ഇടിയപ്പം ഉപ്മാ Idiyappam Upma
ആവശ്യമുള്ള സാധനങ്ങൾ
ഇടിയപ്പം ഏഴെണ്ണം
കടുക് ഒരു ടീസ്പൂൺ
വറ്റൽ മുളക് നാലെണ്ണം
കറിവേപ്പില രണ്ടു തണ്ട്
ഉഴുന്ന് ,കടല പരിപ്പ് രണ്ടു ടേബിൾസ്പൂൺ
ചെറുനാരങ്ങാ ഒന്നര എണ്ണം
ഉപ്പ് ,ഓയിൽ ആവശ്യത്തിന്
കശുവണ്ടി പരിപ്പ് പത്തെണ്ണം
തയ്യാറാക്കുന്ന വിധം
കൈകൊണ്ടു നന്നായി പൊടിച്ച ഇടിയപ്പം ഉപ്പ് ആവശ്യത്തിന് ,നാരാങ്ങാ നീര് ചേർത്ത് മിക്സ് ചെയ്തു വക്കുക .
പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉഴുന്ന് , കടല പരിപ്പ് , വറ്റൽ മുളക് ,കറിവേപ്പില ,കശുവണ്ടി പരിപ്പ് ചേർത്ത് വഴറ്റി നിറം മാറിയാൽ ഇടിയപ്പം ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക
|
No comments:
Post a Comment