|
ഫ്രൈഡ് കോക്കനട്ട് ബോൾസ് Fried Coconut Balls
ആവശ്യമുള്ള സാധനങ്ങൾ
തേങ്ങാ ചിരകിയത് കാൽ മുതൽ അര കപ്പ് വരെ
ദോശ മാവ് അര കപ്പ്
സാംബാർ പരിപ്പ് ,ഉഴുന്ന് പരിപ്പ് ,കടല പരിപ്പ്, ചെറുപയർ പരിപ്പ് ചുവന്ന പരിപ്പ് ഒരു ടേബിൾസ്പൂൺ
കശുവണ്ടി ,ബദാം ,പിസ്ത,വാൽ നട്ട് എല്ലാം കൂടെ ചെറുതായി നുറുക്കിയത് കാൽ കപ്പ്
നെയ് ഒരു ടേബിൾസ്പൂൺ
ഏലക്ക പൊടി കാൽ ടീസ്പൂൺ
പഞ്ചസാര മധുരത്തിനനുസരിച്
എണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
പരിപ്പുകളെല്ലാം ഡ്രൈ റോസ്‌റ് ചെയ്തു മിക്സിയിൽ പൊടിച്ചെടുക്കുക.പാനിൽ എണ്ണയൊഴിച്ചു നട്ട്സുകളെല്ലാം വഴറ്റിയെടുത്തു പൊടിച്ചു വച്ച പരിപ്പ് ചേർത്ത് ഒന്ന് കൂടെ വഴറ്റി ചിരകിയ തേങ്ങാ ചേർത്ത് വീണ്ടും വഴറ്റി പഞ്ചസാര മധുരത്തിനനുസരിച് ചേർത്ത് തേങ്ങാ സോഫ്റ്റ് ആയിത്തുടടങ്ങിയാൽ തീ ഓഫ് ചെയ്തു ഏലക്ക പൊടി ചേർത്ത് ചെറിയ ഉരുളകളാക്കി ദോശ മാവിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക.
|
Wednesday, January 17, 2018
ഫ്രൈഡ് കോക്കനട്ട് ബോൾസ് Fried Coconut Balls
Subscribe to:
Post Comments (Atom)
No comments:
Post a Comment