Monday, April 30, 2018

ponnunte Adukkala 2018.04

അച്ചപ്പം Achappam

അച്ചപ്പം Achappam

ആവശ്യമുള്ള സാധനങ്ങൾ 

പച്ചരി ഒരു കപ്പ് 
പഞ്ചസാര അര കപ്പ് 
തേങ്ങയുടെ ഒന്നാം പാൽ
കരിം ജീരകം അര ടീസ്പൂൺ 
ഉപ്പ് ഒരു നുള്ള് 
മുട്ട ഒരെണ്ണം 
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

രണ്ടു മണിക്കൂർ കുതർത്തി വെള്ളം വാർന്ന അരിയിലേക്കു അരിയുടെ ലെവലിൽ തേങ്ങാ പാൽ ചേർത്ത് മിക്സിയിൽ  ഒന്ന് അരഞ്ഞു വന്നാൽ മുട്ടചേർത്തു വീണ്ടും നന്നായി ദോശമാവിനേക്കാൾ കുറച്ച് ലൂസായ പാകത്തിൽ അരച്ച് ഒരു പാത്രത്തിലേക്കു പകർത്തി ഇതിലേക്ക് കരിം ജീരകം , ഉപ്പ് ചേർത്തു ഒരു മണിക്കൂർ വച്ച് അച്ചപ്പതിന്റെ അച്ചു ഉപയോഗിച്ച് എണ്ണയിൽ വറുത്തെടുക്കുക.

വറുക്കുവാൻ എണ്ണ ചൂടാക്കുമ്പോൾ അച്ചപ്പതിന്റെ അച്ചു എണ്ണയിൽ മുഴുവനായും മുക്കിവച്ചു അച്ചിന്റെ മുക്കാൽ ഭാഗം മാത്രം ബാറ്റെർ മുക്കി വറുത്തെടുക്കേണ്ടതാണ് .ആദ്യത്തെ രണ്ടുമൂന്നെണ്ണം കത്തി ഉപയോഗിച്ച് വേർപെടുത്തേണ്ടി വരും.  



ചിക്കൻ ട്ടിക്ക പിസ്സ Chicken Tikka Pizza

ചിക്കൻ ട്ടിക്ക പിസ്സ  Chicken Tikka Pizza
ആവശ്യമുള്ള സാധനങ്ങൾ 

ഡോവിനു :-

മൈദ മൂന്നു കപ്പ് 
പഞ്ചസാര രണ്ടു ടീസ്പൂൺ 
ഈസ്റ് ഒന്നേകാൽ ടീസ്പൂൺ 
ഒലിവ് ഓയിൽ രണ്ടു ടേബിൾസ്പൂൺ 
ഉപ്പു ,ചെറിയ ചൂടുള്ള വെള്ളം ആവശ്യത്തിന് 

ടോപ്പിംഗ് :-

(5കഷ്ണം ട്ടിക്കാ)
സവാള പകുതി ,കാപ്സികം പകുതി നീളത്തിൽ അരിഞ്ഞത്
മഷ്‌റൂം മൂന്നെണ്ണം കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ഓലിവ്സ് നാലെണ്ണം വട്ടത്തിൽ അരിഞ്ഞത്
ഒരഗാനോ ഒരു  ടീസ്പൂൺ 
ബേസിൽ ലീഫ്  ഒരു ടീസ്പൂൺ 
ഒലിവ് ഓയിൽ ഒരു ടേബിൾസ്പൂൺ 
മോസ്സറെല്ല ചീസ് 200 ഗ്രാം

തയ്യാറാക്കുന്ന വിധം 

ഒരു ചെറിയ ബൗളിൽ ചെറിയ ചൂട് വെള്ളം അല്പം ഒഴിച്ച് പഞ്ചസാര , ഈസ്റ് , ഉപ്പു ചേർത്ത് മിക്സ് ചെയ്തു 10 മിനിറ്റു വച്ചാൽ ഈസ്റ് പതഞ്ഞു വരും ഈ മിക്സ് വലിയ ബൗളിൽ ഉള്ള മൈദയിലേക്കു ചേർത്ത് ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ ആവശ്യത്തിന് ചെറിയ ചൂടുവെള്ളം ചേർത്ത് നന്നായി കുഴച്ചെടുത്തു ഒരു പാത്രത്തിൽ എണ്ണ തടവി മാവു പൊങ്ങാനായി രണ്ടു മണിക്കൂർ വക്കുക .നന്നായി പൊന്തി വന്നതിനു ശേഷം ബേക്ക് ചെയ്യുന്ന പാനിൽ ഓയിൽ തടവി മാവു അരികത്തു കനം കൂടിയും അകത്തു കനം കുറച്ചും അരികു മുകളിലേക്കു ഉയർന്നു നിൽക്കുന്ന രീതിയിൽ ( ടോപ്പിങ് വീഴാതിരിക്കാൻ ) പരത്തിയെടുത്തു മുകളിൽ അഞ്ചു ടേബിൾ സ്പൂൺ പിസ്സ സോസ് ഒഴിച്ച് പരത്തുക അതിനു മുകളിൽ കുറച്ചു  ചീസ് വിതറിക്കൊടുക്കുക അതിനു മുകളിൽ വെജിറ്റബിള്സും  ചിക്കൻ ട്ടിക്കയും വിതറി അതിനു മുകളിൽ കുറച്ചു ഒരഗാനോ,ബേസിൽ ലീഫ്  വിതറി അതിനു മുകളിൽ ഓലിവ്സ് വിതറിഅതിനു മുകളിൽ വീണ്ടും ചീസ് വിതറി പൊന്തി നിൽക്കുന്ന അരുഭാഗത്തു അല്പം ഓയിൽ തടവി 200 ഡിഗ്രിയിൽ 30 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.






Sunday, April 29, 2018

കാരമേൽ സോസ് Caramel Sauce

കാരമേൽ സോസ്  Caramel Sauce
ആവശ്യമുള്ള സാധനങ്ങൾ 

പഞ്ചസാര 200 ഗ്രാം
വെള്ളം 60 മില്ലി 
വിപ്പിംഗ് ക്രീം 120 ഗ്രാം
ബട്ടർ 30 ഗ്രാം
വാനില എസ്സെൻസ് ഒരു ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

പാത്രത്തിൽ പഞ്ചസാര, വെള്ളം ചേർത്ത് ചൂടാക്കി കാരമലിനെ നിറം ആവുമ്പോൾ തീ ഓഫ് ചെയ്തു വിപ്പിംഗ് ക്രീം ചേർത്ത് നല്ലപോലെ മിക്സ് ആക്കി വീണ്ടും ഒരു മിനിറ്റു ചൂടാക്കി തിളച്ചു വന്നാൽ തീ ഓഫ് ചെയ്തു ബട്ടർ , വാനില എസ്സെൻസ് ചേർത്ത് നല്ല പോലെ മിക്സ് ആക്കി തണുത്തതിനു ശേഷം ഉപയോഗിക്കാം. 




Thursday, April 26, 2018

ചിക്കൻ ഷവർമ Chicken Hawarma

ചിക്കൻ ഷവർമ  Chicken Hawarma


ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ ബ്രെസ്റ് രണ്ടു ചിക്കൻറെ 
തൈര് നാലു ടേബിൾസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
നല്ല ജീരക പൊടി അര ടീസ്പൂൺ 
ഗരം മസാല ഒരു ടീസ്പൂൺ 
പട്ട ഒരു ചെറിയ കഷ്ണം 
ഗ്രാമ്പൂ രണ്ടെണ്ണം 
ഏലക്ക മൂന്നെണ്ണം 
നട്ടമഗ് പൌഡർ അര ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ഓയിൽ രണ്ടു ടേബിൾസ്പൂൺ 
ലെമൺ ഒരെണ്ണം (ചെറുനാരങ്ങ അല്ല )

കുക്കുമ്പർ ഒരെണ്ണം അരിഞ്ഞത്
ക്യാബേജ് ഒരു കഷ്ണം അരിഞ്ഞത്
ലെറ്റൂസ് അര കപ്പ് അരിഞ്ഞത്

കുബൂസ്  ആറെണ്ണം 
തൈര് നാലു ടേബിൾസ്പൂൺ 
മയോനൈസ് രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

തൈര് നാലു ടേബിൾസ്പൂൺ മയോനൈസ് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്തു വക്കുക.

ഒരു ബൗളിൽ  തൈര് ,മുളകുപൊടി ,നല്ല ജീരക പൊടി ,ഗരം മസാല ഒരു ,പട്ട ,ഗ്രാമ്പൂ ,ഏലക്ക ,നട്ടമഗ് പൌഡർ ,ഉപ്പ് ആവശ്യത്തിന് ,പകുതി നാരങ്ങയുടെ നീര് ബാക്കി പകുതി വട്ടത്തിൽ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ചേർക്കുക  നന്നായി മിക്സ് ചെയ്തു ചിക്കൻ അധികം ചെറിയ കഷ്ണങ്ങളാകാതെ നുറുക്കി ചേർത്ത് നന്നായി ഇളക്കി മാരിനേറ്റു ചെയ്തു അര മണിക്കൂറിനു ശേഷം പാനിൽ നന്നായി ഡ്രൈ ഫ്രൈ ചെയ്തെടുത്തു സ്ക്യുവരിൽ കുത്തി ഗ്യാസ് ടോപ്പിൽ ചുടുക ചുട്ട ഭാഗം (നിറം മാറിയ) മുറിച്ചു മാറ്റുക അങ്ങനെ ഷവർമ ചുടുന്നപോലെ ചെറിയ കഷ്ണങ്ങളാക്കി എല്ലാം ചുട്ടെടുത്തു നന്നായി  ചോപ് ചെയ്തെടുക്കുക ഇതിലേക്ക് കുക്കുമ്പർ , ക്യാബേജ് ,ലെറ്റൂസ്  ചേർത്ത് മിക്സ് ചെയ്തു യോജിപ്പിക്കുക.

കുബൂസ്  നടുപൊളിച്ചു തഹിനി സോസ് പുരട്ടി ചിക്കൻറെ മിക്സ് വച്ച് മുകളിൽ തൈര് മിക്സ് ഒഴിച്ച് റോൾ ചെയ്തെടുക്കുക.




Wednesday, April 25, 2018

തഹിനി സോസ് Thahini Sauce

തഹിനി സോസ്  Thahini Sauce

ആവശ്യമുള്ള സാധനങ്ങൾ 

വെളുത്ത എള്ള് ഒരു കപ്പ് 
ഒലിവ് ഓയിൽ മൂന്ന് ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

എള്ള് നിറം മാറുന്നതുവരെ ഡ്രൈ ഫ്രൈ ചെയ്തു തീ ഓഫ് ചെയ്തു തണുത്ത ശേഷം മിക്സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക പൊടിഞ്ഞു വരുമ്പോൾ ആവശ്യത്തിന് ഉപ്പും കുറേശെ ഓയിൽ ചേർത്ത് നല്ല പോലെ പേസ്റ്റു രൂപത്തിൽ അരച്ചെടുക്കുക.




Tuesday, April 24, 2018

കോക്കനട്ട് ലഡു Coconut Ladoo

കോക്കനട്ട് ലഡു  Coconut Ladoo

ആവശ്യമുള്ള സാധനങ്ങൾ 

ഗ്രെറ്റഡ് ഡ്രൈ കോക്കനട്ട് നാലേകാൽ കപ്പ് 
കണ്ടെൻസ് മിൽക്ക് ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം 

ചൂടായ പാനിൽ നാലു കപ്പ് കോക്കനട്ടും കണ്ടെൻസ് മിൽക്ക് ചേർത്ത് അഞ്ചാറു മിനിറ്റു നന്നായി ഇളക്കിയോജിപ്പിച്ചു  തീ ഓഫ് ചെയ്തു തണുക്കുവാൻ വക്കുക.തണുത്ത ശേഷം ഉരുളകളാക്കി ബാക്കിയുള്ള കോക്കനാട്ടിൽ റോൾ ചെയ്തെടുക്കുക.



Monday, April 23, 2018

റുമാലി റൊട്ടി Rumali Roti

റുമാലി റൊട്ടി  Rumali Roti

ആവശ്യമുള്ള സാധനങ്ങൾ 

മൈദ ,ഗോതമ്പു പൊടി ഒരു കപ്പ് 
ഓയിൽ രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ മൈദ ,ഗോതമ്പു പൊടി ,ഓയിൽ ,ഉപ്പ് ചേർത്ത് മിക്സ് ചെയ്തു കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തിയെക്കാൾ ലൂസായി നന്നായി കുഴച്ചെടുത്തു അര മണിക്കൂർ വച്ച് വീണ്ടും നന്നായി കുഴച്ചു ചെറിയ ഉരുളലാക്കി എടുത്തു നല്ല പേപ്പർ കനത്തിൽ പരത്തിയെടുത്തു തവയിൽ ചുട്ടെടുക്കുക. 



Thursday, April 19, 2018

തേങ്ങാ ചട്ണി Thenga Chutney

തേങ്ങാ ചട്ണി Thenga Chutney

ആവശ്യമുള്ള സാധനങ്ങൾ 

തേങ്ങാ അരമുറിയുടെ പകുതി ഭാഗം 
ചുവന്നുള്ളി ഒരെണ്ണം 
ഇഞ്ചി ഒരു ചെറിയ കഷ്ണം 
പച്ചമുളക് നാലെണ്ണം 
തൈര് രണ്ടു ടേബിൾസ്സ്പൂൺ
വേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

തേങ്ങാ ,ചുവന്നുള്ളി ,ഇഞ്ചി ,പച്ചമുളക് ,തൈര് ,ഉപ്പ് ചേർത്ത് നന്നായി പേസ്റ്റു പോലെ അരച്ചെടുത്തു ചൂടാക്കിയ പാനിൽ കടുക് പൊട്ടിച്ചു വേപ്പില ചേർത്ത് വഴറ്റി അരപ്പു ചേർത്ത് ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം  ചേർത്ത് തിളച്ചാൽ തീ ഓഫ് ചെയ്യുക. 






Wednesday, April 18, 2018

സ്‌പൈസി പൊട്ടറ്റോ കറി Spicy Potato Curry

സ്‌പൈസി പൊട്ടറ്റോ കറി Spicy Potato Curry

ആവശ്യമുള്ള സാധനങ്ങൾ 

ഉരുളകിഴങ്ങ് രണ്ടെണ്ണം വലുത് 
സവാള രണ്ടെണ്ണം വലുത് ,തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
സവാള ഒരെണ്ണം , ഇഞ്ചി ഒരു കഷ്ണം  , വെളുത്തുള്ളി നാലു അല്ലി , പച്ചമുളക്  മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത്
വേപ്പില രണ്ടു തണ്ട്
ഗ്രാമ്പൂ  ,ഏലക്ക രണ്ടെണ്ണം
പട്ട ഒരു ചെറിയ കഷ്ണം 
തക്കോലം ഒരെണ്ണം
വാഴനയില ഒരെണ്ണം
പെരും ജീരകം അര  ടീസ്പൂൺ
നല്ലജീരകം പൊടി അര , ഗരം മസാല അര , മഞ്ഞൾപൊടി കാൽ , മുളകുപൊടി ഒന്നര ടീസ്പൂൺ
മല്ലി പൊടി ഒന്നര ടേബിൾസ്പൂൺ 
വെളിച്ചെണ്ണ അഞ്ചു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ  ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ  ഇഞ്ചി  , വെളുത്തുള്ളി അരച്ച പേസ്റ്റു ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ പച്ചമുളക് , വേപ്പില ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ  എല്ലാ പൊടികളും ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി വഴറ്റി ഉടഞ്ഞു വരുമ്പോൾ ഉരുളകിഴങ്ങ് , ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മൂടി വച്ച് വേവിച്ചെടുക്കുക.





Tuesday, April 17, 2018

വെണ്ടക്ക മസാല Bhindi Masla

വെണ്ടക്ക മസാല  Bhindi Masla

ആവശ്യമുള്ള സാധനങ്ങൾ 

വെണ്ടക്ക 400 ഗ്രാം വട്ടത്തിൽ ചെറുതായി അരിഞ്ഞത് 
സവാള രണ്ടെണ്ണം വലുത് നീളത്തിൽ അരിഞ്ഞത്
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി ഒരു ചെറിയ കഷ്ണം 
വെളുത്തുള്ളി നാലു അല്ലി 
ഉപ്പ് ആവശ്യത്തിന് 
ഓയിൽ നാലു ടേബിൾസ്പൂൺ 
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത് 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളകുപൊടി ഒരു ടീസ്പൂൺ 
ഡ്രൈ മംഗോ പൌഡർ 
ഗരം മസാല കാൽ ടീസ്പൂൺ 
നല്ല ജീരകം അര ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി നല്ലജീരകം ഇട്ടു പൊട്ടിയാൽ സവാള ചേർത്ത് വഴണ്ട് വന്നാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റു ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി വഴണ്ട് വന്നാൽ എല്ലാ പൊടികളും ചേർത്ത്  വഴറ്റി പച്ചമണം മാറിയാൽ വെണ്ടക്ക , ഉപ്പ് ആവശ്യത്തിന് ചേർത്ത് ഹൈ ഫ്ലെയ്മിൽ നന്നായി വഴറ്റി വെണ്ടക്ക വെന്തു മൃദുലമായാൽ മല്ലിയില വിതറി ഇളക്കി തീ ഓഫ് ചെയ്യുക. 



Monday, April 16, 2018

വീറ്റ് ബ്രഡ് Wheat Bread


വീറ്റ് ബ്രഡ്  Wheat Bread


ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി 500 ഗ്രാം 
പഞ്ചസാര രണ്ടു ടീസ്പൂൺ  
ഉപ്പ് ഒരു ടീസ്പൂൺ  
ഇൻസ്റ്റന്റ് ഈസ്റ്റ് ഒന്നര ടീസ്പൂൺ 
പാല്  മൂന്ന് ടേബിൾസ്പൂൺ 
ഓയിൽ  രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 


ഒരു പാത്രത്തിൽ ഗോതമ്പു പൊടി , പഞ്ചസാര, ഉപ്പ് , ഇൻസ്റ്റന്റ് ഈസ്റ്റ്  നന്നായി യോജിപ്പിച്ചു ചെറിയ ചൂടുള്ള വെള്ളം ഒഴിച്ചു കുറച്ചു ലൂസായ രീതിയിൽ കുഴച്ചെടുത്തു ഓയിൽ  ഒരു ടേബിൾസ്പൂൺ ഒഴിച്ചു ആറേഴു മിനിറ്റു നന്നായി കുഴച്ചെടുത്തു ബൗളിൽ ഓയിൽ തടവി ഈ ഡോവ് തുണിയിട്ടു മൂടി ഒരു മണിക്കൂർ  പൊങ്ങാൻ വക്കണം ഇരട്ടിയായി പൊന്തി വന്നാൽ വീണ്ടും ഒന്ന് കുഴച്ചു യോജിപ്പിച്ചു ട്രെയിൽ ഓയിൽ  തടവി അതിലേക്കു ഷേപ്പ് ചെയ്തു  വെച്ച് അടച്ചുവെക്കുക  വീണ്ടും ഒന്ന് പൊങ്ങി വന്നാൽ 200  ഡിഗ്രിയിൽ 20 - 25 മിനിറ്റു ബേക്കു ചെയ്തെടുക്കുക.


Wednesday, April 11, 2018

പിസ്സ സോസ് Pizza Sauce


പിസ്സ സോസ് Pizza Sauce


ആവശ്യമുള്ള സാധനങ്ങൾ 

തക്കാളി നാലെണ്ണം വലുത് 
സവാള  ഒരെണ്ണം പൊടിയായി  അരിഞ്ഞത്
വെളുത്തുള്ളി നാല് അല്ലി ചെറുതായി അരിഞ്ഞത് 
ചില്ലി ഫ്ലെക്സ് ഒരു ടീസ്പൂൺ 
മുളകുപൊടി ഒരു ടീസ്പൂൺ
ഓർഗാനോ അര ടീസ്പൂൺ 
ബൈസിൽ ലീഫ് കാൽ ടീസ്പൂൺ 
പഞ്ചസാര കാൽ ടീസ്പൂൺ 
ബട്ടർ ഒരു ടേബിൾ സ്‌പൂൺ 
ടോമോട്ടോ സോസ് ഒരു ടേബിൾ സ്‌പൂൺ

തയ്യാറാക്കുന്ന വിധം 

മുറിക്കാത്ത തക്കാളി 2 - 3 മിനിറ്റു വേവിച്ചു തൊലി നീങ്ങി തുടങ്ങിയാൽ എടുത്തു തണുത്ത വെള്ളത്തിലിട്ടു തീ ഓഫ് ചെയ്യുക.ശേഷം തൊലിയെല്ലാം അടർത്തി മാറ്റുക.ഒരു തക്കാളി കുരു അടക്കവും ബാക്കിയുള്ളവ കുരു കളഞ്ഞും ചെറുതായി ചോപ് ചെയ്തെടുക്കുക.പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റി പൊടി ആയി അരിഞ്ഞ സവാള ചേർത്ത് വഴറ്റി ശേഷം തക്കാളി ചേർത്ത് വഴറ്റി മുളകുപൊടി , ചില്ലി ഫ്ലെക്സ് , ഉപ്പു , പഞ്ചസാര ഓർഗാനോ ,ബൈസിൽ ലീഫ് ചേർത്ത് മൂടിവച്ചു തക്കാളിയുടെ പച്ചമണം മാറുന്നത് വരെ വേവിച്ചു ഉടഞ്ഞു കുഴമ്പു രൂപത്തിലാവുമ്പോൾ ടോമോട്ടോ സോസ് ,ബട്ടർ ചേർത്ത് യോജിപ്പിച്ചു നല്ല കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യുക.






എഗ്ഗ് ബിരിയാണി Egg Biriyani

എഗ്ഗ് ബിരിയാണി  Egg Biriyani


ആവശ്യമുള്ള സാധനങ്ങൾ 

മുട്ട 5 എണ്ണം 
കശുവണ്ടി പരിപ്പ് 7 എണ്ണം 
ബസുമതി റൈസ് ഒരു ഗ്ലാസ് 
വെള്ളം മുക്കാൽ ഗ്ലാസ് 
തേങ്ങാ പാൽ മുക്കാൽ ഗ്ലാസ്
പട്ട ഒരു ചെറിയ കഷ്ണം 
തക്കോലം ഒരെണ്ണം   
ഏലക്കായ ,ഗ്രാമ്പൂ  മൂന്നെണ്ണം  
വാഴനയില ഒരെണ്ണം  
സവാള 4  എണ്ണം നീളത്തിൽ അരിഞ്ഞത് 
തക്കാളി ഒരെണ്ണം വലുത്  നീളത്തിൽ  അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ 
പച്ചമുളക് നാലെണ്ണം ചതച്ചത് 
നെയ്യ് നാല് ടേബിൾസ്പൂൺ 
മല്ലിയില  അരിഞ്ഞത് അര കപ്പ് 
പുതിനയില അരിഞ്ഞത് കാൽ കപ്പ് 
പെരും ജീരകം , കുരുമുളക് , മഞ്ഞൾ പൊടി ഒരു ടീസ്പൂൺ 
ഗരം മസാല , നല്ല ജീരകം പൊടി അര  ടീസ്പൂൺ   
മുളകുപൊടി ഒന്നുമുതൽ  ഒന്നര ടേബിൾസ്പൂൺ 
മല്ലിപൊടി രണ്ടു  ടേബിൾസ്പൂൺ 
തൈര് മൂന്ന് ടേബിൾസ്പൂൺ 
വെളിച്ചെണ്ണ ,ഉപ്പ് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം

പാനിൽ എന്ന ചൂടാക്കി കശുവണ്ടി ഒന്ന് വഴറ്റി  പട്ട , തക്കോലം , ഏലക്കായ ,ഗ്രാമ്പൂ  , വാഴനയില , പേരും ജീരകം  എന്നിവ ചേർത്ത് ഒന്ന് വഴറ്റി സവാള  ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴണ്ട് വരുമ്പോൾ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു ചേർന്നാൽ  എല്ലാ പൊടികളും ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തൈര് ഉപ്പ് ആവശ്യത്തിന് ചേർത്ത്  തീ ഓഫ് ചെയ്തു മാറ്റി വക്കുക ചൂടാറിയതിനു ശേഷം ഒരു മിക്സിയിൽ നല്ല പോലെ അരച്ചെടുത്തു പാകം ചെയ്യാൻ പോകുന്ന പാത്രത്തിലേക്കു ഒഴിച്ച് പുഴുങ്ങിയ മുട്ട ഒന്ന് വരയിട്ടു അതിനു മുകളിൽ അര മണിക്കൂർ സോക്ക് ചെയ്ത അരിയിട്ട് ഒന്ന് ഇളക്കി വെള്ളവും തേങ്ങാപ്പാലും ചേർത്ത് നന്നായി തിളച്ചു വന്നാൽ സിം ആക്കി അടച്ചു വച്ച് പത്തുമിനിറ്റ് വേവിച്ചു വെള്ളം വറ്റിയാൽ തീ ഓഫ് ചെയ്തു അതിനുമുകളിൽ നെയ്യൊഴിച്ചതിനു ശേഷം മാറ്റിവച്ചു 15 മിനിറ്റിനു ശേഷം മാത്രം ഇളക്കി മുകളിൽ  മല്ലിയില പുതിന വിതറി  ശേഷം വിളമ്പാവുന്നതാണ്.




Tuesday, April 10, 2018

തന്തൂരി ചിക്കൻ Tandoori Chicken

തന്തൂരി ചിക്കൻ  Tandoori Chicken


ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ ഒരെണ്ണം വലുതാക്കി നുറുക്കിയത് 
ഇഞ്ചി ഒരു കഷ്ണം 
വെളുത്തുള്ളി എട്ടു വലിയ അല്ലി 
തൈര് നാലു ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളകുപൊടി രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ബട്ടർ നാലു ടേബിൾസ്പൂൺ 
ഓയിൽ നാലു ടേബിൾസ്പൂൺ 
ചാർക്കോൾ ഒരെണ്ണം 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ പേസ്റ്റു രൂപത്തിലാക്കി  ഇഞ്ചി , വെളുത്തുള്ളി ചേർത്ത് അതിലേക്കു തൈര് , മഞ്ഞൾ പൊടി , മുളകുപൊടി , ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചിക്കൻ മസാല പിടിക്കാനായി നന്നായി വരഞ്ഞു മാരിനേറ്റു ചെയ്തു  ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് പാൻ ചൂടാക്കി ബട്ടർ ഒരു ടേബിൾസ്പൂൺ ഓയിൽ രണ്ടു ടേബിൾസ്പൂൺ ചേർത്ത് ചിക്കനെ ചെറിയ തീയിൽ ഗ്രിൽ ചെയ്തെടുക്കുക.
വറുത്തെടുത്ത ചിക്കൻ ഒരു അടപ്പുള്ള ബൗളിൽ ഇട്ടു ബൗളിന്റെ നടുഭാഗത്തായി നന്നായി കനലാക്കിയ ചാർക്കോളിന്റെ മുകളിൽ ഒരു  ടീസ്പൂൺ ഓയിൽ ഒഴിച്ച് നല്ല ടൈറ്റ് ആക്കി അടച്ചു വക്കുക അപ്പോൾ ചിക്കൻ സ്‌മോക്ക് ചെയ്ത ഫീൽ കിട്ടും.




Monday, April 09, 2018

എഗ്ഗ് കറി Egg Curry

എഗ്ഗ് കറി   Egg Curry

ആവശ്യമുള്ള സാധനങ്ങൾ 

മുട്ട നാലെണ്ണം പുഴുങ്ങി നെടുകെ മുറിച്ചത് 
സവാള മൂന്നെണ്ണം വലുത് , ഇഞ്ചി ചെറിയ കഷ്ണം  , വെളുത്തുള്ളി അഞ്ചു അല്ലി , പച്ചമുളക്  നാലെണ്ണം  നീളത്തിൽ അരിഞ്ഞത്
തക്കാളി വലുത് ഒരെണ്ണം ചെറുതായി അരിഞ്ഞത്
വേപ്പില രണ്ടു തണ്ട്
മഞ്ഞൾപൊടി കാൽ , മുളകുപൊടി ഒരു  ,ഗരം മസാല അര  ടീസ്പൂൺ 
മല്ലി പൊടി ഒരു ടേബിൾസ്പൂൺ 
പെരും ജീരകം ഒരു ടീസ്പൂൺ 
പട്ട ഒരു കഷ്ണം 
ഗ്രാമ്പൂ  ,ഏലക്ക മൂന്നെണ്ണം  
തക്കോലം , വാഴനയില ഒരെണ്ണം 
വെളിച്ചെണ്ണ അഞ്ചു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
അണ്ടിപ്പരിപ്പ് പേസ്റ് അല്ലെങ്കിൽ ഫ്രഷ് ക്രീം 3  ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ  ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ  ഇഞ്ചി  , വെളുത്തുള്ളി  , പച്ചമുളക് , വേപ്പില ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ മുളകുപൊടി , മഞ്ഞൾപൊടി  , മല്ലി  ,ഗരം മസാല  ചേർത്ത് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി യോജിച്ചു വന്നാൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് മസാലകളെല്ലാം ചേർന്ന് വരുമ്പോൾ മുട്ട ചേർത്ത് ചെറിയ തീയിൽ അഞ്ചു മിനിറ്റു അടച്ച വച്ച്  വേവിച്ചു വേണമെകിൽ അണ്ടിപ്പരിപ്പ് പേസ്റ് അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്ത് തീ ഓഫ് ചെയ്യുക.




Sunday, April 08, 2018

ചോല മസാല Chole Masala

ചോല മസാല Chole Masala

ആവശ്യമുള്ള സാധനങ്ങൾ 

വെളുത്ത കടല ഒന്നര കപ്പ് 
സവാള നാലെണ്ണം , തക്കാളി ഒന്നര എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം  , വെളുത്തുള്ളി നാലു അല്ലി , പച്ചമുളക്  നാലെണ്ണം  നീളത്തിൽ അരിഞ്ഞത്
മഞ്ഞൾപൊടി അര , മുളകുപൊടി ഒരു  ,ഗരം മസാല അര , ഡ്രൈ മംഗോ പൌഡർ അര , പെരും ജീരകം പൊടി അര , മല്ലി പൊടി രണ്ടര  ടീസ്പൂൺ 
പട്ട ഒരു കഷ്ണം 
ഗ്രാമ്പൂ  ,ഏലക്ക മൂന്നെണ്ണം  
തക്കോലം ഒരെണ്ണം 
വാഴനയില രണ്ടെണ്ണം 
നല്ലജീരകം ,പെരും ജീരകം അര  ടീസ്പൂൺ 
വെളിച്ചെണ്ണ അഞ്ചു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
മല്ലിയില മൂന്ന് തണ്ടു ചെറുതായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം 

കടല 7 - 8 മണിക്കൂർ കുതിരാൻ വക്കുക.
പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ  ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ,നല്ലജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ  ഇഞ്ചി  , വെളുത്തുള്ളി  , പച്ചമുളക്  ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് നന്നായി വഴറ്റി കുഴഞ്ഞു വരുമ്പോൾ  എല്ലാ പൊടികളും ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ അല്പം മല്ലിയില ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും , കടലയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക,പ്രഷർ കുക്കറിലാണെകിൽ ഒരു വീസൽ വന്നാൽ തീ കുറച്ചു വെച്ച് പത്തു മിനിറ്റ് വേവിക്കുക.  വിളമ്പുന്നതിനു മുൻപായി മുകളിൽ മല്ലിയില വിതറി കൊടുക്കുക .






Wednesday, April 04, 2018

വീറ്റ് പൊറോട്ട Wheat parotta

വീറ്റ് പൊറോട്ട  Wheat parotta


ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പുപൊടി രണ്ടു കപ്പ്
മൈദ 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
നെയ്യ് ഏഴു ടേബിൾസ്പൂൺ 
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ഗോതമ്പുപൊടി ,മൈദ , ഉപ്പ് ആവശ്യത്തിന്  ചേർത്ത് നന്നായി മിക്സ് ചെയ്തു ആവശ്യത്തിന്  വെള്ളമൊഴിച്ചു ചപ്പാത്തി കുഴക്കുന്ന പോലെ നന്നായി കുഴച്ചതിനുശേഷം ഒരു സ്പൂൺ നെയ്യ് മിക്സ്  ചെയ്തു നന്നായി കുഴച്ചതിനുശേഷം 30  മിനിറ്റു മൂടി വക്കുക.ശേഷം മൂടി തുറന്നു ചെറിയ ഉരുളയാക്കി എടുത്തു കനം കുറച്ചു പരത്തി എടുക്കുക.സാരിയുടെ ഞൊറി ഇടുന്ന രീതിയിൽ നീളത്തിൽ മടക്കിയെടുത്തു റൌണ്ട് ആയി റോൾ ചെയ്തെടുക്കുക.ഉള്ളം കൈ വച്ച് നന്നായി  അമർത്തി വട്ടത്തിൽ നന്നായി കനം കുറച്ചു പരത്തിയെടുക്കുക.

പാനിൽ ചുട്ടെടുക്കുമ്പോൾ ഇരുവശത്തും ചെറുതായി നെയ്യ് തടവേണ്ടതാണ് .എല്ലാം ചുട്ടെടുത്തതിന് ശേഷം ഒരുമിച്ചുവച്ചു സൈഡിൽ നിന്ന് കൈ കൊട്ടുന്ന രീതിൽ അടിച്ചു സോഫ്റ്റ് ആക്കി എടുക്കുക.


Tuesday, April 03, 2018

അണ്ടി ഉണ്ട Andi Unda

അണ്ടി ഉണ്ട  Andi Unda

ആവശ്യമുള്ള സാധനങ്ങൾ 

കശുവണ്ടി വറുത്തത് ഒരു ഗ്ലാസ് 
അരി വറുത്തത് ഒരു ഗ്ലാസ് 
തേങ്ങാ അരമുറി ചിരകിയത് 
ശർക്കര വലുത് രണ്ടു അച്ഛ്

തയ്യാറാക്കുന്ന വിധം 

കശുവണ്ടി , അരി വേറെ വേറെ മിക്സിയിൽ തരി തരിയായി പൊടിച്ചെടുക്കുക.ശർക്കര ചെറുതാക്കി മുറിച്ചെടുത്തതിന് ശേഷം മിക്സിയിൽ പൊടിച്ചെടുത്തതിന് ശേഷം എല്ലാം കൂടെ ഒരു ബൗളിൽ ഇട്ടു കൈ കൊണ്ട് നന്നായി കുഴച്ചു  ചെറിയ ഉരുളകളാക്കി എടുക്കുക.




Monday, April 02, 2018

സിസിലിങ് ബ്രൗണി Sizzling Brownie

സിസിലിങ് ബ്രൗണി  Sizzling Brownie


ആവശ്യമുള്ള സാധനങ്ങൾ 

ബ്രൗണി  ഒരു ചതുരത്തിലുള്ള കഷ്ണം 
ഐസ് ക്രീം ഒരു സ്കൂപ് 
ചോക്ലേറ്റ് സോസ് ഇഷ്ടാനുസരണം 

ടോപ്പിങ് :-

നട്സ് ഡ്രൈ ഫ്രൂട്സ്  ഇഷ്ടാനുസരണം 

തയ്യാറാക്കുന്ന വിധം   

സിസിലിങ് ബ്രൗണി തയ്യാറാക്കിനുള്ള പാത്രത്തിൽ ചൂടോടെ ചോക്ലേറ്റ് സോസ് ഒഴിച്ച് അതിനു മുകളിൽ ബ്രൗണി വച്ച് അതിനു മുകളിൽ ഐസ് ക്രീം വച്ച് വീണ്ടും ചോക്ലേറ്റ് സോസ് ഒഴിച്ച് മുകളിലായി ഡ്രൈ ഫ്രൂട്സ് നട്സ് വിതറി അപ്പോൾ തന്നെ സെർവ് ചെയ്യുക.

ചോക്ലേറ്റിന്റെ ചൂടും ഐസ് ക്രീമിന്റെ തണുപ്പും ആണ് ഇതിലെ പ്രത്യേകത.

https://ponnunteadukkala.blogspot.ae/2018/04/chocolate-brownie-cake.html

http://ponnunteadukkala.blogspot.ae/2018/04/chocolate-sauce.html












Sunday, April 01, 2018

ചോക്ലേറ്റ് സോസ് Chocolate Sauce

ചോക്ലേറ്റ് സോസ്   Chocolate Sauce


ആവശ്യമുള്ള സാധനങ്ങൾ 

കോകോ പൌഡർ നാലു ടേബിൾസ്പൂൺ 
പാല് രണ്ടു , പഞ്ചസാര അര , ബട്ടർ കാൽ കപ്പ് 
കോൺ ഫ്ലോർ ഒന്ന് മുതൽ രണ്ടു വരെ ടേബിൾസ്പൂൺ ( കട്ടി വേണം അതിനനുസരിച്ചു)

തയ്യാറാകുന്ന വിധം 

അല്പം പാലിൽ കോകോ പൌഡർ മിക്സ് ചെയ്തു വക്കുക.അല്പം പാലിൽ കോൺ ഫ്ലോർ മിക്സ് ചെയ്തു വക്കുക.

ബാക്കിയുള്ള പാൽ തിളപ്പിച്ചു കോകോ പൌഡർ മിക്സ്  അതിലേക്കു ചേർത്ത് കട്ട കെട്ടാതെ നന്നായി യോജിപ്പിച്ചു ഇതിലേക്ക് പഞ്ചസാര ചേർത്ത് വീണ്ടും നന്നയി മിക്സ് ചെയ്തു ഒന്നുകുറുകി വന്നാൽ കോൺ ഫ്ലോർ മിക്സ് ചേർത്ത് യോജിപ്പിച്ചു കുറുകിവന്നാൽ ബട്ടർ ചേർത്ത് മെൽറ്റ് ആവുന്നത് വരെ മിക്സ് ചെയ്യുക.
കൺസിസ്റ്റൻസി ആവശ്യത്തിനനുസരിച്ചു മാറ്റം വരുത്താവുന്നതാണ്