Tuesday, November 27, 2018
Monday, November 26, 2018
കുബൂസ് എഗ്ഗ് മസാല Kuboos Egg Masala
![]() |
കുബൂസ് എഗ്ഗ് മസാല Kuboos Egg Masala
ആവശ്യമുള്ള സാധനങ്ങൾ
കുബൂസ് ഒരെണ്ണം വലുത് , സവാള രണ്ടെണ്ണം ഇടത്തരം വെളുത്തുള്ളി നാലു വലിയ അല്ലി ,ഇഞ്ചി ഒരു ചെറിയ കഷ്ണം ,മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം ,തക്കാളി ഒരെണ്ണം വലുത് നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ , മുളക് പൊടി അര , മല്ലിപൊടി അര,ഗരം മസാല അര ,
ചിക്കൻ മസാല മുക്കാൽ ടീസ്പൂൺ
പേരും ജീരകം കാൽ ടീസ്പൂൺ
മുട്ട രണ്ടെണ്ണം
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എന്ന ചൂടാക്കി പേരും ജീരകം പൊട്ടിത്തുടങ്ങിയാൽ സവാള , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി ചേർത്ത് വഴറ്റി പച്ചമണം മാറി സവാള സോഫ്റ്റ് ആയാൽ പൊടികളെല്ലാം ചേർത്ത് രണ്ടു മിനിറ്റു വഴറ്റി തക്കാളി ചേർത്ത് തക്കാളി കുഴഞ്ഞു വന്നാൽ മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു ഖുബൂസും , മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ അഞ്ചുമിനിറ്റ് മൂടി വച്ച് തീ ഓഫ് ചെയ്യുക.
https://ponnunteadukkala.blogspot.com/2018/10/kuboos.html |

Sunday, November 25, 2018
ആൽമണ്ട് കോക്കനട്ട് ചട്ണി Almond Coconut Chutney

Saturday, November 24, 2018
വൈറ്റ് ഫോറസ്ററ് കേക്ക് White Forest Cake
![]() |
വൈറ്റ് ഫോറസ്ററ് കേക്ക് White Forest Cake |
![]() |
വൈറ്റ് ഫോറസ്ററ് കേക്ക് White Forest Cake
ആവശ്യമുള്ള സാധനങ്ങൾ
വിപ്പിംഗ് ക്രീം 250 ഗ്രാം
വാനില എസ്സെൻസ് അര ടീസ്പൂൺ
വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് 200 ഗ്രാം
ചെറി ഫ്രൂട്ട് ഡെക്കറേഷന് ആവശ്യമായത്
ഷുഗർ സിറപ്പ് കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
രണ്ടായി മുറിച്ചെടുത്ത സ്പോഞ്ചിൽ ഒന്നിൽ ഷുഗർ സിറപ്പ് ബ്രെഷ് ചെയ്തു മുകളിൽ വാനില എസ്സെൻസ് ചേർത്ത് ബീറ്റ് ചെയ്തെടുത്ത വിപ്പിംഗ് ക്രീം തേച്ചു ആവശ്യാനുസരണം ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് വിതറി അടുത്ത സ്പോഞ്ച് വച്ച് വീണ്ടും വിപ്പിംഗ് ക്രീം തേച്ചു മുഴുവനും കവർ ചെയ്തു ചെറി ഫ്രൂട്ടും ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് കൊണ്ട് ഡെക്കറേറ്റു ചെയ്യുക .
https://ponnunteadukkala.blogspot.com/2018/06/vanilla-sponge-cake.html |

Wednesday, November 21, 2018
ബട്ടർ ചിക്കൻ Butter Chicken

Tuesday, November 20, 2018
അവൽ പുട്ട് Aval Puttu

Monday, November 19, 2018
ആലൂ പക്കോഡ കടി Aloo Pakora Kadhi

Sunday, November 18, 2018
മിൽക്ക് പൌഡർ പേട Milk Powder Peda

Wednesday, November 14, 2018
പൗണ്ട് കേക്ക് Pound Cake

Tuesday, November 13, 2018
ചെമ്മീൻ തോരൻ Chemmeen Thoran

ഗോപി പറാത്ത Gobi Paratha

Sunday, November 11, 2018
സിമ്പിൾ ആപ്പം Simple Aappam
.

Saturday, November 10, 2018
ഫ്രൈഡ് പത്തിരി Fried Pathiri
|
ഫ്രൈഡ് പത്തിരി Fried Pathiri
ആവശ്യമുള്ള സാധനങ്ങൾ
അരി പൊടി ഒരു കപ്പ്
ചുവന്നുള്ളി ആറെണ്ണം
നല്ല ജീരകം അര ടീസ്പൂൺ
തേങ്ങാ ചിരകിയത് കാൽ കപ്പിനെക്കാൾ അല്പം കൂടുതൽ
ഉപ്പ് ആവശ്യത്തിന്
ഓയിൽ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ചുവന്നുള്ളി ,നല്ല ജീരകം ,തേങ്ങാ ചേർത്ത് മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക.
അരിപൊടിയിലേക്കു ആവശ്യത്തിന് ഉപ്പ് , തേങ്ങാ മിക്സ് ചേർത്ത് നന്നായി യോജിപ്പിച്ചു ഇതിലേക്ക് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം ചേർത്ത് പത്തിരിയുടെ പരുവത്തിൽ സോഫ്റ്റ് ആയി കുഴച്ചെടുത്തു ഓരോ ചെറിയ ഉരുളകളാക്കി രണ്ടു പ്ലാസ്റ്റിക് കവർ ( ബേക്കിംഗ് പേപ്പർ ) ഉപയോഗിച്ച് ഒന്നിന് മുകളിൽ ഒരു ഉരുള വച്ച് അതിനു മുകളിൽ വീണ്ടും കവർ വച്ച് പരത്തിയെടുത്തു ചൂടാക്കിയ എണ്ണയിൽ വറുത്തെടുക്കുക.
|

Wednesday, November 07, 2018
കസ്റ്റാർഡ് ഹൽവ Custard Powder Halwa

Tuesday, November 06, 2018
രസഗുള Rasagulla

Monday, November 05, 2018
ഇൻസ്റ്റൻറ് ജിലേബി Instent Jalebi
|
ഇൻസ്റ്റൻറ് ജിലേബി Instent Jalebi
ആവശ്യമുള്ള സാധനങ്ങൾ
മൈദ ഒരു കപ്പ്
ഉഴുന്ന് പൊടിച്ചത് നാലു ടേബിൾസ്പൂൺ
ഷുഗർ 500 ഗ്രാം
വെള്ളം ഒരു കപ്പ്
ബേക്കിംഗ് സോഡാ / ഇനോ ഒന്നര ടീസ്പൂൺ
നെയ്യ് 20 ഗ്രാം
ഓയിൽ വറുക്കാൻ ആവശ്യമായത്
സാഫ്രോൺ 7 - 8 എണ്ണം
മഞ്ഞ ഫുഡ് കളർ 4 - 5 ഡ്രോപ്പ്
തയ്യാറാക്കുന്ന വിധം
പാനിൽ ഷുഗർ , വെള്ളം ചേർത്ത് നന്നായി തിളപ്പിച്ചു സാഫ്രോൺ ,മഞ്ഞ ഫുഡ് കളർ ചേർത്ത് ഒരു നൂൽ പരുവം ആവുന്നതിനു മുൻപായി തീ ഓഫ് ചെയ്തു മാറ്റിവെക്കുക.
ബൗളിൽ മൈദ അരിച്ചെടുത്ത ഉഴുന്ന് പൊടി , ഇനോ , നെയ്യ് ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തു കുറേശ്ശേ വെള്ളം ചേർത്ത് നന്നായി കുഴച്ചു കൈ കൊണ്ട് ഒഴിക്കുമ്പോൾ തുടർച്ചയായി വീഴുന്ന പരുവത്തിൽ പൈപ്പിങ് ബാഗിലേക്കിട്ടു ചൂടായ എണ്ണയിൽ ചുറ്റിച്ചു മൊരിഞ്ഞു വന്നാൽ നിറം മാറുന്നതിനു മുൻപ് കോരിയെടുത്തു ഷുഗർ സിറപ്പിലേക്കിട്ടു 2 - 3 മിനിറ്റിനു ശേഷം പുറത്തെടുത്തു കഴിക്കാവുന്നതാണ്.
|

Sunday, November 04, 2018
ബാദുഷ Badusha

Saturday, November 03, 2018
രസമലായ് Rasamali

Subscribe to:
Posts (Atom)