മഷ്‌റൂം പുലാവ് Mushroom Pulav
ആവശ്യമുള്ള സാധനങ്ങൾ
മഷ്‌റൂം 8-10എണ്ണം
ബസുമതി റൈസ് 1 ഗ്ലാസ്
ജിൻജർ , ഗാർലിക് , പച്ചമുളക് പേസ്റ്റ് 2 ടേബിൾ സ്പൂൺ
സവാള ,തക്കാളി 2 വലുത് നീളത്തിൽ അരിഞ്ഞത്
മല്ലിയില പുതിന കാൽ കപ്പ്
ഓയിൽ , നെയ്യ് 2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി അര ,മല്ലിപൊടി രണ്ടര ,മുളകുപൊടി ഒരു ടേബിൾ സ്പൂൺ
ഗരം മസാല ഒരു ടീസ്പൂൺ
ഏലക്ക , ഗ്രാമ്പൂ നാലെണ്ണം
വാഴനയില , തക്കോലം ഒരെണ്ണം
പട്ട ഒരു കഷ്ണം
പെരും ജീരകം ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണയും നെയ്യും ഒഴിച്ച് ചൂടായി ഏലക്ക , ഗ്രാമ്പൂ ,വാഴനയില , തക്കോലം , പട്ട ,പെരും ജീരകം ഇട്ടു ഒന്നിളക്കി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റി ജിൻജർ , ഗാർലിക് , പച്ചമുളക് ചേർത്ത് പച്ചമണം മാറിയാൽ മഞ്ഞൾ പൊടി , മല്ലിപൊടി , മുളകുപൊടി ,ഗരം മസാല ചേർത്ത് യോജിപ്പിച്ചു പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു വരുമ്പോൾ നാലായി സ്ലൈസ് ചെയ്ത മഷ്‌റൂം,മല്ലിയില പുതിന, ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കഴുകിവച്ച അരി ചേർത്ത് അഞ്ചു മിനിറ്റു വഴറ്റി ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി മൂന്ന് മിനിട്ടു നന്നായി തിളച്ചാൽ സിം ആക്കി മൂടി വച്ച് ഏകദേശം 10 - 15 മിനിറ്റു വേവിച്ചു മുക്കാൽ വേവാകുമ്പോൾ തുറന്നു നന്നായി ഇളക്കി കൊടുക്കുക.വെന്തു കഴിഞ്ഞാൽ തീ ഓഫാക്കി അടച്ചു വച്ച് 10 - 15 മിനിറ്റിനു ശേഷം ഉപയോഗിക്കാവുന്നതാണ്
|
No comments:
Post a Comment