ലെമൺ കപ്പ് കേക്ക് Lemon Cup Cake
ആവശ്യമുള്ള സാധനങ്ങൾ
മൈദ ,പഞ്ചസാര ഒരു കപ്പ്
ബേക്കിംഗ് പൌഡർ ഒന്നര ടീസ്പൂൺ
ക്രീം ഓഫ് ടാർട്ടർ ,ഉപ്പ് കാൽ ടീസ്പൂൺ
മുട്ട നാലെണ്ണം വലുത്
സൺഫ്ലവർ ഓയിൽ 1/3 cup
ലെമൺ സെസ്റ്റ് രണ്ടു ടീസ്പൂൺ
ലെമൺ ജ്യൂസ് ആറു ടേബിൾസ്പൂൺ
ഗ്ലേസിങ്ങിനു :-
ഷുഗർ 1 + 1/3 കപ്പ്
1/3 കപ്പ് ലെമൺ ജ്യൂസ്
തയ്യാറാകുന്ന വിധം
മുട്ടയുടെ വെള്ളയിലേക്കു ക്രീം ഓഫ് ടാർട്ടർ ചേർത്ത് ഒന്ന് ബീറ്റ് ചെയ്തെടുത്തു അര കപ്പ് ഷുഗർ കുറേശ്ശേ ചേർത്ത് പീക്ക് പോയിൻറ് വരെ ബീറ്റ് ചെയ്തു മാറ്റി വക്കുക.
മറ്റൊരു ബൗളിൽ അരിച്ചെടുത്ത മൈദ, ഉപ്പ് ,അര കപ്പ് പഞ്ചസാര ,ബേക്കിംഗ് പൌഡർ ചേർത്ത് അതിലേക്കു ഓയിൽ ,മൂന്ന് മുട്ടയുടെ മഞ്ഞ , ലെമൺ സെസ്റ്റ് ലെമൺ ജ്യൂസ് ചേർത്ത് ബീറ്റർ ഉപയോഗിച്ചു നന്നായി ബീറ്റ് ചെയ്തു ഇതിലേക്ക് ആദ്യം ബീറ്റ് ചെയ്തു മാറ്റി വച്ച മുട്ടയുടെ വെള്ള ചേർത്ത് ഫോൾഡ് ചെയ്തെടുത്തു കപ്പ് കേക്കിന്റെ മോൾഡിലേക്കൊഴിച്ചു 160 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 -20 മിനിറ്റു ബേക്കു ചെയ്തെടുക്കുക.
ഗ്ലെസ്സു തയാക്കുന്ന വിധം
ഒരു കപ്പ് ഷുഗറിൽ ലെമൺ ജ്യൂസ് ഒഴിച്ച് മീഡിയം ഫ്ളൈമിൽ ഷുഗർ മെൽറ്റ് ചെയ്തെടുത്തു 15 മിനിറ്റു തണുക്കുന്നതിനായി വച്ച് ശേഷം 1/3 പച്ചസാര ചേർത്ത് യോജിപ്പിക്കുക.
കപ്പ് കേക്ക് നന്നായി തണുത്തതിനു ശേഷം ഓരോ കേക്കിന്റെയും മുകളിൽ സിറപ്പ് കുറേശെ ഒഴിച്ച് കൊടുക്കുക.
|
No comments:
Post a Comment