Saturday, December 29, 2018

മുട്ട മുരിങ്ങയില തോരൻ Mutta Muringayila Thoran

മുട്ട മുരിങ്ങയില തോരൻ  Mutta Muringayila Thoran

ആവശ്യമുള്ള സാധനങ്ങൾ 

മുട്ട രണ്ടെണ്ണം 
മുരിങ്ങയില ഒരു പിടി 
സവാള , പച്ചമുളക്ക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി മല്ലിപൊടി അര ടീസ്പൂൺ 
ഗരം മസാല കാൽ ടീസ്പൂൺ 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 


പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്ത് വഴറ്റി സോഫ്റ്റ് ആയി വരുമ്പോൾ പൊടികളെല്ലാം ചേർത്ത് വഴറ്റി മുരിങ്ങയില ചേർത്ത് നന്നായി വഴറ്റിയെടുത്തു മുരിങ്ങയില ഒന്ന് വാടി വന്നാൽ മുട്ട വെട്ടിയൊഴിച്ചു ആവശ്യത്തിന് ഉപ്പു ചേർത്ത് മിക്സ് ചെയ്തു ഡ്രൈ ആക്കിയെടുക്കുക.



 



Tuesday, December 25, 2018

ചിക്കൻ കാന്താരി Chicken Kanthari

ചിക്കൻ കാന്താരി Chicken Kanthari

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ 400 ഗ്രാം
ചുവന്നുള്ളി 25 എണ്ണം ചതച്ചത് 
ഇഞ്ചി ഒരു കഷ്ണം ചതച്ചത് 
വെളുത്തുള്ളി ആറെണ്ണം ചതച്ചത് 
കാന്താരി 25 എണ്ണം ചതച്ചത് 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മല്ലിപൊടി രണ്ടു ടേബിൾസ്പൂൺ 
തക്കാളി ഒരെണ്ണം വലുത് 
ഗരം മസാല , പേരും ജീരകം അര ടീസ്പൂൺ 
കുരുമുളക് പൊടി മുക്കാൽ മുതൽ ഒരു  ടീസ്പൂൺ വരെ 
തേങ്ങാ പാല് മുക്കാൽ ഗ്ലാസ് 
ഉപ്പ് , ഓയിൽ , വേപ്പില ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എന്ന ചൂടാക്കി പെരുംജീരകം ചേർത്ത് പൊട്ടിയാൽ ചുവന്നുള്ളി ചേർത്ത് വഴണ്ട് വന്നാൽ കാന്താരി, വെളുത്തുള്ളി , ഇഞ്ചി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ മഞ്ഞൾ പൊടി , മല്ലി പൊടി ചേർത്ത് നന്നായി വഴറ്റി തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ ചിക്കൻ , തേങ്ങാ പാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റി അടച്ചു വച്ച് വേവിച്ചെടുക്കുക.

അടപ്പു തുറന്നു ഡ്രൈ ആക്കിയെടുക്കുക കുരുമുളക് പൊടി , ഗരം മസാല , വേപ്പില ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്തെടുക്കുക.

ഗ്രേവി ആവശ്യമില്ലെങ്കിൽ നന്നായി ഡ്രൈ ആക്കിയെടുക്കുക






Sunday, December 23, 2018

ഷിഫോൺ ബട്ടർ കേക്ക് Chiffon Butter Cake

ഷിഫോൺ ബട്ടർ കേക്ക്  Chiffon Butter Cake


ആവശ്യമുള്ള സാധനങ്ങൾ 

മുട്ട നാലെണ്ണം വലുത് 
പാല് ,വെള്ളം , ഓറഞ്ച് ജ്യൂസ്   50 മില്ലി 
ഓയിൽ 60 മില്ലി 
മൈദ 80 ഗ്രാം
കോൺ ഫ്ലോർ  10 ഗ്രാം 
വാനില എസ്സെൻസ് ഒന്നര ടീസ്പൂൺ 
ബേക്കിംഗ് പൌഡർ അര ടീസ്പൂൺ 
ഉപ്പ് ഒരു നുള്ള് 
ക്രീം ഓഫ് ടാർട്ടർ കാൽ ടീസ്പൂൺ 
പഞ്ചസാര 250 ഗ്രാം 
ബട്ടർ 300 ഗ്രാം 
വൈറ്റ് ചോക്ലേറ്റ് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം 

ഒരു ബൗളിൽ വെള്ളം , പാല് , ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് ഒരുമിച്ചു അരിച്ചെടുത്ത കോൺ ഫ്ലോർ , മൈദ , ബേക്കിംഗ് പൌഡർ , ഉപ്പ് മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വക്കുക .

മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള ക്രീം ഓഫ് ടാർട്ടർ ചേർത്ത് ഒന്ന് ബീറ്റ് ചെയ്തെടുത്തു 100 ഗ്രാം പഞ്ചസാര കുറേശ്ശേ ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുത്തു മുട്ടയുടെ മഞ്ഞയുടെ മിക്സിലേക്കു  കുറേശ്ശേ ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക.

ഈ മിക്സ് ബേക്കിംഗ് ട്രെയിൽ ഒഴിച്ച് 170  ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 30 - 35 മിനിറ്റു വരെ ബേക്ക്  ചെയ്തെടുക്കുക .

മറ്റൊരു ബൗളിൽ ബട്ടർ ഒന്ന് മിക്സ് ചെയ്തേ ശേഷം പഞ്ചസാര , ഓറഞ്ച് ജ്യൂസ് ചേർത്ത് നന്നായി മിക്സ് ചെയ്തു സോഫ്റ്റ് ആക്കിയെടുത്തു ചൂടാറിയ കേക്കിന്റെ മുകളിലേക്കു തേച്ചു ലയർ ആക്കിയെടുക്കുക ശേഷം മുകളിൽ വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തു ഡെക്കറേറ്റു ചെയ്യുക.







Saturday, December 22, 2018

ചിക്കൻ പോപ്‌കോൺ Chicken Popcorn

ചിക്കൻ പോപ്‌കോൺ  Chicken Popcorn

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ എല്ലില്ലാത്തത് 200 ഗ്രാം
ഗാർലിക് , ജിൻജർ , കുമിൻ പൌഡർ കാൽ ടീസ്പൂൺ 
പെപ്പർ പൌഡർ അര ടീസ്പൂൺ 
കോൺഫ്ലോർ ഒരു ടീസ്പൂൺ 
മുട്ട ഒരെണ്ണം 
ബ്രെഡ് ക്രമ്സ് മുക്കാൽ കപ്പ് 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മിക്സിൽ അരച്ചെടുത്ത ചിക്കനിലേക്കു ഗാർലിക് , ജിൻജർ , കുമിൻ , പെപ്പർ പൌഡർ,കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി  മിക്സ് ചെയ്തു ചെറിയ ഉരുളകളാക്കി ബീറ്റ് ചെയ്ത മുട്ടയിൽ മുക്കി ബ്രഡ് ക്രമ്സിൽ റോൾ ചെയ്തു ചെറിയ തീയിൽ ഫ്രൈ ചെയ്‌തെടുക്കുക.






Wednesday, December 19, 2018

ബട്ടർ നാൻ Butter Naan

ബട്ടർ നാൻ Butter Naan

ആവശ്യമുള്ള സാധനങ്ങൾ 

മൈദ രണ്ടര കപ്പ് 
പാല് ഒരു കപ്പ് 
ബേക്കിങ് പൌഡർ , ഉപ്പ് ഒരു ടീസ്പൂൺ 
പഞ്ചസാര ഒരു ടേബിൾസ്പൂൺ 
ഓയിൽ മൂന്ന് ടേബിൾസ്പൂൺ 
ബട്ടർ ആവശ്യാനുസരണം 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ മൈദാ , ഉപ്പ് , പഞ്ചസാര , ബൈക്കിങ് പൌഡർ ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് പാലും ഓയിലും ചേർത്ത മിക്സ് ചേർത്ത് നന്നായി കുഴച്ചെടുത്തു നനഞ്ഞ തുണി ഉപയോഗിച്ച് അര മണിക്കൂർ  മൂടിവച്ചു ഓരോ ഇടത്തരം ബോളുകളാക്കി ഓവൽ ഷേപ്പിൽ പരത്തി മുകളിൽ വെള്ളം തടവി ആ ഭാഗം ചൂടായ തവയിലേക്കിട്ടു അവിടവിടായി പൊള്ളച്ചു വന്നാൽ തവോടുകൂടെ തിരിച്ചു തീയിലേക്ക് കാണിച്ചു മുകൾ ഭാഗം വേവിച്ചെടുത്തു മുകൾ ഭാഗത്തു ബട്ടർ തടവി കൊടുക്കുക. 




Tuesday, December 18, 2018

പപ്പട വട Pappada Vada

പപ്പട വട Pappada Vada

ആവശ്യമുള്ള സാധനങ്ങൾ 

പച്ചരി ഒരു ഗ്ലാസ് 
പപ്പടം പത്തെണ്ണം 
മുളകുപൊടി അര ടീസ്പൂൺ 
കായപ്പൊടി , മഞ്ഞൾ പൊടി രണ്ടു നുള്ള്
എള്ള് മുക്കാൽ  ടീസ്പൂൺ 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

 ഫോർക്ക് ഉപയോഗിച്ച് ചെറിയ ഹോളുകൾ ഇട്ട പപ്പടം വെയിലത്ത് വച്ചോ ഫ്രീസിറിൽ വച്ചോ നല്ല ഹാർഡ് ആക്കിയെടുക്കുക.

അഞ്ചു മണിക്കൂർ കുതിർത്തെടുത്ത പച്ചരി നന്നായി അരച്ചെടുത്തു മഞ്ഞൾപൊടി , മുളകുപൊടി , കായപ്പൊടി , എള്ള് , ആവശ്യത്തിന് ഉപ്പും ,വെള്ളവും ചേർത്ത് കുറച്ചു ലൂസായ പരുവത്തിൽ മാവു തയ്യാറാക്കി  ഹാർഡാക്കിയെടുത്ത പപ്പടം മുക്കി ചൂടായ എണ്ണയിൽ ചെറിയ തീയിൽ വറുത്തെടുക്കുക.




Monday, December 17, 2018

ചോക്ലേറ്റ് ബട്ടർ ക്രീം കേക്ക് Chocolate Butter Cream Cake

ചോക്ലേറ്റ് ബട്ടർ ക്രീം കേക്ക്  Chocolate Butter Cream Cake

ആവശ്യമുള്ള സാധനങ്ങൾ 

സ്പോഞ്ചിന് :-

മൈദ ഒന്നേകാൽ  കപ്പ് 
കൊക്കോ പൌഡർ 1 / 3 കപ്പ് 
ബേക്കിംഗ് പൌഡർ ഒന്നര  ടീസ്പൂൺ 
പഞ്ചസാര ഒരു  കപ്പ് + രണ്ടു ടേബിൾസ്പൂൺ 
മുട്ട ഒമ്പതെണ്ണം വലുത് 
വാനില എസ്സെൻസ് ഒരു ടീസ്പൂൺ 

ക്രീമിന് :-

ബട്ടർ 450 ഗ്രാം
കണ്ടെൻസ് മിൽക്ക് 396 ഗ്രാം 
കൊക്കോ പൌഡർ രണ്ടു ടേബിൾസ്പൂൺ
വാനില എസ്സെൻസ് അര  ടീസ്പൂൺ 

ചോക്ലേറ്റ് സിറപ് :-

വിപ്പിംഗ് ക്രീം , സെമി സ്വീറ്റ് ചോക്ലേറ്റ്  ഒരു കപ്പ് 

ഡെക്കറേഷന് :-

വിപ്പിംഗ് ക്രീം 150 ഗ്രാം 
ബ്ലൂ കളർ രണ്ടു മൂന്ന് തുള്ളി.

തയ്യാറാക്കുന്ന വിധം 

സ്പോഞ്ച് :-

ഒരു ബൗളിൽ പഞ്ചസാര , ബട്ടർ ചേർത്ത് നന്നായി ബീറ്റ് ചെയ്തു നിറം മാറിയാൽ വാനില എസ്സെൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു ഒരുമിച്ചു അരിച്ചെടുത്ത മൈദ , ബേക്കിംഗ് പൌഡർ , കൊക്കോ പൌഡർ മിക്സ് ചേർത്ത് ഒന്ന് ഫോൾഡ് ചെയ്തെടുത്തു മൂന്നോ നാലോ ബൈക്കിങ് ട്രെയിൽ ഒഴിച്ച് 180  ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.

ക്രീം :-

ഒരു ബൗളിൽ ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്തു സോഫ്റ്റ് ആക്കിയെടുത്തു കുറേശ്ശേ കണ്ടെൻസ് മിൽക് കുറേശ്ശേ കൊക്കോ പൌഡർ ഇടവിട്ടു  ചേർത്ത് നന്നായി മിക്സ് ചെയ്തു വാനില എസ്സെൻസ് ചേർത്ത് നന്നയി മിക്സ് ചെയ്തെടുക്കുക.

സിറപ്പ് :-

ചൂടാക്കിയെടുത്ത വിപ്പിംഗ് ക്രീമിലേക്കു ചോക്ലേറ്റ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.

ഡെക്കറേഷൻ:-

വിപ്പ് ചെയ്തെടുത്ത ക്രീമിൽ കുറച്ചെടുത്തു ബ്ലൂ കളർ ചേർക്കുക .

കേക്ക് :-

സ്പോഞ്ച് ഡോളിന്റെ സ്‌കേർട്ടിന്റെ മോഡൽ ആകുന്നതിനായി അടിയിൽ വലുതും മുകളെത്തും തോറും ചെറുതും ആക്കി ലയർ മുറിച്ചെടുത്തു ഓരോ ലയറിലും ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് ബട്ടർ ക്രീം ചേർത്ത് ലയർ ചെയ്തെടുക്കുക.ഒരു ഡോളിനെ നടുഭാഗത്തു വച്ച് സ്റ്റാർ നോസിൽ ഉപയോഗിച്ച് നീലയും ,വെള്ളയും ആയി  ഡെക്കറേറ്റ് ചെയ്തെടുക്കുക.






Sunday, December 16, 2018

ചിക്കൻ ഷവർമ Chicken Shavarma

ചിക്കൻ ഷവർമ Chicken Shavarma

ആവശ്യമുള്ള സാധനങ്ങൾ 

കുബൂസ് അഞ്ചെണ്ണം 
ചിക്കൻ എല്ലില്ലാത്തതു 500 ഗ്രാം
വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾസ്പൂൺ 
ഏലക്ക മൂന്നെണ്ണം 
നട്ട്മഗ് കാൽ ടീസ്പൂണിനേക്കാൾ കുറച്ചു കുറവ് 
തൈര് രണ്ടര കപ്പ് 
നല്ല ജീരകം പൊടി , ഗരം മസാല പൊടി  ഒരു ടീസ്പൂൺ 
മുളകുപൊടി , വിനിഗർ  ഒരു ടേബിൾസ്പൂൺ 
ഒലിവ് ഓയിൽ രണ്ടു ടേബിൾസ്പൂൺ 
ലെമൺ ചെറുത് ഒരെണ്ണം 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 
കുരുമുളകുപൊടി അര ടീസ്പൂൺ 
ലെറ്റൂസ് , ഫ്രഞ്ച് ഫ്രൈസ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ രണ്ടു ടേബിൾസ്പൂൺ തൈര് , നല്ല ജീരകം , ഗരംമസാല , മുളകുപൊടി ,വെളുത്തുള്ളി ,വിനിഗർ , ഒലിവ് ഓയിൽ , ഏലക്ക ,നട്ട്മഗ് , പകുതി ലെമൺ ജ്യൂസ് , പകുതി ലെമൺ സ്ലൈസ് ചെയ്തത് ,ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചിക്കനിൽ മാരിനേറ്റു ചെയ്തു അര മണിക്കൂറിനു ശേഷം ചൂടായ പാനിൽ അല്പം എണ്ണ ചേർത്ത്  പാനിൽ ഇട്ടു ഒന്ന് ഫ്രൈ ചെയ്തെടുക്കുക.

അരിപ്പയിൽ തുണിയിട്ടു തൈര് ചേർത്ത് കെട്ടി വെള്ളം വാരുന്നതിനായി വച്ച് നന്നായി വെള്ളം വാർന്നാൽ ആവശ്യത്തിന് ഉപ്പ് , കുരുമുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കുക.

കുബൂസിന്റെ ഉള്ളിൽ ചിക്കൻ വച്ച് മുളകിൽ തൈര് ഒഴിച്ചശേഷം ചോപ് ചെയ്ത ലെറ്റൂസ് ഫ്രൈസ് ചേർത്ത് ടൈറ്റ് ആക്കി റോൾ ചെയ്തെടുക്കുക.പാനിലോ ഗ്രില്ലിലോ വച്ച് രണ്ടു ഭാഗവും ടോസ്റ് ചെയ്തെടുക്കുക.







ഗുലാബ് ജാം കപ്പ് കേക്ക് Gulab Jamun Cup Cake

ഗുലാബ് ജാം കപ്പ് കേക്ക് Gulab Jamun Cup  Cake

ആവശ്യമുള്ള സാധനങ്ങൾ 

ഗുലാബ് ജാം ചോപ് ചെയ്തത് 100 ഗ്രാം
മൈദ 175 ഗ്രാം 
പഞ്ചസാര 185 ഗ്രാം 
കൊക്കോ പൌഡർ 30 ഗ്രാം 
ബൈക്കിങ് സോഡാ അര ടീസ്പൂൺ 
മുട്ട മൂന്നെണ്ണം 
ബട്ടർ മിൽക്ക് 120 മില്ലി 
ഓയിൽ 210 മില്ലി
ബ്ലാക്ക് കോഫീ 100 മില്ലി 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ മൈദ , പഞ്ചസാര , കൊക്കോ പൌഡർ , ബൈക്കിങ് സോഡാ ചേർത്ത് നന്നായി മിക്സ് ചെയ്തു ഗുലാബ് ജാം ചേർത്ത് മിക്സ് ചെയ്തു വക്കുക.

മറ്റൊരു ബൗളിൽ ബ്ലാക് കോഫീ , മുട്ട , ബട്ടർ മിൽക്ക് , ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തു ഗുലാബ് ജാം മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു കപ്പ് കേക്കിന്റെ മോൾഡിൽ ഒഴിച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്കു ചെയ്തെടുക്കുക.








Wednesday, December 12, 2018

ചെറുപയർ ദോശ Cherupayar Dosa

ചെറുപയർ ദോശ Cherupayar Dosa

ആവശ്യമുള്ള സാധനങ്ങൾ 

ചെറുയർ ഒരു ഗ്ലാസ് 
പച്ചരി രണ്ടു ടേബിൾസ്പൂൺ 
പച്ചമുളക് അഞ്ചെണ്ണം 
ഇഞ്ചി ഒരു കഷ്ണം 
നല്ല ജീരകം ഒരു ടീസ്പൂൺ 
ഉപ്പ് , നെയ്യ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മൂന്ന് മണിക്കൂർ കുതിർത്തിയെടുത്ത പച്ചരിയും , ചെറുപയറും കൂടെ പച്ചമുളക് , ഇഞ്ചി , നല്ലജീരകം ചേർത്ത്  ദോശയുടെ പരുവത്തിൽ അരച്ചെടുത്തു ആവശ്യത്തിന് ഉപ്പു ചേർത്ത് ചൂടായ പാനിൽ നെയ്യ് തടവി ചുട്ടെടുക്കുക 







Tuesday, December 11, 2018

കോക്കനട്ട് പോക്ക് കേക്ക് Coconut Poke Cake

കോക്കനട്ട് പോക്ക് കേക്ക് Coconut Poke Cake

ആവശ്യമുള്ള സാധനങ്ങൾ 

ബട്ടർ 200 ഗ്രാം
പഞ്ചസാര ഒരു കപ്പ് 
മുട്ട നാലെണ്ണം 
കോക്കനട്ട് എസ്സെൻസ് ഒരു ടീസ്പൂൺ 
തേങ്ങാ പാല് ,കോക്കനട്ട് ക്രീം ഒരു കപ്പ് 
മൈദ രണ്ടു കപ്പ് 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
ചോക്ലേറ്റ് 100  ഗ്രാം 
വിപ്പിംഗ് ക്രീം 200 ഗ്രാം 
ഡ്രൈകോക്കനട്ട് കാൽ കപ്പ് 
നട്സ് ആവശ്യാനുസരണം 
കോക്കനട്ട് സ്ലൈസ് ആവശ്യാനുസരണം

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ പഞ്ചസാര , ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്തു ഓരോ മുട്ട ചേർത്ത് ബീറ്റ് ചെയ്തു കോക്കനട്ട്  എസ്സെൻസ് , കോക്കനട്ട് മിൽക്ക് ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു എല്ലാം കൂടെ നന്നായി യോജിച്ചു വന്നാൽ ബേക്കിങ് ട്രെയിൽ ഒഴിച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.

സ്പോഞ്ചു ചൂടാറിയ ശേഷം ഉരുണ്ട  പിടുത്തമുള്ള  ഒരു തവിയെടുത്തു പിടുത്തമുപയോഗിച്ചു സ്പോഞ്ചിൽ നിറയെ ദ്വാരങ്ങൾ ഉണ്ടാക്കി ഗ്രേറ്റ്‌ ചെയ്ത ചോക്ലേറ്റ് , കോക്കനട്ട് ക്രീം ചേർത്ത് മിക്സ് ചെയ്യ്തു 
സ്പോഞ്ചിന്റെ മുകളിൽ ഒഴിച്ച് മുകളിലായി ചോപ് ചെയ്ത നട്സ് , ഡ്രൈ കോക്കനട്ട് വിതറുക ഇതിനു മുകളിൽ വിപ്പ് ചെയ്ത വിപ്പിംഗ് ക്രീം ഉപയോഗിച്ച് ലയർ ചെയ്‌തു മുകളിലായി  ക്രെഷ് ചെയ്തെടുത്ത കോക്കനട്ട് സ്ലൈസ് ഗോൾഡൻ ബ്രൗൺ നിറത്തിൽ ഡ്രൈ റോസ്‌റ് ചെയ്തു വിതറി കൊടുക്കുക.






Monday, December 10, 2018

ഓംലറ്റ് ഫിൽഡ് ഇടിയപ്പം Omlet Filled Idiyappam

ഓംലറ്റ് ഫിൽഡ് ഇടിയപ്പം Omlet Filled Idiyappam

ആവശ്യമുള്ള സാധനങ്ങൾ 

അരിപൊടി അര കപ്പ് 
മുട്ട ഒരെണ്ണം 
സവാള ഒരെണ്ണം 
മുളകുപൊടി , മല്ലിപൊടി  അര ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
ഉപ്പ് ,ഓയിൽ  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ അരിപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം  ഒഴിച്ച് ചൂടാറിയ ശേഷം കൈ കൊണ്ട് ഇടിയപ്പത്തിന്റെ പാകത്തിൽ കുഴച്ചെടുക്കുക.

പാനിൽ അല്പം എണ്ണ ഒഴിച്ച് മുട്ട വെട്ടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും വിതറി തിരിച്ചിട്ടു പാത്രത്തിലേക്കു മാറ്റുക.

ഇതേ പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടായാൽ  അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റി മഞ്ഞപ്പൊടി ,മല്ലിപൊടി , മുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക.

ഇടിയപ്പത്തിന്റെ തട്ടിൽ ഒരു ലയർ ഇടിയപ്പം ചുറ്റിയെടുത്തു മുകളിൽ മസാല വച്ച് മുകളിൽ മുട്ട വച്ച് അടുത്ത ലയർ ഇടിയപ്പം ചുറ്റി സ്റ്റീം ചെയ്തെടുക്കുക.







Sunday, December 09, 2018

കസ്റ്റാർഡ് പൌഡർ കുക്കീസ് Custard Powder Cookies

കസ്റ്റാർഡ് പൌഡർ കുക്കീസ്  Custard Powder Cookies


ആവശ്യമുള്ള സാധനങ്ങൾ 

കസ്റ്റാർഡ് പൌഡർ , പൌഡർ ഷുഗർ  155 ഗ്രാം
മൈദ , ബട്ടർ 250 ഗ്രാം 
മുട്ട ഒരെണ്ണം 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ കസ്റ്റാർഡ് പൗഡറും മൈദയും ചേർത്ത് മിക്സ് ചെയ്തു വക്കുക.

വേറെ ബൗളിൽ ബട്ടർ നന്നായി മിക്സ് ചെയ്തെടുത്തു പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്തു കൈ കൊണ്ട് ബീറ്റ് ചെയ്തെടുത്ത മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് തയ്യാറാക്കി വച്ച മിക്സ് ചേർത്ത് 
വീണ്ടും നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി കൈകൊണ്ടു ചിത്രത്തിലേതു പോലെ പരത്തിയെടുത്തു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 - 20 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.






Saturday, December 08, 2018

ചിക്കൻ കുറുമ Chicken Kuruma

ചിക്കൻ കുറുമ Chicken Kuruma

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ 700 ഗ്രാം
സവാള രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് 15 എണ്ണം 
ഇഞ്ചി പേസ്റ്റ് ,വെളുത്തുള്ളി പേസ്റ്റ്  ഒരു ടീസ്പൂൺ 
ചുമന്നുള്ളി പത്തെണ്ണം 
വെളുത്തുള്ളി രണ്ടെണ്ണം 
വേപ്പില രണ്ടു തണ്ട്
പുതിനയില മൂന്ന് തണ്ട് ചെറുതായി അരിഞ്ഞത് 
പട്ട രണ്ടു ചെറിയ കഷ്ണം 
ഏലക്ക ആറെണ്ണം 
ഗ്രാമ്പൂ ഏഴെണ്ണം 
തക്കോലം ഒരെണ്ണം 
വാഴനയില ഒരെണ്ണം 
പേരും ജീരകം ഒന്നര ടീസ്പൂൺ 
കുരുമുളക് പൊടി ഒന്നര മുതൽ രണ്ടു വരെ 
തേങ്ങാ ചിരകിയത് മൂന്ന് ടേബിൾസ്പൂൺ 
അണ്ടിപ്പരിപ്പ് പത്തെണ്ണം 
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത് 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി ഒരു കഷ്ണം പട്ട , മൂന്ന് ഏലക്ക , നാലു ഗ്രാമ്പൂ , ഒരു വാഴനയില , ഒരു ടീസ്പൂൺ പേരും ജീരകം രണ്ടായി കീറിയ ചുമന്നുളളി , വെളുത്തുള്ളി , പത്തു പച്ചമുളക് ചേർത്ത്  നന്നായി വഴറ്റി അണ്ടിപ്പരിപ്പ് ചേർത്ത് വീണ്ടും വഴറ്റി തീ ഓഫ് ചെയ്തു തേങ്ങാ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി ബാക്കിയുള്ള പട്ട ,ഗ്രാമ്പൂ , ഏലക്ക , തക്കോലം , വാഴനയില , പേരും ജീരകം ,സവാള ചേർത്ത് നന്നായി വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ബാക്കിയുള്ള പച്ചമുളക് , വേപ്പില ചേർത്ത് സവാള നിറം മാറിത്തുടങ്ങിയാൽ തക്കാളി ചേർത്ത് നന്നായി വഴറ്റി തക്കാളി സോഫ്റ്റ് ആയി വരുമ്പോൾ പുതിനയില , ചിക്കൻ , ആവശ്യത്തിന് ഉപ്പ് , കുരുമുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വഴറ്റി അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക.







Wednesday, December 05, 2018

മെറിങ്ങ് Meringue

മെറിങ്ങ് Meringue

ആവശ്യമുള്ള സാധനങ്ങൾ 

മുട്ടയുടെ വെള്ള രണ്ടെണ്ണം 
പഞ്ചസാര അര കപ്പ് 
വാനില എസ്സെൻസ് രണ്ടു ഡ്രോപ്‌സ് 

തയ്യാറാക്കുന്ന വിധം 

മുട്ടയുടെ വെള്ള ബീറ്ററുപയോഗിച്ചു ബീറ്റ് ചെയ്തെടുത്തു കുറേശ്ശേ പഞ്ചസാര ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വീഴാത്ത പാകത്തിൽ ബീറ്റ് ചെയ്തെടുത്തു വാനില എസ്സെൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു പൈപ്പിങ് ബാഗിലാക്കി ട്രെയിൽ ബട്ടർ പേപ്പർ വച്ച് ചിത്രത്തിൽ കാണുന്ന പോലെ ഷേപ്പ് ആക്കിയെടുത്തു 100 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 30 - 35 മിനിറ്റ ബേക്ക് ചെയ്തെടുക്കുക.





Tuesday, December 04, 2018

പൊങ്കൽ Pongal

പൊങ്കൽ Pongal

തയ്യാറാക്കുന്ന വിധം 

പച്ചരി ഒരു കപ്പ് 
ചെറുപയർ പരിപ്പ് അര കപ്പ് 
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
നല്ല ജീരകം ഒന്നര ടീസ്പൂൺ 
കുരുമുളക് ഒരു ടേബിൾസ്പൂൺ 
പാല് അര കപ്പ് 
നെയ്യ് മൂന്ന് ടേബിൾസ്പൂൺ 
കശുവണ്ടി പരിപ്പ് , വേപ്പില , ഉപ്പ് ആവശ്യത്തിന് 

ആവശ്യമുള്ള സാധനങ്ങൾ 

ചൂടായ  പാനിൽ ചെറുപയർ രണ്ടു മൂന്ന് മിനിറ്റു ഫ്രൈ ചെയ്താൽ നല്ല ഒരു മണം വന്നു തുടങ്ങുബോൾ അരി ചേർത്തു രണ്ടു മിനിറ്റു ഇളകിയ ശേഷം കഴുകിയെടുത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറിൽ മൂന്നോ നാലോ വിസിൽ വരുന്നതുവരെ വേവിച്ചെടുത്തു ആവി കളഞ്ഞു തുറന്നു ആവശ്യത്തിന്  ഉപ്പും , പാലും ചേർത്ത്  വീണ്ടും തിളപ്പിച്ച് നല്ലവണ്ണം കട്ടിയാക്കിയെടുക്കുക.

മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി നല്ല ജീരകം , കുരുമുളക് , കശുവണ്ടി , വേപ്പില ,ഇഞ്ചി  ചേർത്ത് താളിച്ചൊഴിച്ചു നന്നായി മിക്സ് ചെയ്തെടുക്കുക.






Monday, December 03, 2018

വാനില സ്വിസ് റോൾ Vanilla Swiss Roll

വാനില സ്വിസ് റോൾ Vanilla Swiss Roll




ആവശ്യമുള്ള സാധനങ്ങൾ 

മൈദ , പഞ്ചസാര മുക്കാൽ കപ്പ് 
പച്ചസാര പൊടിച്ചത് ആവശ്യാനുസരണം 
ബേക്കിംഗ് പൌഡർ,വാനില എസ്സെൻസ് രണ്ടു ടീസ്പൂൺ 
ഉപ്പ് അര ടീസ്പൂൺ 
മുട്ട നാലെണ്ണം 
ഓയിൽ രണ്ടു ടേബിൾസ്പൂൺ 
വിപ്പിംഗ് ക്രീം 240 ഗ്രാം

തായ്യാറാക്കുന്ന വിധം 

ബൗളിൽ പഞ്ചസാര , മുട്ട ,വാനില എസ്സെൻസ് ഒരു ടീസ്പൂൺ  ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുത്തു ഓയിൽ ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു ഒരുമിച്ചു അരിച്ചെടുത്ത ഡ്രൈ ഇൻഗ്രിഡിയെന്റ്സ് ചേർത്ത് ഒന്നുകൂടെ ബീറ്റ് ചെയ്തു ഒരു പരന്ന ബൈക്കിങ് ട്രയിലേക്കു ഒഴിച്ച് ഒന്ന് ലെവൽ ചെയ്തു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 12 - 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.

ഓവനിൽ നിന്നും പുറത്തെടുത്തു ഉടനെ പൊടിച്ച പഞ്ചസാര വിതറിയ ഒരു തുണിയിൽ വച്ച്  പൊട്ടിപോകാത്ത രീതിയിൽ നല്ലവണ്ണം ടൈറ്റ് ആയി റോൾ ചെയ്തു ചൂടാറാനായി മാറ്റി വക്കുക.


ബട്ടർ പേപ്പറിൽ പൊടിച്ച പഞ്ചസാര വിതറി ചൂടാറിയ സ്പോഞ്ച് വച്ച് വിപ്പിംഗ് ക്രീം വാനില എസ്സെൻസ് ചേർത്ത് ബീറ്റ് ചെയ്തെടുത്ത് അകം വശം മുഴുവനായും തേച്ചു സ്പോഞ്ച് മാത്രം വീണ്ടും റോൾ ചെയ്തെടുത്തു ഫ്രിഡ്ജിൽ ഒരു മണിക്കൂർ തണുക്കുന്നതിനായി വച്ച് ചെറിയ സ്ലൈസുകളാക്കി മുറിച്ചെടുത്തു കഴിക്കാവുന്നതാണ്.