Wednesday, May 30, 2018

ബർഗർ ബൺ Burger Bun

ബർഗർ ബൺ   Burger Bun

ആവശ്യമുള്ള സാധനങ്ങൾ 

മൈദ രണ്ടു കപ്പും ഒന്നര ടേബിൾസ്പൂൺ
മിൽക്ക് പൌഡർ മൂന്ന്  ടേബിൾസ്പൂൺ 
പഞ്ചസാര മൂന്ന്  ടേബിൾസ്പൂൺ  
ഉപ്പ് അര ടീസ്പൂൺ 
ഇൻസ്റ്റന്റ് ഈസ്റ്റ് രണ്ടു ടീസ്പൂൺ  
വെള്ളം അര കപ്പും ആറു ടേബിൾസ്പൂണും
ബട്ടർ 30 ഗ്രാം
മിൽക്ക് രണ്ടു ടേബിൾസ്പൂൺ 
വെളുത്ത എള്ള് ആവശ്യാനുസരണം 

തയ്യാറാക്കുന്ന വിധം 

പാനിൽ ആറു ടേബിൾസ്പൂൺ വെള്ളവും ഒന്നര ടേബിൾസ്പൂൺ മൈദയും ചേർത്തു് ചെറിയ തീയിൽ കുറുക്കി എടുത്തു ചൂടാറാനായി മാറ്റി വക്കുക.

മറ്റൊരു വലിയ ബൗളിൽ ബാക്കിയുള്ള മൈദ മിൽക്ക് പൌഡർ രണ്ടു ടേബിൾസ്പൂൺ ഷുഗർ ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു ഇതിലേക്ക് അഞ്ചു മിനിറ്റു ചെറിയ ചൂടുവെള്ളത്തിൽ മിക്സ് ചെയ്തു വച്ച പഞ്ചസാരയും ഈസ്റ്റിന്റെയും മിക്സും നേരത്തെ കുറുക്കി ചൂടാറിയ മൈദ മിക്സും ചേർത്ത് നന്നായി മിക്സ് ചെയ്തു അഞ്ചു മിനിറ്റു നന്നായി കുഴച്ചു ബട്ടർ ചേർത്ത് കൈയിൽനിന്നും വിട്ടു പോകുന്ന പാകത്തിൽ കുഴച്ചെടുത്തു മൂടി വച്ച് നന്നായി പൊന്തി വന്നാൽ  ടേബിൾ ടോപ്പിൽ പൊടി വിതറി ഒരു മിനിറ്റ്  കൈ കൊണ്ട് കുഴച്ചു അഞ്ചു  ഉരുളകളാക്കി പരസ്പരം മുട്ടാത്ത രീതിയിൽ  ബട്ടർ തടവിയ ട്രെയിൽ വച്ച് വീണ്ടും ഒരു തുണി കൊണ്ട് മൂടി ഒരു മണിക്കൂർ  പൊങ്ങാൻ വച്ച് നന്നായി പൊന്തി വന്നാൽ മുകളിൽ മിൽക്ക് ബ്രഷ് ചെയ്തു കൊടുത്തു മുകളിൽ വെളുത്ത എള്ള് വിതറി കൊടുത്തു 200 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ  15 മിനിറ്റു ബേക്കു ചെയ്തെടുക്കുക ശേഷം മുകളിൽ ബട്ടർ ബ്രെഷ് ചെയ്തു നനഞ്ഞ തുണി കൊണ്ട് അരമണിക്കൂർ മൂടി വച്ച് ശേഷം കഴിക്കാവുന്നതാണ്.


ചക്ക കുരു പരിപ്പ് കുത്തി കാച്ചിയത് Chakka kuru Parippu Kuthi Kachiyathu

ചക്ക കുരു പരിപ്പ് കുത്തി കാച്ചിയത് Chakka kuru Parippu Kuthi Kachiyathu

ആവശ്യമുള്ള സാധനങ്ങൾ 

ചക്ക കുരു പത്തെണ്ണം തൊലി കളഞ്ഞു ചെറുതാക്കി നുറുക്കിയത് 
പരിപ്പ് കാൽ കപ്പ് 
കടുക് ഒരു ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒരു ടീസ്പൂൺ 
വറ്റൽമുളക് രണ്ടെണ്ണം 
കറിവേപ്പില രണ്ടു തണ്ട് 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

ചക്കക്കുരു കുറച്ചു നേരം വെള്ളത്തിലിട്ടു കുതിർന്ന ശേഷം പരിപ്പും ചേർത്ത്  ഒന്ന് വേവിച്ചെടുത്തു ഉപ്പ് , മഞ്ഞൾപൊടി ചേർത്ത് തിളച്ചാൽ മാറ്റി വക്കുക .
മറ്റൊരുപാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു  വറ്റൽമുളക് , കറിവേപ്പില ഇട്ടു വഴറ്റി മുളകുപൊടി ചേർത്ത് വീണ്ടും വഴറ്റി വേവിച്ച ചക്കക്കുരു കറി ഇതിലേക്ക് ചേർത്ത് ഇളക്കുക.




Monday, May 28, 2018

വീറ്റ് ചോക്ലേറ്റ് ബനാന മഫിൻ Wheat Chocolate Banana Muffin

വീറ്റ് ചോക്ലേറ്റ് ബനാന മഫിൻ  Wheat Chocolate Banana Muffin

ആവശ്യമുള്ള സാധനങ്ങൾ 

പഴം മൂന്നെണ്ണം സ്മാഷ് ചെയ്തതത് 
തേൻ 1/3  കപ്പ് 
മുട്ട ഒരെണ്ണം 
വെളിച്ചെണ്ണ 1/4 കപ്പ്
വാനില എസ്സെൻസ് ഒരു ടീസ്പൂൺ 
ഗോതമ്പു പൊടി ഒരു കപ്പ് 
കോകോ പൌഡർ അര കപ്പ് 
ബേക്കിംഗ് പൌഡർ , ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ 
ഉപ്പ് അര ടീസ്പൂൺ 
ചോക്ലേറ്റ് ചിപ്സ് ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം 

ബൗളിൽ സ്മാഷ് ചെയ്ത ബനാനയിലേക്ക്  തേൻ , മുട്ട , വെളിച്ചെണ്ണ , വാനില എസ്സെൻസ് ചേർത്ത് നന്നായി മിക്സ് ചെയ്തു അരിച്ചെടുത്ത ഗോതമ്പു പൊടി , കോകോ പൌഡർ , ബേക്കിംഗ് പൌഡർ , ബേക്കിംഗ് സോഡാ മിക്സ് ചേർത്ത് നല്ല പോലെ യോജിപ്പിച്ചു ചോക്ലേറ്റ് ചിപ്സ് ചേർത്ത് ഒന്ന് കൂടെ മിക്സ് ചെയ്തു മഫിൻ കേസിൽ മുക്കാൽ ഭാഗം ഒഴിച്ച് മുകളിൽ ചോക്ലേറ്റ് ചിപ്സ് വിതറി 180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 
20 മിനിറ്റു ബേക്കു ചെയ്തെടുക്കുക.




Sunday, May 27, 2018

കക്ക ഫ്രൈ Kakka Fry

കക്ക ഫ്രൈ  Kakka Fry

ആവശ്യമുള്ള സാധനങ്ങൾ 

കക്ക അര കിലോ 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് ഏഴെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു വലിയ കഷ്ണം ചതച്ചത് 
വെളുത്തുള്ളി എട്ടല്ലി ചതച്ചത് 
വേപ്പില മൂന്ന് തണ്ട് 
മുളക് പൊടി ഒരു ടീസ്പൂൺ 
മല്ലിപൊടി ഒരു ടേബിൾസ്പൂൺ 
മഞ്ഞൾപൊടി അര ടീസ്പൂൺ 
വെളിച്ചെണ്ണ ആറു ടേബിൾസ്പൂൺ 
തേങ്ങാ ചിരകിയത് അരമുറിയുടെ കാൽ ഭാഗം 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

നന്നായി കഴുകി വൃത്തിയാക്കിയ വെള്ളം വാർന്ന കക്ക പാനിലേക്കിട്ടു മൂന്ന് സ്പൂൺ വെളിച്ചെണ്ണ ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് കൈ കൊണ്ട് നന്നായി ഞെരടി ചേർത്ത് മൂടി വച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റു വേവിച്ചു മൂടി തുറന്നു മീഡിയം ഫളൈമിൽ  നന്നായി ഫ്രൈ ചെയ്തെടുത്തു മൊരിഞ്ഞു വന്നാൽ ബാക്കിയുള്ള എണ്ണ ഒഴിച്ച് ഡ്രൈ ആക്കി എടുക്കുക



പൊരി മിക്സർ Pori Mixer

പൊരി മിക്സർ  Pori Mixer


ആവശ്യമുള്ള സാധനങ്ങൾ 

പൊരി 200 ഗ്രാം 
പൊട്ടു കടല ,കപ്പലണ്ടി  കാൽ കപ്പ് 
വെളുത്തുള്ളി രണ്ടല്ലി ചതച്ചത് 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
കയം പൊടി കാൽ ടീസ്പൂൺ 
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് മൂന്നെണ്ണം 
വേപ്പില മൂന്ന് തണ്ട്
ഉപ്പ് ആവശ്യത്തിന് 
ഓയിൽ നാലു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

പാനിൽ എന്ന ചൂടാക്കി കപ്പലണ്ടി ചേർത്ത് മൊരിഞ്ഞു വന്നാൽ കടുകിട്ടു പൊട്ടിച്ചു പൊട്ടു കടല , വറ്റൽ മുളക് ,വെളുത്തുള്ളി , വേപ്പില  ചേർത്ത് വഴറ്റി ശേഷം തീ ഓഫ് ചെയ്തു പൊടികൾ ചേർത്ത് ഒന്ന് ഇളക്കിയ ശേഷം പൊരിയും ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. 




Wednesday, May 23, 2018

അവൽ പ്രഥമൻ Aval Pradhaman

അവൽ പ്രഥമൻ   Aval Pradhaman

ആവശ്യമുള്ള സാധനങ്ങൾ 

അവൽ 200 ഗ്രാം
ശർക്കര മൂന്ന് വലിയ അച്ഛ് 
തേങ്ങാ പാൽ രണ്ടു തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ് , രണ്ടാം പാലും മൂന്നാം പാലും ഒരുമിച്ചും 
ഏലക്ക പൊടി , നല്ല ജീരക പൊടി ,ജിഞ്ചർ പൌഡർ  അര ടീസ്പൂൺ 
നെയ്യ് മൂന്ന് ടേബിൾസ്പൂൺ 
അണ്ടി പരിപ്പ് , മുന്തിരി , തേങ്ങാ കൊത്തു ആവശ്യത്തിനനുസരിച്

തയ്യാറാക്കുന്ന വിധം 

നന്നായി കൈ കൊണ്ട് പൊട്ടിച്ചാൽ പൊട്ടുന്ന പാകം വരെ അവൽ ഡ്രൈ റോസ്റ് ചെയ്ത ശർക്കര പാനി ഒഴിച്ച് നന്നായി ഇളകി രണ്ടും നന്നായി ചേർന്ന് വന്നാൽ ഒരുമിച്ചെടുത്ത രണ്ടാം പാലും മൂന്നാം പാലും ചേർത്ത് നന്നായി തിളച്ചു അവൽ വെന്തു സോഫ്റ്റ് ആയി വന്നാൽ പൊടികളെല്ലാം ചേർത്ത് തീ ഓഫ് ചെയ്തു ഒന്നാംപാൽ ഒഴിച്ച് ഇളക്കി നെയ്യിൽ വറുത്ത അണ്ടി പരിപ്പ് , മുന്തിരി , തേങ്ങാ കൊത്തു ചേർക്കുക.




Tuesday, May 22, 2018

കപ്പ ബോൾ മസാല Kappa (Tapioca) Ball Masala

കപ്പ ബോൾ മസാല  Kappa (Tapioca) Ball Masala

ആവശ്യമുള്ള സാധനങ്ങൾ 

കപ്പ വേവിച്ചത് രണ്ടു കപ്പ് 
ഇഞ്ചി ഒരു ചെറിയ കഷ്ണം ,വെളുത്തുള്ളി അഞ്ചു വലിയ അല്ലി ,മല്ലിയില ഒരു പിടി ചെറുതായി അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത് 
മുട്ട ഒരെണ്ണം 
ചിക്കൻ എല്ലില്ലാത്തതു നാലു വലിയ കഷ്ണം 
മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപൊടി ഒരു ടീസ്പൂൺ 
ചിക്കൻ മസാല രണ്ടു ടീസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
പേരും ജീരകം ഒരു ടീസ്പൂൺ 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കപ്പ ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു ചെറിയ ബോളുകളാക്കി എടുക്കുക.
മുട്ട അല്പം ഉപ്പ് ചേർത്ത് ഓംലറ്റ് ഉണ്ടാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ചിക്കൻ വേവിച്ചു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി പേരും ജീരകം ചേർത്ത് പൊട്ടിയാൽ സവാള , ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറിയാൽ പൊടികളെല്ലാം ചേർത്ത് ഇളകി കുറച്ചു മല്ലിയില ചേർത്ത് വീണ്ടും ഇളക്കി ചിക്കൻ ചേർത്ത് ഇളക്കി ചിക്കൻ മൊരിഞ്ഞു വന്നാൽ അല്പം വെള്ളം ചേർത്ത് തിളപ്പിച്ച് കപ്പ ബോൾ ചേർത്ത് അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിച്ചു കപ്പ തകരാത്ത രീതിയിൽ ഇളക്കി വീണ്ടും രണ്ടു മൂന്ന് മിനിറ്റു അടച്ചു വച്ച്  മുട്ടയും മല്ലിയിലയും ചേർത്ത് കപ്പ തകരാത്ത രീതിയിൽ ഇളക്കി ഡ്രൈ ആക്കി എടുക്കുക.


Monday, May 21, 2018

വീറ്റ് വാനില കപ്പ് കേക്ക് വിത്ത് ചോക്ലേറ്റ് ഫില്ലിംഗ് Wheat Vanila Cup Cake With Chocolate Filling

വീറ്റ് വാനില കപ്പ് കേക്ക് വിത്ത് ചോക്ലേറ്റ് ഫില്ലിംഗ്  Wheat Vanila Cup Cake  With Chocolate Filling

ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി 175 ഗ്രാം
മുട്ട രണ്ടെണ്ണം 
പഞ്ചസാര പൊടിച്ചത് ,ബട്ടർ 100 ഗ്രാം 
വാനില എസ്സെൻസ് അര , ബേക്കിംഗ് പൌഡർ രണ്ടു ടീസ്പൂൺ 
ഡാർക്ക് ചോക്ലേറ്റ് ഫില്ലിങ്ങിന് ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

ബട്ടർ വിസ്‌ക് ഉപയോഗിച്ച് മിക്സ് ചെയ്ത ശേഷം കുറശ്ശേ ഷുഗർ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മുട്ട ഓരോന്നായി ചേർത്ത് മിക്സ് ചെയ്യുക നന്നായി ചേർന്ന് വന്നാൽ ഇതിലേക്ക് നന്നായി അരിച്ചെടുത്ത  ഗോതമ്പു പൊടി , ബേക്കിംഗ് പൌഡർ മിക്സ് കുറശ്ശേ ചേർത്ത് കട്ട കെട്ടാതെ നല്ല പോലെ യോജിപ്പിച്ചു അവസാനം വാനില എസ്സെൻസ് ചേർത്ത് നല്ല പോലെ യോജിപ്പിച്ചു കപ്പ് കേക്ക് കേസിൽ പകുതി വരെ മാത്രം മിക്സ് ഒഴിച്ച് അതിനുള്ളിലേക്ക് ചെറിയ കഷ്ണം ചോക്ലേറ്റ് വച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റഡ് ഓവനിലിൽ 20  - 25 മിനിട്ടു ബൈക്ക് ചെയ്തെടുക്കുക. 

Sunday, May 20, 2018

അവിയൽ Aviyal

അവിയൽ Aviyal

ആവശ്യമുള്ള സാധനങ്ങൾ 

കാരറ്റ് ,പച്ച കായ ഒരെണ്ണം 
ചേന , മത്തങ്ങാ ,വെള്ളരിക്ക ഒരു കഷ്ണം 
പച്ച പയർ , ബീൻസ് അഞ്ചു എണ്ണം 
പച്ചമുളക് നാലെണ്ണം 
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി അര , നല്ല ജീരകം ഒരു ടീസ്പൂൺ 
തേങ്ങാ ചെറുത് അരമുറി 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 
തൈര് മൂന്ന് ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

പാനിൽ എന്ന ചൂടാക്കി ഒരേ നീളത്തിൽ അരിഞ്ഞ പച്ചക്കറികളെല്ലാം ,പച്ചമുളക്, മഞ്ഞൾ പൊടി ,ഉപ്പ്,   കുറച്ചു വേപ്പില ചേർത്ത് നല്ലപോലെ വഴറ്റി അടച്ചു വച്ച് ചെറിയ തീയിൽ വെള്ളമൊഴിക്കാതെ  വേവിച്ചു തൈര് നല്ലപോലെ അടിച്ചു ഒഴിച്ച് കൊടുത്തു മിക്സ് ചെയ്തു അഞ്ചു മിനിറ്റു വീണ്ടും അടച്ചു വേവിക്കുക.ഇതിലേക്ക് തേങ്ങയും നല്ല ജീരകം ചേർത്ത് ഒന്ന് മിക്സിയിൽ ചതച്ചെടുത്തു ചേർത്ത് നന്നായി മിക്സ് ചെയ്തു അഞ്ചു മിനിറ്റു വീണ്ടും അടച്ചു വേവിക്കുക തുറന്നു ഒന്നുകൂടി യോജിപ്പിച്ച ശേഷം മുകളിൽ വേപ്പില വിതറി പച്ച വെളിച്ചെണ്ണ ഒഴിച്ച് 5മിനിറ്റ് കൂടി അടച്ചു വെച്ച ശേഷം തീ ഓഫ്‌ ചെയ്യാവുന്നതാണ്. 



കടല കറി Kadala Curry

കടല കറി Kadala Curry
ആവശ്യമുള്ള സാധനങ്ങൾ 

കടല ഒരു കപ്പ് 
പേരും ജീരകം ഒരു ടീസ്പൂൺ 
പട്ട ഒരു ചെറിയ കഷ്ണം 
ഗ്രാമ്പൂ , ഏലക്ക രണ്ടെണ്ണം 
തക്കോലം ,വാഴനയില ഒരെണ്ണം 
സവാള മൂന്നെണ്ണം കനം കുറച്ചു അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത് 
വെളുത്തുള്ളി നാലു അല്ലി ചെറുതായി അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
വേപ്പില മൂന്ന് തണ്ട് 
തക്കാളി രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത് 
മഞ്ഞൾപൊടി ,ഗരം മസാല അര ടീസ്പൂൺ 
മുളകുപൊടി ഒന്ന് മുതൽ ഒന്നര ടീസ്പൂൺ വരെ 
മല്ലിപൊടി രണ്ടു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ അഞ്ചു ടേബിൾസ്പൂൺ 
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത് 

തയ്യാറാക്കുന്ന വിധം 

കടല 4 - 5 മണിക്കൂർ കുതിരാൻ വക്കുക.

പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ  ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ചേർത്ത് വഴറ്റി ശേഷം സവാള ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ  ഇഞ്ചി  , വെളുത്തുള്ളി  , പച്ചമുളക്  ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ എല്ലാ പൊടികളും ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി വഴറ്റി കുഴഞ്ഞു വരുമ്പോൾ ആവശ്യത്തിന് ഉപ്പും , കടലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക,പ്രഷർ കുക്കറിലാണെകിൽ ഒരു വീസൽ വന്നാൽ തീ കുറച്ചു വെച്ച് ഏഴു മിനിറ്റ് വേവിച്ചു മല്ലിയില വിതറി മിക്സ് ചെയ്തു വിളമ്പുക .





Wednesday, May 16, 2018

വീറ്റ് ബനാന മഫിൻസ് Wheat Banana Muffins

വീറ്റ് ബനാന മഫിൻസ്  Wheat Banana Muffins
ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി 195  ഗ്രാം
മൈദ 65 ഗ്രാം
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
ബേക്കിംഗ് സോഡാ ,പട്ട പൊടിച്ചത് അര ടീസ്പൂൺ 
ഉപ്പ് കാൽ ടീസ്പൂൺ 
ബനാന 4 എണ്ണം നന്നായി പഴുത്തത് 
മുട്ട രണ്ടെണ്ണം 
മേപ്പിൾ സിറപ് ,ബട്ടർ മിൽക്ക് , ഓയിൽ 80 മില്ലി 
ലൈറ്റ് ബ്രൗൺ ഷുഗർ 100 ഗ്രാം 
വാനില എസ്സെൻസ് ഒരു ടീസ്പൂൺ 
സുൽത്താന / നട്ട്‌സ് അര കപ്പ് 
തയ്യാറാക്കുന്ന വിധം 

ബട്ടർ മിൽക്ക് :- 80 മില്ലി പാലെടുത്തു നാരങ്ങാ നീരൊഴിച്ചു അരമണിക്കൂർ വക്കുക 

ഒരു ബൗളിൽ ഗോതമ്പു പൊടി ,മൈദ , ബേക്കിംഗ് പൌഡർ ,ബേക്കിംഗ് സോഡാ ,പട്ട പൊടിച്ചത് ,ഉപ്പ് എന്നിവ നന്നായി സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു വെക്കുക.

ഒരു ബൗളിൽ മുട്ട വിസ്‌ക്/ഫോർക്ക്  കൊണ്ട് നന്നായി ബീറ്റ് ചെയ്തു നന്നായി സ്മാഷ് ചെയ്തെടുത്ത ബനാന ചേർത്ത്  നന്നായി മിക്സ് ചെയ്തതിനു ശേഷം മേപ്പിൾ സിറപ് ,ബട്ടർ മിൽക്ക് , ഓയിൽ , ലൈറ്റ് ബ്രൗൺ ഷുഗർ , വാനില എസ്സെൻസ് , സുൽത്താന ചേർത്ത് നന്നായി സ്പാച്‌ലർ ഉപയോഗിച്ച് മിക്സ് ചെയ്തു നേരെത്തെ മിക്സ് ചെയ്തു വച്ച പൊടികൾ ചേർത്ത് ഒന്ന് മിക്സ് ചെയ്തു മഫിൻസ് ട്രെയിൽ ഒഴിച്ച് മുകളിൽ ചോക്ലേറ്റ് ചിപ്സോ ബനാന സ്ലൈസ് ചെയ്തതോ ചേർത്ത്  180 ഡിഗ്രിയിൽ 20 മിനിറ്റു ബൈക്ക് ചെയ്തെടുക്കുക.




Tuesday, May 15, 2018

വീറ്റ് ബർഗർ ബൺ Wheat Burger Bun

വീറ്റ് ബർഗർ ബൺ  Wheat Burger Bun

ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി രണ്ടു കപ്പ് 
പഞ്ചസാര രണ്ടു ടീസ്പൂൺ 
ഉപ്പ് മുക്കാൽ ടീസ്പൂൺ 
ഇൻസ്റ്റന്റ് ഈസ്റ്റ് ഒരു ടീസ്പൂൺ 
ബട്ടർ രണ്ടു ടേബിൾസ്പൂൺ 
വെള്ളം ആവശ്യാനുസരണം
മിൽക്ക് അഞ്ചു ടേബിൾസ്പൂൺ 
വെളുത്ത എള്ള് ആവശ്യാനുസരണം 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ ഗോതമ്പു പൊടി, പഞ്ചസാര, ഉപ്പ് , ഇൻസ്റ്റന്റ് ഈസ്റ്റ്  ചേർത്ത് യോജിപ്പിച്ചു ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ചു സ്റ്റിക്കി ആക്കി കുഴച്ചെടുത്തു ടേബിൾ ടോപ്പിൽ പൊടി വിതറി അഞ്ചുമിനിറ്റ്  കൈ കൊണ്ട് നന്നായി കുഴച്ചു നല്ല മൃദുലമാക്കി എടുത്തു ഒരു തുണി കൊണ്ട് മൂടി
ഒരു മണിക്കൂർ  പൊങ്ങാൻ വക്കണം നന്നായി പൊന്തി വന്നാൽ ഓരോ ഉരുളകളാക്കി പരസ്പരം മുട്ടാത്ത രീതിയിൽ  ബട്ടർ തടവിയ ട്രെയിൽ വച്ച് മുകളിൽ മിൽക്ക് ബ്രഷ് ചെയ്തു കൊടുത്തു മുകളിൽ വെളുത്ത എള്ള് വിതറി കൊടുക്കുക വീണ്ടും ഒരു തുണി കൊണ്ട് മൂടി ഒരു മണിക്കൂർ  പൊങ്ങാൻ വച്ച് നന്നായി പൊന്തി വന്നാൽ  200 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ  20 മിനിറ്റു ബേക്കു ചെയ്തെടുക്കുക






ചിക്കൻ ഹോംഗ് കോങ്ങ് Chicken Hong Kong

ചിക്കൻ ഹോംഗ് കോങ്ങ്   Chicken Hong Kong
ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ 400 ഗ്രാം ചെറുതാക്കി നുറുക്കിയത് 
പേപ്പർ പൌഡർ ഒരു ടീസ്പൂൺ 
മുട്ട ഒരെണ്ണം ചെറുത് 
കോൺ ഫ്ലോർ മൂന്നോ നാലോ ടേബിൾസ്പൂൺ 
റെഡ് ചില്ലി മൂന്നെണ്ണം 
ഇഞ്ചി ഒരു ചെറിയ കഷ്ണം നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി അഞ്ചു വലിയ അല്ലി നീളത്തിൽ അരിഞ്ഞത്
സവാള ഒരെണ്ണം വലുത് ചതുരത്തിൽ അരിഞ്ഞത് 
കാപ്സികം ഒരെണ്ണത്തിനെ പകുതി ചതുരത്തിൽ അരിഞ്ഞത് 
സോയ സോസ് , ചില്ലി സോസ്  ഒരു ടേബിൾസ്പൂൺ 
ചില്ലി പേസ്റ്റ് ഒന്ന് മുതൽ ഒന്നര ടേബിൾസ്പൂൺ വരെ 
ഷുഗർ , വിനിഗർ ഒരു ടീസ്പൂൺ 
ചിക്കൻ സ്റ്റോക്ക് / ക്യൂബ് ഗ്രേവിക് ആവശ്യമായത് 
ഉപ്പു ആവശ്യത്തിന് 
ഓയിൽ വറുക്കുവാൻ ആവശ്യമായത് 
സ്പ്രിങ് ഒണിയൻ ഒന്ന് 

തയ്യാറാകുന്ന വിധം 

ചില്ലി പേസ്റ്റ് :- 

ചില്ലി ഒന്ന് രണ്ടു മണിക്കൂർ വെള്ളത്തിൽ കുതർത്തി മിക്സിയിൽ കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ചിക്കൻ  പേപ്പർ പൌഡർ , മുട്ട , കോൺ ഫ്ലോർ ചേർത്ത് നന്നായി അരമണിക്കൂർ  മാരിനേറ്റു ചെയ്തു ഓയിലിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക. 

പാനിൽ എണ്ണ ചൂടാക്കി റെഡ് ചില്ലി, ഇഞ്ചി , വെളുത്തുള്ളി ചേർത്ത് സോർട് ചെയ്ത് സവാള , കാപ്സികം ചേർത്ത് വീണ്ടും സോർട് ചെയ്ത് സോയ സോസ് , ചില്ലി സോസ്  , ചില്ലി പേസ്റ്റ് ചേർത്ത് ഹൈ ഫ്ളൈമിൽ വീണ്ടും സോർട് ചെയ്ത് പച്ചമണം മാറിയാൽ  അൽപ്പം ചിക്കൻ സ്റ്റോക്ക്  മാറ്റി വെച്ച് ബാക്കി ചിക്കൻ സ്റ്റോക്ക്  ചേർത്ത് ഇളക്കി ഷുഗർ , വിനിഗർ , ചിക്കൻ,ഉപ്പു ആവശ്യത്തിന് ചേർത്ത് നന്നായി യോജിപ്പിച്ചു തിളച്ചു വന്നാൽ മാറ്റി വെച്ച സ്റ്റോക്കിൽ കോൺ ഫ്ലോർ കലക്കി ഒഴിച്ച് തിളച്ചാൽ ഒന്ന് കുറുകി വന്നാൽ തീ ഓഫ് ചെയ്യുക,മുകളിൽ സ്പ്രിങ് ഒണിയൻ വിതറി കൊടുക്കുക. 



Sunday, May 13, 2018

കാളൻ Kaalan

കാളൻ Kaalan
ആവശ്യമുള്ള സാധനങ്ങൾ 

തൈര് രണ്ടു കപ്പ് 
പച്ച കായ രണ്ടെണ്ണം തൊലി കളഞ്ഞത് 
മഞ്ഞൾപൊടി അര ടീസ്പൂൺ 
കുരുമുളകുപൊടി ഒന്നര ടീസ്പൂൺ 
തേങ്ങ അരമുറിയുടെ മുക്കാൽ ഭാഗം ചിരകിയത് 
നല്ലജീരകം അര ടീസ്പൂൺ 
വെളിച്ചെണ്ണ നാലു ടേബിൾസ്പൂൺ 
വേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ 
വറ്റൽമുളക് രണ്ടെണ്ണം 
ഉലുവ ഒരു ടീസ്പൂൺ 
നെയ്യ് ഒരു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

തേങ്ങ , നല്ലജീരകം , വെള്ളം ചേർത്ത് ഒന്ന് അരച്ചെടുക്കുക (മഷിപോലെ ആകേണ്ട)

കായ കനത്തിൽ കട്ടിയിൽ മുറിച്ചെടുത്തു മഞ്ഞൾപൊടി , കുരുമുളകുപൊടി , ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി വേവിക്കുക നന്നായി വെന്തു വന്നാൽ  ഇതിലേക്ക് തൈര് ഒന്ന് മിക്സിയിൽ അടിച്ചതിനു ശേഷം ഒഴിച്ച് മിക്സ് ചെയ്തു തുർച്ചയായി ഇളക്കി കൊണ്ടിരിക്കുക നന്നായി തിളച്ചു കുറുകി വന്നാൽ തേങ്ങയുടെ അരപ്പു ചേർത്ത് നന്നയി ഇളക്കി യോജിപ്പിച്ചു വീണ്ടും തിളച്ചു കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്തു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു  വറ്റൽമുളക് ,ഉലുവ , വേപ്പില ഉപയോഗിച്ച് താളിക്കുക ശേഷം നെയ്യ് ഒഴിച്ച് മിക്സ് ചെയ്തു വിളമ്പുക. 

Wednesday, May 09, 2018

വിഷു കട്ട Vishu Katta

വിഷു കട്ട  Vishu Katta
ആവശ്യമുള്ള സാധനങ്ങൾ 

ഒണക്കല്ലരി ഒരു ഗ്ലാസ് 
നല്ല ജീരകം ഒരു ടീസ്പൂൺ 
തേങ്ങയുടെ ഒന്നാം പാൽ നാലു ടേബിൾസ്പൂൺ 
തേങ്ങയുടെ രണ്ടാം പാൽ അരി വേവാൻ ആവശ്യമായത്
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

തേങ്ങയുടെ രണ്ടാം പാലിൽ അരിയിട്ട് നന്നായി വേവിച്ചെടുത്തു മുക്കാൽ ടീസ്പൂൺ ജീരകം , ഉപ്പ് ചേർത്ത് നന്നായി കട്ടി ആവുന്നത് വരെ ഇളക്കി തീ ഓഫ് ആക്കി ഒരു വാഴയിലയിൽ കനത്തിൽ പരത്തിയെടുത്തു
തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് കൊടുക്കുക അതിനുശേഷം ബാക്കിയുള്ള ജീരകം വിതറിക്കൊടുത്തു സെറ്റ് ആയതിനു ശേഷം വിളമ്പാവുന്നതാണ് 


Tuesday, May 08, 2018

ചെമ്മീൻ മസാല Chemmen Masala

ചെമ്മീൻ മസാല  Chemmen Masala
ആവശ്യമുള്ള സാധനങ്ങൾ 

ചെമ്മീൻ അര കിലോ 
സവാള മൂന്നെണ്ണം ,തക്കാളി ഒരു വലുത് , പച്ചമുളക് മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി ഒരു ചെറിയ കഷ്ണം ,വെളുത്തുള്ളി നാലു വലിയ അല്ലി  നീളത്തിൽ അരിഞ്ഞത്
കറിവേപ്പില മൂന്ന് തണ്ട്
മഞ്ഞൾ പൊടി അര ,മുളകുപൊടി ഒന്നര ,നല്ല ജീരക പൊടി അര ,കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ 
മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ 
പട്ട ഒരു കഷ്ണം 
ഗ്രാമ്പൂ ,ഏലക്ക മൂന്നെണ്ണം 
തക്കോലം , വാഴനയില ഒരെണ്ണം 
പേരും ജീരകം മുക്കാൽ ടീസ്പൂൺ 
മല്ലിയില ഒരു പിടി ചെറുതായി അരിഞ്ഞത് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ ആര് ടേബിൾസ്പൂൺ 
തേങ്ങാ രണ്ടു ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

കഴുകിയ ചെമ്മീൻ മഞ്ഞൾ പൊടി , ഉപ്പ് ചേർത്ത് നന്നായി മാരിനേറ്റു ചെയ്തു രണ്ടു മണിക്കൂർ  ഫ്രിഡ്ജിൽ വക്കുക.

തേങ്ങാ അധികം വെള്ളമില്ലാതെ നല്ല പേസ്റ്റു രൂപത്തിൽ അരച്ചെടുക്കുക 

ചൂടായ പാനിൽ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ഏലക്ക ,തക്കോലം , വാഴനയില ,പേരും ജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് വഴറ്റി നിറം മാറുമ്പോൾ പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി കുറച്ചു കറിവേപ്പില ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ എല്ലാ പൊടികളും ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് വഴറ്റി ഉടഞ്ഞു കുഴഞ്ഞു വന്നാൽ അല്പം മല്ലിയില ,ഉപ്പ് ,ചെമ്മീൻ ചേർത്ത് നന്നായി ഇളക്കി മൂടി വച്ച് അഞ്ചു മിനിറ്റു സിമ്മിൽ വേവിച്ചു തുറന്ന് തേങ്ങയുടെ പേസ്റ്റു ചേർത്ത് നന്നായി ഇളക്കി ഹൈ ഫ്ളൈമിൽ പത്തു മിനിട്ടു നന്നായി വഴറ്റിയെടുത്തു തീ ഓഫ് ചെയ്തു മല്ലിയില വിതറി നന്നായി ഇളക്കി വിളമ്പുക.




Monday, May 07, 2018

റവ ഇഡ്ഡലി Rava Idli

റവ ഇഡ്ഡലി  Rava Idli
ആവശ്യമുള്ള സാധനങ്ങൾ 

റവ ഒരു കപ്പ് 
തൈര് ഒരു കപ്പ് 
ഇനോ മുക്കാൽ ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

റവ ഒരു ബൗളിലേക്കിട്ടു തൈര് ചേർത്ത് നന്നായി മിക്സ് ചെയ്തു ആവിശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ വച്ചശേഷം ഉപ്പ് , ഇനോ ചേർത്ത് ഇഡ്ഡലി തട്ടിൽ ആവി കയറ്റി എടുക്കുക .  




Sunday, May 06, 2018

ചോക്ലേറ്റ് മഫിൻസ് Chocolate Muffins

ചോക്ലേറ്റ് മഫിൻസ്  Chocolate Muffins
ആവശ്യമുള്ള സാധനങ്ങൾ

മൈദ രണ്ടു കപ്പ് 
കോകോ പൌഡർ കാൽ കപ്പ് 
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
മുട്ട രണ്ടെണ്ണം 
സൺഫ്ലവർ ഓയിൽ 120 മില്ലി 
പാല് 100 മില്ലി 
പഞ്ചസാര അല്ലെങ്കിൽ ബ്രൗൺ ഷുഗർ ഒരു കപ്പ് 
വാനില എസ്സെൻസ്‌ അര ടീസ്പൂൺ 
ചോക്ലേറ്റ് ചിപ്സ് അര കപ്പ് 
ഹസൽ നട്ട് കാൽ കപ്പ് ചെറുതായി ചോപ് ചെയ്തത് 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ മുട്ട ,സൺഫ്ലവർ ഓയിൽ,പാല് ,പഞ്ചസാര ,വാനില എസ്സെൻസ്‌ ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുത്തു അതിലേക്കു മറ്റൊരു ബൗളിൽ മൈദ ,കോകോ പൌഡർ ,ബേക്കിംഗ് സോഡാ ,ബേക്കിംഗ് എന്നിവ ചേർത്ത് അരിച്ചെടുത്തു ചേർത്ത് കുറച്ചു ചോക്ലേറ്റ് ചിപ്സ് ഡെക്കറേഷനുവേണ്ടി മാറ്റി വച്ച് ബാക്കിയുള്ളത് ഇതിൽ ചേർത്ത് നല്ല വണ്ണം മിക്സ് ചെയ്തു മഫിൻസ് കപ്പിന്റെ പകുതി ഈ മിക്സ് ഒഴിച്ച് മുകളിൽ ചോക്ലേറ്റ് ചിപ്സ് , ഹസൽ നട്ട് എന്നിവ വിതറി 180 ഡിഗ്രിയിൽ 20 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.





Thursday, May 03, 2018

റവ ദോശ Rava Dosa

റവ ദോശ  Rava Dosa

ആവശ്യമുള്ള സാധനങ്ങൾ 

റവ ഒരു കപ്പ് 
തൈര് ഒരു കപ്പ് 
ഗോതമ്പു പൊടി രണ്ടു ടേബിൾസ്പൂൺ 
ഇനോ അല്ലെങ്കിൽ ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ 
ഉപ്പ് , നെയ്യ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മിക്സിയിൽ പൊടിച്ചെടുത്ത റവ ഒരു ബൗളിലേക്കിട്ടു അതിൽ ഗോതമ്പു പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു തൈര് ചേർത്ത് നന്നായി മിക്സ് ചെയ്തു ആവിശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ വച്ചശേഷം ഉപ്പ് , ഇനോ അല്ലെങ്കിൽ ബേക്കിംഗ് സോഡാ  ചേർത്ത് ചൂടായ പാനിൽ നെയ്യ് പുരട്ടി ചുട്ടെടുക്കുക. 






Wednesday, May 02, 2018

മല്ലിയില പുതിന ചട്ണി Malliyila Puthina Chutney

മല്ലിയില പുതിന ചട്ണി  Malliyila Puthina Chutney

ആവശ്യമുള്ള സാധനങ്ങൾ 

പുതിന , മല്ലിയില ഒരു കപ്പ് 
തേങ്ങാ അര മുറിയുടെ പകുതി
പച്ചമുളക് നാലെണ്ണം 
പുളി ,ഇഞ്ചി ഒരു ചെറിയ കഷ്ണം 
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ 
കടുക് ഒരു ടീസ്പൂൺ 
വേപ്പില രണ്ടു തണ്ട്
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പുതിന , മല്ലിയില ,തേങ്ങാ ,പച്ചമുളക് ,ഉപ്പ് ചേർത്തു മിക്സിയിൽ നന്നായി അരച്ചെടുക്കുക.പാനിൽ എന്ന ചൂടാക്കി എണ്ണയൊഴിച്ചു കടുകും വേപ്പിലയും താളിച്ചൊഴിക്കുക.




Tuesday, May 01, 2018

കാരറ്റ് കേക്ക് Carrot Cake

കാരറ്റ് കേക്ക്  Carrot Cake
ആവശ്യമുള്ള സാധനങ്ങൾ 

കാരറ്റ് 350 ഗ്രാം ഗ്രേറ്റ് ചെയ്തത് 
മുട്ട നാലെണ്ണം 
ബ്രൗൺ ഷുഗർ 200 ഗ്രാം 
ഷുഗർ 100 ഗ്രാം 
സൺഫ്ലവർ ഓയിൽ 275 ഗ്രാം 
മൈദ 250 ഗ്രാം 
പട്ട പൊടിച്ചത് രണ്ടു ടീസ്പൂൺ 
നട്ട് മഗ് പൊടി ഒരു ടീസ്പൂൺ 
ബേക്കിംഗ് പൌഡർ , ബേക്കിംഗ് സോഡാ ഒന്നര ടീസ്പൂൺ 

ഫില്ലിംഗ്  :-

ക്രീം ചീസ് 500 ഗ്രാം 
വിപ്പിംഗ് ക്രീം 300 ഗ്രാം 
കാരമേൽ സോസ് 180 ഗ്രാം 
നട്ട്‌സ് നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ചു 100 ഗ്രാം (പീനട്ട് ,ആൽമണ്ട് ,പീക്കൻ)

തയ്യാറാക്കുന്ന വിധം 

മൈദ , പട്ട പൊടി ,നട്ട് മഗ് പൊടി ,ബേക്കിംഗ് പൌഡർ , ബേക്കിംഗ് സോഡാ നന്നായി അരിച്ചെടുത്തു മാറ്റി വക്കുക.
ബൗളിൽ ഷുഗർ ,മുട്ട , ബ്രൗൺ ഷുഗർ നല്ല പോലെ ബീറ്റ് ചെയ്തു ഇതിലേക്ക് കുറേശ്ശേ ഓയിൽ ചേർത്ത് കൊണ്ട് വീണ്ടും ഹാൻഡ് മിക്സർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു അരിച്ചു വച്ച മിക്സ് കുറേശ്ശേ  ചേർത്ത് കൊണ്ട് വീണ്ടും ഹാൻഡ് മിക്സർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു നന്നായി ചേർന്ന് വന്നാൽ കാരറ്റ് , ചോപ് ചെയ്ത നട്ട്‌സ് ചേർത്ത് സ്പാച്ച്ലർ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു ബേക്കിംഗ് ട്രെയിൽ 180 ഡിഗ്രിയിൽ 30 - 35 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.

ക്രീം ചീസ് ഒന്ന് ബീറ്റ് ചെയ്തെടുത്തു അതിലേക്കു കാരമേൽ സോസ് ഒഴിച്ച് നന്നായി ബീറ്റ് ചെയ്തു മറ്റൊരു ബൗളിൽ ബീറ്റ് ചെയ്തെടുത്ത വിപ്പിംഗ് ക്രീം ഇതിലേക്ക് ചേർത്ത് ഒന്ന് ഫോൾഡ് ചെയ്തെടുക്കുക.

ഈ മിക്സ് ഉപയോഗിച്ച് കേക്ക് ലയർ ചെയ്തെടുത്തു ഇഷ്ടാനുസരണം ഡെക്കറേഷൻ ചെയ്യുക.