![]() |
ചിക്കൻ ബർഗർ Chicken Burger
ആവശ്യമുള്ള സാധനങ്ങൾ
ബർഗർ ബൺ രണ്ടെണ്ണം
തക്കാളി ഒരെണ്ണം കനം കുറച്ചു അരിഞ്ഞത്
ലെറ്റൂസ് അര കപ്പ് , സവാള ഒരെണ്ണം ,വെളുത്തുള്ളി മൂന്ന് വലിയ അല്ലി ,മല്ലിയില പുതിനയില അര കപ്പ് ചെറുതായി അരിഞ്ഞത്
ചീസ് രണ്ടു സ്ലൈസ്
മയോനൈസ് നാല് ടേബിൾസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് നാല് ടേബിൾസ്പൂൺ
ചിക്കൻ മിൻസ് 200 - 250 ഗ്രാം
ബ്രഡ് മൂന്ന് സ്ലൈസ് നാല് ഭാഗവും കട്ട് ചെയ്തത്
മുളകുപൊടി ഒരു ടേബിൾസ്പൂൺ
ചിക്കൻ ക്യൂബ് ഒരെണ്ണം
ഉപ്പ് ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ
മുട്ട ഒന്ന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാള , വെളുത്തുള്ളി നന്നായി വഴറ്റി തീ ഓഫ് ചെയ്യുക ഇതും ബ്രെഡും ,മല്ലിയില പുതിനയില ,ചിക്കൻ ക്യൂബ്,മുളകുപൊടി ചേർത്ത് ഒന്ന് ചോപ് ചെയ്തെടുക്കുക (അരച്ചെടുക്കരുത്). ഒരു ബൗളിൽ ഈ മിക്സ് ,മുട്ട ,ചിക്കൻ , ഓയിൽ രണ്ടു ടേബിൾസ്പൂൺ ,ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്തു പാറ്റിയുടെ രൂപത്തിൽ കയ്യിലിട്ടു പരത്തിയെടുത്തു പാനിൽ എണ്ണചൂടാക്കി ഒന്ന് ഫ്രൈ ചെയ്തെടുക്കുക.
ബർഗർ ബൺ ഒന്ന് ചൂടാക്കി ഉള്ളിൽ മയോനൈസ് ,ടൊമാറ്റോ കെച്ചപ്പ് മിക്സ് ചെയ്തു പുരട്ടി മുകളിൽ ചീസ് ഒരു സ്ലൈസ് വച്ച് അതിനു മുകളിൽ പാറ്റി വച്ച് തക്കാളി, ലെറ്റൂസ് വച്ച് വീണ്ടും മയോനൈസ് ,ടൊമാറ്റോ കെച്ചപ്പ് മിക്സ് ഒഴിച്ച് ചീസ് ഒരു സ്ലൈസ് വച്ച് ചീസ് മെൽറ്റ് ആവുന്നതുവരെ ചൂടാക്കി ഉപയോഗിക്കുക.
https://ponnunteadukkala.blogspot.com/2018/05/wheat-burger-bun.html https://ponnunteadukkala.blogspot.com/2018/05/burger-bun.html |
Monday, January 29, 2018
ചിക്കൻ ബർഗർ Chicken Burger
Subscribe to:
Post Comments (Atom)
No comments:
Post a Comment