Saturday, June 30, 2018

ponnunte Adukkala 2018.06

മിൽക്ക് പൌഡർ രസമലായ്‌ Milk Powder Rasamalai

 Milk Powder Rasamalai

ആവശ്യമുള്ള സാധനങ്ങൾ

മിൽക്ക് ഒന്നര ലിറ്റർ 
ഏലക്ക ആറെണ്ണം 
പഞ്ചസാര അര കപ്പ് 
മിൽക്ക് പൌഡർ ഒരു കപ്പ് 
മൈദ ഒരു ടീസ്പൂൺ 
ഏലക്ക പൊടിച്ചത് ഒരു നുള്ള്
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
ഓയിൽ ഒരു ടേബിൾസ്പൂൺ 
മുട്ട ഒരെണ്ണം വലുത് 

തയ്യാറാക്കുന്ന വിധം

പാല് , പഞ്ചസാര , ഏലക്ക ചേർത്ത് നന്നായി  തിളച്ചു വന്നാൽ 20  - 25  മിനിറ്റു സിമ്മിൽ വക്കേണ്ടതാണ്.
മറ്റൊരു ബൗളിൽ മിൽക്ക് പൌഡർ , മൈദ , ഏലക്ക പൊടി ,ബേക്കിംഗ് പൌഡർ , ഓയിൽ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത ശേഷം മുട്ട വെട്ടി ഒഴിച്ച് വീണ്ടും നന്നായി മിക്സ് ചെയ്തു 5 മിനിറ്റു അടച്ചു വച്ച ശേഷം ചെറിയ ഉരുളകളാക്കി എടുത്തു കൈ കൊണ്ട് പ്രെസ്സ് ചെയ്തു റൌണ്ട് ഷേപ്പിലാക്കി തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്കിട്ടു രണ്ടു ഭാഗവും വേവുന്നതിനായി മറിച്ചിടുക ഡബിൾ സൈസ് ആയി വെന്തു വന്നാൽ തീ ഓഫ് ചെയ്തു അടച്ചു വച്ച് നാലു മണിക്കൂറിനു ശേഷം ഉപയോഗിക്കുക.വേണമെങ്കിൽ  കുങ്കുമ പൂ പാലിൽ  ചേർക്കാവുന്നതാണ്.     




Wednesday, June 27, 2018

വാനില സ്പോഞ്ചു കേക്ക് Vanilla Sponge Cake

വാനില സ്പോഞ്ചു കേക്ക്  Vanilla Sponge Cake

ആവശ്യമുള്ള സാധനങ്ങൾ

മുട്ട നാലെണ്ണം 
പഞ്ചസാര120 ഗ്രാം
ഓയിൽ , പാല് 60 മില്ലി 
വാനില എസ്സെൻസ് കാൽ ടീസ്പൂൺ 
മൈദ 120 ഗ്രാം 
ബേക്കിംഗ് പൌഡർ ഒന്നേകാൽ ടീസ്പൂൺ 
ക്രീം ഓഫ് ടാർട്ടർ കാൽ ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

മുട്ടയുടെ മഞ്ഞ , പകുതി പഞ്ചസാര വിസ്‌ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു വാനില എസ്സെൻസ് , പാല് , ഓയിൽ ചേർത്ത് ഒന്നുകൂടെ നന്നായി മിക്സ് ചെയ്തു അരിച്ചെടുത്ത മൈദ , ബേക്കിംഗ് പൌഡർ മിക്സ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള ഒന്ന് ബീറ്റ് ചെയ്തു ക്രീം ഓഫ് ടാർട്ടർ , കുറശ്ശേ പഞ്ചസാര ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുക്കുക ഈ മിക്സ് ആദ്യം തയ്യാറാക്കിയ മിക്സിലേക്കു കുറശ്ശേ ചേർത്ത് ഫോൾഡ് ചെയ്തെടുത്തു 160 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 25 മിനിറ്റു  ബേക്ക് ചെയ്തെടുക്കുക.




Tuesday, June 26, 2018

ഗുലാബ് ജാം Gulab Jamun

ഗുലാബ് ജാം   Gulab Jamun

ആവശ്യമുള്ള സാധനങ്ങൾ

മിൽക്ക് പൌഡർ രണ്ടു കപ്പ് 
ബട്ടർ രണ്ടു ടേബിൾസ്പൂൺ 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
മൈദ രണ്ടു ടേബിൾസ്പൂൺ 
റവ മൂന്ന് ടേബിൾസ്പൂൺ 
വെള്ളം രണ്ടേമുക്കാൽ കപ്പ് + രണ്ടു ടേബിൾസ്പൂൺ 
പാല് 8 - 10 ടേബിൾസ്പൂൺ 
ഷുഗർ രണ്ടു കപ്പ് 
ഏലക്ക അഞ്ചു എണ്ണം 
ലെമൺ ജ്യൂസ് രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

റവ രണ്ടു ടേബിൾസ്പൂൺ  വെള്ളം ചേർത്ത് സോക്ക് ചെയ്തു വക്കുക.
മിൽക്ക് പൌഡർ ബട്ടർ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തെടുത്തു ബേക്കിംഗ് പൌഡർ , മൈദ ,റവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്തെടുത്തു പാല് കുറേശ്ശേ ചേർത്ത് കുഴക്കാതെ വെറുതെ മിക്സ് ചെയ്തു സോഫ്റ്റ് ആക്കിയെടുത്തു  20  മിനിറ്റു അടച്ചു വക്കുക മിക്സ് ഡ്രൈ ആണെന്ന് തോന്നിയാൽ കുറച്ചു പാല് ചേർത്ത് കൊടുക്കുക.ഇതിനെ വിള്ളലില്ലാതെ ചെറിയ ഉരുളകളാക്കിയെടുത്തു ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക.
മറ്റൊരു പാനിൽ ഷുഗർ , വെള്ളം , ഏലക്ക , നാരങ്ങാ നീര് ചേർത്ത് തിളപ്പിച്ച് ഷുഗർ നല്ലപോലെ അലിഞ്ഞു ചേർന്നു രണ്ടു മൂന്ന് മിനിറ്റു തിളപ്പിച്ച ശേഷം ഗുലാബ് ജാം ചേർത്ത് തീ ഓഫ് ചെയ്യുക.
നാലു മണിക്കൂറിനു ശേഷം കഴിക്കാവുന്നതാണ്.






Monday, June 25, 2018

എഗ്ഗ് കോക്കോനട്ട് കറി Egg Coconut Curry

എഗ്ഗ് കോക്കോനട്ട് കറി Egg Coconut Curry

ആവശ്യമുള്ള സാധനങ്ങൾ

മുട്ട ആറെണ്ണം പുഴുങ്ങിയത് 
സവാള രണ്ടെണ്ണം ,ഇഞ്ചി ഒരു ചെറിയ കഷ്ണം ,വെളുത്തുള്ളി അഞ്ചു എണ്ണം,പച്ചമുളക് 8 -10, തക്കാളി ഒരെണ്ണം  നീളത്തിലരിഞ്ഞത്
പട്ട ഒരു കഷ്ണം 
ഗ്രാമ്പൂ മൂന്നെണ്ണം 
ഏലക്ക രണ്ടെണ്ണം 
തക്കോലം , വാഴനയില ഒരെണ്ണം 
പേരും ജീരകം അര ടീസ്പൂൺ 
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മല്ലിപൊടി രണ്ടു ടേബിൾസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
അണ്ടി പരിപ്പ് എട്ടെണ്ണം 
തേങ്ങാ ചിരകിയത് മൂന്ന് ടീബിൾസ്പൂൺ 
മല്ലിയില അരിഞ്ഞത് കാൽ കപ്പ് 
പുതിനയില അരിഞ്ഞത് രണ്ടു തണ്ട് 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ  ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ  ഇഞ്ചി  , വെളുത്തുള്ളി  , പച്ചമുളക് , വേപ്പില ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ മുളകുപൊടി , മഞ്ഞൾപൊടി  ,മല്ലിപൊടി,ഗരം മസാല  ചേർത്ത് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി യോജിച്ചു വന്നാൽ മല്ലിയില , പുതിനയില  ആവശ്യത്തിന് ഉപ്പും , തേങ്ങയും അണ്ടിപ്പരിപ്പും ചേർത്തരച്ച അരപ്പും കുറച്ചു വെള്ളവും ചേർത്ത് ചെറിയ തീയിൽ അഞ്ചു മിനിറ്റു മൂടിവച്ച തിളപ്പിച്ച് മസാലകളെല്ലാം ചേർന്ന് വരുമ്പോൾ മുട്ട നെടുകെ മുറിച്ചെടുത്തു  ചേർത്ത് ചെറിയ തീയിൽ അഞ്ചു മിനിറ്റു അടച്ച വച്ച്  വേവിക്കുക  .



Needed Goods

Egg 6 nos Boiled cut in two pieces
Onion 2 nos thin sliced
Ginger one small piece thin sliced
Garlic 5 nos thin sliced
Chill 8-10 nos thin sliced
Tomato 1 nos thin sliced
Cinnamon 1 ,Clove 3 , Cardamom 2 , Star anise 1 , Bay leaf 1 piece
Fennel seed half teaspoon 
Curry leaf as required
Turmeric powder 1/4 teaspoon 
Coriander powder  two table spoon  
Garam masala 1/2 teaspoon 
Cashew nut 8 nos
Grated Coconut 3 tablespoon
Coriander leaf  1/4 cup
Mint leaf 3 table spoon 
salt , oil as required 

Preparation

Heat the pan with oil and add Cinnamon , Clove , Cardamom , Star anise , Bay leaf , Fennel seed and sort it ,after add sliced onion sort again when onion start to change the color add ginger , garlic , chili , curry leafs and sort it again once raw smell disappear add all powder ingredients and sort very well once raw smell gone add tomato once tomato cooked properly  grind together coconut & cashew nut and add in to it after add coriander leafs , mint leafs , salt for taste , little water and mix properly , close with lid  and cook in low flame for 5 mints once all masalas cooked well add egg and close the lid and cook for 5 mints in low flame.


Sunday, June 24, 2018

എഗ്ഗ് നോഗ് കുക്കിസ് EggNog Cookies

എഗ്ഗ് നോഗ് കുക്കിസ്  EggNog Cookies

ആവശ്യമുള്ള സാധനങ്ങൾ

മൈദ ഒരു കപ്പ് 
മുട്ട രണ്ടെണ്ണം 
ബട്ടർ രണ്ടു ടേബിൾസ്പൂൺ 
വാനില എസ്സെൻസ് , ബേക്കിംഗ് പൌഡർ അര  ടീസ്പൂൺ 
പഞ്ചസാര അഞ്ചു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

മുട്ട , പഞ്ചസാര എന്നിവ ഹാൻഡ് മിക്സർ ഉപയോഗിച്ച് ബീറ്റ് ചെയ്തെടുത്തു ഇതിലേക്ക് വാനില എസ്സെൻസ് മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു അരിച്ചെടുത്ത ഡ്രൈ ഇൻഗ്രിഡിയെൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു പൈപ്പിങ് ബാഗിലാക്കി ബട്ടർ പേപ്പർ വെച്ച ട്രേയിലേക്കു 
ചിത്രത്തിലേതു പോലെ  ഓരോരോ ഡ്രോപ്പുകളാക്കി 170 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 - 20 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.







Saturday, June 23, 2018

വീറ്റ് കുക്കീസ്‌ Wheat Cookies

വീറ്റ് കുക്കീസ്‌  Wheat Cookies



ആവശ്യമുള്ള സാധനങ്ങൾ

ഗോതമ്പു പൊടി ഒരു കപ്പ് 
കോൺ ഫ്ലോർ കാൽ കപ്പ് 
ബ്രൗൺ ഷുഗർ അര കപ്പ് 
നെയ്യ് കാൽ കപ്പ് 
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
കൊക്കോ പൌഡർ ഒരു ടേബിൾസ്പൂൺ 
പാല് 2 -3 ടേബിൾസ്പൂൺ 
ചോക്ലേറ്റ്സ് ചിപ്സ്,ക്യാഷ്‌യു നട്ടും ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

അരിച്ചെടുത്ത ഡ്രൈ ഇൻഗ്രിഡിഎൻസ് എല്ലാം ഒരു ബൗളിലേക്കിട്ടു നെയ്യ് ഒഴിച്ച് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക ഇതിലേക്ക് ചോക്ലേറ്റ് ചിപ്‌സും,ക്യാഷ്‌യുനട്ടും ചേർക്കുക പാല് കുറേശെ ഒഴിച്ച് കുഴച്ചു ഡോവ് തയ്യാറാക്കി എടുക്കുക.കുക്കീസ്‌ ഷെയ്പ്പിലാക്കി ബട്ടർ പേപ്പറിട്ട ട്രെയിൽ വച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.







Wednesday, June 20, 2018

ചെമ്മീൻ നൂൽ പുട്ട് Chemmeen Nool Puttu

ചെമ്മീൻ നൂൽ പുട്ട് Chemmeen Nool Puttu

ആവശ്യമുള്ള സാധനങ്ങൾ

അരിപൊടി ഒന്നേകാൽ കപ്പ് 
തേങ്ങാ അരമുറി ചിരകിയത് 
മുട്ട രണ്ടെണ്ണം 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു കപ്പ് അരിപൊടി ഉപ്പ് ആവശ്യത്തിന്  ചേർത്തു നന്നായി മിക്സ് ചെയ്തു ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നല്ല സോഫ്റ്റ് ആയുള്ള ഡോവ് തയ്യാറാക്കി ഇടിയപ്പത്തിന്റെ അച്ചു ഉപായയോഗിച്ചു ടേബിൾ ടോപ്പിൽ പൊടി വിതറി നീളത്തിൽ ചുറ്റിയെടുത്ത ശേഷം വീണ്ടും പൊടി വിതറി വീണ്ടും ചുറ്റി  ലയറുകളാക്കി എടുത്തതിനു ശേഷം കൈ കൊണ്ട് നന്നായി കുടഞ്ഞെടുത്തു മാറ്റി വക്കുക .
ചെമ്മീൻ ഇടിച്ചതിലേക്കു രണ്ടു മുട്ട സ്‌കറാമ്പിൽ ചെയ്തു യോജിപ്പിച്ചെടുക്കുക.
പുട്ട് തയ്യാറാക്കുന്ന കുറ്റിയിൽ കുറച്ചു തേങ്ങയിട്ടു കുടഞ്ഞെടുത്ത ഇടിയപ്പം ചേർത്ത് മുകളിൽ ചെമ്മീൻ മിക്സ് ചേർത്ത് വീണ്ടും ഇടിയപ്പം ചേർത്ത് അവസാനം തേങ്ങാ ചേർത്ത് സ്റ്റീo ചെയ്തെടുക്കുക

https://ponnunteadukkala.blogspot.com/2018/06/chemmeen-edichathu.html





Tuesday, June 19, 2018

അപ് സൈഡ് ഡൌൺ ബനാന കേക്ക് Up Side Down Banana Cake

അപ് സൈഡ് ഡൌൺ ബനാന കേക്ക്  Up Side Down Banana Cake


ആവശ്യമുള്ള സാധനങ്ങൾ 

ബനാന ആറെണ്ണം 
ഗോതമ്പു പൊടി ഒന്നര കപ്പ് 
ബ്രൗൺ ഷുഗർ ഒരു കപ്പ്  
സൺഫ്ലവർ ഓയിൽ 2/3 കപ്പ് 
വാനില എസ്സെൻസ്‌ ഒരു ടീസ്പൂൺ 
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
ഉപ്പു ഒരു നുള്ള് 
സുൽത്താന , വാൽനട്ട്  ചോപ് ചെയ്തത് ആവശ്യനുസരണം 
ബട്ടർ 2 /3 കപ്പ് 
പട്ട പൊടിച്ചത് അര ടീസ്പൂൺ   

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ നാലു ബനാന ഇട്ടു നന്നായി  ഉടച്ചെടുക്കുക ഇതിലേക്ക് സൺഫ്ലവർ ഓയിൽ വാനില എസ്സെൻസ്‌ ബ്രൗൺ ഷുഗർ അര കപ്പ്  ചേർത്ത് നന്നായി മിക്സ് ചെയ്തു ഗോതമ്പു പൊടി ഉപ്പ് ബേക്കിംഗ് സോഡാ ബേക്കിംഗ് പൌഡർ എന്നിവ ചേർത്ത് അരിച്ചെടുത്തു പഴത്തിന്റെ മിക്സിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.അരിഞ്ഞു വച്ച നട്ടും സുൽത്താനയും  ചേർത്ത് കൊടുക്കുക.
ബേക്ക് ചെയ്യാനുദ്ദേശിക്കുന്ന പാത്രത്തിൽ മെൽറ്റ് ചെയ്ത ബട്ടർ ഒഴിച്ച് പട്ട പൊടി ,ബ്രൗൺ ഷുഗർ ചേർത്ത് നന്നായി യോജിപ്പിച്ചു മുകളിൽ ബനാന റൗണ്ടിൽ സ്ലൈസ് ചെയ്തു നിരത്തി വച്ച്  ബാറ്റർ ഒഴിച്ച് 180 ഡിഗ്രിയിൽ 30 -35 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.




Monday, June 18, 2018

ചെമ്മീൻ ഇടിച്ചത് Chemmeen Edichathu

ചെമ്മീൻ ഇടിച്ചത്  Chemmeen Edichathu


ആവശ്യമുള്ള സാധനങ്ങൾ 

ചെമ്മീൻ 500 ഗ്രാം
മുളകുപൊടി ഒന്ന് മുതൽ ഒന്നര ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുഴുവൻ മല്ലി രണ്ടു ടേബിൾസ്പൂൺ വറുത്തു ക്രഷ് ചെയ്തത്
പെരുംജീരകം ഒരു ടീസ്പൂൺ  
ഇഞ്ചി ഒരു ചെറിയ കഷ്ണം 
വെളുത്തുള്ളി അഞ്ചു വലിയ അല്ലി 
ചുവന്നുള്ളി 25 - 30 എണ്ണം 
വേപ്പില രണ്ടു തണ്ട്
ഉപ്പ് , വെളിച്ചെണ്ണ ആവശ്യത്തിന് 

തയ്യാറാകുന്ന വിധം

കഴുകി വൃത്തിയാക്കിയെടുത്ത ചെമ്മീനിലേക്കു ഉപ്പ് , കാൽ ടീസ്പൂൺ മഞ്ഞൾ പൊടി , ഒരു ടേബിൾസ്പൂൺ  മുളകുപൊടി ,  ഒരു ടേബിൾസ്പൂൺ മല്ലി  ഇഞ്ചി പേസ്റ്റു ആക്കിയത് ചേർത്ത് അര മണിക്കൂർ മാരിനേറ്റു ചെയ്തു പാനിൽ അല്പം എണ്ണ ചൂടാക്കി ഒന്ന് ശാലോ ഫ്രൈ ചെയ്തെടുത്തു മാറ്റി വക്കുക.അതേ പാനിൽ അല്പം എണ്ണയൊഴിച്ചു പെരുംജീരകം ചേർത്ത് പൊട്ടിയാൽ നന്നായി ചതച്ച   വെളുത്തുള്ളി , ചുവന്നുള്ളി , വേപ്പില  ചേർത്ത്  ബ്രൗൺ നിറം ആകുമ്പോൾ ബാക്കിയുള്ള  മഞ്ഞൾ പൊടി , മുളകുപൊടി , മല്ലി ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറിയാൽ ചതച്ചെടുത്ത ചെമ്മീൻ ആവശ്യത്തിന് ഉപ്പും ചേർത്ത് ഡ്രൈ ആക്കി എടുക്കുക.







Sunday, June 17, 2018

മിൽക്ക് പൌഡർ ബർഫി Milk Powder Burfi

മിൽക്ക് പൌഡർ ബർഫി  Milk Powder Burfi


ആവശ്യമുള്ള സാധനങ്ങൾ 

നെയ്യ് കാൽ കപ്പ് 
ഷുഗർ അര കപ്പ് 
പാൽ പൊടി രണ്ടര കപ്പ് 
പാല് മുക്കാൽ കപ്പ് 
അൽമോണ്ട് ചോപ് ചെയ്തത് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം 

ചൂടായ ഒരു നോൺ സ്റ്റിക് പാനിൽ നെയ്യ് , ഷുഗർ , പാൽ പൊടി , പാല് ചേർത്ത് ചെറിയ തീയിൽ പാത്രത്തിൽ നിന്നും വിട്ടു പോരുന്ന പാകം വരെ പത്തു മിനിറ്റു നന്നായി മിക്സ് ചെയ്തെടുത്തു നെയ്യ് തടവിയ ഒരു പാത്രത്തിലേക്കു മാറ്റി മുകളിൽ അൽമോണ്ട് ചോപ് ചെയ്തത് വിതറി തണുത്തതിനു ശേഷം മുറിച്ചെടുത്തു കഴിക്കാവുന്നതാണ്.




മാങ്കോ ജെല്ലി Mango Jelly

മാങ്കോ ജെല്ലി Mango Jelly

ആവശ്യമുള്ള സാധനങ്ങൾ 

മാമ്പഴത്തിന്റെ പൾപ്പ് രണ്ടു കപ്പ് 
മാമ്പഴം ചെറുതായി ചോപ് ചെയ്തത് കാൽ കപ്പ് 
ജെലാറ്റിൻ രണ്ടു ടേബിൾസ്പൂൺ 
പഞ്ചസാര മുക്കാൽ കപ്പ്  
തണുത്ത വെള്ളം മുക്കാൽ കപ്പ് 

തയ്യാറാകുന്ന വിധം

ജെലാറ്റിൻ തണുത്ത വെള്ളത്തിൽ കുതിർക്കാൻ വക്കുക.

പാൻ ചൂടാക്കി ചെറിയ തീയിൽ പൾപ്പ് , പഞ്ചസാര ചേർത്ത് ഇളക്കി നന്നായി അലിഞ്ഞു ചേർന്നാൽ കുതിർത്ത ജെലാറ്റിൻ ചേർത്ത് ഇളക്കി തിക്കായി വന്നാൽ ചോപ് ചെയ്ത മാമ്പഴം ചേർത്ത് മോൾഡിലേക്കു ഒഴിച്ച് ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വക്കുക. 





Wednesday, June 13, 2018

ചെമ്മീൻ പുലാവ് Chemmeen Pulav

ചെമ്മീൻ പുലാവ്  Chemmeen Pulav

ആവശ്യമുള്ള സാധനങ്ങൾ 

ചെമ്മീൻ മുക്കാൽ കിലോ 
ബസുമതി റൈസ് രണ്ടു കപ്പ് 
നല്ല ജീരകം ഒരു ടീസ്പൂൺ 
പെരും ജീരകം ഒരു ടീസ്പൂൺ 
പട്ട ഒരു കഷ്ണം
ഏലക്ക അഞ്ചു എണ്ണം  
ഗ്രാമ്പൂ ഏഴെണ്ണം 
തക്കോലം രണ്ടെണ്ണം 
വാഴനയില ഒരെണ്ണം 
മുഴുവൻ കുരുമുളക് ഒരു ടീസ്പൂൺ 
സവാള മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു വലിയ കഷ്ണം 
വെളുത്തുള്ളി ആറു അല്ലി 
പച്ചമുളക് ആറെണ്ണം 
തക്കാളി  രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
തേങ്ങാ അരമുറിയുടെ അര ഭാഗം ചിരകിയത് 
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളകുപൊടി ഒന്ന് മുതൽ ഒന്നര ടീസ്പൂൺ  സ്പൂൺ 
ഓയിൽ  ആവശ്യത്തിന് 
ഉപ്പ്‌ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി നല്ല ജീരകം , പെരും ജീരകം , പട്ട , ഏലക്ക , ഗ്രാമ്പൂ , തക്കോലം , വാഴനയില , മുഴുവൻ കുരുമുളക് ചേർത്ത് ഒന്ന് വഴറ്റി സവാള ചേർത്ത് വഴറ്റി നിറം മാറിയാൽ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ്റു ചേർത്ത് പച്ചമണം മാറിയാൽ മഞ്ഞൾ പൊടി , മുളകുപൊടി ചേർത്ത് ഒന്ന് യോജിപ്പിച്ചു തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ ഉപ്പു , ചെമ്മീൻ ചേർത്ത് രണ്ടുമൂന്നു മിനിറ്റു വഴറ്റി രണ്ടു മണിക്കൂർ കുതിർത്ത അരി ചേർത്ത് വഴറ്റി നാലു ഗ്ലാസ് വെള്ളം ചേർത്ത് അരി തിളച്ചു അരിയുടെ ലെവലിൽ വെള്ളം വന്നാൽ മൂടി വച്ച് ചെറിയ തീയിൽ ആറേഴു മിനിറ്റു വേവിച്ചു വെള്ളം വറ്റിയാൽ തേങ്ങാ , മല്ലിയില  ചേർത്ത് തീ ഓഫ് ചെയ്തതതിനു ശേഷം മൂടി വച്ച് അരമണിക്കൂറിനു ശേഷം വിളമ്പാവുന്നതാണ്.




Tuesday, June 12, 2018

മുട്ട വറ്റൽ കുളമ്പ് Mutta Vattal Kulambu

മുട്ട വറ്റൽ കുളമ്പ് Mutta Vattal Kulambu


ആവശ്യമുള്ള സാധനങ്ങൾ 

മുട്ട നാലെണ്ണം 
ചുവന്നുളി 25 എണ്ണം 
വെളുത്തുള്ളി പത്തെണ്ണം 
വേപ്പില രണ്ടു തണ്ട്
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി അര ടീസ്പൂൺ 
കുരുമുളക് പൊടി മുക്കാൽ ടീസ്പൂൺ 
നല്ല ജീരക പൊടി അര ടീസ്പൂൺ
മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ 
പുളി ഒരു നെല്ലിക്കാ വലുപ്പത്തിൽ 
കടുക് , പെരും ജീരകം  ഒരു ടീസ്പൂൺ 
തേങ്ങാ അരമുറിയുടെ പകുതി ചിരകിയത് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ അഞ്ചു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച് ചൂടായി കടുക് പൊട്ടിയാൽ ജീരകം , വെളുത്തുള്ളി , ചുവന്നുളി , വേപ്പില നന്നായി വഴറ്റി ചുമന്നുള്ളി സോഫ്റ്റ് ആയി വന്നാൽ പൊടികളെല്ലാം ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി കുഴമ്പു രൂപത്തിലായാൽ പുളി വെള്ളം ഒഴിച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റു അടച്ചു വച്ച് വേവിച്ച ശേഷം തേങ്ങയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളച്ചു കുറുകി തുടങ്ങിയാൽ പുഴുങ്ങി രണ്ടായി മുറിച്ചെടുത്ത മുട്ട ചേർത്ത് അഞ്ചു മിനിറ്റു കൂടെ അടച്ചു വച്ച് സിമ്മിൽ വേവിച്ചു ഒന്ന് കൂടെ കുറുകി വന്നാൽ തീ ഓഫ് ചെയ്യുക . 




Monday, June 11, 2018

ചോക്ലേറ്റ് മാക്രോൺസ് Chocolate Macrons

ചോക്ലേറ്റ് മാക്രോൺസ്  Chocolate Macrons


ആവശ്യമുള്ള സാധനങ്ങൾ 

ബിസ്‌ക്കറ്റ്:-

അൽമോണ്ട് പൊടിച്ചത് 80 ഗ്രാം
പൌഡർ  ഷുഗർ 95 ഗ്രാം 
കൊക്കോ പൌഡർ 12 ഗ്രാം 
മുട്ടയുടെ വെള്ള രണ്ടെണ്ണം ( 74 ഗ്രാം )
ഷുഗർ 50 ഗ്രാം 
അൽമണ്ട് എസ്സെൻസ് ഒരു തുള്ളി 

ഫില്ലിംഗ് :-

മിൽക്ക് 100 മില്ലി 
ചോക്ലേറ്റ് 100 ഗ്രാം

തയ്യാറാക്കുന്ന വിധം

അൽമണ്ട് പൊടിച്ചത് , പൌഡർ  ഷുഗർ , കൊക്കോ പൌഡർ എല്ലാം കൂടെ അരിച്ചു വക്കുക.
ഒരു ബൗളിൽ മുട്ടയുടെ വെള്ള കുറേശ്ശേ ഷുഗർ ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകത്തിൽ  നന്നായി ബീറ്റ് ചെയ്തു അരിച്ചു വച്ച പൊടികളും വാനില എസ്സെൻസും ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക ഇതു പൈപ്പിങ് ബാഗ് ഉപയോഗിച്ച് ബട്ടർ പേപ്പർ വച്ച ട്രെയിൽ ചിത്രത്തിലേതു പോലെ ബിസ്‌ക്കറ്റിന്റെ ഷേപ്പിൽ തയ്യാറാക്കി എയർ ബബ്ബിൽസ് പോകുന്നതിനായി ട്രേ രണ്ടു പ്രാവശ്യം ടാപ്പ് ചെയ്യുക രണ്ടു മണിക്കൂറിനു ശേഷം 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20  - 25  മിനിറ്റു ബേക്ക് ചെയ്തെടുക്കുക.

പാലും ചോക്ലേറ്റും ഡബ്ബിൾ ബോയിൽ ചെയ്തു തിക്ക് ആയി വന്നാൽ തീ ഓഫ് ചെയ്യുക ഇതു ഫില്ലിംഗ് ആയി ഉപയോഗിക്കുക.







Sunday, June 10, 2018

ആലൂ പറാത്ത Aloo Paratha

ആലൂ പറാത്ത  Aloo Paratha
ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി രണ്ടു കപ്പ് 
ഉരുളക്കിഴങ്ങു മൂന്നെണ്ണം വേവിച്ചത്
സവാള ഒരെണ്ണം , പച്ചമുളക് രണ്ടെണ്ണം  ,ഇഞ്ചി  ചെറിയകഷ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി അര ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
നെയ്യ് , ഉപ്പ് ആവശ്യത്തിന് 
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത്
പറാത്ത മസാല രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

ഗോതമ്പു പൊടി ,ഉപ്പ് ചേർത്ത് ചപ്പാത്തി കുഴകുന്നതുപോലെ ചെറുചൂടുവെള്ളം ചേർത്ത് കുഴച്ചെടുത്തു രണ്ടു ടേബിൾസ്പൂൺ നെയ്യൊഴിച്ചു നന്നായി മൃദുലമായി കുഴച്ചെടുത്തു ഉരുളകളാക്കി വക്കുക .
ഒരു ബൗളിൽ ഉരുളക്കിഴങ്ങു  ഗ്രേറ്റ്‌ ചെയ്തിടുക ഇതിലേക്ക് സവാള  , പച്ചമുളക്  ,ഇഞ്ചി ,മുളകുപൊടി ,മഞ്ഞൾ പൊടി  , ഉപ്പ് , മല്ലിയില , പറാത്ത മസാല ചേർത്ത് നന്നായി കുഴച്ചെടുക്കുക.
കുഴച്ചു വച്ച മാവിൽ നിന്നും ഒരു ഉരുളയെടുത്തു ഇതിനുള്ളിൽ പൊട്ടറ്റോ ഫില്ലിംഗ് വച്ച് അടച്ചു പൊടി വിതറി പരത്തിയെടുത്തു ചൂടായ പാനിൽ പറാത്തയുടെ രണ്ടു വശവും നെയ്യ് തടവി ചുട്ടെടുക്കുക.


https://ponnunteadukkala.blogspot.com/2018/06/paratha-masala.html






പറാത്ത മസാല Paratha Masala

പറാത്ത മസാല  Paratha Masala


ആവശ്യമുള്ള സാധനങ്ങൾ 

മുഴുവൻ മല്ലി രണ്ടു ടേബിൾസ്പൂൺ 
നല്ല ജീരകം , കുരുമുളക് ഒരു ടേബിൾസ്പൂൺ 
റെഡ് ചില്ലി ഫ്ലേക്സ് ,ഡ്രൈ മംഗോ പൌഡർ  ഒന്നര ടീസ്പൂൺ 
കായം പൊടിച്ചത് കാൽ ടീസ്പൂൺ 
അജുവൈൻ , ഉപ്പ് , ബ്ലാക്ക് സാൾട്ട് ഒരു ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

എല്ലാം കൂടെ ലോ ഫ്ലെമിൽ ഡ്രൈ റോസ്‌റ് ചെയ്തു പൊടിച്ചെടുക്കുക  





Saturday, June 09, 2018

ബോർ ബോൺ ബിസ്‌ക്കറ് Bour Bon Buscuit

ബോർ ബോൺ ബിസ്‌ക്കറ്റ്  Bour Bon Buscuit

ആവശ്യമുള്ള സാധനങ്ങൾ 

ബിസ്‌ക്കറ്റ് :-

ബട്ടർ അര കപ്പ് 
പൌഡർ ഷുഗർ മുക്കാൽ കപ്പ് 
മൈദ ഒന്നര കപ്പ് 
ബേക്കിംഗ് പൌഡർ ഒന്നേകാൽ ടീസ്പൂൺ 
കൊക്കോ പൌഡർ നാലു ടേബിൾസ്പൂൺ 
ഉപ്പ് ഒരു നുള്ള്
വാനില എസ്സെൻസ് ഒരു ടീസ്പൂൺ 
പാല് ആവശ്യത്തിന് 

ഫില്ലിംഗ് :-

ബട്ടർ കാൽ കപ്പ് 
പൌഡർ ഷുഗർ ഒരു കപ്പ് 
കൊക്കോ പൌഡർ രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

ബിസ്‌ക്കറ്റ് :-

ബട്ടറും ഷുഗറും നന്നായി ബീറ്റ് ചെയ്തു യോജിപ്പിച്ചു വാനില എസ്സെൻസ് ചേർത്ത് ഒന്ന് കൂടെ ബീറ്റ് ചെയ്തു അരിച്ചെടുത്ത ഡ്രൈ ചേരുവകൾ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു പാല് കുറേശ്ശേ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക.ഇതിനെ അടിയിലും മുകളിലും ബട്ടർ പേപ്പർ വച്ച് ബിസ്‌ക്കറ്റിന്റെ കനത്തിൽ നന്നായി പരത്തിയെടുത്തു ബിസ്‌ക്കറ്റിന്റെ ഷേപ്പിൽ കട്ട് ചെയ്തെടുത്തു ബേക്കിംഗ് ട്രെയിൽ ബട്ടർ പേപ്പർ ഇട്ടു ബിസ്‌ക്കറ് വച്ച് മുകളിൽ ചിത്രത്തിലേതു പോലെ ചെറിയ ഹോളുകയുണ്ടാക്കി  അല്പം നോർമൽ ഷുഗർ വിതറി 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക .

ഫില്ലിംഗ് :-

ബട്ടറും ഷുഗറും നന്നായി ബീറ്റ് ചെയ്തെടുത്തു കൊക്കോ പൌഡർ ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു ബിസ്‌ക്കറ്റിന്റെ ഉള്ളിൽ തേച്ചു അതിനു മുകളിൽ അടുത്ത ബിസ്‌ക്കറ്റ് വച്ച് കഴിക്കാവുന്നതാണ്.




Wednesday, June 06, 2018

വാനില ഐസ് ക്രീം Vanilla Ice Cream

വാനില ഐസ് ക്രീം  Vanilla Ice Cream

ആവശ്യമുള്ള സാധനങ്ങൾ 

വിപ്പിംഗ് ക്രീം ഒരു കപ്പ് 
മിൽക്ക് പൌഡർ 1/3 കപ്പ് 
പാൽ ഒരു കപ്പ് 
വാനില എസെൻസ് ഒരു ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

ബീറ്ററിൽ നിന്നും വിട്ടു പോകാത്ത രീതിയിൽ വിപ് ചെയ്തെടുത്ത വിപ്പിംഗ് ക്രീമിലേക്കു മിൽക്ക് പൌഡർ ചേർത്ത് ഫോൾഡ് ചെയ്തെടുത്തു വാനില എസെൻസ് , മിൽക്ക്  ചേർത്ത് ഒന്നുകൂടെ നന്നായി ഫോൾഡ് ചെയ്തെടുത്തു എയർ ടൈറ്റ് ആയുള്ള കണ്ടെയ്നറിൽ ഒഴിച്ച് ഫ്രീസറിൽ സെറ്റ് ആകുന്നതിനു വച്ച് അഞ്ചു മണിക്കൂറിനു ശേഷം ഉപയോഗികാം




റാഗി കുക്കിസ് Ragi Cookies

റാഗി കുക്കിസ്  Ragi Cookies

ആവശ്യമുള്ള സാധനങ്ങൾ 

റാഗി അര കപ്പ്
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
അൽമണ്ട് പൌഡർ , മിൽക്ക് പൌഡർ ,ബ്രൗൺ ഷുഗർ കാൽ കപ്പ് 
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ 
നെയ്യ് , ചോക്ലേറ്റ് ചിപ്സ് , മിൽക്ക് ,കൊക്കോ പൌഡർ  രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം

നെയ്യും ബേക്കിംഗ് സോഡയും ഒരു ബൗളിൽ സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു  ടുത്തു അതിലേക്കു അരിച്ചു വച്ച ഡ്രൈ ചേരുവകൾ ചേർത്ത് കൈ കൊണ്ട് നന്നായി യോജിപ്പിച്ചു ആവശ്യത്തിന് മിൽക്ക് ഉപയോഗിച്ച് ഡോവ് സോഫ്റ്റ് ആക്കി തയ്യാറാക്കുക.കുക്കിസിന്റെ രൂപത്തിലാക്കി ബേക്കിംഗ് ട്രൈയിൽ ബട്ടർ പേപ്പറിന് മുകളിൽ  വച്ച് കുക്കിസിന്റെ മുകളിൽ ചോക്ലേറ്റ് ചിപ്സ്  കൈ കൊണ്ട് അമർത്തി കൊടുത്തു 190 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 10 മിനിറ്റു ബൈക്ക് ചെയ്തെടുക്കുക.


Monday, June 04, 2018

റാഗി ബ്രൗണി Ragi Brownies

റാഗി ബ്രൗണി  Ragi Brownies



ആവശ്യമുള്ള സാധനങ്ങൾ 

റാഗി , ഗോതമ്പു പൊടി  മുക്കാൽ കപ്പ് 
കൊക്കോ പൌഡർ രണ്ടു ടേബിൾസ്പൂൺ 
ശർക്കര ഒരു കപ്പ് ഗ്രേറ്റ് ചെയ്തത് 
തൈര് 1/3 കപ്പ് 
ബട്ടർ മെൽറ്റ്‌ ആക്കിയത് 2/3 കപ്പ്
പാൽ 3/4 കപ്പ്  
വാനില എസെൻസ് ഒരു ടേബിൾസ്പൂൺ 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
ഉപ്പ് 1/8 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

ഡ്രൈ ആയുള്ള കൂട്ടുകൾ  ഒരു വലിയ ബൗളിലേക്കു അരിച്ചെടുത്തു ബാക്കിയുള്ള കൂട്ടുകൾ ഓരോന്നായി ചേർത്തു ഒരു വിസ്‌ക് ഉപയോഗിച്ച് കട്ടയില്ലാതെ നന്നായി മിക്സ് ചെയ്തു 5 മിനിറ്റു 180  ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്ക് ചായ്‌തെടുത്തു മുകളിൽ ചോക്ലേറ്റ് സോസ് ഒഴിച്ചു കഴിക്കാവുന്നതാണ് .







Sunday, June 03, 2018

എഗ്ഗ് കാഷ്യൂ നട്ട് കറി Egg Cashew Nut Curry

എഗ്ഗ് കാഷ്യൂ നട്ട് കറി Egg Cashew Nut Curry

ആവശ്യമുള്ള സാധനങ്ങൾ 

മുട്ട നാലെണ്ണം 
കാഷ്യൂ നട്ട് , ചുവന്നുള്ളി  പതിനഞ്ചു എണ്ണം 
ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി അഞ്ചു അല്ലി ചെറുതായി അരിഞ്ഞത് 
കുരുമുളക് ഒരു ടേബിൾസ്പൂൺ 
പട്ട ഒരു ചെറിയ കഷ്ണം 
തക്കോലം , വാഴനയില ഒരെണ്ണം  
ഏലക്ക രണ്ടെണ്ണം 
ഗ്രാമ്പൂ മൂന്നെണ്ണം 
നല്ല ജീരകം ,കസ് കസ്  ഒരു ടീസ്പൂൺ 
മുഴുവൻ  മല്ലി രണ്ടു ടേബിൾസ്പൂൺ 
വറ്റൽ മുളക് മൂന്നെണ്ണം 
തേങ്ങ വറുത്തത് രണ്ടു ടേബിൾസ്പൂൺ 
വെളിച്ചെണ്ണ ആറു ടേബിൾസ്പൂൺ 
തക്കാളി രണ്ടെണ്ണം ചെറുതായി ചോപ് ചെയ്തത് 
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത് 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കാഷ്യൂ നട്ട് വെള്ളത്തിൽ സോക്ക് ചെയ്തു വക്കുക.
മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു പാനിൽ കുറച്ചു എണ്ണചൂടാക്കി ഒന്ന് ഫ്രൈ ചെയ്തെടുക്കുക.
ചൂടായ പാനിൽ പട്ട , തക്കോലം , വാഴനയില ,ഏലക്ക , ഗ്രാമ്പൂ , നല്ല ജീരകം ,കസ് കസ്,മല്ലി ,വറ്റൽമുളക് ചേർത്ത് ഒന്ന് ഡ്രൈ ഫ്രൈ ചെയ്തു തേങ്ങ വറുത്തത് ചേർത്ത് ഒന്ന് കൂടെ ഇളക്കി മിക്സിയിൽ മഷി പോലെ അരച്ചെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി ചതച്ചെടുത്ത ചുവന്നുള്ളി , ഇഞ്ചി , വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റി നിറം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ അരച്ച് വച്ച പേസ്റ്റു ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറി എണ്ണ തെളിഞ്ഞു വന്നാൽ ഗ്രെവിക്ക്‌  ആവശ്യമായ വെള്ളം ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ പത്തു മിനിറ്റു മസാല നന്നായി പിടിക്കാനായി വേവിച്ചു കുറുകി തുടങ്ങിയാൽ ഇതിലേക്ക് ഫ്രൈ ചെയ്തു വച്ച മുട്ട , വെള്ളത്തിലിട്ടു വച്ച അണ്ടി പരിപ്പ്  ചേർത്ത് ഇളക്കി വീണ്ടും അഞ്ചു മിനിട്ടു അടച്ചു വേവിച്ചു മൂടി തുറന്നു മല്ലിയില വിതറി വിളമ്പാവുന്നതാണ്.



Saturday, June 02, 2018

നെയ്യപ്പം Neyyappam

നെയ്യപ്പം  Neyyappam


ആവശ്യമുള്ള സാധനങ്ങൾ

പച്ചരി രണ്ടു കപ്പ് 
ശർക്കര 250 ഗ്രാം
കറുത്ത എള്ള് ഒരു  ടീസ്പൂൺ
ഏലക്കാ പൊടി അര ടീസ്പൂൺ
ഉപ്പ് രണ്ടു നുള്ള്
നെയ്യ് രണ്ട് , തേങ്ങാക്കൊത്ത് , ഗോതമ്പ് പൊടി ടേബിൾസ്പൂൺ
വെളിച്ചെണ്ണ വറുക്കാനാവശ്യമായത്

പാകം ചെയ്യുന്ന വിധം

അരി 4 മണിക്കൂർ കുതിർന്നശേഷം വെള്ളം വാരാൻ  വയ്ക്കുക. 
ശർക്കര പാവ് കാച്ചി അരിച്ചെടുക്കുക  അത് ചൂടാറാൻ വയ്ക്കുക. അരി ശർക്കര പാവ് ഉപയോഗിച്ച് ചെറിയ തരിയിൽ അരച്ചെടുക്കുക. ഉപ്പ് , എള്ള് , ഏലക്കായ ,ഗോതമ്പ് പൊടി എന്നിവ ഇതിലേക്കു ചേർത്ത് യോജിപ്പിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ വയ്ക്കേണ്ടതാണ്.8 മണിക്കൂർ  ഇത് അടച്ചു വെച്ച് ഉണ്ടാക്കുന്ന  സമയത്ത് നെയ്യിൽ വറുത്ത തേങ്ങക്കൊത്ത് മാവിൽ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക
ചൂടായ എണ്ണയിൽ ചെറിയ തീയിൽ ഒരു തവി മാവു ഒഴിച്ച് തനിയെ പൊന്തിവന്നതിനു ശേഷം മാത്രം മറിച്ചിടേണ്ടതാണ്.