![]() |
കുബൂസ് ചിക്കൻ റോൾ kuboos Chicken Roll
ആവശ്യമുള്ള സാധനങ്ങൾ
കുബൂസ് 5 എണ്ണം
ചിക്കൻ 500 ഗ്രാം
തൈര് ഒരു കപ്പ്
പട്ട ഒരു കഷ്ണം
ഏലക്ക രണ്ടെണ്ണം
സവാള രണ്ടെണ്ണം വലുത് , പച്ചമുളക് മൂന്നെണ്ണം , ഇഞ്ചി ചെറിയ കഷ്ണം , വെളുത്തുള്ളി നാലെണ്ണം വലുത് ,പുതിന കാൽ കപ്പ് , മല്ലിയില കാൽ കപ്പ് ,ലെറ്റൂസ് രണ്ടില ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ കുരുമുളക് പൊടി അര ,ഗരം മസാല അര , മുളക് പൊടി മുക്കാൽ ടീസ്പൂൺ
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് വേവിച്ചെടുത്ത ചിക്കൻ കൈ കൊണ്ട് പൊടിച്ചു മാറ്റിവെക്കുക .
പാനിൽ എണ്ണ ചൂടാക്കി പട്ട , ഏലക്ക , സവാള ചേർത്ത് നന്നായി വഴറ്റിയെടുത്തു ഇഞ്ചി , പച്ചമുളക് ,വെളുത്തുള്ളി ചേർത്ത് വീണ്ടും നന്നായി വഴറ്റി മഞ്ഞൾ പൊടി ,മുളകുപൊടി , ഗരം മസാല പൊടി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ ചിക്കൻ ചേർത്ത് മല്ലിയില , പുതിനയില ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക .
തുണിയിൽ കെട്ടി വെള്ളം വാർത്തെടുത്ത തൈരിൽ ആവശ്യത്തിന് ഉപ്പും ,കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്തു വക്കുക
ഖുബൂസിലേക്കു ചിക്കൻറെ ഫില്ലിംഗ് വച്ച് മുകളിൽ തൈരിന്റെ മിക്സ് ഒഴിച്ച് മുകളിൽ ലെറ്റൂസ് വച്ച് റോൾ ചെയ്തെടുക്കുക.
|
Tuesday, October 30, 2018
കുബൂസ് ചിക്കൻ റോൾ kuboos Chicken Roll
Subscribe to:
Post Comments (Atom)
No comments:
Post a Comment