Thursday, March 29, 2018

മസാല ദോശ Masala Dosa

മസാല ദോശ  Masala Dosa



ആവശ്യമുള്ള സാധനങ്ങൾ 

ദോശ ബാറ്റെർ അഞ്ചു ദോശക്കുള്ളത് 
ഉരുളകിഴങ്ങ് രണ്ടെണ്ണം വലുത് 
സവാള രണ്ടെണ്ണം വലുത് , പച്ചമുളക് അഞ്ചു എണ്ണം ,തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത് 
ഇഞ്ചി ഒരുകഷ്ണം ചെറുതായി അരിഞ്ഞത് 
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
എണ്ണ നാലു ടേബിൾസ്പൂൺ 
കടുക് ഒരു ടീസ്പൂൺ 
ഉഴുന്ന് പരിപ്പ് ,കടല പരിപ്പ്  ഒരു ടേബിൾസ്പൂൺ 
പൊട്ടു കടല പൊടിച്ചത് രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
നെയ്യ് ആവശ്യത്തിന് .

തയ്യാറാകുന്ന വിധം 

ഉരുളക്കിഴങ്ങു വേവിച്ചു ഉടച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിയാൽ ഉഴുന്ന് പരിപ്പ് ,കടല പരിപ്പ് ചേർത്ത് നിറം മാറിയാൽ ഇഞ്ചി , പച്ചമുളക് ,വേപ്പില ,സവാള  ഇട്ടു നന്നായി വഴറ്റി സവാളയുടെ നിറം മാറിയാൽ അല്പം മഞ്ഞപ്പൊടി ചേർത്ത് വഴറ്റി തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ ഉരുളകിഴങ്ങ് , 
ഉപ്പ് ആവശ്യത്തിന്  ചേർത്ത് വഴറ്റിയതിനു ശേഷം കടലപ്പൊടി അല്പം വെള്ളം ചേർത്ത് മിക്സ് ആക്കി ഇതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക.
ചൂടായ പാനിൽ ദോശ പരത്തി അതിനു മുകളിൽ നെയ്യ് തേച്ചു ഈ മസാല മിക്സ് വച്ച് ഫോൾഡ് ചെയ്തെടുക്കുക.




Wednesday, March 28, 2018

സെഷ്വാൻ നൂഡിൽസ് Schezwan noodles

സെഷ്വാൻ നൂഡിൽസ്  Schezwan noodles
ആവശ്യമുള്ള സാധനങ്ങൾ 

നൂഡിൽസ് ചെറുത് രണ്ടു പാക്കറ്റ് 
നൂഡിൽസ് പാക്കറ്റിൽ വരുന്ന സീസണിങ് രണ്ടു പാക്കറ്റ് 
കാരറ്റ് ഒരെണ്ണം , കാപ്സികം ഒരെണ്ണത്തിനെ പകുതി , സവാള ഒരെണ്ണം വലുത് , പച്ചമുളക് മൂന്നെണ്ണം , വെളുത്തുള്ളി നാലു അല്ലി വലുത്  നീളത്തിൽ അരിഞ്ഞത്
ക്യാബേജ് , ബീൻസ് ഒരു കപ്പ് നീളത്തിൽ അരിഞ്ഞത്
മല്ലിയില മൂന്ന് തണ്ടു ചെറുതായി അരിഞ്ഞത്
സെഷ്വാൻ സോസ് ഒരു ടേബിൾ സ്പൂൺ 
ഉപ്പ് ആവിശ്യത്തിന് 
ഓയിൽ ആവിശ്യത്തിന്
ചിക്കൻ സോസേജ് 6  എണ്ണം നീളത്തിൽ കനം കുറച്ചു അരിഞ്ഞത്  അല്ലെങ്കിൽ 3 എഗ്ഗ്  സ്ക്രമ്പിൽ ചെയ്തത്/ചിക്കൻ ഫ്രൈ ചെയ്തത്. 
മുളകുപൊടി ഒന്നര ടീസ്പൂൺ 
മല്ലി പൊടി ഒരു ടീസ്പൂൺ 
മഞ്ഞപ്പൊടി കാൽ ടീസ്പൂൺ 

തയ്യാറാകുന്ന വിധം 

മുളകുപൊടി , മല്ലി പൊടി ,  മഞ്ഞപ്പൊടി അല്പം ഉപ്പ് ചേർത്ത് സോസേജ് മാരിനേറ്റു ചെയ്തു അര മണിക്കൂർ വച്ച് ഓയിലിൽ ഒന്ന് ശാലോ ഫ്രൈ ചെയ്തെടുക്കുക.

തിളച്ച വെള്ളത്തിൽ ചേർത്ത നൂഡിൽസ് വെന്തു വരുമ്പോൾ അല്പം വെള്ളം ഒഴിച്ച് ഊറ്റിയെടുത്തു അൽപ്പം ഓയിൽ ചേർത്ത് മിക്സ് ചെയ്തു മാറ്റിവെക്കുക.

പാനിൽ എണ്ണ ചൂടായി വെളുത്തുള്ളി ചേർത്ത് നിറം മാറിയാൽ സവാള ചേർത്ത് വഴണ്ട് വന്നാൽ എല്ലാ വെജിറ്റബിൾസ് ചേർത്ത് ഹൈ ഫ്ളൈമിൽ നന്നായി വഴറ്റി സോഫ്റ്റ് ആകാതെ പച്ചമണം മാറിത്തുടങ്ങുമ്പോൾ ഉപ്പും സെഷ്വാൻ സോസും ചേർത്ത് നന്നായി മിക്സ് ചെയ്തു സോസിന്റെ പച്ചമണം മാറിയാൽ നൂഡിൽസ് സീസണിങ് ചേർത്ത് മിക്സ് ചെയ്തു സോസേജ്, നൂഡിൽസ് ചേർത്ത് വഴറ്റി അവസാനം മല്ലിയിലയും ചേർത്ത് ഉപയോഗിക്കുക .


http://ponnunteadukkala.blogspot.ae/2017/11/szechuan-sauce_43.html





Tuesday, March 27, 2018

ചിക്കൻ ദം ബിരിയാണി Chicken Dum Biriyani

ചിക്കൻ ദം ബിരിയാണി  Chicken Dum Biriyani



ആവശ്യമുള്ള സാധനങ്ങൾ 


ചിക്കൻ ഒരു കിലോ  
ബസുമതി റൈസ് മൂന്ന് ഗ്ലാസ് 
പട്ട ഒരു വലിയ കഷ്ണം 
തക്കോലം നാലെണ്ണം  
ഏലക്കായ ,ഗ്രാമ്പൂ  ഏഴെണ്ണം  
വാഴനയില രണ്ടെണ്ണം 
സവാള 6  എണ്ണം നീളത്തിൽ അരിഞ്ഞത് 
സവാള രണ്ടെണ്ണം കനം കുറച്ചു നീളത്തിൽ അരിഞ്ഞു വറുത്തു കോരിയത്
തക്കാളി രണ്ടെണ്ണം നീളത്തിൽ  അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ 
പച്ചമുളക് ആറെണ്ണം ചതച്ചത് 
നെയ്യ് നാല് ടേബിൾസ്പൂൺ 
മല്ലിയില , പുതിനയില അരിഞ്ഞത് ഒരു കപ്പ് 
നല്ല ജീരകം , പെരും ജീരകം , കുരുമുളക് , മഞ്ഞൾ പൊടി ഒരു ടീസ്പൂൺ 
ഗരം മസാല ഒരു  ടീസ്പൂൺ   
മുളകുപൊടി ഒന്നുമുതൽ  ഒന്നര ടേബിൾസ്പൂൺ 
മല്ലിപൊടി രണ്ടു  ടേബിൾസ്പൂൺ 
തൈര് നാലു ടേബിൾസ്പൂൺ 
വെളിച്ചെണ്ണ ,ഉപ്പ് ,അണ്ടിപ്പരിപ്പ് മുന്തിരി  ആവശ്യത്തിന് 
റോസ് വാട്ടർ ഒരു ടേബിൾസ്പൂൺ 

തയ്യാറാകുന്ന വിധം

അരി എണ്ണ ഒഴിച്ച് വറുത്തു മാറ്റി വക്കുക.

വെള്ളം തിളച്ചാൽ  പട്ട ഒരു  കഷ്ണം , തക്കോലം  രണ്ടു ,നാലു ഏലക്കായ ,നാലു  ഗ്രാമ്പൂ  , ഒരു വാഴനയില ഒരെണ്ണം ,  കുരുമുളക്  , നല്ല ജീരകം അര ടീസ്പൂൺ , ഉപ്പ് ആവശ്യത്തിന്  ചേർത്ത് നല്ലവണ്ണം തിളച്ചാൽ  വറുത്ത വച്ച അരി ചേർത്ത്  വെന്തു വന്നാൽ ഊറ്റി മാറ്റി വക്കുക.

പാനിൽ എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പ് മുന്തിരി വറുത്തു കോരി വക്കുക.

അതേ പാനിൽ പട്ട , തക്കോലം , ഏലക്കായ ,ഗ്രാമ്പൂ  , വാഴനയില , നല്ല ജീരകം , പെരും ജീരകം  എന്നിവ ചേർത്ത് ഒന്ന് വഴറ്റി സവാള  ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴണ്ട് വരുമ്പോൾ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു ചേർന്നാൽ  എല്ലാ പൊടികളും , ഗരം മസാല അര ടീസ്പൂൺ ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ  ചിക്കൻ , അല്പം  മല്ലിയില , പുതിനയില , ഉപ്പ് ആവശ്യത്തിന്  ചേർത്ത്  വെള്ളം ഒഴിയാതെ ചെറിയ തീയിൽ മൂടിവച്ചു ചിക്കൻ മുക്കാൽ  വെന്താൽ തൈര് ചേർത്ത് നല്ലവണ്ണം മിക്സ് ആക്കി ചെറിയ തീയിൽ മൂടിവച്ചു നല്ലവണ്ണം വേവിച്ചെടുക്കുക
ഒരു പാത്രം അടുപ്പത്തു വച്ച് ചിക്കൻ ഇടുക  അതിനുമുകളിൽ പാകം ചെയ്ത അരി ഇടുക അതിനുമുകളിൽ നെയ്യൊഴിച്ചതിനു ശേഷം മുകളിൽ അല്പം ഗരം മസാല വിതറി , മല്ലിയില പുതിന വിതറി ശേഷം വറുത്തു കോരി വച്ച സവാള അണ്ടിപ്പരിപ്പ് മുന്തിരി വിതറി റോസ് വാട്ടർ ചേർത്ത് അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി കവർ ചെയ്യുക ആവി പുറത്ത് പോകാത്ത വിധം  5  മിനിറ്റു സിമ്മിൽ വെച്ച് തീ ഓഫ് ചെയ്തു അരമരിക്കൂറിനു ശേഷം വിളമ്പാവുന്നതാണ്.





സോയ കീമ പറോട്ട Soya Keema Paratha

സോയ കീമ പറോട്ട  Soya Keema Paratha



ആവശ്യമുള്ള സാധനങ്ങൾ

ഗോതമ്പുപൊടി രണ്ടു കപ്പ് 
നെയ്യ് നാലു ടേബിൾസ്പൂൺ 

കീമ തയ്യാറാക്കാൻ 

സോയ ചങ്‌സ് ഒരു കപ്പ് 
സവാള രണ്ടെണ്ണം ,തക്കാളി ഒരെണ്ണം  ചെറുതായി അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ് രണ്ടു ടേബിൾസ്പൂൺ 
മല്ലിയില അരിഞ്ഞത്  നാല് ടേബിൾസ്പൂൺ 
പുതിന അരിഞ്ഞത്  രണ്ടു ടേബിൾസ്പൂൺ 
നല്ല ജീരകം അര ടീസ്പൂൺ 
നല്ല ജീരകം പൊടി അര , ഗരം മസാല അര , മഞ്ഞൾ പൊടി അര , ചിക്കൻ മസാല ഒന്ന് , മുളകുപൊടി ഒന്നര ,മല്ലിപൊടി രണ്ടു ടീസ്പൂൺ
എണ്ണ നാലു ടേബിൾസ്പൂൺ 

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കീമ :-

സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിൽ ഉപ്പിട്ട് കുതിരാൻ വച്ച് , കുതിർന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ്  മിസ്ക്സിയിൽ ഒന്ന്  ക്രെഷ് ചെയ്യുക.

പാനിൽ എണ്ണ ചൂടാക്കി നല്ലജീരകം ചേർത്ത് പൊട്ടിയാൽ സവാള ചേർത്ത് ഒന്ന് സോർട് ആക്കി ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ് ചേർത്ത് പച്ചമണം മാറിയാൽ നല്ല ജീരകം പൊടി , ഗരം മസാല , മഞ്ഞൾ പൊടി , ചിക്കൻ മസാല ഒന്ന് , മുളകുപൊടി ,മല്ലിപൊടി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ സോയ ചങ്ക്‌സ് ,ഉപ്പ് ആവശ്യത്തിന്  ചേർത്ത്  ചെറിയ തീയിൽ അടച്ചു വച്ച് വേവിച്ചു കഴിഞ്ഞു മല്ലിയില പുതിന ചേർക്കുക.
ഗോതമ്പുപൊടി ,ഉപ്പും ചേർത്ത് മിക്സ് ചെയ്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക ഇതിനു മുകളിൽ ഒരു സ്പൂൺ നെയ്യൊഴിച്ചു ഒന്നുകൂടെ കുഴച്ചു അരമണിക്കൂർ വച്ച് ഓരോ ഉരുളകളാക്കി കീമ മിക്സ് ഇതിനുള്ളിൽ ഫിൽ ചെയ്ത് ചപ്പാത്തി പരത്തുന്ന പോലെ പരത്തി പാനിൽ രണ്ടുഭാഗവും നെയ്യ് തടവി ചുട്ടെടുക്കുക.




Monday, March 26, 2018

ഹെൽത്തി ഡ്രൈ നട്ട് പൌഡർ ( കുട്ടികൾക്കുള്ള പോഷകാഹാരം ) Healthy Dry Nuts Powder For Kids

Healthy Dry Nuts Powder For Kids

ഹെൽത്തി ഡ്രൈ നട്ട് പൌഡർ ( കുട്ടികൾക്കുള്ള പോഷകാഹാരം )

ആവശ്യമുള്ള സാധനങ്ങൾ 

അണ്ടിപ്പരിപ്പ് , ബദാം , പിസ്താ , കപ്പലണ്ടി , വാൽ നട്ട് , ഹസൽ നട്ട് , വെളുത്ത എള്ള് , ബ്രൗൺ നിറത്തിലുള്ള അവൽ 200 ഗ്രാം

തയ്യാറാകുന്ന വിധം 

എല്ലാം വേറെ വേറെ 5 - 10 മിനിറ്റു വരെ പാനിൽ റോസ്‌റ് ചെയ്തു മിക്സിയിൽ ഒന്ന് പൊടിച്ചെടുത്തു തരി കൂടുതാണെങ്കിൽ അരിപ്പയിൽ അരിച്ചെടുക്കുക . പൊടിക്കുമ്പോൾ ജലാംശം ഉള്ളത് കൊണ്ട് അരഞ്ഞു പോകാതെ നോക്കണം.

ഇതു ശർക്കര ചേർത്ത് ഉരുള രൂപത്തിലോ കുറുകിനോടൊപ്പമോ കൊടുക്കാവുന്നതാണ് .

Wednesday, March 21, 2018

ബട്ടൂര Bhatoore

ബട്ടൂര Bhatoore

ആവശ്യമുള്ള സാധനങ്ങൾ 

മൈദ രണ്ടു കപ്പ് 
പഞ്ചസാര ഒരു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
റവ രണ്ടു ടേബിൾസ്പൂൺ 
ഓയിൽ ഒരു ടേബിൾസ്പൂൺ 
സോഡാ വെള്ളം ആവശ്യത്തിന് 

ഓയിൽ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

മൈദ , പഞ്ചസാര , ഉപ്പ് , റവ , ഒരു ടേബിൾസ്പൂൺ ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തു സോഡാ വെള്ളം ആവശ്യത്തിന്  ചേർത്ത് നന്നായി കുഴച്ചു അര മണിക്കൂർ മൂടി വച്ച് പൂരി ഉണ്ടാക്കുന്ന രീതിയിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക.


സ്വീറ്റ് ബനാന പൂരി Sweet Banana Poori

സ്വീറ്റ് ബനാന പൂരി  Sweet Banana Poori



ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി പത്തു ടേബിൾസ്പൂൺ ( പഴത്തിനനുസരിച്  )
റോബസ്റ്റ പഴം ഒരെണ്ണം നല്ലവണ്ണം പഴുത്ത് 
ശർക്കര രണ്ട് ടേബിൾസ്പൂൺ 
നല്ല ജീരകം കാൽ ടീസ്പൂൺ 
ഉപ്പ് ഒരു നുള്ള്
ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ 
ഓയിൽ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാകുന്ന വിധം 

ഒരു ബൗളിൽ പഴം നന്നായി സ്മാഷ് ചെയ്ത ശേഷം ശർക്കര ചേർത്ത് നന്നായി യോജിപ്പിച്ചു  ബേക്കിംഗ് സോഡാ , ഉപ്പ് ചേർത്ത് മിക്സ് ചെയ്തു ഗോതമ്പു പൊടി കുറേശെ ചേർത്ത് നന്നായി കുഴച്ചു ആറേഴു  മണിക്കൂർ വച്ചതിനു ശേഷം ചപ്പാത്തി പരത്തുന്ന രീതിയിൽ ചെറിയ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക. 




Tuesday, March 20, 2018

സോയ കീമ റോൾ Soya Keema Roll

സോയ കീമ റോൾ  Soya Keema Roll



ആവശ്യമുള്ള സാധനങ്ങൾ

ചപ്പാത്തി നാലെണ്ണം 

കീമ തയ്യാറാക്കാൻ 

സോയ ചങ്‌സ് ഒരു കപ്പ് 
സവാള രണ്ടെണ്ണം ,തക്കാളി ഒരെണ്ണം  ചെറുതായി അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ് രണ്ടു ടേബിൾസ്പൂൺ 
മല്ലിയില അരിഞ്ഞത്  നാല് ടേബിൾസ്പൂൺ 
പുതിന അരിഞ്ഞത്  രണ്ടു ടേബിൾസ്പൂൺ 
നല്ല ജീരകം അര ടീസ്പൂൺ 
നല്ല ജീരകം പൊടി അര , ഗരം മസാല അര , മഞ്ഞൾ പൊടി അര , ചിക്കൻ മസാല ഒന്ന് , മുളകുപൊടി ഒന്നര ,മല്ലിപൊടി രണ്ടു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
എണ്ണ നാലു ടേബിൾസ്പൂൺ 

ഫില്ലിംഗ് തയ്യാറാക്കാൻ 

ചെറുനാരങ്ങാ  ഒന്നിന്റെ പകുതി 
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിൽ ഉപ്പിട്ട് കുതിരാൻ വച്ച് , കുതിർന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ്  മിസ്ക്സിയിൽ ഒന്ന്  ക്രെഷ് ചെയ്യുക.
പാനിൽ എണ്ണ ചൂടാക്കി നല്ലജീരകം ചേർത്ത് പൊട്ടിയാൽ സവാള ചേർത്ത് ഒന്ന് സോർട് ആക്കി ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ് ചേർത്ത് പച്ചമണം മാറിയാൽ നല്ല ജീരകം പൊടി , ഗരം മസാല , മഞ്ഞൾ പൊടി , ചിക്കൻ മസാല ഒന്ന് , മുളകുപൊടി ,മല്ലിപൊടി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ സോയ ചങ്ക്‌സ് ,ഉപ്പ് ആവശ്യത്തിന്  ചേർത്ത്  ചെറിയ തീയിൽ അടച്ചു വച്ച് വേവിച്ചു കഴിഞ്ഞു മല്ലിയില പുതിന ചേർക്കുക.

ചപ്പാത്തിയുടെ മുകളിൽ പുതിന ചട്ണി തേച്ചു കീമയുടെ ഫില്ലിംഗ് വച്ച് മുകളിലായി  സവാള , ഉപ്പും നാരങ്ങാ നീരും ചേർത്ത് തിരുമ്മി ചേർത്ത മിക്സ് വച്ച് നല്ല ടൈറ്റ് ആയി റോൾ ചെയ്തു പാനിൽ ഇട്ടു ചൂടാക്കി തൈരിൽ ഡിപ് ചെയ്തു കഴിക്കാവുന്നതാണ്.


https://ponnunteadukkala.blogspot.ae/2017/10/puthina-chatni_41.html








എഗ്ഗ് മോളി Egg Moli

എഗ്ഗ് മോളി  Egg Moli


ആവശ്യമുള്ള സാധനങ്ങൾ 

മുട്ട നാലെണ്ണം 
സവാള മൂന്നെണ്ണം ,തക്കാളി വലുത് ഒരെണ്ണം , ഇഞ്ചി ചെറിയ കഷ്ണം , വെളുത്തുള്ളി അഞ്ചു അല്ലി , പച്ചമുളക്  ആറെണ്ണം  നീളത്തിൽ അരിഞ്ഞത്
വേപ്പില രണ്ടു തണ്ട്
മഞ്ഞൾപൊടി അര , മല്ലി പൊടി രണ്ട് ,ഗരം മസാല അര  ടീസ്പൂൺ 
തേങ്ങാ പാൽ കാൽ കപ്പ്  ഒന്നാം പാൽ , രണ്ടാം പാൽ ഒരു കപ്പ് 
പെരും ജീരകം അര ടീസ്പൂൺ 
പട്ട ഒരു കഷ്ണം 
ഗ്രാമ്പൂ  ,ഏലക്ക രണ്ടെണ്ണം 
തക്കോലം , വാഴനയില ഒരെണ്ണം 
വെളിച്ചെണ്ണ അഞ്ചു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

ഇഡ്ഡലി തട്ടിൽ എണ്ണ തടവി മുട്ട പൊട്ടിച്ചൊഴിച്ചു മുകളിൽ ഉപ്പും കുരുമുളകുപൊടിയും വിതറി സ്റ്റീം ചെയ്തെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ  ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ചേർത്ത് വഴറ്റി സവാള  ,ഇഞ്ചി  , വെളുത്തുള്ളി  , പച്ചമുളക് , വേപ്പില ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ മഞ്ഞൾപൊടി  , മല്ലി  ,ഗരം മസാല  ചേർത്ത് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി യോജിച്ചു വന്നാൽ 
രണ്ടാം പാൽ , ഉപ്പ് ആവശ്യത്തിന്  ചേർത്ത് ചെറിയ തീയിൽ  അടച്ച വച്ച് വേവിക്കുക നന്നായി തിളച്ചതിനു ശേഷം മുട്ട ചേർത്ത് ചെറിയ തീയിൽ അഞ്ചു മിനിറ്റു അടച്ച വച്ച് വേവിച്ചു ഒന്നാം പാൽ ചേർത്ത് തീ ഓഫ് ചെയ്യുക.




Sunday, March 18, 2018

പാലപ്പം Palappam

പാലപ്പം Palappam 



ആവശ്യമുള്ള സാധനങ്ങൾ 

പൊന്നി പച്ചരി രണ്ട് , തേങ്ങാ ചിരകിയത് ഒന്ന് ,തേങ്ങാ ഒന്നാം പൽ ഒന്ന് ,ചോറ് ഒരു ഗ്ലാസ് 
ഈസ്റ് അര ,ഉപ്പ് കാൽ  ടീസ്പൂൺ 
പഞ്ചസാര നാലു ടേബിൾസ്പൂൺ 

തയ്യാറാകുന്ന വിധം
പച്ചരി 6മുതൽ 7മണിക്കൂർ വരെ കുതിരാൻ വയ്ക്കണം 
പച്ചരി , തേങ്ങാ ,ചോറ് ,ഈസ്റ് ,ഉപ്പ് , പഞ്ചസാര ചേർത്ത് നന്നായി  അരച്ചെടുത്തു 8 മണിക്കൂർ വച്ച്  പൊന്തിയതിനു ശേഷം തേങ്ങാപാൽ ചേർത്ത് ഇളക്കി 5 മണിക്കൂർ ഫ്രിഡ്ജിൽ വച്ചതിനു ശേഷം അപ്പം ഉണ്ടാകാവുന്നതാണ് .




Thursday, March 15, 2018

ചോക്ലേറ്റ് ബ്രൗണി കേക്ക് Chocolate Brownie Cake

ചോക്ലേറ്റ് ബ്രൗണി കേക്ക്  Chocolate Brownie Cake



ആവശ്യമുള്ള സാധനങ്ങൾ 

മിൽക്ക് മിഡ് 200 ഗ്രാം 
പാല് 75 മിലി 
മുട്ട രണ്ടെണ്ണം 
ബട്ടർ 125 ഗ്രാം 
പൊടിച്ച പഞ്ചസാര 75 ഗ്രാം 
മൈദ 125 ഗ്രാം 
കോകോ പൌഡർ 50 ഗ്രാം 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
വാൽനട്ട്  അര കപ്പ് ക്രഷ് ചെയ്തത് 

തയ്യാറാകുന്ന വിധം 

മൈദ , കോകോ പൌഡർ , ബേക്കിംഗ് പൌഡർ 
മിക്സ് ചെയ്തു അരിപ്പയിൽ അരിച്ചു വക്കുക.
ബട്ടർ , പച്ചസാര മിക്സ് ചെയ്തു നന്നായി ബീറ്റ് ചെയ്തെടുത്തു ഒരു മുട്ട ഒഴിച്ച് നന്നായി ബീറ്റ് ചെയ്തു അടുത്ത  മുട്ട ഒഴിച്ച് വീണ്ടും നന്നായി ബീറ്റ് ചെയ്തു ആദ്യം അരിച്ചു വച്ച മിക്സ് കുറച്ചു ചേർത്ത് സ്പാച്ച്ലർ ഉപയോഗിച്ച് ഫോൾഡ് ചെയ്യുക രണ്ടാമതായി പാല് കുറച്ചു ചേർത്ത് ഫോൾഡ് ചെയ്യുക മൂന്നാമതായി കുറച്ചു  മിൽക്ക് മെയ്ഡ് ചേർത്ത് ഫോൾഡ് ചെയ്യുക ചേരുവകൾ കഴിയുന്നതുവരെ ഇത് തുടരുക ശേഷം പകുതി വാൽനട്ട് ചേർത്ത്  ഫോൾഡ് ചെയ്തു ബേക്ക് ചെയ്യാനുദ്ദേശിക്കുന്ന പാത്രത്തിൽ ബട്ടർ തടവി ബാറ്റർ ഒഴിച്ച് ബാക്കിയുള്ള വാൽനട്ട് മുകളിൽ വിതറി പ്രീ ഹീറ്റഡ് ഓവനിൽ 180 ഡിഗ്രിയിൽ 25 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.


ഹെൽത്തി കുറുക്ക് Healthy Kurukku

ഹെൽത്തി കുറുക്ക്  Healthy Kurukku
(ചെറിയ  കുട്ടികൾക്ക് )


ആവശ്യമുള്ള സാധനങ്ങൾ 

റാഗി ഒരു ടേബിൾസ്പൂൺ 
നട്ട് പൌഡർ  ഒരു ടേബിൾസ്പൂൺ
പാല് ,വെള്ളം കാൽ കപ്പ് 
ശർക്കര മധുരത്തിന് 
നെയ്യ് ഒരു ടീസ്പൂൺ 

തയ്യാറാകുന്ന വിധം 

റാഗി ,  നട്ട് പൌഡർ   , പാല് , വെള്ളം , ശർക്കര ചേർത്ത് അടുപ്പിൽ വച്ച് നന്നായി കുറുക്കിയെടുത്തു തിക്കായി വന്നാൽ തീ ഓഫ് ചെയ്തു മുകൾ നെയ്യൊഴിച്ചു മിക്സ് ആക്കി കഴിക്കാനുള്ള ചൂടായാൽ കൊടുക്കാവുന്നതാണ്.

https://ponnunteadukkala.blogspot.com/2018/03/healthy-dry-nuts-powder-for-kids.html








ചോക്ലേറ്റ് മോസ്സ് കേക്ക് Chocolate Mousse Cake

ചോക്ലേറ്റ് മോസ്സ് കേക്ക്   Chocolate Mousse Cake



ഇതു മൂന്ന് ലയർ ആയിട്ടാണ് തയ്യാറാക്കുന്നത് 

ആവശ്യമുള്ള സാധനങ്ങൾ 

ഫസ്റ്റ് ലയർ :-

ബിസ്‌ക്കറ് 200 ഗ്രാം
ബട്ടർ മെൽറ്റ്‌ ചെയ്തത് 60  ഗ്രാം

സെക്കന്റ് ലയർ :-

ഡാർക്ക് ചോക്ലേറ്റ് 150  ഗ്രാം
വിപ്പിംഗ് ക്രീം 280 ഗ്രാം
തണുത്ത വെള്ളം 1 ടേബിൾസ്പൂൺ + 1 ടീസ്പൂൺ 
ജെലാറ്റിൻ 1 ടീസ്പൂൺ 

തേർഡ് ലയർ :-

വൈറ്റ് / മിൽക്ക്  ചോക്ലേറ്റ് 150  ഗ്രാം
വിപ്പിംഗ് ക്രീം 280 ഗ്രാം
തണുത്ത വെള്ളം 1 ടേബിൾസ്പൂൺ + 1 ടീസ്പൂൺ 
ജെലാറ്റിൻ 1 ടീസ്പൂൺ 

ടോപ്പിംഗ് :-

വറുത്ത പീനട്ട് കാൽ കപ്പ് 
കോകോ പൌഡർ  രണ്ടു ടേബിൾസ്പൂൺ 

തയ്യാറാകുന്ന വിധം 

ഫസ്റ്റ് ലയർ :-

പൊടിച്ച ബിസ്‌ക്കറ്റിൽ ബട്ടറിയിട്ടു നന്നായി മിക്സ് ചെയ്ത്  ഡെമോൾഡ് ചെയ്യാൻ പറ്റുന്ന ട്രെയിൽ നന്നായി അമർത്തി  സെറ്റ് ചെയ്യുക. 

സെക്കന്റ് ലയർ :-

ജെലാറ്റിൻ തണുത്ത വെള്ളം ചേർത്ത് 5 മിനിറ്റു കുതിർത്തു ചൂടാക്കിയെടുക്കുക അപ്പോൾ ഒരു സിറപ്  ആയി കിട്ടും ഇതു  ചോക്ലേറ്റ് , വിപ്പിംഗ് ക്രീം 120 ഗ്രാം ചേർത്ത് ഡബിൾ ബോയിൽ ചെയ്ത് വച്ചതിലേക്കു ഒഴിച്ച് മിക്സ് ചെയ്‌ത്‌ മാറ്റി വക്കുക.മിക്സ് തണുത്ത ശേഷം ബാക്കിയുള്ള വിപ്പിംഗ് ക്രീം വിപ്പ് ചെയ്ത് രണ്ടും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ഫസ്റ്റ് ലയർ മുകളിൽ സെറ്റ് ചെയ്തു ഫ്രിഡ്ജിൽ 30 മിനിറ്റു  തണുക്കുന്നതിനായി വക്കുക.

തേർഡ് ലയർ :-

സെക്കന്റ് ലയറിന്റെ അതെ രീതി തുടരുക.ഫ്രിഡ്ജിൽ വെക്കുന്നതിനു മുൻപായി ടോപ്പിംഗ് ചെയ്യുക.

ടോപ്പിംഗ് :-

മുകളിൽ പീനട്ട് വിതറി അതിനു മുകളിൽ കോകോ പൌഡർ വിതറി കൊടുത്തു ഫ്രിഡ്ജിൽ ഒരു മണിക്കൂർ  തണുക്കുന്നതിനായി വക്കുക.





Wednesday, March 14, 2018

ചിക്കൻ മിൻസ് ബിരിയാണി Chicken Mince Biriyani

ചിക്കൻ മിൻസ് ബിരിയാണി  Chicken Mince Biriyani 


ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ മിൻസ്  400 ഗ്രാം 
ബസുമതി റൈസ് രണ്ടു കപ്പ് 
പട്ട രണ്ടു കഷ്ണം 
തക്കോലം മൂന്നെണ്ണം 
ഏലക്കായ ,ഗ്രാമ്പൂ  ആറെണ്ണം 
വാഴനയില രണ്ടെണ്ണം 
നല്ല ജീരകം , പേരും ജീരകം അര ടീസ്പൂൺ 
സവാള 3 എണ്ണം ചെറുതായി അരിഞ്ഞത് 
സവാള 4 എണ്ണം കനം കുറച്ചു നീളത്തിൽ അരിഞ്ഞു വറുത്തു കോരിയത്
തക്കാളി രണ്ടെണ്ണം നീളത്തിൽ  അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം 
വെളുത്തുള്ളിൽ ആറു അല്ലി 
പച്ചമുളക് അഞ്ചു എണ്ണം 
നെയ്യ് നാല് ടേബിൾസ്പൂൺ 
മല്ലിയില , പുതിനയില അരിഞ്ഞത് ഒരു കപ്പ് 
മഞ്ഞൾ പൊടി അര ,ഗരം മസാല ഒന്ന് ,നല്ല ജീരകം പൊടി ഒന്ന്  , മുളകുപൊടി ഒന്നര , മല്ലിപൊടി രണ്ടു ടീസ്പൂൺ 
കുരുമുളക് അര ടീസ്പൂൺ  
തൈര് 3 ടേബിൾസ്പൂൺ 
വെളിച്ചെണ്ണ ,ഉപ്പ് ,അണ്ടിപ്പരിപ്പ് മുന്തിരി  ആവശ്യത്തിന് 

തയ്യാറാകുന്ന വിധം


അരി എണ്ണ ഒഴിച്ച് വറുത്തു മാറ്റി വക്കുക.
വെള്ളം തിളച്ചാൽ  പട്ട ഒരു  കഷ്ണം , തക്കോലം  രണ്ടു ,മൂന്ന് ഏലക്കായ ,മൂന്നു  ഗ്രാമ്പൂ  , ഒരു വാഴനയില ഒരെണ്ണം , നല്ല ജീരകം കാൽ   ടീസ്പൂൺ , കുരുമുളക്  , ഉപ്പ് ആവശ്യത്തിന്  ചേർത്ത് നല്ലവണ്ണം തിളച്ചാൽ  വറുത്ത വച്ച അരി ചേർത്ത്  വെന്തു വന്നാൽ ഊറ്റി മാറ്റി വക്കുക.
പാനിൽ എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പ് മുന്തിരി വറുത്തു കോരി വക്കുക.
അതേ പാനിൽ പട്ട , തക്കോലം , ഏലക്കായ ,ഗ്രാമ്പൂ  , വാഴനയില , നല്ല ജീരകം , പേരും ജീരകം  എന്നിവ ചേർത്ത് ഒന്ന് വഴറ്റി സവാള  ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴണ്ട് വരുമ്പോൾ ഇഞ്ചി , വെളുത്തുള്ളിൽ , പച്ചമുളക് പേസ്റ്റു ചേർത്ത് പച്ചമണം മാറിയാൽ എല്ലാ പൊടികളും , ഗരം മസാല അര ടീസ്പൂൺ ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു ചേർന്നാൽ ചിക്കൻ , അല്പം  മല്ലിയില , പുതിനയില , ഉപ്പ് ആവശ്യത്തിന്  ചേർത്ത്  വെള്ളം ഒഴിയാതെ ചെറിയ തീയിൽ മൂടിവച്ചു വേവിച്ചെടുക്കുക.ചിക്കൻ വെന്താൽ തൈര് ചേർത്ത് നല്ലവണ്ണം മിക്സ് ആക്കി  മുകളിൽ  അരിചേർത്തു നന്നായി അമർത്തി കൊടുക്കുക അതിനുമുകളിൽ നെയ്യൊഴിച്ചതിനു ശേഷം മല്ലിയില പുതിന വിതറി ഇടുക ശേഷം വറുത്തു കോരി വച്ച സവാള അണ്ടിപ്പരിപ്പ് മുന്തിരി വിതറി കൊടുത്തതിനു മുകളിൽ അല്പം ഗരം മസാല വിതറിയതിനു ശേഷം 7 മിനിറ്റു ചെറുതീയിൽ അടച്ചു വച്ച് ആവി കേറ്റിയെടുക്കുക.




ലുകൈമത്ത് (അറബിക് സ്വീറ്റ് ) Luqaimat (Arabic sweet)


ലുകൈമത്ത് (അറബിക് സ്വീറ്റ് ) Luqaimat (Arabic sweet)


ആവശ്യമുള്ള സാധനങ്ങൾ 

മൈദ ഒരു കപ്പ്‌
കോൺഫ്ലോർ ഒരു ടേബിൾസ്പൂൺ 
ഇൻസ്റ്റന്റ് ഈസ്റ്റ് ഒരു ടേബിൾസ്പൂൺ 
പഞ്ചസാര ഒരു ടേബിൾസ്പൂൺ 
ഉപ്പ് അരടീസ്പൂൺ 
 ഡേറ്റ്‌സ് സിറപ്പ്  കാൽകപ്പ് 
എള്ള് രണ്ടു ടേബിൾസ്പൂൺ 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാകുന്ന വിധം 

മൈദ,കോൺ ഫ്ലോർ,ഉപ്പ്, പച്ചസാര, 
ഈസ്റ്റ്‌ എന്നിവ  ചേർത്ത്  നന്നായി 

    മിക്സ്‌  ചെയ്തു  ചെറിയ ചൂടുള്ള    വെള്ളം ഉപയോഗിച്ച്  കയ്യിൽ ഒട്ടുന്ന പാകത്തിന് കുഴച്ചെടുക്കുക.ഇത് ഒരു മണിക്കൂർ  പൊന്തിവരുന്നതിനായി മൂടിവെക്കുക. അതിനുശേഷം ഒന്ന് കൂടെ കൈ കൊണ്ട് മിക്സ് ചെയ്‌ത്‌ ചെറിയ ഉരുളകളാക്കി എണ്ണയിലിട്ട് വറുത്തെടുത്തു മുകളിൽ സിറപ് ഒഴിച്ച് എള്ള് വിതറിക്കൊടുക്കുക.









Tuesday, March 13, 2018

ആലൂ സബ്ജി Aloo Sabzi

ആലൂ സബ്ജി  Aloo Sabzi


ആവശ്യമുള്ള സാധനങ്ങൾ 

ഉരുളകിഴങ്ങ് ,വറ്റൽ മുളക്  രണ്ടെണ്ണം 
സവാള ഒരെണ്ണം ,പച്ചമുളക് നാലെണ്ണം  നീളത്തിലരിഞ്ഞത്
കടുക് , നല്ല ജീരകം, ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂൺ 
കായം ഒരുനുള്ള് 
വേപ്പില രണ്ടു തണ്ട്
മല്ലിയില അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി കൽ ടീസ്പൂൺ 
ഓയിൽ രണ്ട്  ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം 


ഉരുളക്കിഴങ് വേവിച്ചു ചതുരത്തിൽ മുറിച്ചെടുക്കുക .പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്കു നല്ല ജീരകം ,ഉഴുന്ന് പരിപ്പ് ഇട്ടു ഒന്ന് വഴറ്റി സവാള  ,പച്ചമുളക് ,വേപ്പില ചേർത്ത് നന്നായി വഴറ്റി നിറം മാറിയാൽ മഞ്ഞൾ പൊടി , കായം  ചേർത്ത് യോജിപ്പിച്ചു അതിലേക്കു ഉരുളകിഴങ്ങ് ചേർത്ത് മുകളിൽ ഉപ്പ് ആവശ്യത്തിന്  അല്പം വെള്ളവും ചേർത്ത് അഞ്ചു മിനിറ്റു വേവിച്ചു മല്ലിയില ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക.




Monday, March 12, 2018

മസാല പൂരി Masala Poori

മസാല  പൂരി  Masala Poori 


ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി ഒരു കപ്പ് 
മുളകുപൊടി അര  ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
കേരം സീഡ്‌സ് ഒരു ടീസ്പൂൺ 
മല്ലിയില അരിഞ്ഞത് നാലു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ഓയിൽ വറുക്കുവാൻ ആവശ്യമായത് (ചേർക്കാൻ രണ്ടു ടേബിൾസ്പൂൺ )

തയ്യാറാകുന്ന വിധം 

ഒരു ബൗളിൽ ഗോതമ്പു പൊടി ,മഞ്ഞൾ പൊടി , കേരം സീഡ്‌സ് , മല്ലിയില ,മുളകുപൊടി ,ഉപ്പ് ആവശ്യത്തിന് ,ഓയിൽ രണ്ടു ടേബിൾസ്പൂൺ ചേർത്ത് നന്നായി യോജിപ്പിക്കുക  , ആവശ്യത്തിന് വെള്ളവും ചേർത്ത്  നന്നായി കുഴച്ചു അരമണിക്കൂർ വച്ചതിനു ശേഷം ചപ്പാത്തി പരത്തുന്ന രീതിയിൽ ചെറിയ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക.



Thursday, March 08, 2018

ഓറഞ്ച് കേക്ക് Orange Cake

ഓറഞ്ച് കേക്ക്  Orange Cake


ആവശ്യമുള്ള സാധനങ്ങൾ 

സ്പോഞ്ച്  :-

മുട്ട മൂന്നെണ്ണം
ഷുഗർ 115 ഗ്രാം
മൈദ 120 ഗ്രാം
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
ഓറഞ്ച് ജ്യൂസ് ഒരു കപ്പ് 
ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്തത് ഒരു ടേബിൾസ്പൂൺ 

ഫില്ലിംഗ് :-
വിപ്പിംഗ് ക്രീം 250  ഗ്രാം
ഓറഞ്ച് ജ്യൂസ് കാൽ കപ്പ് 
ഓറഞ്ച് നാലെണ്ണം 

ടോപ്പിംഗ് :-

ഓറഞ്ച് രണ്ടെണ്ണം തൊലിയുടെ  കനം കുറച്ചു ചിത്രത്തിലേതുപോലെ സ്ലൈസ് ചെയ്തത്.


തയ്യാറാക്കുന്ന വിധം 

സ്പോഞ്ച് :-

വേർതിരിച്ച  മുട്ടയുടെ മഞ്ഞ കുറേശ്ശെ പഞ്ചസാര ചേർത്തു  നന്നായി ബീറ്റ്  ചെയുക.മുട്ടയുടെ വെള്ളയിൽ ഹാൻഡ്  മിക്സർ ഉപയോഗിച്ച് നന്നായി മിക്സറിൽ നിന്ന് വിട്ടു വീഴാത്ത പാകം വരെ  മിക്സ് ചെയ്യുക.ഇതിലേക്ക് മിക്സ് ചെയ്തു വച്ച മഞ്ഞ ചേർത്ത്  ഫോൾഡ്‌ ചെയ്തെടുക്കുക. ശേഷം മൈദ , ബേക്കിംഗ്  പൌഡർ എന്നിവ നന്നയി മിക്സ് ചെയ്തു അരിച്ചെടുത്തു ഇതിലേക്ക് കുറേശ്ശെ  ചേർത്ത് ഫോൾഡ്‌ ചെയ്തതിനു ശേഷം ഇതിലേക്ക് ഓറഞ്ച് ജ്യൂസ് ,
ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്തത്  ചേർത്ത് ഒന്ന് കൂടെ യോജിപ്പിച്ചു 180 ഡിഗ്രിയിൽ 20 - 25 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.

ഫില്ലിംഗ് :-

വിപ്പിംഗ് ക്രീം നന്നായി ബീറ്ററിൽ നിന്ന് വിടാത്ത പാകത്തിൽ  വിപ് ചെയ്തെടുക്കുക.ഓറഞ്ച് തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു വക്കുക.

രണ്ടു പകുതിയാക്കി മുറിച്ചെടുത്ത സ്പോഞ്ചിലേക്കു ഓറഞ്ച് ജ്യൂസ് ബ്രെഷ് ചെയ്തു കൊടുത്തതിനു ശേഷം മുകളിൽ വിപ്പിംഗ് ക്രീം തേച്ചു അരിഞ്ഞു വച്ച ഓറഞ്ചു ചേർത്ത് വീണ്ടും ക്രീം തേച്ചു പിടിപ്പിച്ചു അടുത്ത സ്പോഞ്ചു വച്ച്  കൊടുത്തതിനു ശേഷം മുകളിൽ വിപ്പിംഗ് ക്രീം തേച്ചു നന്നായി കവർ ചെയ്തു ടോപ്പിങ്ങിൽ പറയുന്ന ഓറഞ്ചിന്റെ സ്ലൈസ് വച്ച് അതിനു മുകളിൽ  ജെല്ലി കുറേശ്ശെ  ഒഴിച്ച് നന്നായി കവർ ചെയ്തു ഫ്രിഡ്ജിൽ 30 മിനിറ്റു സെറ്റ് ആവുന്നതിനായി വക്കുക.





Wednesday, March 07, 2018

സോയ ചങ്ക്‌സ് പോപ്‌കോൺ Soya Chunks Popcorn

സോയ ചങ്ക്‌സ് പോപ്‌കോൺ  Soya Chunks Popcorn



ആവശ്യമുള്ള സാധനങ്ങൾ 

സോയ ചങ്ക്‌സ് ഒരു കപ്പ് 
മുളകുപൊടി മുക്കാൽ ടീസ്പൂൺ
മല്ലിപൊടി ഒരു ടീസ്പൂൺ 
ഗരം മസാല ,ചാറ്റ് മസാല  അര ടീസ്പൂൺ 
തൈര് രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ഓയിൽ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാകുന്ന വിധം

സോയ ചങ്ക്‌സ് കാൽ കപ്പ് മിക്സിയിൽ ഇട്ടു പൊടിച്ചു വക്കുക.

ബാക്കിയുള്ള സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിൽ ഉപ്പിട്ട് കുതിരാൻ വച്ച് , കുതിർന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ് ഇതു മുളകുപൊടി ,മല്ലിപൊടി , ഗരം മസാല ,ചാറ്റ് മസാല , തൈര് , ഉപ്പ് ആവശ്യത്തിന്  ചേർത്ത് മാരിനേറ്റു ചെയ്തു അര മണിക്കൂർ വച്ച്  സോയ ചങ്ക്‌സ് പൊടിയിൽ  മുക്കി എണ്ണയിൽ വറുത്തെടുക്കുക.













Tuesday, March 06, 2018

വെർമിസെല്ലി (സേമിയ) പുലാവ് Vermielli (Semiya) Pulav

വെർമിസെല്ലി (സേമിയ) പുലാവ്  Vermielli (Semiya) Pulav


ആവശ്യമുള്ള സാധനങ്ങൾ 

വെർമിസെല്ലി  200 ഗ്രാം
ചിക്കൻ 200 ഗ്രാം
സവാള ഒരെണ്ണം ,ഇഞ്ചി ഒരുകഷ്ണം , വെളുത്തുള്ളി മൂന്ന് വലിയ അല്ലി  ചെറുതായി അരിഞ്ഞത് 
പച്ചമുളക് നാലെണ്ണം നെടുകെ കീറിയത് 
പട്ട ഒരു കഷ്ണം 
ഏലക്ക , കരയാമ്പൂ മൂന്നെണ്ണം 
തക്കോലം ,വാഴനയില ഒരെണ്ണം 
നല്ല ജീരകം , പെരും ജീരകം അര ടീസ്പൂൺ 
തൈര് രണ്ടു ടേബിൾസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മല്ലിപൊടി ,ഗരം മസാല ,ചിക്കൻ മസാല  ഒരു ടീസ്പൂൺ 
ചെറുനാരങ്ങാ ഒരു നാരങ്ങയുടെ പകുതി 
നെയ്യ് ,ഓയിൽ  5 ടേബിൾസ്പൂൺ 
പുതിന ,മല്ലിയില അരിഞ്ഞത് കാൽ കപ്പ്.
മുട്ട രണ്ടെണ്ണം 
അണ്ടി പരിപ്പ് മുന്തിരി , ഉപ്പ് ആവിശ്യത്തിനനുസരണം.

തയ്യാറാകുന്ന വിധം

ചിക്കൻ മുളകുപൊടി ഒരു  ടീസ്പൂൺ ,മഞ്ഞൾ പൊടി കാൽ  ടീസ്പൂൺ ,ഗരം മസാല അര ടീസ്പൂൺ ,ചിക്കൻ മസാല ,ഉപ്പ് ആവിശ്യത്തിനനുസരണം  ചേർത്ത് മാറിനേറ്റ് ചെയ്തു വക്കുക.

പാനിൽ രണ്ടു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അണ്ടി പരിപ്പ് മുന്തിരി വറുത്തു കോരി മാറ്റുക.

അതെ പാനിൽ  വെർമിസെല്ലി ഇട്ടു ഒന്ന് വറുത്തെടുത്തു നിറം മാറിയാൽ തിളച്ച വെള്ളം ഒഴിച്ച് തീ സിമ്മിൽ അടച്ചു വച്ച് രണ്ടു മിനിറ്റ് വേവിച്ചെടുത്തു ഉപ്പിട്ട് തീ ഓഫ് ആക്കി നിറയെ വെള്ളം ഒഴിച്ച് ഇതിനെ ഊറ്റി എടുത്തു അല്പം ഓയിൽ ഒഴിച്ച് ഒന്ന് മിക്സ് ചെയ്തു വക്കുക.

പാനിൽ അല്പം എണ്ണ ചൂടാക്കി മുട്ട സ്‌കറാമ്പിൽ ചെയ്തെടുക്കുക.വീണ്ടും കുറച്ചു എണ്ണ ഒഴിച്ച് ചിക്കൻ വറുത്തെടുത്തു ചെറുതാക്കി കട്ട് ചെയ്തു വക്കുക.

ഒരു ബൗളിൽ തൈര്  , മുളകുപൊടി , മഞ്ഞൾ പൊടി , മല്ലിപൊടി ,ഗരം മസാല , നാരങ്ങാ നീര് ചേർത്ത് കുഴമ്പു രൂപത്തിലാക്കി വക്കുക.

ബാക്കിയുള്ള നെയ്യ് ചൂടായ പാനിൽ ഒഴിച്ച് പട്ട , ഏലക്ക , കരയാമ്പൂ , തക്കോലം ,വാഴനയില , നല്ല ജീരകം , പെരും ജീരകം ചേർത്ത് വഴറ്റി സവാള  ,ഇഞ്ചി  , വെളുത്തുള്ളി , പച്ചമുളക് ചേർത്ത് വഴറ്റി  തൈരിന്റെ മിക്സ് ഒഴിച്ച് ഇളക്കി ചിക്കൻ ചേർത്ത് വീണ്ടും ഇളക്കി പുതിന ,മല്ലിയില ചേർത്ത് നന്നായി യോജിപ്പിച്ചു ചെറിയതീയിൽ അടച്ചു വച്ച്  2 - 3 മിനിറ്റു വേവിച്ചു തുറന്നു ചിക്കൻ മസാല ചേർത്ത് ഇളക്കിയതിനു ശേഷം സ്‌കറാമ്പിൽ ചെയ്തു വച്ച മുട്ട ചേർത്ത് ഇളക്കി വെർമിസെല്ലി ചേർത്ത് നന്നായി യോജിപ്പിച്ചു മുകളിൽ അല്പം ഗരം മസാല വിതറി ശേഷം അണ്ടി പരിപ്പ് മുന്തിരി വിതറി അടച്ചു വച്ച് ചെറിയ തീയിൽ 2 - 3 മിനിറ്റു വേവിക്കുക. 


Sunday, March 04, 2018

ജിലേബി ശർക്കര പാനിയിൽ Jilebi in Jagari Syrup

ജിലേബി ശർക്കര പാനിയിൽ  Jilebi in Jagari Syrup 


ആവശ്യമുള്ള സാധനങ്ങൾ 

മൈദ ഒരു കപ്പ് 
ശർക്കര മൂന്ന് അച്ഛ്
ഏലക്ക പൊടി അര ടീസ്പൂൺ 
കൽക്കണ്ടം ഒരു വലിയ കഷ്ണം പൊടിച്ചത് 
നെയ്യ് ഒരു ടീസ്പൂൺ 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാകുന്ന വിധം

വെളളം ഒഴിച്ച് യോജിപ്പിച്ചു കുഴമ്പുരൂപത്തിലാക്കിയ മൈദ 24 മണിക്കൂറിനു ശേഷം കൈ കൊണ്ട് ചേർത്ത് കുറച്ചു കൂടെ മൈദ ചേർക്കുക ഈ മിക്സ് പൈപ്പിങ് ബാഗിൽ ഇട്ടു ചൂടായ എണ്ണയിൽ ജിലേബിയുടെ രൂപത്തിൽ ചുറ്റി വറുത്തെടുക്കുക.
ബൗളിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടായ ശേഷം ശർക്കര ചേർത്ത് അലിഞ്ഞു തുടങ്ങിയാൽ കല്കണ്ടം , ഏലക്ക ചേർത്ത് നന്നായി മിക്സ് ചെയ്തു എല്ലാം അലിഞ്ഞു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു ജിലേബി ഇതിലേക്ക്  ചേർത്ത് 5 മിനിറ്റു സോക് ചെയ്തതിനു ശേഷം എടുത്തു മാറ്റി കഴിക്കാവുന്നതാണ്.