Tuesday, October 09, 2018

ചോക്ലേറ്റ് ഫിൽ ക്രോസെന്റ് Chocolate Fill Croissant


ചോക്ലേറ്റ് ഫിൽ ക്രോസെന്റ് Chocolate Fill Croissant


ആവശ്യമുള്ള സാധനങ്ങൾ 

മൈദ 600 ഗ്രാം
ഈസ്റ്റ് ഒന്നര ടേബിൾസ്പൂൺ 
ഷുഗർ 6 ടേബിൾസ്പൂൺ 
പാല് 390 മില്ലി 
ബട്ടർ 250 ഗ്രാം
ഉപ്പ് ഒരു ടീസ്പൂൺ 
മുട്ടയുടെ മഞ്ഞ രണ്ടെണ്ണം 
ചോക്ലേറ്റ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പകുതി പാലെടുത്തു ചെറുതായൊന്നു ചൂടാക്കി ഈസ്റ്റും , പഞ്ചസാരയും ചേർത്ത് അഞ്ചു മിനിറ്റു  മൂടിവച്ചു ആക്റ്റീവ് ആയതിനു ശേഷം മൈദ , ബാക്കിയുള്ള പാല് , ഉപ്പ് ചേർത്ത് നല്ല സോഫ്റ്റ് ആയി കുഴച്ചെടുത്തു ഒരു ബൗളിലേക്കിട്ടു ഒരു മണിക്കൂർ  മൂടി വച്ച് ഡബിൾ സൈസ് ആയിവന്നാൽ ടേബിൾ ടോപ്പിൽ പൊടിവിതറി ഡോവ് അതിൽ വച്ച് നീളത്തിൽ റോൾ ചെയ്തു പതിനെട്ടു കഷ്ണങ്ങളാക്കി മുറിച്ചെടുത്തു ഓരോ കഷ്ണവും പരത്തിയെടുത്തു ഓരോ കഷണത്തിന്റെ മുകളിലും ബട്ടർ ബ്രെഷ് ചെയ്തു ലയർ ചെയ്തെടുക്കുക.ഇതിനെ പ്ലാസ്റ്റിക് റാപ്പിൽ പൊതിഞ്ഞു 25 മിനിറ്റു ഫ്രീസറിൽ വക്കുക.
ഇതിനെ പുറത്തെടുത്തു വീണ്ടും നന്നായി പരത്തി പിസ കട്ട് ചെയ്യുന്നപോലെ ട്രയാങ്കിൾ ഷേപ്പിൽ 12 കഷ്ണമായി മുറിച്ചെടുക്കുക.
വീതി കൂടിയ ഭാഗത്തു നടുവിലായി ഒരു സെന്റിമീറ്റർ നീളത്തിൽ ഉള്ളിലേക്കു ചെറുതായി മുറിച്ചു (ഉണ്ടാക്കുമ്പോൾ ബെൻഡ് ആയി വരുന്നതിനു ) ,മുറിച്ചതിന്റെ അവസാനം ചോക്ലേറ്റ് വച്ച് വീതി കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്ക് റോൾ ചെയ്തെടുത്തു ബേക്കിംഗ് ഷീറ്റിലേക്കു വച്ച് അര മണിക്കൂർ തുണി ഉപയോഗിച്ച് മൂടി വച്ച് ഡബിൾ സൈസ് ആയി വന്നാൽ മുട്ടയുടെ മഞ്ഞ ബീറ്റ് ചെയ്തു മുകളിൽ ബ്രെഷ് ചെയ്തു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.





No comments:

Post a Comment