പൊട്ടറ്റോ എഗ്ഗ് സാൻഡ്വിച് Potato Egg Sandwich
ആവശ്യമുള്ള സാധനങ്ങൾ
ബ്രഡ് നാലു സ്ലൈസ് നാലു ഭാഗവും കട്ട് ചെയ്തത് ഉരുളക്കിഴങ്ങു ഒരു വലുത് പുഴുങ്ങിയത് മുട്ട രണ്ടെണ്ണം പുഴുങ്ങി ചെറുതായി അരിഞ്ഞത് സവാള ഒരെണ്ണം ,പച്ചമുളക് മൂന്നെണ്ണം ചെറുതായി അരിഞ്ഞത് മല്ലിപൊടി ഒരു ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ നല്ല ജീരക പൊടി കാൽ ടീസ്പൂൺ ഡ്രൈ മംഗോ പൌഡർ കാൽ ടീസ്പൂൺ ഓയിൽ രണ്ടു ടേബിൾസ്പൂൺ ഉപ്പു ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ ഓയിൽ ചൂടാക്കി സവാള പച്ചമുളക് വഴറ്റി മല്ലിപൊടി ഗരം മസാല നല്ല ജീരക പൊടി ഡ്രൈ മംഗോ പൌഡർ ചേർത്ത് വീണ്ടും നന്നായി വഴറ്റി മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്തു വേറെ പാത്രത്തിലേക്കു മാറ്റി ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേർക്കുക.
ബ്രെഡ് സ്ലൈസിനു മുകളിൽ ഈ മിക്സ് പുരട്ടി വേണമെങ്കിൽ ടൊമാറ്റോ സോസോ ചില്ലി സോസോ ചേർത്ത് അടുത്ത സ്ലൈസ് വച്ച് പാനിൽ നന്നായി ടോസ്റ് ചെയ്തെടുക്കുക.
|
No comments:
Post a Comment