മേത്തി പൂരി Methi Poori
ആവശ്യമുള്ള സാധനങ്ങൾ
ഉലുവ ഇല ഒരു കപ്പ് ഗോതമ്പു പൊടി രണ്ടു കപ്പ് കടല പൊടി ഒരു കപ്പ് മുളക് പൊടി അര ടീസ്പൂൺ അയമോദകം അര ടീസ്പൂൺ നല്ല ജീരകം അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മേത്തി ഗോതമ്പു പൊടി കടല മാവ് മുളക് പൊടി ഓമം നല്ല ജീരകം ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തി ഉണ്ടാക്കുന്ന രീതിയിൽ മാവ് കുഴച്ചു ഉരുളകളാക്കി വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക .
|
No comments:
Post a Comment