എഗ്ഗ് ലെസ്സ് തിരാമിസൂ കേക്ക് Egg less Tiramisu Cake
ആവശ്യമുള്ള സാധനങ്ങൾ
വിപ്പിംഗ് ക്രീം 250 ഗ്രാം
ക്രീം ചീസ് 250 ഗ്രാം
ലേഡി ഫിംഗർ 400 ഗ്രാം
ഇൻസ്റ്റന്റ് കോഫി പൗഡർ മൂന്നു ടേബിൾസ്പൂൺ
കൊക്കോ പൗഡർ ഡെക്കറേഷന് ആവശ്യമുള്ളത്
വാനില എസൻസ് ഒരു ടീസ്പൂൺ
വെള്ളം നാലു കപ്പ്
പാകം ചെയ്യുന്ന വിധം
തിളച്ച വെള്ളത്തിലേക്ക് കോഫി പൗഡർ ചേർത്ത് മിക്സ് ചെയ്തു ചൂടാറാൻ വയ്ക്കുക.
ക്രീം ചീസ് വാനിലാ എസൻസ് ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് വിപ്പിംഗ് ക്രീം ചേർത്ത് നന്നായി ഫോൾഡ് ചെയ്തെടുക്കുക.
സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് കോഫി മിക്സിൽ ഡിപ് ചെയ്ത് ലേഡി ഫിംഗർ വയ്ക്കുക. അതിനുമുകളിൽ തയ്യാറാക്കിയ മിക്സ് ഒരു ലയർ സെറ്റ് ചെയ്യുക. ഇങ്ങനെ രണ്ടോ മൂന്നോ ലെയർ സെറ്റ് ചെയ്യുക. ഏറ്റവും മുകളിൽ ക്രീം ലെയർ മാത്രമാണ് ചെയ്യേണ്ടത്.12 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുത്തശേഷം കൊക്കോ പൗഡർ മുകളിൽ തൂവുക ശേഷം സെർവ് ചെയ്യാവുന്നതാണ്
|
No comments:
Post a Comment