Tuesday, July 17, 2018
കുഴൽ പത്തിരി Kuzhal Pathiri
Monday, July 16, 2018
വെളുത്തുള്ളി അച്ചാർ Garlic Pickle
Sunday, July 15, 2018
കാരറ്റ് കപ്പ് കേക്ക് Carrot Cup Cake
Friday, July 13, 2018
വീറ്റ് പിസ്സ Wheat Pizza
![]() |
| വീറ്റ് പിസ്സ Wheat Pizza
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി ഒരു കപ്പ്
ചെറു ചൂടുവെള്ളം അര കപ്പ്
ഒലിവ് ഓയിൽ മൂന്ന് ടേബിൾസ്പൂൺ
ഷുഗർ അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഈസ്റ്റ് അര ടീസ്പൂൺ
ടോപ്പിംഗ് :-
പിസ്സ സോസ് ആവശ്യത്തിന്
സവാള ,കാപ്സികം കാൽ ഭാഗം നീളത്തിൽ അരിഞ്ഞത്
മഷ്‌റൂം ഒരെണ്ണം കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ഓലിവ്സ് നാലെണ്ണം വട്ടത്തിൽ അരിഞ്ഞത്
ഒരഗാനോ ഒരു ടീസ്പൂൺ
ബേസിൽ ലീഫ് ഒരു ടീസ്പൂൺ
ഒലിവ് ഓയിൽ ഒരു ടേബിൾസ്പൂൺ
മോസ്സറെല്ല ചീസ് 200 ഗ്രാം
സോസേജ് മൂന്ന് എണ്ണം
സോസേജ് വറുക്കുവാൻ
മുളകുപൊടി കാൽ ടീസ്പൂൺ
മല്ലിപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ബേസ് :-
ഒരു ബൗളിൽ വെള്ളം , പഞ്ചസാര , ഈസ്റ്റ് മിക്സ് ചെയ്തു പത്തു മിനിറ്റു വച്ച മിക്സ് മറ്റൊരു ബൗളിൽ ഗോതമ്പു പൊടിയിലേക്കു ഒഴിച്ച് കുഴച്ചെടുത്തു രണ്ടു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് വീണ്ടും നന്നായി കുഴച്ചെടുത്തു എണ്ണ തടവിയ ബൗളിൽ ഇട്ടു തുണിയിട്ടു മൂടി വച്ച് ഡബിൾ സൈസ് ആയാൽ പിസ്സ പാനിലേക്കിട്ടു വശങ്ങൾ കനം കൂട്ടി പരത്തിയെടുക്കുക ഓരോ ഫോർക്ക് ഉപയോഗിച്ചു ഉള്ളിൽ ഹോളുകളുണ്ടാക്കുക.
സോസേജ് മല്ലിപൊടി , മുളകുപൊടി , ഉപ്പ് , ആവശ്യത്തിന് വെള്ളം ചേർത്ത് മരിനാട് ചെയ്തു പത്തു മിനിറ്റിനു ശേഷം എണ്ണയിൽ വറുത്തെടുക്കുക .
ബേസിനു മുകളിൽ മൂന്നോ നാലോ ടേബിൾ സ്പൂൺ പിസ്സ സോസ് ഒഴിച്ച് പരത്തുക കുറച്ചു ചീസ് വിതറിക്കൊടുക്കുക അതിനു മുകളിൽ വെജിറ്റബിള്സും സോസേജും വിതറി മുകളിൽ കുറച്ചു ഒരഗാനോ,ബേസിൽ ലീഫ് വിതറി അതിനു മുകളിൽ ഓലിവ്സ് വിതറിഅതിനു മുകളിൽ വീണ്ടും ചീസ് വിതറി പൊന്തി നിൽക്കുന്ന അരുഭാഗത്തു അല്പം ഓയിൽ തടവി 200 ഡിഗ്രിയിൽ 25 - 30 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
|
അൽമോണ്ട് കുക്കീസ് Almond Cookies
Thursday, July 12, 2018
കെ ഫ് സി സ്റ്റൈൽ ബിഗ് ഫില്ലർ KFC Style Big Filler
![]() |
| കെ ഫ് സി സ്റ്റൈൽ ബിഗ് ഫില്ലർ KFC Style Big Filler
ആവശ്യമുള്ള സാധനങ്ങൾ
ഡിന്നർ റോൾ രണ്ടെണ്ണം
ലെറ്റൂസ് രണ്ടു ഇല
ടോമോട്ടോ സോസ് രണ്ടു ടേബിൾസ്പൂൺ
മയോനൈസ് ജലാപിനോ ആവശ്യാനുസരണം
ചീസ് നാലു സ്ലൈസ്
തയ്യാറാകുന്ന വിധം
രണ്ടായി മുറിച്ച ബ്രെഡിനുള്ളിൽ ടോമോട്ടോ സോസും മൂന്ന് ടേബിൾസ്പൂൺ മയോനൈസും ചേർത്ത മിക്സ് പുരട്ടി ഫ്രൈ ചെയ്ത ചിക്കൻ വച്ച് മുകളിൽ ചീസ് വച്ച് ജലാപിനോ നിരത്തി വച്ച് മുകളിൽ ലെറ്റൂസ് വച്ച് മയോനൈസ് ഒഴിച്ച് അടുത്ത ബ്രെഡ് സ്ലൈസ് വച്ച് അടച്ചു സാൻഡ്വിച് പേപ്പറിൽ റോൾ ചെയ്തെടുക്കുക.
|
കെ ഫ് സി സ്റ്റൈൽ ഫ്രൈഡ് ചിക്കൻ KFC Style Fried Chicken
Wednesday, July 11, 2018
പ്ലം കേക്ക് Plum Cake
Monday, July 09, 2018
സാമ്പാർ റൈസ് Sambar Rice
Sunday, July 08, 2018
ഡിന്നർ റോൾ Dinner Roll
Saturday, July 07, 2018
എഗ്ഗ് സാൻഡ്വിച് Egg Sandwich
![]() |
| Egg Sandwich
ആവശ്യമുള്ള സാധനങ്ങൾ
മുട്ട രണ്ടെണ്ണം പുഴുങ്ങിയത്
ബ്രെഡ് / ബൺ / ഡിന്നർ റോൾ മൂന്നെണ്ണണം
കാരറ്റ് ഒരെണ്ണത്തിനെ പകുതി നീളത്തിൽ അരിഞ്ഞത്
കാബേജ് ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഗ്രേറ്റ് ചെയ്തത് കാൽ ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളക് ചതച്ചത് അരടീസ്പൂൺ
തൈര് അഞ്ചു ടേബിൾസ്പൂൺ
ഫ്രഞ്ച് ഫ്രൈസ് ആവശ്യാനുസരണം
ഉപ്പു ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൈര് വെള്ളം കളയാനായി ഒരു തുണിയിൽ കെട്ടി പിഴിഞ്ഞെടുക്കുക .
ഒരു ബൗളിൽ കാരറ്റ് , കാബേജ് , പച്ചമുളക് , ഇഞ്ചി , തൈര്, കുരുമുളക് ചതച്ചത് , ഉപ്പു ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്തു ബൺ രണ്ടായി മുറിച്ചെടുത്തു ഉള്ളിൽ ഈ ഫില്ലിംഗ് തേച്ചു മുകളിൽ ഒരു ലയർ ഫ്രഞ്ച് ഫ്രൈസ് വച്ച് മുകളിൽ റൗണ്ടായി മുറിച്ചെടുത്ത എഗ്ഗ് വച്ച് പെപ്പെർ വിതറി കഴിക്കാവുന്നതാണ്.
https://ponnunteadukkala.blogspot.com/2018/04/wheat-bread.html https://ponnunteadukkala.blogspot.com/2018/05/burger-bun.html https://ponnunteadukkala.blogspot.com/2017/10/french-fries_24.html https://ponnunteadukkala.blogspot.com/2018/07/dinner-roll.html |
Thursday, July 05, 2018
രസമലായ് കേക്ക് Rasamalai Cake
![]() |
| രസമലായ് കേക്ക് Rasamalai Cake
ആവശ്യമുള്ള സാധനങ്ങൾ
സ്പോഞ്ചിനു :-
മുട്ട നാലെണ്ണം
പഞ്ചസാര120 ഗ്രാം
ഓയിൽ , രസമലായ് സോക്ക് ചെയ്ത പാല് 60 മില്ലി
വാനില എസ്സെൻസ് കാൽ ടീസ്പൂൺ
മൈദ 120 ഗ്രാം
ബേക്കിംഗ് പൌഡർ ഒന്നേകാൽ ടീസ്പൂൺ
ക്രീം ഓഫ് ടാർട്ടർ കാൽ ടീസ്പൂൺ
ഫില്ലിങ്ങിന് :-
വിപ്പിംഗ് ക്രീം 300 ഗ്രാം
രസമലായ് സോക്ക് ചെയ്ത പാല് അര കപ്പ്
രസമലായ് ആവശ്യത്തിന്
ഡെക്കറേഷന് :-
പിസ്താ സ്ലൈസ് , പൌഡർ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സ്പോഞ്ചു തയ്യാറാകുന്ന വിധം:-
മുട്ടയുടെ മഞ്ഞ , പകുതി പഞ്ചസാര വിസ്‌ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു വാനില എസ്സെൻസ് , പാല് , ഓയിൽ ചേർത്ത് ഒന്നുകൂടെ നന്നായി മിക്സ് ചെയ്തു അരിച്ചെടുത്ത മൈദ , ബേക്കിംഗ് പൌഡർ മിക്സ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള ഒന്ന് ബീറ്റ് ചെയ്തു ക്രീം ഓഫ് ടാർട്ടർ , കുറശ്ശേ പഞ്ചസാര ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുക്കുക ഈ മിക്സ് ആദ്യം തയ്യാറാക്കിയ മിക്സിലേക്കു കുറശ്ശേ ചേർത്ത് ഫോൾഡ് ചെയ്തെടുത്തു 160 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 25 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തു തിക്ക് ആയി വന്നാൽ 5 ടേബിൾസ്പൂൺ രസമലായ് സോക്ക് ചെയ്ത പാല് ചേർത്ത് ബീറ്ററിൽനിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുക്കുക.
സ്പോഞ്ചു രണ്ടു ലയർ ആക്കി മുറിച്ചെടുക്കുക ആദ്യത്തെ ലയറിനു മുകളിൽ രസമലായ് സോക്ക് ചെയ്ത പാല് ബ്രെഷ് ചെയ്തു കൊടുത്തു മുകളിൽ വിപ്പിംഗ് ക്രീം തേച്ചു മുകളിൽ ചെറുതായി മുറിച്ചെടുത്ത രസമലായ് വിതറി ഒരു ലയർ ഉണ്ടാക്കി വീണ്ടും വിപ്പിംഗ് ക്രീം തേച്ചു അടുത്ത സ്പോഞ്ചു വച്ച് വിപ്പിംഗ് ക്രീം ഉപയോഗിച്ച് മുഴുവനായും ഐസിങ് ചെയ്തെടുക്കുക .
വശങ്ങളിൽ പിസ്ത സ്ലൈസ് വിതറി മുകളിൽ പിസ്ത പൌഡർ വിതറി ഇഷ്ടാനുസരണം ഡെക്കറേഷൻ ചെയ്യുക.
https://ponnunteadukkala.blogspot.com/2018/06/milk-powder-rasamalai.html |
Tuesday, July 03, 2018
മസാല ബ്രെഡ് masala bread
മാർബിൾ കപ്പ് കേക്ക് Marble Cup Cake
Sunday, July 01, 2018
മഷ്‌റൂം ബിരിയാണി Mushroom Biriyani
Subscribe to:
Comments (Atom)