എഗ്ഗ് കബാബ് Egg Kabab
ആവശ്യമുള്ള സാധനങ്ങൾ
മുട്ട രണ്ടെണ്ണം
ഉരുളകുഴങ്ങു ഒരെണ്ണം
ബ്രഡ് രണ്ടു സ്ലൈസ് പൊടിച്ചത്
മല്ലിയില രണ്ടു തണ്ടു അരിഞ്ഞത്
സവാള ഒരു വലുത് ചെറുതായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ് ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി ,മുളകുപൊടി ,ഗരം മസാല അര ടീസ്പൂൺ
ഉപ്പു ആവശ്യത്തിന്
എണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു പുഴുങ്ങി ഉടച്ചു വക്കുക.മുട്ട പുഴുങ്ങി നീളത്തിൽ മുറിച്ചു വക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റി വരുമ്പോൾ ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുത്തു പച്ചമണം മാറിയാൽ മഞ്ഞൾ പൊടി ,മുളകുപൊടി ,ഗരം മസാല ചേർത്ത് നന്നായി മിക്സ് ചെയ്തു ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു ഈ മിക്സ് ബൗളിൽ ഉടച്ചു വച്ച ഉരുളക്കിഴങ്ങിലേക്കു ചേർത്ത് നന്നായി യോജിപ്പിച് ഈ മിക്സ് കൈ വെള്ളയിലെടുത്തു മുട്ടയുടെ പകുതി ഉള്ളിൽ വച്ച് നല്ലവണ്ണം കവർ ചെയ്തു ആവശ്യത്തിന് ഉപ്പു ചേർത്ത് ബീറ്റ് ചെയ്ത മുട്ടയുടെയും പാലിന്റെയും മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക.
|
No comments:
Post a Comment