No comments:
Post a Comment