Wednesday, October 31, 2018

ponnunte Adukkala Recipes of 2018.10


ചിക്കൻ ലോലിപോപ് chicken Lollipop

ചിക്കൻ ലോലിപോപ്  chicken Lollipop


ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ വിങ്‌സ് 12 എണ്ണം 
മുളകുപൊടി ഒന്ന് , ഗ്രാം ഫ്ലോർ ഒന്ന് , മൈദ ഒന്ന് , കോൺ ഫ്ലോർ രണ്ടു  ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി കാൽ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  ഒരു ടീസ്പൂൺ 
മുട്ട ഒരെണ്ണം ചെറുത് 
ഒരു  ചെറുനാരങ്ങയുടെ പകുതി നീര് 
ഉപ്പ്‌ , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ചിക്കൻ വിങ്‌സ് മുട്ടിന്റെ ഭാഗത്തു മുറിച്ചെടുത്തു ഇറച്ചി എല്ലിന്റെ മുകളിൽ നിന്നും വിട്ടു കിട്ടാൻ മുറിച്ച  ഭാഗത്തു വട്ടത്തിൽ മുറിച്ചു ഇറച്ചി മുകളിലേക്കു അമർത്തികൊടുത്തു ലോലിപോപ്പിന്റെ രൂപത്തിൽ ആക്കിയെടുക്കുക.
ഒരു ബൗളിൽ ഓയിൽ , ചിക്കൻ ഒഴികെ ബാക്കിയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തു കുറച്ചു വെള്ളം ചേർത്ത് കുഴമ്പു രൂപത്തിൽ ആക്കിയെടുത്തു ചിക്കൻ അതിലേക്കിട്ടു മാരിനേറ്റു ചെയ്തു ഒരു മണിക്കൂർ വച്ച് മീഡിയം ഫ്ളൈമിൽ വറുത്തു കോരിയെടുക്കുക.




Tuesday, October 30, 2018

കുബൂസ് ചിക്കൻ റോൾ kuboos Chicken Roll

കുബൂസ്  ചിക്കൻ റോൾ  kuboos Chicken Roll
ആവശ്യമുള്ള സാധനങ്ങൾ 

കുബൂസ് 5 എണ്ണം 
ചിക്കൻ 500 ഗ്രാം
തൈര് ഒരു കപ്പ് 
പട്ട ഒരു കഷ്ണം 
ഏലക്ക രണ്ടെണ്ണം 
സവാള രണ്ടെണ്ണം വലുത് , പച്ചമുളക് മൂന്നെണ്ണം , ഇഞ്ചി ചെറിയ കഷ്ണം , വെളുത്തുള്ളി നാലെണ്ണം വലുത് ,പുതിന കാൽ കപ്പ് , മല്ലിയില കാൽ കപ്പ് ,ലെറ്റൂസ് രണ്ടില ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ കുരുമുളക് പൊടി അര ,ഗരം മസാല അര , മുളക് പൊടി മുക്കാൽ  ടീസ്പൂൺ 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് വേവിച്ചെടുത്ത ചിക്കൻ കൈ കൊണ്ട് പൊടിച്ചു മാറ്റിവെക്കുക .

പാനിൽ എണ്ണ ചൂടാക്കി പട്ട , ഏലക്ക , സവാള ചേർത്ത് നന്നായി വഴറ്റിയെടുത്തു ഇഞ്ചി , പച്ചമുളക് ,വെളുത്തുള്ളി ചേർത്ത് വീണ്ടും നന്നായി വഴറ്റി മഞ്ഞൾ പൊടി ,മുളകുപൊടി , ഗരം മസാല പൊടി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ ചിക്കൻ ചേർത്ത് മല്ലിയില , പുതിനയില ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക .

തുണിയിൽ കെട്ടി വെള്ളം വാർത്തെടുത്ത തൈരിൽ ആവശ്യത്തിന്  ഉപ്പും ,കാൽ ടീസ്പൂൺ  കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്തു വക്കുക 

ഖുബൂസിലേക്കു ചിക്കൻറെ ഫില്ലിംഗ് വച്ച് മുകളിൽ തൈരിന്റെ മിക്സ് ഒഴിച്ച് മുകളിൽ ലെറ്റൂസ് വച്ച് റോൾ ചെയ്തെടുക്കുക.










Monday, October 29, 2018

രസമലായ്‌ പുഡ്ഡിംഗ് Rasamalai Pudding

രസമലായ്‌ പുഡ്ഡിംഗ്  Rasamalai Pudding
ആവശ്യമുള്ള സാധനങ്ങൾ 

രസമലായ്‌ 8 - 10 എണ്ണം 
ലേഡി ഫിംഗർ (ബിസ്‌ക്കറ്റ്) അല്ലെങ്കിൽ വാനില കേക്ക് 400 ഗ്രാം
വിപ്പിംഗ് ക്രീം 250 ഗ്രാം 
രസമലായ്‌ മിൽക്ക്,
നട്സ് ചോപ്പ്  ചെയ്തത് ആവിശ്യത്തിന് 
തയ്യാറാക്കുന്ന വിധം 

ലേഡി ഫിംഗർ രസമലായ്‌ മിൽക്കിൽ മുക്കിയെടുത്തു സെറ്റ് ചെയ്യുന്ന പാത്രത്തിൽ നിരത്തി വച്ച് ഇതിനു മുകളിൽ  രണ്ടോ മൂന്നോ സ്പൂൺ രസമലായ്‌ മിൽക്ക് ചേർത്ത് വിപ്പ് ചെയ്തെടുത്ത വിപ്പിംഗ് ക്രീം രണ്ടാമത്തെ ലയർ ആയി വച്ച് മുകളിൽ ചോപ് ചെയ്ത രസമലായ്‌ വിതറുക ,മുകൾ ഭാഗത്തു വിപ്പിംഗ് ക്രീം ലയർ വരുന്ന രീതിയിൽ ചേരുവകൾ തീരുന്നതു വരെ ലയർ ചെയ്തെടുത്തു.മുകളിൽ കാഷ്യു നട്ട് പിസ്ത ചോപ്പ് ചെയ്തു വിതറി കൊടുക്കുക.
ഫ്രിഡ്ജിൽ വച്ച് ഏഴെട്ടു മണിക്കൂറിനു ശേഷം കഴിക്കിയാവുന്നതാണ്.






Saturday, October 27, 2018

ബ്ലൂ ബറി ചീസ് കേക്ക് Blueberry Cheese Cake

ബ്ലൂ ബറി ചീസ് കേക്ക്  Blueberry Cheese Cake


ആവശ്യമുള്ള സാധനങ്ങൾ 

ബ്ലൂ ബറി 300 ഗ്രാം
ഷുഗർ 100 ഗ്രാം 
പൊടിച്ച ഷുഗർ 50 ഗ്രാം 
വെള്ളം 100 ഗ്രാം 
ക്രീം ചീസ് 300 ഗ്രാം 
വിപ്പിംഗ് ക്രീം 200 ഗ്രാം 
ജെലാറ്റിൻ 2 പാക്കറ്റ് 
ബിസ്‌ക്കറ് 200 ഗ്രാം 
ബട്ടർ 120 ഗ്രാം 
കോൺ ഫ്ലോർ കാൽ ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

ബിസ്‌ക്കറ് പൊടിച്ചു മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്തു  ഡിമോൾഡ് ചെയ്യാവുന്ന ട്രെയിൽ നന്നായി അമർത്തി സെറ്റ് ചെയ്തു മാറ്റി വക്കുക.

ബ്ലൂ ബറി ഒരു പാനിലേക്കിട്ടു 100 മില്ലി വെള്ളം , 100 ഗ്രാം ഷുഗർ ചേർത്ത് ചെറിയ തീയിൽ തിളപ്പിച്ച് ബ്ലൂ ബറി സോഫ്റ്റ് ആയി വരുമ്പോൾ ഇതിൽ നിന്നും 100 ഗ്രാം മറ്റൊരു പാനിലേക്കിട്ടു കോൺ ഫ്ലോർ ചേർത്ത് ഒന്ന് തിക്ക് ആക്കിയെടുത്തു മാറ്റിവെക്കുക.ബാക്കിയുള്ള മിക്സ് അരിപ്പയുപയോഗിച്ചു അരിച്ചെടുത്തു ജ്യൂസ് മാറ്റി വക്കുക.

നന്നായി വിപ് ചെയ്തെടുത്ത വിപ്പിംഗ് ക്രീമിലേക്കു ബീറ്റ് ചെയ്തെടുത്ത ക്രീം ചീസ് ചേർത്ത് നന്നായി മിക്സ് ചെയ്തു ഒന്ന് ബീറ്റ് ചെയ്തെടുത്തു തിക്ക് ആക്കിയെടുത്ത ബ്ലൂ ബറി , പൊടിച്ച ഷുഗർ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.

ഒരു ബൗളിൽ 10 മിനിറ്റു ഒരു പാക്കറ്റ്  ജെലാറ്റിൻ കാൽ കപ്പ് വെള്ളത്തിൽ വെള്ളത്തിൽ യോജിപ്പിച്ചു വക്കുക.10 മിനിറ്റു കഴിഞ്ഞാൽ ഡബിൾ ബോയിൽ ചെയ്തെടുത്തു ഇതിലേക്ക് അല്പം ക്രീം ചീസിന്റെ മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതു ക്രീം ചീസിന്റെ മിക്സിലേക്കു ചേർത്ത് യോജിപ്പിച്ചു സെറ്റ് ചെയ്തു വച്ച ബിസ്‌ക്കറ്റിന്റെ ലയറിന്റെ മുകളിൽ ഒഴിച്ച് സെറ്റ് ചെയ്തു ഫ്രിഡ്ജിൽ വക്കുക.

ഒരു ബൗളിൽ 10 മിനിറ്റു ഒരു പാക്കറ്റ് ജെലാറ്റിൻ കാൽ കപ്പ് വെള്ളത്തിൽ വെള്ളത്തിൽ യോജിപ്പിച്ചു വക്കുക.10 മിനിറ്റു കഴിഞ്ഞാൽ ഡബിൾ ബോയിൽ ചെയ്തെടുത്തു ബ്ലൂ ബറി ജ്യൂസ് ചേർത്ത് നന്നായി മിക്സ് ചെയ്തു സെറ്റ് ചെയ്തു വച്ച ക്രീം ചീസിന്റെ മുകളിൽ ഒഴിച്ച് വീണ്ടും സെറ്റ് ചെയ്യാനായി വച്ച് മൂന്ന് മണിക്കൂറിനു ശേഷം സെർവ് ചെയ്യുക.







Tuesday, October 23, 2018

ഇടിയപ്പം ഉപ്മാ Idiyappam Upma

ഇടിയപ്പം ഉപ്മാ  Idiyappam Upma

ആവശ്യമുള്ള സാധനങ്ങൾ 

ഇടിയപ്പം ഏഴെണ്ണം 
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് നാലെണ്ണം 
കറിവേപ്പില രണ്ടു തണ്ട്
ഉഴുന്ന് ,കടല പരിപ്പ്  രണ്ടു ടേബിൾസ്പൂൺ 
ചെറുനാരങ്ങാ ഒന്നര എണ്ണം 
ഉപ്പ്‌ ,ഓയിൽ  ആവശ്യത്തിന് 
കശുവണ്ടി പരിപ്പ് പത്തെണ്ണം 

തയ്യാറാക്കുന്ന വിധം 


കൈകൊണ്ടു നന്നായി പൊടിച്ച ഇടിയപ്പം ഉപ്പ്‌  ആവശ്യത്തിന് ,നാരാങ്ങാ നീര് ചേർത്ത് മിക്സ് ചെയ്തു വക്കുക .
പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉഴുന്ന് , കടല പരിപ്പ് , വറ്റൽ മുളക് ,കറിവേപ്പില ,കശുവണ്ടി പരിപ്പ് ചേർത്ത് വഴറ്റി നിറം മാറിയാൽ ഇടിയപ്പം ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക 







ബനാന ഓട്ട്സ് കുക്കീസ് Banana Oats Cookies

ബനാന ഓട്ട്സ് കുക്കീസ്  Banana Oats Cookies

ആവശ്യമുള്ള സാധനങ്ങൾ 

ബനാന പഴുത്തത് രണ്ടെണ്ണം 
ഓട്ട്സ് 150 ഗ്രാം
പീനട്ട്  ബട്ടർ 85 ഗ്രാം 
ചോക്ലേറ്റ് ചിപ്സ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ ബനാന നന്നായി ഉടച്ചു ചേർത്തതിലേക്കു പീനട്ട് ബട്ടർ ചേർത്ത് നന്നായി യോജിപ്പിച്ചു ഓട്ട്സ് , ചോക്ലേറ്റ് ചിപ്പ്സും ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം ബേക്കിങ് ട്രെയ്‌യിൽ കുക്കിസിന്റെ ഷേപ്പിൽ വച്ചു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ   15 മിനിട്ടു ബേക്കു ചെയ്തെടുക്കുക.






കുബൂസ് Kuboos

കുബൂസ് Kuboos

ആവശ്യമുള്ള സാധനങ്ങൾ 

മൈദ , ഗോതമ്പു പൊടി ഒന്നര കപ്പ് 
ഉപ്പ് ഒന്നര ടീസ്പൂൺ 
പഞ്ചസാര ഒരു ടീസ്പൂൺ 
ഈസ്ററ് രണ്ടേകാൽ ടീസ്പൂൺ 
ഒലിവ് ഓയിൽ ആറു ടേബിൾസ്പൂൺ 
വെള്ളം ആവശ്യത്തിന് 

തയ്യാറക്കുന്ന വിധം 

ഒരു ബൗളിൽ ചെറിയ ചൂട് വെള്ളം , ഈസ്ററ് ,  പഞ്ചസാര ചേർത്ത് പത്തു മിനിറ്റു മൂടി വച്ച് പതഞ്ഞു വന്നാൽ മറ്റൊരു  ബൗളിൽ മൈദ , ഗോതമ്പു പൊടി , ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ഈസ്ററ് മിക്സ് ഇതിലേക്ക് ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത ശേഷം ഓയിൽ ചേർത്ത് വീണ്ടും മിക്സ് ചെയ്തു  ചെറിയ ചൂട് വെള്ളം ആവശ്യത്തിന് ചേർത്ത് കൈ ഒട്ടുന്ന പാകത്തിൽ കുഴച്ചെടുക്കുക ഇതിനെ ഓയിൽ തടവിയ ബൗളിൽ ഇട്ടു മൂടി വച്ച് ഡബിൾ സൈസ് ആയി വന്നാൽ പുറത്തെടുത്തു ഒന്ന് കുഴച്ച ശേഷം ചപ്പാത്തിയുടേത് പോലെ ചെറിയ ഉരുളകളാക്കി എടുത്തു കുറച്ചു കനം കൂട്ടി പരത്തിയെടുക്കുക.
ഓരോന്നും ബേക്കിംഗ് ഷീറ്റിലേക്കു വച്ച് നനഞ്ഞ തുണി ഉപയോഗിച്ച് അര മണിക്കൂർ  മൂടി വച്ചതിനു ശേഷം 200 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 5 - 6 മിനിട്ടു വരെ ബേക്കു ചെയ്തെടുക്കുക.  




Sunday, October 21, 2018

റവ പുട്ട് Rava Puttu

റവ പുട്ട്  Rava Puttu


ആവശ്യമുള്ള സാധനങ്ങൾ 

റവ വറുത്ത്  ഒരു കപ്പ് 
തേങ്ങാ ചിരകിയത് , ഉപ്പ് , ചെറിയ ചൂടുള്ള വെള്ളം ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

റവയിലേക്കു ആവശ്യത്തിന് ഉപ്പ് ,നാലോ അഞ്ചോ ടേബിൾസ്പൂൺ തേങ്ങാ ചേർത്ത് നന്നായി മിക്സ് ചെയ്തു  സാധാരണ പുട്ടിനേക്കാൾ കുറച്ചു കൂടുതൽ വെള്ളം കുറേശ്ശേ ഒഴിച്ച് പുട്ടിന്റെ പരുവത്തിൽ കുഴച്ചെടുത്തു സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ  തയ്യാറാക്കുക. 

 
 

Saturday, October 20, 2018

മിക്സഡ് ഫ്ലാർ ബ്രൗണി Mixed Flour Brownie

മിക്സഡ് ഫ്ലാർ ബ്രൗണി  Mixed Flour Brownie

ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി ഒരു , ഓട്ട്സ് പൊടിച്ചത് കാൽ , റാഗി പൌഡർ കാൽ  കപ്പ് 
ബ്രൗൺ ഷുഗർ മുക്കാൽ കപ്പ് 
കൊക്കോ പൌഡർ 30 ഗ്രാം
തൈര് ഒരു കപ്പ് 
ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ 
ഓയിൽ മൂന്ന് ടേബിൾസ്പൂൺ 
വാനില എസ്സെൻസ് ഒരു ടീസ്പൂൺ 
ചോക്ലേറ്റ് ചിപ്സ് ആവശ്യാനുസരണം 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ തൈര് ,ഷുഗർ ,ഓയിൽ , വാനില , എസ്സെൻസ് ചേർത്ത് വിസ്‌ക് ഉപയോഗിച്ച് ഷുഗർ അലിയുന്നതുവരെ മിക്സ് ചെയ്തു ഒരുമിച്ചു ചേർത്ത് അരിച്ചെടുത്ത  ഗോതമ്പു പൊടി  , ഓട്ട്സ് , റാഗി ,കൊക്കോ പൌഡർ ,ബേക്കിംഗ് സോഡാ ചേർത്ത് മിക്സ് ചെയ്തു ബേക്കിംഗ് ട്രയിലേക്കു ഒഴിച്ച് മുകളിൽ  ചോക്ലേറ്റ് ചിപ്സ്  വിതറി 170 ഡിഗ്രിയിൽ പ്രി ഹീറ്റ് ചെയ്ത ഓവനിൽ 35 -40 മിനിട്ടു  ബേക്കു ചെയ്തെടുക്കുക


  

Thursday, October 18, 2018

ചെമ്മീൻ പുട്ട് Prawns Puttu

ചെമ്മീൻ പുട്ട്  Prawns Puttu

ആവശ്യമുള്ള സാധനങ്ങൾ 

അരിപൊടി അര കപ്പ്
നല്ല ജീരകം കാൽ ടീസ്പൂൺ 
ചുവന്നുള്ളി ഒരെണ്ണം വലുത് നീളത്തിൽ അരിഞ്ഞത്
ചെറിയ ചൂടുള്ള വെള്ളം 
ഉപ്പ് ആവശ്യത്തിന് 
അരമുറിയുടെ പകുതി ചിരകിയ തേങ്ങാ 
ചെമ്മീൻ മസാല ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

അരിപൊടിയിലേക്കു നല്ല ജീരകം ,ചുവന്നുള്ളി ,ഉപ്പ് ചേർത്ത് മിക്സ് ചെയ്തു ചെറിയ ചൂടുള്ള വെള്ളം ചേർത്ത് പുട്ടിന്റെ പാകത്തിന് മിക്സ് ചെയ്തു അല്പം തേങ്ങയും ചേർത്ത് വീണ്ടും മിക്സ് ചെയ്തു പുട്ടുണ്ടാക്കുന്ന കുറ്റിയിൽ അല്പം തേങ്ങാ ഇട്ടു മുകളിൽ മിക്സ് ചെയ്ത പൊടി ചേർത്ത് മുകളിൽ ചെമ്മീൻ മസാല ചേർത്ത് വീണ്ടും പൊടിയിട്ട് , തേങ്ങയിട്ടു സ്റ്റീം ചെയ്തെടുക്കുക.





Tuesday, October 16, 2018

ഇൻസ്റ്റന്റ് റവ ചോക്കോ ഡിലൈറ്റ് Instant Rava Choco Delight

ഇൻസ്റ്റന്റ് റവ ചോക്കോ ഡിലൈറ്റ്  Instant Rava Choco Delight

ആവശ്യമുള്ള സാധനങ്ങൾ 

റവ മുക്കാൽ , വെള്ളം രണ്ടര കപ്പ് 
കോഫീ പൌഡർ ഒന്നര ടീസ്പൂൺ 
മിൽക്ക് മെയ്ഡ് 400 ഗ്രാം
ചോക്ലേറ്റ് സിറപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ റവ  , വെള്ളം ,കോഫീ പൌഡർ , മിൽക്ക് മെയ്ഡ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചെറിയ തീയിൽ കുറുക്കി തിക്ക് ആക്കി എടുത്തു ഗ്രീസ് ചെയ്ത ബൗളിലേക്കൊഴിച്ചു സെറ്റ് ആവുന്നതിനു ഒരു മണിക്കൂർ വച്ച് സെറ്റ് ആയതിനു ശേഷം പുറത്തെടുത്തു ചോക്ലേറ്റ് സിറപ്പ് മുകളിൽ ഒഴിച്ച് സെർവ് ചെയ്യുക.



Sunday, October 14, 2018

ഗോതമ്പു ദോശ Wheat Dosa

ഗോതമ്പു ദോശ  Wheat Dosa


ആവശ്യമുള്ള സാധനങ്ങൾ 

നുറുക്ക് ഗോതമ്പു ഒന്നര കപ്പ് 
ഉഴുന്ന് അര കപ്പിനെക്കാൾ കുറച്ചു കൂടുതൽ 
ഉലുവ അര ടീസ്പൂൺ 
അവൽ കാൽ കപ്പിനെക്കാൾ കുറച്ചു കൂടുതൽ 
ഉപ്പ് ആവശ്യത്തിന് 
നെയ്യ് അല്ലെങ്കിൽ  എള്ളെണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഉഴുന്ന് , ഉലുവ ചേർത്തും ,നുറുക്ക് ഗോതമ്പു വേറെയും നാലു മണിക്കൂർ കുതിർക്കാൻ വക്കുക.
അരക്കുന്നതിനു മുൻപായി അവൽ കഴുകി കുതിരാൻ വക്കുക.
 ഉഴുന്ന് , ഉലുവ ഒരുമിച്ചും നുറുക്ക് ഗോതമ്പും  , അവലും ഒരുമിച്ചും അരച്ചെടുത്തു രണ്ടു മിക്സും ഒരുമിച്ചു ചേർത്ത് ഏഴെട്ടുമണിക്കൂർ പൊന്തുന്നതിനായി വച്ച് പൊന്തിവന്നാൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്തു നെയ്യോ , എണ്ണയോ ഉപയോഗിച്ച് ചുട്ടെടുക. 




ഡോവ്നട്സ് Doughnuts

ഡോവ്നട്സ്  Doughnuts


ആവശ്യമുള്ള സാധനങ്ങൾ 

മൈദ രണ്ടു ,പാല് മുക്കാൽ ,ബട്ടർ കാൽ കപ്പ് 
പഞ്ചസാര രണ്ടു ടേബിൾസ്പൂൺ 
ഈസ്റ്റ് ഒരു ടീസ്പൂൺ 
ചോക്ലേറ്റ് 300 ഗ്രാം
ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

 ബൗളിൽ മൈദ , ബട്ടർ , പഞ്ചസാര ഈസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്തു അതിലേക്കു ചെറിയ ചൂടുള്ള പാല് ചേർത്ത് മിക്സ് ചെയ്തു സോഫ്റ്റ് ആക്കി എടുക്കുക.
പൊങ്ങിവരുന്നതിനായി ഓയിൽ തടവിയ ബൗളിൽ ഏകദേശം ഒന്നുമുതൽ രണ്ടു മണിക്കൂർ വച്ച് പൊങ്ങിവന്നാൽ ടേബിൾ ടോപ്പിൽ അല്പം പൊടി വിതറി മാവു ഒന്ന് കുഴച്ചെടുത്തു കുറച്ചു കനത്തിൽ പരത്തിയെടുക്കുക.
ഇതിനെ ഡോവ്നട്സ്  ഷേപ്പിൽ മുറിച്ചെടുത്തു ബേക്കിംഗ് ഷീറ്റിൽ വച്ച് ഓയിൽ ഒന്ന് ബ്രെഷ് ചെയ്തു കൊടുത്തു തുണി ഉപയോഗിച്ച് പൊങ്ങിവരുന്നതിനായി ഒരു മണിക്കൂർ മൂടിവച്ചു പൊങ്ങി വന്നാൽ എണ്ണയിൽ വറുത്തെടുക്കുകയോ 190 ഡിഗ്രിയിൽ പ്രി ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്കു ചെയ്യുകയോ ചെയ്യാം.
ഡബിൾ ബോയിൽ ചെയ്തു മെൽറ്റ് ആക്കിയ ചോക്ലേറ്റിൽ ഒരു വശം ഡിപ്പ് ചെയ്തു സെറ്റ് ആവുന്നതിനായി അര മണിക്കൂർ വക്കുക.







Wednesday, October 10, 2018

ഓട്സ് ചപ്പാത്തി Oats Chapathi

ഓട്സ് ചപ്പാത്തി  Oats Chapathi


ആവശ്യമുള്ള സാധനങ്ങൾ 

ഓട്സ് ഒരു കപ്പ് 
ഗോതമ്പുപൊടി കാൽ കപ്പ് 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പൊടിച്ചെടുത്ത ഓട്സിലേക്കു ഗോതമ്പു പൊടി ഉപ്പും ചേർത്ത് മിക്സ് ചെയ്തു കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തിയുടെ പാകത്തിൽ കുഴച്ചെടുത്തു ചപ്പാത്തി ഉണ്ടാക്കുന്നതുപോലെ ഉരുളകളാക്കി പരത്തി ചുട്ടെടുക്കുക  




Tuesday, October 09, 2018

ചോക്ലേറ്റ് ഫിൽ ക്രോസെന്റ് Chocolate Fill Croissant


ചോക്ലേറ്റ് ഫിൽ ക്രോസെന്റ് Chocolate Fill Croissant


ആവശ്യമുള്ള സാധനങ്ങൾ 

മൈദ 600 ഗ്രാം
ഈസ്റ്റ് ഒന്നര ടേബിൾസ്പൂൺ 
ഷുഗർ 6 ടേബിൾസ്പൂൺ 
പാല് 390 മില്ലി 
ബട്ടർ 250 ഗ്രാം
ഉപ്പ് ഒരു ടീസ്പൂൺ 
മുട്ടയുടെ മഞ്ഞ രണ്ടെണ്ണം 
ചോക്ലേറ്റ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പകുതി പാലെടുത്തു ചെറുതായൊന്നു ചൂടാക്കി ഈസ്റ്റും , പഞ്ചസാരയും ചേർത്ത് അഞ്ചു മിനിറ്റു  മൂടിവച്ചു ആക്റ്റീവ് ആയതിനു ശേഷം മൈദ , ബാക്കിയുള്ള പാല് , ഉപ്പ് ചേർത്ത് നല്ല സോഫ്റ്റ് ആയി കുഴച്ചെടുത്തു ഒരു ബൗളിലേക്കിട്ടു ഒരു മണിക്കൂർ  മൂടി വച്ച് ഡബിൾ സൈസ് ആയിവന്നാൽ ടേബിൾ ടോപ്പിൽ പൊടിവിതറി ഡോവ് അതിൽ വച്ച് നീളത്തിൽ റോൾ ചെയ്തു പതിനെട്ടു കഷ്ണങ്ങളാക്കി മുറിച്ചെടുത്തു ഓരോ കഷ്ണവും പരത്തിയെടുത്തു ഓരോ കഷണത്തിന്റെ മുകളിലും ബട്ടർ ബ്രെഷ് ചെയ്തു ലയർ ചെയ്തെടുക്കുക.ഇതിനെ പ്ലാസ്റ്റിക് റാപ്പിൽ പൊതിഞ്ഞു 25 മിനിറ്റു ഫ്രീസറിൽ വക്കുക.
ഇതിനെ പുറത്തെടുത്തു വീണ്ടും നന്നായി പരത്തി പിസ കട്ട് ചെയ്യുന്നപോലെ ട്രയാങ്കിൾ ഷേപ്പിൽ 12 കഷ്ണമായി മുറിച്ചെടുക്കുക.
വീതി കൂടിയ ഭാഗത്തു നടുവിലായി ഒരു സെന്റിമീറ്റർ നീളത്തിൽ ഉള്ളിലേക്കു ചെറുതായി മുറിച്ചു (ഉണ്ടാക്കുമ്പോൾ ബെൻഡ് ആയി വരുന്നതിനു ) ,മുറിച്ചതിന്റെ അവസാനം ചോക്ലേറ്റ് വച്ച് വീതി കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്ക് റോൾ ചെയ്തെടുത്തു ബേക്കിംഗ് ഷീറ്റിലേക്കു വച്ച് അര മണിക്കൂർ തുണി ഉപയോഗിച്ച് മൂടി വച്ച് ഡബിൾ സൈസ് ആയി വന്നാൽ മുട്ടയുടെ മഞ്ഞ ബീറ്റ് ചെയ്തു മുകളിൽ ബ്രെഷ് ചെയ്തു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.





Monday, October 08, 2018

സ്ക്യുഡ് ചില്ലി ഫ്രൈ Squid Chilly Fry

സ്ക്യുഡ് ചില്ലി ഫ്രൈ Squid Chilly Fry

ആവശ്യമുള്ള സാധനങ്ങൾ 

സ്ക്യുഡ് ഇടത്തരം 5 എണ്ണം നീളത്തിൽ അരിഞ്ഞത് 
സവാള ഒരെണ്ണം വലുത് ചെറുതായി അരിഞ്ഞത്
പച്ചമുളക് ഏഴെണ്ണം നീളത്തിൽ അരിഞ്ഞത് 
വേപ്പില മൂന്നു തണ്ട്
മല്ലിപൊടി ഒരു ടീസ്പൂൺ 
മുളകുപൊടി അര ടീസ്പൂൺ 
മഞ്ഞൾപൊടി കാൽ ടീസ്പൂൺ 
വേപ്പില മൂന്ന് തണ്ട് 
വെളിച്ചെണ്ണ മൂന്നു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എന്ന ചൂടാക്കി സവാള , പച്ചമുളക് ,വേപ്പില ചേർത്ത് നിറം മാറുന്നതുവരെ  വഴറ്റി മഞ്ഞൾ പൊടി ,മുളകുപൊടി , മല്ലിപൊടി ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റി സ്ക്യുഡ് ,ആവശ്യത്തിന് ഉപ്പും ചേർത്ത് അഞ്ചു മിനിറ്റു അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചു അടപ്പു തുറന്നു മീഡിയം ഫ്ലെമിൽ ഡ്രൈ ആക്കിയെടുക്കുക. 





Sunday, October 07, 2018

ലെമൺ കപ്പ് കേക്ക് Lemon Cup Cake

ലെമൺ കപ്പ് കേക്ക് Lemon Cup Cake


ആവശ്യമുള്ള സാധനങ്ങൾ

മൈദ ,പഞ്ചസാര ഒരു കപ്പ് 
ബേക്കിംഗ് പൌഡർ ഒന്നര ടീസ്പൂൺ 
ക്രീം ഓഫ് ടാർട്ടർ ,ഉപ്പ് കാൽ ടീസ്പൂൺ 
മുട്ട നാലെണ്ണം വലുത് 
സൺഫ്ലവർ ഓയിൽ 1/3 cup 
ലെമൺ സെസ്റ്റ് രണ്ടു ടീസ്പൂൺ 
ലെമൺ ജ്യൂസ് ആറു ടേബിൾസ്പൂൺ 

ഗ്ലേസിങ്ങിനു :-

ഷുഗർ 1 + 1/3  കപ്പ് 
1/3  കപ്പ് ലെമൺ ജ്യൂസ് 

തയ്യാറാകുന്ന വിധം

മുട്ടയുടെ വെള്ളയിലേക്കു ക്രീം ഓഫ് ടാർട്ടർ ചേർത്ത് ഒന്ന് ബീറ്റ് ചെയ്തെടുത്തു അര കപ്പ് ഷുഗർ കുറേശ്ശേ ചേർത്ത് പീക്ക് പോയിൻറ് വരെ ബീറ്റ് ചെയ്തു മാറ്റി വക്കുക.
മറ്റൊരു ബൗളിൽ അരിച്ചെടുത്ത മൈദ, ഉപ്പ് ,അര കപ്പ് പഞ്ചസാര ,ബേക്കിംഗ് പൌഡർ ചേർത്ത് അതിലേക്കു ഓയിൽ ,മൂന്ന് മുട്ടയുടെ മഞ്ഞ , ലെമൺ സെസ്റ്റ്  ലെമൺ ജ്യൂസ് ചേർത്ത് ബീറ്റർ ഉപയോഗിച്ചു നന്നായി ബീറ്റ് ചെയ്തു ഇതിലേക്ക് ആദ്യം ബീറ്റ് ചെയ്തു മാറ്റി വച്ച മുട്ടയുടെ വെള്ള ചേർത്ത് ഫോൾഡ് ചെയ്തെടുത്തു കപ്പ് കേക്കിന്റെ മോൾഡിലേക്കൊഴിച്ചു 160 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 -20 മിനിറ്റു ബേക്കു ചെയ്തെടുക്കുക.

ഗ്ലെസ്സു തയാക്കുന്ന വിധം 

ഒരു കപ്പ് ഷുഗറിൽ ലെമൺ ജ്യൂസ് ഒഴിച്ച് മീഡിയം ഫ്ളൈമിൽ ഷുഗർ മെൽറ്റ് ചെയ്തെടുത്തു 15 മിനിറ്റു തണുക്കുന്നതിനായി വച്ച് ശേഷം  1/3 പച്ചസാര ചേർത്ത് യോജിപ്പിക്കുക.

കപ്പ് കേക്ക് നന്നായി തണുത്തതിനു ശേഷം ഓരോ കേക്കിന്റെയും മുകളിൽ സിറപ്പ് കുറേശെ ഒഴിച്ച് കൊടുക്കുക.



Saturday, October 06, 2018

റാഗി ദോശ Ragi Dosa

റാഗി ദോശ Ragi Dosa


ആവശ്യമുള്ള സാധനങ്ങൾ

റാഗി മുഴുവൻ ആയത് (പൌഡർ അല്ല ) , ഇഡ്ഡലി റൈസ് ഒരു കപ്പ്
ഉഴുന്ന് മുക്കാൽ കപ്പ് 
നല്ലെണ്ണ , ഉപ്പ് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം

റാഗി , ഉഴുന്ന് , ഇഡ്ഡലി റൈസ് ചേർത്ത് നാലു മണിക്കൂർ കുതിർത്തു ദോശ മാവിന്റെ പാകത്തിൽ അരച്ചെടുത്തു എട്ടു മണിക്കൂർ വച്ച്  പൊന്തി വന്നാൽ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചു ചുട്ടെടുക്കുമ്പോൾ മുകളിൽ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.