ബ്ലൂ ബറി ചീസ് കേക്ക് Blueberry Cheese Cake
ആവശ്യമുള്ള സാധനങ്ങൾ
ബ്ലൂ ബറി 300 ഗ്രാം
ഷുഗർ 100 ഗ്രാം
പൊടിച്ച ഷുഗർ 50 ഗ്രാം
വെള്ളം 100 ഗ്രാം
ക്രീം ചീസ് 300 ഗ്രാം
വിപ്പിംഗ് ക്രീം 200 ഗ്രാം
ജെലാറ്റിൻ 2 പാക്കറ്റ്
ബിസ്‌ക്കറ് 200 ഗ്രാം
ബട്ടർ 120 ഗ്രാം
കോൺ ഫ്ലോർ കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ബിസ്‌ക്കറ് പൊടിച്ചു മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്തു ഡിമോൾഡ് ചെയ്യാവുന്ന ട്രെയിൽ നന്നായി അമർത്തി സെറ്റ് ചെയ്തു മാറ്റി വക്കുക.
ബ്ലൂ ബറി ഒരു പാനിലേക്കിട്ടു 100 മില്ലി വെള്ളം , 100 ഗ്രാം ഷുഗർ ചേർത്ത് ചെറിയ തീയിൽ തിളപ്പിച്ച് ബ്ലൂ ബറി സോഫ്റ്റ് ആയി വരുമ്പോൾ ഇതിൽ നിന്നും 100 ഗ്രാം മറ്റൊരു പാനിലേക്കിട്ടു കോൺ ഫ്ലോർ ചേർത്ത് ഒന്ന് തിക്ക് ആക്കിയെടുത്തു മാറ്റിവെക്കുക.ബാക്കിയുള്ള മിക്സ് അരിപ്പയുപയോഗിച്ചു അരിച്ചെടുത്തു ജ്യൂസ് മാറ്റി വക്കുക.
നന്നായി വിപ് ചെയ്തെടുത്ത വിപ്പിംഗ് ക്രീമിലേക്കു ബീറ്റ് ചെയ്തെടുത്ത ക്രീം ചീസ് ചേർത്ത് നന്നായി മിക്സ് ചെയ്തു ഒന്ന് ബീറ്റ് ചെയ്തെടുത്തു തിക്ക് ആക്കിയെടുത്ത ബ്ലൂ ബറി , പൊടിച്ച ഷുഗർ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
ഒരു ബൗളിൽ 10 മിനിറ്റു ഒരു പാക്കറ്റ് ജെലാറ്റിൻ കാൽ കപ്പ് വെള്ളത്തിൽ വെള്ളത്തിൽ യോജിപ്പിച്ചു വക്കുക.10 മിനിറ്റു കഴിഞ്ഞാൽ ഡബിൾ ബോയിൽ ചെയ്തെടുത്തു ഇതിലേക്ക് അല്പം ക്രീം ചീസിന്റെ മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതു ക്രീം ചീസിന്റെ മിക്സിലേക്കു ചേർത്ത് യോജിപ്പിച്ചു സെറ്റ് ചെയ്തു വച്ച ബിസ്‌ക്കറ്റിന്റെ ലയറിന്റെ മുകളിൽ ഒഴിച്ച് സെറ്റ് ചെയ്തു ഫ്രിഡ്ജിൽ വക്കുക.
ഒരു ബൗളിൽ 10 മിനിറ്റു ഒരു പാക്കറ്റ് ജെലാറ്റിൻ കാൽ കപ്പ് വെള്ളത്തിൽ വെള്ളത്തിൽ യോജിപ്പിച്ചു വക്കുക.10 മിനിറ്റു കഴിഞ്ഞാൽ ഡബിൾ ബോയിൽ ചെയ്തെടുത്തു ബ്ലൂ ബറി ജ്യൂസ് ചേർത്ത് നന്നായി മിക്സ് ചെയ്തു സെറ്റ് ചെയ്തു വച്ച ക്രീം ചീസിന്റെ മുകളിൽ ഒഴിച്ച് വീണ്ടും സെറ്റ് ചെയ്യാനായി വച്ച് മൂന്ന് മണിക്കൂറിനു ശേഷം സെർവ് ചെയ്യുക.
|
No comments:
Post a Comment