ഡോവ്നട്സ് Doughnuts
ആവശ്യമുള്ള സാധനങ്ങൾ
മൈദ രണ്ടു ,പാല് മുക്കാൽ ,ബട്ടർ കാൽ കപ്പ്
പഞ്ചസാര രണ്ടു ടേബിൾസ്പൂൺ
ഈസ്റ്റ് ഒരു ടീസ്പൂൺ
ചോക്ലേറ്റ് 300 ഗ്രാം
ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബൗളിൽ മൈദ , ബട്ടർ , പഞ്ചസാര ഈസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്തു അതിലേക്കു ചെറിയ ചൂടുള്ള പാല് ചേർത്ത് മിക്സ് ചെയ്തു സോഫ്റ്റ് ആക്കി എടുക്കുക.
പൊങ്ങിവരുന്നതിനായി ഓയിൽ തടവിയ ബൗളിൽ ഏകദേശം ഒന്നുമുതൽ രണ്ടു മണിക്കൂർ വച്ച് പൊങ്ങിവന്നാൽ ടേബിൾ ടോപ്പിൽ അല്പം പൊടി വിതറി മാവു ഒന്ന് കുഴച്ചെടുത്തു കുറച്ചു കനത്തിൽ പരത്തിയെടുക്കുക.
ഇതിനെ ഡോവ്നട്സ് ഷേപ്പിൽ മുറിച്ചെടുത്തു ബേക്കിംഗ് ഷീറ്റിൽ വച്ച് ഓയിൽ ഒന്ന് ബ്രെഷ് ചെയ്തു കൊടുത്തു തുണി ഉപയോഗിച്ച് പൊങ്ങിവരുന്നതിനായി ഒരു മണിക്കൂർ മൂടിവച്ചു പൊങ്ങി വന്നാൽ എണ്ണയിൽ വറുത്തെടുക്കുകയോ 190 ഡിഗ്രിയിൽ പ്രി ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്കു ചെയ്യുകയോ ചെയ്യാം.
ഡബിൾ ബോയിൽ ചെയ്തു മെൽറ്റ് ആക്കിയ ചോക്ലേറ്റിൽ ഒരു വശം ഡിപ്പ് ചെയ്തു സെറ്റ് ആവുന്നതിനായി അര മണിക്കൂർ വക്കുക.
|
No comments:
Post a Comment