Wednesday, February 28, 2018
ദോശ പിസ്സ Dosa Pizza

ഓറഞ്ച് ജെല്ലി Orange Jelly
Monday, February 26, 2018
പനീർ ഫിംഗർ Paneer Finger
![]() |
പനീർ ഫിംഗർ Paneer Finger
ആവശ്യമുള്ള സാധനങ്ങൾ
പനീർ ഗേറ്റ് ചെയ്തത് 4 ടേബിൾസ്പൂൺ
ചീസ് ഗേറ്റ് ചെയ്തത് ഒരു ടേബിൾസ്പൂൺ
മുളകുപൊടി ,ചാറ്റ് മസാല ,നല്ല ജീരകം പൊടി അര ടീസ്പൂൺ
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ
പുതിന അരിഞ്ഞത് ഒരു ടേബിൾസ്പൂൺ
ഗരം മസാല കാൽ ടീസ്പൂൺ
മൈദ രണ്ടു ടേബിൾസ്പൂൺ
ബ്രഡ് പൊടിച്ചത് ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ വറുക്കുവാൻ ആവശ്യമായത്
തയ്യാറാകുന്ന വിധം
പനീർ ,ചീസ് ,മുളകുപൊടി ,ചാറ്റ് മസാല ,നല്ല ജീരകം പൊടി ,കോൺ ഫ്ലോർ ,മല്ലിയില ,പുതിന,ഗരം മസാല ,കോൺ ഫ്ലോർ , ഉപ്പ് ആവശ്യത്തിന് ചേർത്ത് യോജിപിച്ച് ഫിങ്കറിന്റെ രൂപത്തിലാക്കി , മൈദ ,ഉപ്പ് , വെള്ളം ചേർത്ത് ബാറ്റർ തയ്യാറാക്കി ഫിംഗർ മുക്കി ബ്രെഡ് ക്രമ്മ്‌സിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.
|

പനീർ പോപ്പ് കോൺ Paneer Popcorn
![]() | |
പനീർ പോപ്പ് കോൺ Paneer Popcorn
|

Sunday, February 25, 2018
ഡേറ്റ്‌സ് കേക്ക് Dates Cake
![]() |
ഡേറ്റ്‌സ് കേക്ക് Dates Cake
ആവശ്യമുള്ള സാധനങ്ങൾ
ഡേറ്റ്‌സ് കുരു കളഞ്ഞത് , തൈര് 100 ഗ്രാം
മിൽക്ക് മെയ്ഡ് 200 ഗ്രാം
മൈദ 80 ഗ്രാം
ഓയിൽ , മിൽക്ക് 75 മില്ലി
ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ
സുൽത്താന,വാൾനട്ട്,അണ്ടിപരിപ്പ്
ആവിശ്യത്തിന്
തയ്യാറാകുന്ന വിധം
തിളപ്പിച്ച പാലിൽ ഇട്ടു ഒരു മണിക്കൂർ സോക് ചെയ്തു വച്ച ഡേറ്റ്‌സ് മിക്സിയിൽ ഇട്ടു നല്ല പോലെ അടിച്ചെടുത്തു ഒരു ബൗളിലേക്കൊഴിച്ചു അതിൽ ഓയിൽ ചേർത്ത് ഹാൻഡ് മിക്സർ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്തു തൈര് ഒഴിച്ച് വീണ്ടും നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം മിൽക്ക് മെയ്ഡ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു , അരിപ്പയുപയോഗിച്ചു അരിച്ചെടുത്ത മൈദയും ബേക്കിംഗ് സോഡയും ഇതിലേക്ക് ചേർത്തു സ്പാച്ച്ലർ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്തു ഡ്രൈ നട്ട്സ് ചേർത്ത് കൊടുത്തു ഒന്നു കൂടി യോജിപ്പിക്കുക, ബേക്കിംഗ് ട്രയിൽ ഒഴിച്ച് 25 - 30 മിനിറ്റു വരെ 180 ഡിഗ്രിയിൽ ബേക്ക് ചെയ്തു എടുക്കുക.
|

Thursday, February 22, 2018
റാഗി വെർമിസെല്ലി ഉപ്മാ Ragi Vermicelli (Semiya) Upma
![]() |
റാഗി വെർമിസെല്ലി ഉപ്മാ Ragi Vermicelli (Semiya) Upma
ആവശ്യമുള്ള സാധനങ്ങൾ
റാഗിവെർമിസെല്ലി ഒരു കപ്പ്
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില ചെറുതായി അരിഞ്ഞത് മൂന്ന് ടേബിൾസ്പൂൺ
ഇഞ്ചി ഒരു ചെറിയ കഷ്ണം
കടുക് ഒരു ടീസ്പൂൺ
അണ്ടിപ്പരിപ്പ് അഞ്ചു എണ്ണം
നെയ്യ് ഒന്നര ടേബിൾസ്പൂൺ
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
വെർമിസെല്ലി നെയ്യിൽ വറുത്തെടുത്തു മാറ്റി വക്കുക.അതെ പാനിൽ എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിയാൽ
അണ്ടിപ്പരിപ്പ് ചേർത്ത് ഗോൾഡൻ നിറമാകുമ്പോൾ സവാള,പച്ചമുളക്,ഇഞ്ചി ചേർത്ത് നന്നായി വഴറ്റി ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് വീണ്ടും നന്നായി വഴറ്റിയതിനു ശേഷം വെർമിസെല്ലി ചേർത്ത് അല്പാല്പം വെള്ളം ചേർത്ത് അടച്ചു വച്ച് കുഴഞ്ഞു പോകാതെ വേവിച്ചെടുക്കുക.
|

Monday, February 19, 2018
ചിക്കൻ സ്ട്രിപ്സ് Chicken Strips
![]() |
ചിക്കൻ സ്ട്രിപ്സ് Chicken Strips
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ എല്ലില്ലാത്തത് 300 ഗ്രാം നീളത്തിൽ കട്ട് ചെയ്തത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കിൽ പൌഡർ ഒരു ടേബിൾസ്പൂൺ
കുരുമുളക് പൊടി അര ടീസ്പൂൺ
മൈദ അര കപ്പ്
മുട്ട ഒരെണ്ണം
പാല് രണ്ടു ടേബിൾസ്പൂൺ
കോൺ ഫ്ലെക്സ് 100 ഗ്രാം
എണ്ണ വറുക്കുവാൻ ആവശ്യമായത്
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ചിക്കൻ ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കിൽ പൌഡർ ,കുരുമുളക് പൊടി ഉപ്പും ചേർത്ത് അരമണിക്കൂർ വക്കുക.
മുട്ടയും പാലും അല്പം ഉപ്പ് ചേർത്ത് അടിച്ചു വക്കുക.
മൈദ അല്പം ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് വക്കുക.
കോൺ ഫ്ലെക്സ് കൈ കൊണ്ട് നന്നായി പൊടിച്ചു വക്കുക.
മാരിനേറ്റു ചെയ്ത ചിക്കൻ മൈദയിൽ മുക്കിയതിനു ശേഷം മുട്ടയുടെ മിക്സിൽ മുക്കി വീടിനും മൈദയിൽ മുക്കിയതിനു ശേഷം കോൺ ഫ്ലെക്സിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.
|

ചപ്പാത്തി ചിക്കൻ റോൾ Chapatti Chicken Roll
![]() |
ചപ്പാത്തി ചിക്കൻ റോൾ Chapatti Chicken Roll
ആവശ്യമുള്ള സാധനങ്ങൾ
ചപ്പാത്തി നാലെണ്ണം
ചിക്കൻ എല്ലില്ലാത്തത് 300 ഗ്രാം
മുളകുപൊടി രണ്ടു ടീസ്പൂൺ
മല്ലിപൊടി ഒന്നര ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
നാരങ്ങാ നീര് ഒരു നാരങ്ങയുടെ പകുതി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
സവാള,കാപ്സികം,തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില ,പുതിനയില ചെറുതായി അരിഞ്ഞത് നാലു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ അഞ്ചു ടേബിൾ സ്പൂൺ
തയ്യാറാകുന്ന വിധം
ചിക്കൻ ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീര് ,ഉപ്പ് ആവശ്യത്തിന് ,മഞ്ഞൾപൊടി,മുളകുപൊടി ഒരു ടീസ്പൂൺ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കുഴച്ചു അര മണിക്കൂർ മസാല പിടിക്കുന്നതിനായി വക്കുക.
പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ചേർത്ത് അടച്ചു വച്ച് വേവിക്കുക, വെന്തു വരുമ്പോൾ മല്ലിയില ,പുതിനയില ,സവാള,കാപ്സികം,തക്കാളി ,മുളകുപൊടി ഒരു ടീസ്പൂൺ ,മല്ലിപൊടി ,ഗരം മസാല,ഉപ്പ് ആവശ്യത്തിന് ചേർത്ത് അടച്ചു വച്ച് ചിക്കൻ നന്നായി വേവിച്ചെടുക്കുക വെള്ളം വറ്റി ഡ്രൈ ആയതിനു ശേഷം തീ ഓഫ് ചെയുക.
നീളത്തിൽ അരിഞ്ഞ സവാളയിൽ അലപം ഉപ്പ്,നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്ത് വക്കുക.
ചപ്പാത്തിയിൽ ചിക്കൻ മിക്സ് വച്ച് മുകളിലായി സവാള മിക്സ് വച്ച് നല്ല മുറുക്കത്തിൽ റോൾ ചെയ്തെടുക്കുക.
|

ഉഴുന്ന് പൂരി Urad Dal Poori
![]() |
ഉഴുന്ന് പൂരി Urad Dal Poori
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി ഒരു കപ്പ്
ഉഴുന്ന് കാൽ കപ്പ്
പെരുംജീരകം ഒരു ടീസ്പൂൺ
നല്ല ജീരകം പൊടി ഒരു ടീസ്പൂൺ
മല്ലിപൊടി ഒരു ടേബിൾസ്പൂൺ
ജിഞ്ചർ പൌഡർ കാൽ ടീസ്പൂൺ
കായം പൊടിച്ചത് കാൽ ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ വറുക്കുവാൻ ആവശ്യമായത് (ചേർക്കാൻ രണ്ടു ടേബിൾസ്പൂൺ )
തയ്യാറാകുന്ന വിധം
ഉഴുന്ന് രണ്ടു മണിക്കൂർ കുതിർത്തു വെള്ളം ഊറ്റി വാർന്നതിനു ശേഷം കുറച്ചു വെള്ളം തളിച്ച് മിസ്‌റിൽ നന്നായി അരച്ചെടുക്കുക .
ഒരു ബൗളിൽ ഗോതമ്പു പൊടി ,പെരുംജീരകം ,നല്ല ജീരകം പൊടി ,മല്ലിപൊടി ,ജിഞ്ചർ പൌഡർ ,കായം പൊടിച്ചത് ,മുളകുപൊടി ,ഉപ്പ് ആവശ്യത്തിന് ,ഓയിൽ രണ്ടു ടേബിൾസ്പൂൺ ചേർത്ത് നന്നായി യോജിപ്പിക്കുക ഉഴുന്ന് മിക്സ് ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ചു അരമണിക്കൂർ വച്ചതിനു ശേഷം ചപ്പാത്തി പരത്തുന്ന രീതിയിൽ ചെറിയ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക.
|

സോയ ചങ്ക്‌സ് കറി Soya Chunks Curry
![]() |
സോയ ചങ്ക്‌സ് കറി Soya Chunks Curry
ആവശ്യമുള്ള സാധനങ്ങൾ
സോയ ചങ്ക്‌സ് ഒരു കപ്പ്
തക്കാളി ഒരെണ്ണം വലുത് ,സവാള 2എണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ് ഒരു ടേബിൾസ്പൂൺ
പച്ചമുളക് നാലെണ്ണം
മല്ലിയില ചെറുതായി അരിഞ്ഞത് മൂന്ന് ടേബിൾസ്പൂൺ
പുതിനയില ചെറുതായി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് 2 -3 ടേബിൾസ്പൂൺ
കശുവണ്ടി എട്ടെണ്ണം
പട്ട ഒരു ചെറിയ കഷ്ണം
ഏലക്ക,കരയാമ്പൂ മൂന്നെണ്ണം
താക്കോലം,വഴനയില ഒരെണ്ണം
പെരുംജീരകം അര ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
മുളകുപൊടി ഒന്നര ടീസ്പൂൺ
മല്ലിപൊടി ഒന്നര മുതൽ രണ്ടു ടേബിൾസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
ഡ്രൈ മാങ്കോ പൌഡർ അര ടീസ്പൂൺ
നല്ല ജീരകപ്പൊടി കാൽ ടീസ്പൂൺ
വെളിച്ചെണ്ണ നാലു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
കശുവണ്ടി തേങ്ങ ചേർത്ത് നന്നായി പേസ്റ്റു അരച്ച് വക്കുക.സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിൽ ഉപ്പിട്ട് കുതിരാൻ വച്ച് , കുതിർന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ് മാറ്റിവെക്കുക.
പാനിൽ എണ്ണ ചൂടാക്കി പട്ട ,ഏലക്ക,കരിയാമ്പൂ ,തക്കോലം,വഴനയില ,പെരുംജീരകം ചേർത്ത് വഴറ്റി സവാള ,ഇഞ്ചി വെളുത്തുള്ളി പേസ്റ് ,പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപൊടി ,ഗരം മസാല, നല്ല ജീരകം പൊടി ചേർത്ത് വഴറ്റി തക്കാളി ചേർത്ത് തക്കാളി ഉടഞ്ഞു ചേർന്നതിനു ശേഷം പിഴിഞ്ഞ് വച്ച സോയ ചങ്ക്‌സ് ,ഉപ്പു ആവശ്യത്തിന് ചേർത്ത് നന്നായി യോജിപ്പിച്ചു അല്പം മല്ലിയില ,പുതിനയില ,അരപ്പ് ,ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വെന്തതിനു ശേഷം ഡ്രൈ മാങ്കോ പൗഡർ ബാക്കിയുള്ള മല്ലിയില ,പുതിനയില ചേർത്ത് കൊടുക്കുക .
|

Thursday, February 08, 2018
ചിക്കൻ തവ ഫ്രൈ Chicken Thava Fry
![]() |
ചിക്കൻ തവ ഫ്രൈ Chicken Thava Fry
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ 700 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ് ഒരു ടേബിൾസ്പൂൺ
മുളകുപൊടി രണ്ടു ടീസ്പൂൺ
ചിക്കൻ കബാബ് മസാല ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
തൈര് രണ്ടു ടേബിൾസ്പൂൺ
ചെറു നാരങ്ങാ ഒരെണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബൗളിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്,മുളകുപൊടി ,ചിക്കൻ കബാബ് മസാല ,മഞ്ഞൾ പൊടി ,തൈര് ,ചെറു നാരങ്ങാ ,ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചിക്കൻ ചേർത്ത് നല്ലവണം മസാല തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് മസാല പിടിച്ചു കഴിഞ്ഞാൽ തവയിൽ കുറച്ചു എണ്ണ ഒഴിച്ച് ഗ്രിൽ ചെയുന്ന പോലെ തിരിച്ചും മറിച്ചും ഒന്ന് വേവിച്ചെടുക്കുക.
|

സ്വീറ്റ് ബനാന ബോൾസ് Sweet Banana Balls
![]() |
സ്വീറ്റ് ബനാന ബോൾസ് Sweet Banana Balls
ആവശ്യമുള്ള സാധനങ്ങൾ
റോബസ്റ്റ പഴം ഒരെണ്ണം നന്നായി പഴുത്തത്
ഗോതമ്പു പൊടി മൂന്ന് ടേബിൾസ്പൂൺ
ശർക്കര ചീകിയതു മൂന്ന് ടേബിൾസ്പൂൺ
ഏലക്കായ പൊടി കാൽ ടീസ്പൂൺ
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ബൗളിൽ നന്നായി ഉടച്ചു വച്ച പഴത്തിലേക്കു ഗോതമ്പു പൊടി,ശർക്കര,ഏലക്കായ പൊടി ചേർത്തു് നന്നായി മിക്സ് ചെയ്തു ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കുക.
|

Tuesday, February 06, 2018
സ്വീറ്റ് പൊട്ടറ്റോ കറ്റലേറ്റ് Sweet Potato Cutlet
![]() |
സ്വീറ്റ് പൊട്ടറ്റോ കറ്റലേറ്റ് Sweet Potato Cutlet
ആവശ്യമുള്ള സാധനങ്ങൾ
സ്വീറ്റ് പൊട്ടറ്റോ ഒരെണ്ണം വലുത്
ഗ്രീൻ പീസ് മൂന്ന് ടേബിൾസ്പൂൺ വേവിച്ചത്
ചാറ്റ് മസാല അര ടീസ്പൂൺ
ഗരംമസാല കാൽ ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി കാൽ ടീസ്പൂൺ
മൈദ മൂന്ന് ടേബിൾസ്പൂൺ
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ
ഓട്സ് കാൽ കപ്പ്
എണ്ണ വറുക്കുവാൻ ആവശ്യമായത്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ബോയിൽ ചെയ്തു സ്മാഷ് ചെയ്ത സ്വീറ്റ് പൊട്ടറ്റോയിലേക്കു ഉപ്പ് ആവശ്യത്തിന്, ഗ്രീൻ പീസ് ,ചാറ്റ് മസാല ,ഗരംമസാല ,പച്ചമുളക് ,മുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു കറ്റലേറ്റ് രൂപത്തിലാക്കി
മൈദ ,കോൺ ഫ്ലോർ ,ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് തയ്യാറാക്കിയ ബാറ്ററിൽ മുക്കി ഓട്സിൽ റോൾ ചെയ്തു എണ്ണയിൽ വറുത്തെടുക്കുക.
|

Monday, February 05, 2018
സ്വീറ്റ് പൊട്ടറ്റോ ഫ്രൈ Sweet Potato Fry
![]() |
സ്വീറ്റ് പൊട്ടറ്റോ ഫ്രൈ Sweet Potato Fry
ആവശ്യമുള്ള സാധനങ്ങൾ
സ്വീറ്റ് പൊട്ടറ്റോ ഒരെണ്ണം
നെയ്യ് രണ്ടു ടേബിൾസ്പൂൺ
ചാറ്റ് മസാല അല്ലെങ്കിൽ മിക്സഡ് ഹെർബ്സ് കാൽ ടീസ്പൂൺ
തയ്യാറാകുന്ന വിധം
പാനിൽ നെയ്യൊഴിച്ചു ചൂടാക്കി ഇതിലേക്ക് പുഴുങ്ങി റൌണ്ട് ആയി കട്ട് ചെയ്ത സ്വീറ്റ് പൊട്ടറ്റോ ചേർത്ത് രണ്ടു ഭാഗവും നന്നായി മൊരിയിച്ചെടുത്തു വാങ്ങി പ്ലേറ്റിൽ വച്ച് ചാറ്റ് മസാല വിതറി കൊടുക്കുക.
|

പനീർ ട്ടിക്ക Paneer Tikka
![]() |
പനീർ ട്ടിക്ക Paneer Tikka
ആവശ്യമുള്ള സാധനങ്ങൾ
പനീർ ആറു കഷ്ണം,സവാള ഒരെണ്ണം ചെറുത്,കാപ്സികം ഒരെണ്ണം ചെറുത്,തക്കാളി ഒരെണ്ണം ചെറുത് കുരുകളഞ്ഞു ചതുരാകൃതിയിൽ മുറിച്ചത്
തൈര് മൂന്ന് ടേബിൾസ്പൂൺ
ജിൻജർ ഗാർലിക് പേസ്റ്റ് ഒരു ടീസ്പൂൺ
അജ്‌വയിൻ കാൽ ടീസ്പൂൺ
മുളക് പൊടി ഒന്നര ടീസ്പൂൺ (എരുവിനനുസരിച്)
മഞ്ഞൾ പൊടി,ചാറ്റ് മസാല കാൽ ടീസ്പൂൺ
ലെമൺ ജ്യൂസ് ഒരു ടേബിൾ സ്പൂൺ
ഓയിൽ നാലു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഒരു ബൗളിൽ തൈര് ,ജിൻജർ ഗാർലിക് പേസ്റ്റ് ,അജ്‌വയിൻ ,മുളക് പൊടി ,മഞ്ഞൾ പൊടി,ചാറ്റ് മസാല, ഓയിൽ ഒരു ടേബിൾസ്പൂൺ , ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് പനീർ ,സവാള ,കാപ്സികം ,തക്കാളി,ലെമൺ ജ്യൂസ് ചേർത്ത് മിക്സ് ചെയ്തു അര മണിക്കൂർ നേരം വച്ച് ചിത്രത്തിലേതു പോലെ സ്ക്യുവറിൽ ലയർ ചെയ്തെടുത്തു പാനിൽ എണ്ണ ചൂടാക്കി ഒന്ന് ഗ്രിൽ ചെയ്തെടുക്കുക.
ഗ്രിൽ ചെയ്യുമ്പോൾ ആവശ്യമെങ്കിൽ ബട്ടർ ബ്രഷ് ചെയ്തു കൊടുക്കാവുന്നതാണ്.
|

വെജിറ്റബിൾ കുറുമ vegetable kuruma
![]() |
വെജിറ്റബിൾ കുറുമ vegetable kuruma
ആവശ്യമുള്ള സാധനങ്ങൾ
ഗ്രീൻ പീസ് അര കപ്പ്
ഉരുളകിഴങ്ങ് ഒരെണ്ണം വലുത് ചതുരത്തിൽ ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി നാലു അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
പച്ചമുളക് 8 - 9 എണ്ണം
പെരുംജീരകം ഒരു ടീസ്പൂൺ
നല്ല ജീരകം അര ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
വഴനയില രണ്ടെണ്ണം
പട്ട ഒരിഞ്ചു വലുപ്പത്തിൽ ഒരു കഷ്ണം
ഏലക്ക മൂന്നെണ്ണം
കരിയാമ്പൂ നാലെണ്ണം
തക്കാളി ഒരെണ്ണം വലുത് ചെറുതായി അരിഞ്ഞത്
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മല്ലിയില ചെറുതായി അരിഞ്ഞത് ആറു ടേബിൾസ്പൂൺ
പുതിനയില ചെറുതായി അരിഞ്ഞത് മൂന്നോ നാലോ ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യമായത്
തേങ്ങ ചിരകിയത് രണ്ടു ടേബിൾസ്പൂൺ
കശുവണ്ടി എട്ടെണ്ണം
വേപ്പില രണ്ടു തണ്ട്
തയ്യാറാകുന്ന വിധം
വെളുത്തുള്ളി ,ഇഞ്ചി പേസ്റ്റ് ആക്കി വക്കുക.മിക്സറിൽ തേങ്ങ,ഒരു വഴനയില,ചെറിയ കഷ്ണം പട്ട,നല്ല ജീരകം,പെരുംജീരകം അര ടീസ്പൂൺ ,പച്ചമുളക്,രണ്ടു കരിയാമ്പൂ,കശുവണ്ടി ചേർത്ത് നന്നായി പേസ്റ്റ് ആക്കി അരച്ചെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള എട്ടു നല്ല വണ്ണം വഴറ്റി തക്കാളി ചേർത്ത് നന്നയി സോഫ്റ്റ് ആയി വരുമ്പോൾ വെളുത്തുള്ളി ,ഇഞ്ചി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി വേപ്പില ചേർത്ത് വഴറ്റി മഞ്ഞൾപൊടി ചേർത്ത് യോജിപ്പിച്ചു ഉരുളകിഴങ്ങ്, ഗ്രീൻ പീസ് ചേർത്ത് ഒന്ന് വഴറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്കു വേവാൻ വേണ്ട ചൂടുവെള്ളം ഒഴിച്ച് വെന്തു വന്നാൽ അരപ്പു ചേർത്ത് ഇളക്കി മല്ലിയിലയും പുതിനയില ചേർത്ത് കൊടുക്കുക
|

Subscribe to:
Posts (Atom)