Tuesday, November 28, 2017

ഉന്നക്കായ Unnakkaya

ഉന്നക്കായ Unnakkaya

ആവശ്യമുള്ള സാധനങ്ങൾ 

നേന്ത്ര പഴം രണ്ടെണ്ണം 
തേങ്ങാ ചിരകിയത് കാൽ കപ്പ് 
അണ്ടിപ്പരിപ്പ് രണ്ടു ടേബിൾസ്പൂൺ 
ഉണക്ക മുന്തിരി ഒരു ടേബിൾസ്പൂൺ 
പഞ്ചസാര ഒന്നര ടേബിൾസ്പൂൺ 
ഏലക്കായ പൊടി അര ടീസ്പൂൺ 
നെയ്യ് രണ്ടു ടേബിൾസ്പൂൺ 
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം   

പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പ് മുന്തിരി റോസ്‌റ് ചെയ്തു നിറം മാറി തുടങ്ങുമ്പോൾ  തേങ്ങാ ഇട്ടു ഒന്ന് വഴറ്റി പഞ്ചസാര ഇട്ടു തീ ഓഫ് ചെയ്യുക.ഇതിലേക്ക് ഏലക്കാ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
വേവിച്ചെടുത്ത പഴം കൈ കൊണ്ട് നന്നായി ഉടച്ചെടുത്തു അല്പം നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്തു ,കൈയിൽ വച്ച് പഴം പരത്തിയെടുക്കുക അതിനുള്ളിൽ തേങ്ങയുടെ മിക്സ് വച്ച് ഉന്നക്കായുടെ രൂപത്തിൽ ആക്കി എണ്ണയിൽ ഡീപ് ഫ്രയോ ശാലോ ഫ്രയോ ചെയ്തെടുക്കാവുന്നതാണ്.




Needed goods

Two banana fruit
Grated Coconut 1/4 cup
Cashew nuts two tablespoons
Raisins one table spoons 
Sugar one and half table spoon 
Half a tablespoon of cardamom powder
Ghee two tablespoons
The coconut oil for frying

How to prepare


Add one tablespoon of  ghee in to hot pan add Cashew nuts Raisins and stir ,add coconut as it begins to change colour just stir add sugar and turn of fire. After add cardamom powder and mix well.Cooked banana mix well with hand in a bowl add a little ghee and mix again. 
Place the Banana mix in your hand and make shape as flat sheet place coconut mix in to it and make shape of Unnakkaya as shown in picture. Can be Deep Frye or shallow Fry as you wish.


കപ്പ വട Kappa Vada Tapioca vada

കപ്പ വട Kappa Vada Tapioca vada



ആവശ്യമുള്ള സാധനങ്ങൾ 

കപ്പ ഗ്രേറ്റ് ചെയ്തത് ഒരു കപ്പ് 
സവാള ഒന്ന് ,ഇഞ്ചി ചെറിയ കഷ്ണം ,പച്ചമുളക് രണ്ടെണ്ണം,വേപ്പില ഒരു തണ്ട്  ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒരു ടീസ്പൂൺ 
ആട്ട അല്ലേൽ മൈദ രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ആവിശ്യത്തിന് 
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം   

കപ്പ കഴുകി നന്നായി പിഴിഞ്ഞെടുക്കുക ഇതിലേക്ക് സവാള ഇഞ്ചി പച്ചമുളക് വേപ്പില ഉപ്പും ചേർത്ത് നന്നായി ഞെരടി എടുക്കുക.ഇതിലേക്ക് മഞ്ഞൾ പൊടി മുളകുപൊടി ആട്ട അല്ലേൽ മൈദ ചേർത്ത് മിക്സ് ചെയ്തു വടയുടെ രൂപത്തിലാക്കി എണ്ണയിൽ വറുത്തെടുക്കുക.



സിംപിൾ പാൻ കേക്ക് Simple Pan Cake

സിംപിൾ പാൻ കേക്ക്  Simple Pan Cake


ആവശ്യമുള്ള സാധനങ്ങൾ 

റോബസ്റ്റ പഴം,മുട്ട ഒരെണ്ണം 
ബട്ടർ , പഞ്ചസാര ഒരു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 



ബൗളിൽ നന്നായി ഉടച്ചു ചേർത്ത പഴത്തിലേക്കു മുട്ട പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക.ബട്ടർ പാനിൽ തടവി ദോശ ഉണ്ടാക്കുന്നതുപോലെ ചെറിയ വട്ടത്തിൽ ചുട്ടെടുക്കുക









Sunday, November 26, 2017

സിംപിൾ കേരള പൊറോട്ട simple Kerala parotta

സിംപിൾ കേരള പൊറോട്ട  simple Kerala parotta



ആവശ്യമുള്ള സാധനങ്ങൾ 

മൈദ രണ്ടു കപ്പ് 
പഞ്ചസാര ഒരു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
നെയ്യ് രണ്ടു ടേബിൾസ്പൂൺ 
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ 
വെള്ളം അര മുതൽ മുക്കാൽ കപ്പ് വരെ 

തയ്യാറാക്കുന്ന വിധം 

വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തു വക്കുക .സൺഫ്ലവർ ഓയിൽ നെയ്യ് മിക്സ്  ചെയ്തു വക്കുക.ഒരു വലിയ പാത്രത്തിൽ മൈദ ഇട്ടു മിക്സ് ചെയ്ത വെള്ളമൊഴിച്ചു മിക്സ്  ചെയ്തു 15 മിനിറ്റു മൂടി വക്കുക.ശേഷം മൂടി തുറന്നു ചെറിയ ഉരുളയാക്കി എടുത്തു കനം കുറച്ചു പരത്തി എടുക്കുക.സാരിയുടെ ഞൊറി ഇടുന്ന രീതിയിൽ നീളത്തിൽ മടക്കിയെടുത്തു റൌണ്ട് ആയി റോൾ ചെയ്തെടുക്കുക.ഉള്ളം കൈ വച്ച് നന്നായി  അമർത്തി വട്ടത്തിൽ നന്നായി കനം കുറച്ചു പരത്തിയെടുക്കുക.

പാനിൽ ചുട്ടെടുക്കുമ്പോൾ ഇരുവശത്തും ചെറുതായി ഓയിൽ തടവേണ്ടതാണ് .എല്ലാം ചുട്ടെടുത്തതിന് ശേഷം ഒരുമിച്ചുവച്ചു സൈഡിൽ നിന്ന് കൈ കൊട്ടുന്ന രീതിൽ അടിച്ചു സോഫ്റ്റ് ആക്കി എടുക്കുക.



Sunday, November 19, 2017

എഗ്ഗ് പേപ്പർ ഫ്രൈ Egg pepper Fry

എഗ്ഗ് പേപ്പർ ഫ്രൈ Egg pepper Fry


ആവശ്യമുള്ള സാധനങ്ങൾ 

മുട്ട രണ്ടെണ്ണം 
സവാള രണ്ടെണ്ണം ചെറുതായി അരിഞ്ഞത് 
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് 
വേപ്പില ഒരു തണ്ട് 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മല്ലിപൊടി ഒരു ടീസ്പൂൺ 
കുരുമുളക് പൊടി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മുട്ട പുഴുങ്ങി ചെറുതായി അരിഞ്ഞെടുക്കുക.പാനിൽ എണ്ണ ചൂടായ ശേഷം സവാള പച്ചമുളക് വേപ്പില ചേർത്ത് നന്നായി വഴറ്റി എടുക്കുക.സവാള നല്ല ഗോൾഡൻ നിറമാകുമ്പോൾ അതിലേക്കു മഞ്ഞൾപൊടി മല്ലിപൊടി കുരുമുളക് പൊടി ചേർത്ത് പച്ചമണം മാറിയാൽ അല്പം വെള്ളം ചേർത്ത് മിക്സ് ആകുക ശേഷം അരിഞ്ഞു വച്ച മുട്ട ചേർത്ത് ഇളകി ഡ്രൈ ആക്കിയെടുക്കുക.



സെഷ്വാൻ ചപ്പാത്തി റോൾ Schezwan Chappathi Roll

സെഷ്വാൻ ചപ്പാത്തി റോൾ Schezwan Chappathi Roll


ആവശ്യമുള്ള സാധനങ്ങൾ 

ചപ്പാത്തി രണ്ടെണ്ണം 
സെഷ്വാൻ സോസ് ഒരു ടേബിൾ സ്പൂൺ 
ക്യാബേജ് കാൽ കപ്പ് നീളത്തിൽ അരിഞ്ഞത് 
ക്യാരറ്റ് കാൽ കപ്പ് നീളത്തിൽ അരിഞ്ഞത് 
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത് 
മുട്ട രണ്ടെണ്ണം 
ടോമോട്ടോ കെച്ചപ്പ് രണ്ടു ടേബിൾസ്പൂൺ 
മയോനൈസ് രണ്ടു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടായി സവാള ഇട്ടു വഴറ്റി ക്യാബേജ് ക്യാരറ്റ് ചേർത്ത് നന്നായി യോജിപ്പിച്ചു ആവശ്യത്തിന് ഉപ്പും ചേർക്കുക.ഇതിലേക്ക് സെഷ്വാൻ സോസ് ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.
ചപ്പാത്തിയുടെ  മുകളിൽ മയോനൈസ് പുരട്ടുക മറ്റൊരു പാനിൽ ഓംലറ്റ് ഉണ്ടാക്കി ഇതിനു മുകളിൽ  വച്ച്  ഇതിനു മുകളിലായി വെജിറ്റബിൾ മിക്സ് ശേഷം കെച്ചപ് ഒഴിച്ച് റോൾ ചെയ്തു പാനിൽ ടോസ്റ് ചെയ്തെടുക്കുക 

https://ponnunteadukkala.blogspot.ae/2017/11/szechuan-sauce_43.html




ലെമൺ റൈസ് Lemon Rice

ലെമൺ റൈസ് Lemon Rice


ആവശ്യമുള്ള സാധനങ്ങൾ 

ജീരകശാല അരി ഒരു കപ്പ് 
ചെറുനാരങ്ങാ മൂന്നെണ്ണം വലുത് 
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത് 
പച്ചമുളക് മൂന്നെണ്ണം നെടുകെ കീറിയത് 
വേപ്പില രണ്ടു തണ്ട് 
കടുക് ഒരു ടീസ്പൂൺ 
കപ്പലണ്ടി രണ്ടു ടേബിൾസ്പൂൺ 
കായം പൊടിച്ചത് കാൽ ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
ഉപ്പ് സൺഫ്ലവർ ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

അരി വേവിച്ചു ചൂടാറാൻ വക്കുക.ഒരു പാത്രത്തിൽ ചെറുനാരങ്ങാ നീര് മല്ലിയില പച്ചമുളക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഞെരടി വക്കുക.പാനിൽ എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടി തുടങ്ങിയാൽ കപ്പലണ്ടി ചേർത്ത് മൊരിഞ്ഞു വരുമ്പോൾ വേപ്പില ചേർക്കുക ശേഷം നാരങ്ങാ നീരിന്റെ കൂട്ട് ഒഴിക്കുക നന്നായി തിളച്ചാൽ ആവശ്യത്തിന് മഞ്ഞൾ പൊടി  ഉപ്പും കായം പൊടിച്ചതും ചേർത്ത് ഒന്ന് കുറുകി വരുമ്പോൾ വേവിച്ചു വച്ച അരി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക 

ബോണ്ട Bonda

ബോണ്ട Bonda



ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി ഒരു കപ്പ് 
ചെറു പഴം ഒരെണ്ണം 
ശർക്കര ഒരു വലിയ അച്ച്
ബേക്കിംഗ് സോഡാ ഒരു നുള്ള്
ഉപ്പ് ഒരു നുള്ള്
ഏലക്ക പൊടി അര ടീസ്പൂൺ 
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 



ശർക്കര അര കപ്പ് വെള്ളം ഒഴിച്ച് പാനി തയ്യാറകുക .ഒരു ബൗളിൽ ഗോതമ്പു പൊടി ശർക്കര ബേക്കിംഗ് സോഡാ ഉപ്പ് ഏലക്ക പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക.പഴം അല്പം പാനി ഒഴിച്ച് അടിച്ചെടുത്തു മിക്സിലേക്കു ചേർത്ത് ബാക്കിയുള്ള പാനി ആവശ്യത്തിന് ചേർത്ത് നല്ല കട്ടിയിൽ കൈ കൊണ്ട് എടുത്തു ഇടാൻ പാകത്തിൽ കൊഴച്ചെടുക്കുക.കൈ വെള്ളത്തിൽ മുക്കി ബാറ്റർ എടുത്തു തിളച്ച  എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കുക.


വീറ്റ് ഉപ്മാ Wheat Upma

വീറ്റ് ഉപ്മാ Wheat Upma




ആവശ്യമുള്ള സാധനങ്ങൾ 

സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് രണ്ടെണ്ണം വട്ടത്തിൽ അരിഞ്ഞത്
വേപ്പില ഒരു തണ്ട്
കടുക് ഒരു ടീസ്പൂൺ 
കടല പരിപ്പ് ഒരു ടേബിൾസ്പൂൺ 
ഉഴുന്ന് ഒരു ടേബിൾസ്പൂൺ 
അണ്ടിപ്പരിപ്പ് ഒരു ടേബിൾസ്പൂൺ
വറ്റൽ മുളക് രണ്ടെണ്ണം 
നുറുക്കു ഗോതമ്പു ഒരു കപ്പ് 
ക്യാരറ്റ് ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് 
വേണമെങ്കിൽ ബീൻസ് ഗ്രീൻപീ സും ചേർക്കാവുന്നതാണ് 

തയ്യാറാക്കുന്ന വിധം 

ഗോതമ്പു കഴുകി വെള്ളം വാരുവാൻ വക്കുക.പാനിൽ  അല്പം എണ്ണ ഒഴിച്ച് ഗോതമ്പ് പൊട്ടി തുടങ്ങുന്നത് വരെ വറുത്തെടുക്കുക.
കുക്കറിൽ കടുക് കടല പരിപ്പ് ഉഴുന്ന് അണ്ടിപ്പരിപ്പ് വേപ്പില വറ്റൽ മുളക് ചേർത്ത് വഴറ്റി നിറം മാറി തുടങ്ങിയാൽ സവാള ഇഞ്ചി പച്ചമുളക് ചേർത്ത് വഴറ്റി സോഫ്റ്റ് ആയി വരുമ്പോൾ വെജിറ്റബിൾസ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു വെള്ളം ഒഴിച്ച്  കൊടുക്കുക.വെള്ളം തിളച്ചു തുടങ്ങിയാൽ നുറുക്കു ഗോതമ്പു ചേർത്ത് യോജിപ്പിച്ചെടുക്കുക (വെള്ളം ഗോതമ്പിന്റെ മുകളിലായി നില്കണം).മീഡിയം ഫ്ളൈമിൽ രണ്ടു വിസിൽ വന്നാൽ സെർവ് ചെയ്യാവുന്നതാണ്.




Tuesday, November 14, 2017

വൈറ്റ് സോസ് പാസ്ത White Sauce Pasta

വൈറ്റ് സോസ് പാസ്ത  White Sauce Pasta

ആവശ്യമുള്ള സാധനങ്ങൾ 

പാസ്ത ഒരു കപ്പ് 
പാല് ഒന്നര കപ്പ്
മൈദ ഒരു ടേബിൾസ്പൂൺ 
കാരറ്റ് ക്യാപ്സികം ബ്രോക്കോളി എല്ലാം കൂടെ ഒരു കപ്പ് 
സവാള ഒരെണ്ണം ചെറുതായി അറിഞ്ഞത് 
വെളുത്തുള്ളി നാലു അല്ലി ചെറുതായി അറിഞ്ഞത് 
ബട്ടർ രണ്ടു ടേബിൾസ്പൂൺ 
ചില്ലി ഫ്ലെക്സ് അര ടീസ്പൂൺ 
കുരുമുളകുപൊടി അര ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

സോസ് 

പാൻ ചൂടായാൽ ബട്ടർ ഒരു ടേബിൾസ്പൂൺ ഇടുക അതിലേക്കു വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റി മൈദയും പാലും ചേർത്ത് കട്ട കൂടാതെ ഒന്ന് കുറുകുന്നത് വരെ ഇളക്കുക .

മറ്റൊരു പാനിൽ ബട്ടർ ചൂടായ ശേഷം കാരറ്റ് ക്യാപ്സികം ബ്രോക്കോളി സവാള ഇട്ടു നന്നായി വഴറ്റുക ഇതിലേക്ക് ഉപ്പിട്ട് വേവിച്ചു ഊറ്റിയെടുത്ത പാസ്ത ചേർത്ത് ശേഷം കുരുമുളകുപൊടി ചില്ലി ഫ്ലെക്സ് ഉപ്പ് സോസും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.




Monday, November 13, 2017

ചിക്കൻ പക്കോഡ Chicken Pakoda

ചിക്കൻ പക്കോഡ  Chicken Pakoda


ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ എല്ലില്ലാത്തതു 300  ഗ്രാം
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത് 
പച്ചമുളക് മൂന്നെണ്ണം വട്ടത്തിൽ അരിഞ്ഞത് 
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളക് പൊടി ഒരു ടേബിൾസ്പൂൺ 
പേരും ജീരകം പൊടിച്ചത് അര ടീസ്പൂൺ 
ചാറ്റ് മസാല അര ടീസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
കടല പൊടി മൂന്ന് ടേബിൾസ്പൂൺ 
അരിപൊടി ഒരു ടേബിൾസ്പൂൺ 
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ
ഉപ്പ് ആവിശ്യത്തിന് 
എണ്ണ വറുക്കാൻ ആവശ്യമായത് 
ലെമൺ ജ്യൂസ് ഒരു ലെമണിന്റെ പകുതി.

പാകം ചെയ്യുന്ന വിധം 

ഒരു പാത്രത്തിൽ ചിക്കനൊഴികെയുള്ള എല്ലാ കൂട്ടുകളും ഇട്ടു നന്നായി കൈ കൊണ്ട് മിക്സ് ചെയ്തു ഇതിൽ ചിക്കനും  കുറച്ചുവെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു 30 മിനിറ്റു മസാല പിടിക്കാനായി വച്ച് എണ്ണയിൽ വറുത്തെടുക്കുക 






ബ്രിഞ്ചാൽ ഫ്രൈ Brinjal Fry

ബ്രിഞ്ചാൽ ഫ്രൈ  Brinjal Fry


ആവശ്യമുള്ള സാധനങ്ങൾ 

വഴുതനങ്ങ മൂന്നെണ്ണം ചെറുത് വട്ടത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
ലെമൺ ജ്യൂസ് രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

പാകം ചെയ്യുന്ന വിധം 

ഒരു പാത്രത്തിൽ വഴുതനങ്ങ മഞ്ഞൾ പൊടി മുളകുപൊടി ലെമൺ ജ്യൂസ് ഉപ്പ് ചേർത്ത് നല്ലവണ്ണം പെരട്ടി എണ്ണയിൽ ശാലോ ഫ്രൈ ചെയ്തെടുക്കുക.




വെജിറ്റബിൾ ട്രിപ്പിൾ സെഷ്വാൻ റൈസ് Vegetable Triple Schezuan Rice

   
 വെജിറ്റബിൾ ട്രിപ്പിൾ സെഷ്വാൻ റൈസ്  Vegetable Triple Schezuan Rice 



ആവശ്യമുള്ള സാധനങ്ങൾ 

സെഷ്വാൻ മൻജ്വ ഗ്രേവി
ബസുമതി റൈസ് ഒരു കപ്പ് 
നൂഡിൽസ് കാൽ കപ്പ് 
ബീൻസ് അരിഞ്ഞത് കാൽ കപ്പ് 
ക്യാരറ്റ് അരിഞ്ഞത് കാൽ കപ്പ്
ക്യാബേജ് അരിഞ്ഞത് കാൽ കപ്പ്
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ഒരു ടീസ്പൂൺ 
സ്പ്രിങ് ഒണിയൻ ചെറുതായി അരിഞ്ഞത് കാൽ കപ്പ്
സോയ സോസ് ഒന്നര ടേബിൾസ്പൂൺ 
സെഷ്വാൻ സോസ് മൂന്നു മുതൽ നാലു ടേബിൾസ്പൂൺ 
ഉപ്പു ആവശ്യത്തിന് 
കുരുമുളക് പൊടി കാൽ ടീസ്പൂൺ 
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ 

പാകം ചെയ്യുന്ന വിധം 

അരി ഉപ്പിട്ട് മുക്കാൽ വേവിനു വേവിച്ചെടുക്കുക.കാൽ കപ്പിന്റെ പകുതി ഒന്ന് വേവിച്ചെടുക്കുക.
ബാക്കി പകുതി എണ്ണയിൽ വറുത്തു കോരി വക്കുക.

പാനിൽ എണ്ണ ചൂടായി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റു നന്നായി വഴറ്റി ബീൻസ് ക്യാരറ്റ് ക്യാബേജ് ഇട്ടു നന്നായി വഴറ്റിയെടുക്കുക .ഇതിൽ റൈസ് നൂഡിൽസ് ചേർത്ത് ഇളകിയ ശേഷം സോയ സോസ് സെഷ്വാൻ സോസ് ഉപ്പു കുരുമുളക് പൊടി ചേർത്തിയത്‌ ഹൈ ഫ്ലെമിൽ നന്നായി വഴറ്റി അവസാനം സ്പ്രിങ് ഒണിയൻ ചേർത്ത് വാങ്ങി വക്കുക.

സെഷ്വാൻ മൻജ്വ ഗ്രേവിയും ഇതും ഒരു പാത്രത്തിൽ സെർവ് ചെയ്യുക.ഫ്രൈ
ചെയ്ത നൂഡിൽസ് ഇതിന് മുകളിൽ
വിതറുക.







സെഷ്വാൻ മൻജ്വ ഗ്രേവി Schezwan Manjwa Gravy

സെഷ്വാൻ മൻജ്വ ഗ്രേവി Schezwan Manjwa Gravy


ആവശ്യമുള്ള സാധനങ്ങൾ

മൻജ്വ ബോൾസ് ആവശ്യമുള്ള സാധനങ്ങൾ

ക്യാബേജ് അര കപ്പ് ചെറുതായി അരിഞ്ഞത് 
ക്യാരറ്റ് കാൽ കപ്പ് ചെറുതായി അരിഞ്ഞത് 
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ് ഒരു ടേബിൾസ്‌പൂൺ
കോൺ ഫ്ലോർ ഒരു ടേബിൾസ്‌പൂൺ
മൈദ രണ്ടു ടേബിൾസ്പൂൺ 
സോയ സോസ് ഒരു ടേബിൾസ്പൂൺ 
ചില്ലി സോസ് ഒരു ടേബിൾസ്പൂൺ 
ഉപ്പു ആവശ്യത്തിന് 
സൺഫ്ലവർ ഓയിൽ വറുക്കുവാൻ ആവശ്യമായത് 

ഗ്രേവിക് ആവശ്യമുള്ള സാധനങ്ങൾ

ക്യാബേജ് കാൽ കപ്പ്  ചെറുതായി അരിഞ്ഞത് 
ക്യാരറ്റ് കാൽ കപ്പ് ചെറുതായി അരിഞ്ഞത് 
സെഷ്വാൻ സോസ് അഞ്ചു ടേബിൾസ്പൂൺ 
വെള്ളം അര കപ്പ് 
കോൺ ഫ്ലോർ ഒരു ടേബിൾസ്‌പൂൺ 
ടോമോട്ടോ കെച്ചപ്പ് രണ്ടു ടേബിൾസ്‌പൂൺ
ഉപ്പു ആവശ്യത്തിന് 
ഓയിൽ നാലു ടേബിൾസ്പൂൺ 

പാകം ചെയ്യുന്ന വിധം

മൻജ്വ ബോൾസ് തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ ക്യാബേജ് ക്യാരറ്റ് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ് കോൺ ഫ്ലോർ മൈദ സോയ സോസ് ചില്ലി സോസ് ഉപ്പു ചേർത്ത് ഉരുളകളാക്കി സൺഫ്ലവർ ഓയിലിൽ വറുത്തെടുക്കുക.

ഗ്രേവി തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടായശേഷം ക്യാബേജ് ക്യാരറ്റ് ഇട്ടു ഇളകിയ ശേഷം സെഷ്വാൻ സോസ് ചേർക്കുക നന്നായി മിക്സ് ചെയ്തു  ടോമോട്ടോ കെച്ചപ്പ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.ആവശ്യത്തിന് ഉപ്പും ചേർത്ത്  നന്നായി തിളച്ചുവന്നാൽ കോൺ ഫ്ലോർ കലക്കി ഒഴിക്കുക.

ഗ്രേവി കുറുകി വരുമ്പോൾ ഫ്രൈ ചെയ്ത ബോൾസ് ഇട്ടു തീ ഓഫ് ചെയ്യുക.

സെഷ്വാൻ സോസ്  https://ponnunteadukkala.blogspot.ae/2017/11/szechuan-sauce_43.html







സെഷ്വാൻ സോസ് Schezwan Sauce

സെഷ്വാൻ സോസ്  Schezwan Sauce


ആവശ്യമുള്ള സാധനങ്ങൾ 

വെളുത്തുള്ളി അരിഞ്ഞത് കാൽ കപ്പ്
ഇഞ്ചി  അരിഞ്ഞത് കാൽ കപ്പ്
വറ്റൽ മുളക് അരച്ചത് ഒരു കപ്പ്
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ 
വിനീഗർ രണ്ടു ടേബിൾസ്പൂൺ 
ഉപ്പു ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

പാനിൽ എണ്ണ ചൂടായ ശേഷം വെളുത്തുള്ളി ഇഞ്ചി ഇട്ടു നന്നായി വഴറ്റി നിറം മാറിത്തുടങ്ങിയാൽ അരച്ച് വച്ച മുളകും അല്പം വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചു മൂടി വച്ച് 15 മിനിട്ടു നന്നായിവേവിച്ചെടുത്തു ഉപ്പു ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റി ഒന്ന് ഡ്രൈ ആക്കി എടുക്കുക 
ശേഷം വിനീഗർ ഒഴിച്ച് മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക.





Thursday, November 09, 2017

ചുവന്നുള്ളി ചമ്മന്തി Chuvannulli Chammanthi

ചുവന്നുള്ളി ചമ്മന്തി Chuvannulli Chammanthi


ആവശ്യമുള്ള സാധനങ്ങൾ 

ചുവന്നുള്ളി 15  എണ്ണം 
വറ്റൽ മുളക് 13 എണ്ണം 
വേപ്പില ഒരു തണ്ട്
കടല പരിപ്പ് രണ്ടു ടേബിൾസ്പൂൺ 
പുളി ഒരു ചെറിയ ഉണ്ട 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടായി കടല പരിപ്പ് ചേർത്ത് വഴറ്റി നിറം മാറി തുടങ്ങിയാൽ വേപ്പില വറ്റൽ മുളക് പുളി ചേർത്ത് വഴറ്റുക മുളക് നിറം മാറിയാൽ  ഉപ്പ് ചുവന്നുള്ളി ചേർത്ത് നന്നായി മൃദുലമാകുന്നതുവരെ വഴറ്റി എടുത്തു മിക്സിയിൽ അരച്ചെടുക്കുക 




ചിക്കൻ കീമ ബർഗർ Chicken Keema Burger

 ചിക്കൻ കീമ ബർഗർ  Chicken Keema Burger

ആവശ്യമുള്ള സാധനങ്ങൾ 

ബർഗർ ബൺ രണ്ടെണ്ണം 
ചീസ് രണ്ടു സ്ലൈസ് 
ചിക്കൻ കീമ 250 ഗ്രാം
സവാള ,തക്കാളി രണ്ടെണ്ണം ,കാപ്സികം ഒന്നിന്റെ പകുതി  ചെറുതായി അരിഞ്ഞത്
വെളുത്തുള്ളിരണ്ടു ടേബിൾസ്പൂൺ  ചെറുതായി അറിഞ്ഞത് 
മുളകുപൊടി രണ്ടു ടീസ്പൂൺ 
കുരുമുളക് പൊടി ഒരു ടീസ്പൂൺ 
ലെമൺ ജ്യൂസ് ഒരു ലെമണിന്റെ പകുതി 
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ
മല്ലിയില കാൽ കപ്പ് ചെറുതായി അറിഞ്ഞത് 
ലെട്ടൂസ്
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി നന്നായി വഴറ്റി ചിക്കൻ കീമ ചേർക്കുക നന്നായി യോജിപ്പിച്ചു തക്കാളി സവാള കാപ്സികം ചേർത്ത് യോജിപ്പിച്ചു അഞ്ചു മിനിറ്റു മൂടി വച്ച് വേവിക്കുക.ഇതിലേക്ക് മുളകുപൊടി കുരുമുളക് പൊടി ഉപ്പ് ലെമൺ ജ്യൂസ് ചേർത്ത് ചിക്കനെ നന്നായി വേവിച്ചെടുക്കുക.ശേഷം മല്ലിയില ചേർത്ത് ഒന്ന് ഡ്രൈ ആയി എടുക്കുക .ബൺ ഒന്ന് ചൂടാക്കി ചിക്കൻറെ കൂട്ടു വച്ച് 
മുകളിലായി ലെറ്റൂസ് വച്ച് അതിനും മുകളി ചീസ് സ്ലൈസ് വച്ച് അടച്ചു പാനിൽ വച്ച് ചീസ് ഒന്ന് മെൽറ്റ്‌ ആവുന്നതുവരെ ചൂടാക്കി ഉപയോഗിക്കാം.

https://ponnunteadukkala.blogspot.com/2018/05/burger-bun.html
https://ponnunteadukkala.blogspot.com/2018/05/wheat-burger-bun.html




Wednesday, November 08, 2017

സ്മൈലി പൊട്ടറ്റോ Smiley Potato

സ്മൈലി പൊട്ടറ്റോ  Smiley Potato  

ആവശ്യമുള്ള സാധനങ്ങൾ 

ഉരുളകിഴങ്ങ്  രണ്ടെണ്ണം 
ബ്രെഡ് പൊടി കാൽ കപ്പ് 
കോൺ ഫ്ലോർ രണ്ടു ടേബിൾസ്പൂൺ 
മുളകുപൊടി ഒരു ടേബിൾസ്പൂൺ 
ഉപ്പ് ആവിശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങിലേക്കു ബ്രെഡ് പൊടി കോൺ ഫ്ലോർ മുളകുപൊടി ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചപ്പാത്തിക്ക് മാവു കുഴക്കുന്ന പോലെ നല്ലവണ്ണം കുഴച്ചു ഉരുളയാക്കി എടുക്കുക.അര മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ചശേഷം പരത്തി സ്‌മൈലിയുടെ രൂപത്തിൽ കട്ട് ചെയ്തു എണ്ണയിൽ വറുത്തെടുക്കുക.




Tuesday, November 07, 2017

അവൽ വട Aval Vada

അവൽ വട Aval Vada


ആവശ്യമുള്ള സാധനങ്ങൾ 

അവൽ ഒരു കപ്പ് 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത് 
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് 
ഇഞ്ചി ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് 
വേപ്പില ഒരു തണ്ട് ചെറുതായി അരിഞ്ഞത് 
ബ്രെഡ് പൊടി കാൽ കപ്പ് 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത് 


തയ്യാറാക്കുന്ന വിധം 

അവൽ പത്തുമിനിറ്റ് വെള്ളത്തിലിട്ടു കുതിർന്നു വെള്ളം കളഞ്ഞു എടുക്കുക ഇതിലേക്ക് സവാള പച്ചമുളക് ഇഞ്ചി വേപ്പില ബ്രെഡ് പൊടി ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി കുഴച്ചെടുത്തു പത്തുമിനിറ്റിനുശേഷം വടയുടെ രൂപത്തിലാക്കി എണ്ണയിൽ വറുത്തെടുക്കുക.





പോച് എഗ്ഗ് ബിരിയാണി Poch Egg Biriyani

 പോച് എഗ്ഗ് ബിരിയാണി Poch Egg Biriyani 


ആവശ്യമുള്ള സാധനങ്ങൾ 

ബസുമതി റൈസ് ഒരു കപ്പ് 
മുട്ട നാലെണ്ണം (പോച് എഗ്ഗ്)
സവാള മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത് 
തക്കാളി വലുതൊരെണ്ണം നീളത്തിൽ അരിഞ്ഞത് 
ഇഞ്ചി ഒരു കഷ്ണം ചതച്ചെടുത്തത്
പച്ചമുളക് നാലെണ്ണം ചതച്ചെടുത്തത്
വെളുത്തുള്ളി അഞ്ചല്ലി ചതച്ചെടുത്തത്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളകുപൊടി ഒരു ടേബിൾ സ്പൂൺ 
മല്ലിപൊടി രണ്ടു ടേബിൾ സ്പൂൺ 
പട്ട ഒരു കഷ്ണം 
ഗ്രാമ്പൂ മൂന്നെണ്ണം 
ഏലക്ക മൂന്നെണ്ണം
വാഴനയില ഒരെണ്ണം 
കുരുമുളക് ഒരു ടീസ്പൂൺ 
നല്ല ജീരകം ഒരു ടീസ്പൂൺ
നല്ല ജീരകം പൊടിച്ചത് അര ടീസ്പൂൺ.
തക്കോലം ഒരെണ്ണം 
അണ്ടിപ്പരിപ്പ് മുന്തിരി മല്ലിയില പുതിനയില നെയ്യ് ആവശ്യത്തിന് 
തൈര് നാലു ടേബിൾസ്പൂൺ 
റോസ് വാട്ടർ ഒന്നര സ്പൂൺ 

തയ്യാറാക്കുന്ന വിധം 

അല്പം നെയ്യിൽ അരി മൂന്നു നാലു മിനിറ്റു വഴറ്റിയെടുക്കുക.പാത്രത്തിൽ വെള്ളം തിളച്ചാൽ 
ആവശ്യത്തിന് ഉപ്പ് പട്ട ഗ്രാമ്പൂ ഏലക്ക വാഴനയില കുരുമുളക് നല്ല ജീരകം തക്കോലം ഇട്ടു വഴറ്റി വച്ച അരി ഇട്ടു മുക്കാൽ വേവിനു ഊറ്റി മാറ്റിവെക്കുക.

പാനിൽ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പ് മുന്തിരി ഒരു സവാള വറുത്തു കോരി വക്കുക.

അതെ പാനിൽ മിച്ചം വന്ന സവാള നന്നായി വഴറ്റി നിറം മാറിത്തുടങ്ങിയാൽ  ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റി മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി നല്ല ജീരകം പൊടിച്ചത് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി യോജിപ്പിച്ചു തക്കാളി നന്നായി ഉടഞ്ഞതിനു ശേഷം അല്പം  മല്ലിയില പുതിനയില ചേർത്ത് യോജിപ്പിച്ചു അവസാനം തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് പാകം ചെയ്തു വച്ച പോച് എഗ്ഗ് ചേർത്ത് അതിനുമുകളിൽ മസാല നല്ലവണ്ണം ചേർക്കുക .സ്പൂൺ ഉപയോഗിച്ച് ഇളക്കാതിരിക്കുക.പാത്രത്തിൽ നെയ്യൊഴിച്ചു അതിലേക്കു വേവിച്ച ചോറ് മസാല മല്ലിയില പുതിന ഇട്ടു മുകളിലായി കോരിവച്ച സവാള അണ്ടിപ്പരിപ്പ് മുന്തിരിയും ബാക്കിയുള്ള മല്ലിയില പുതിന വിതറിയിടുക. മുകളിൽ രണ്ടു സ്പൂൺ നെയ്യൊഴിച്ചു റോസ് വാട്ടർ ഒഴിച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റു മൂടിവെക്കുക.

https://ponnunteadukkala.blogspot.ae/2017/09/poached-egg_25.html







എഗ്ഗ് കീമ Egg keema


എഗ്ഗ് കീമ Egg keema


ആവശ്യമുള്ള സാധനങ്ങൾ 

മുട്ട മൂന്നെണ്ണം 
തക്കാളി രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
സവാള വലുത് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
മല്ലിപൊടി രണ്ടര ടീസ്പൂൺ 
പട്ട ചെറിയ കഷ്ണം 
ഗ്രാമ്പൂ മൂന്നെണ്ണം 
ഏലക്ക മൂന്നെണ്ണം 
തക്കോലം ഒരെണ്ണം 
വാഴനയില ഒരെണ്ണം 
ഉപ്പു ,എണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മുട്ട പുഴുങ്ങി  ഗ്രേറ്റ് ചെയ്തു വക്കുക.പാനിൽ എണ്ണ ചൂടായ ശേഷം അതിലേക്കു പട്ട ഗ്രാമ്പൂ ഏലക്ക തക്കോലം വാഴനയിലയും സവാളയും ചേർത്ത് നല്ല പോലെ വഴറ്റുക.നിറം മാറിത്തുടങ്ങിയാൽ അതിലേക്കു തക്കാളി ചേർത്ത് നന്നായി ഉടഞ്ഞു ചേർന്ന ശേഷം മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക.എല്ലാം ചേർന്ന് നന്നായി കുഴമ്പു രൂപത്തിലായാൽ മുട്ട ഗ്രീറ്റ് ചെയ്തത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അല്പം വെള്ളം ചേർത്ത് മൂടി വച്ച് അഞ്ചു മിനിറ്റു വേവിക്കുക.






Sunday, November 05, 2017

പൊട്ടറ്റോ വെഡ്‌ജസ് Potato wedges

പൊട്ടറ്റോ വെഡ്‌ജസ് Potato wedges

ആവശ്യമുള്ള സാധനങ്ങൾ 

ഉരുളകിഴങ്ങ് ഒരെണ്ണം 
ഓയിൽ ഒരു ടേബിൾ സ്പൂൺ 
കോൺ ഫ്ലോർ ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി കാൽ ടീസ്പൂൺ
മുളക് പൊടി കാൽ ടീസ്പൂൺ
മിക്‌സഡ് ഹെർബ്  കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
ഓയിൽ വറുക്കാനാവിശ്യമായത്

തയ്യാറാക്കുന്ന വിധം 

തിളക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത്  തോൽ കളയാതെ ഷെയ്പ്പിൽ മുറിച്ചെടുത്ത ഉരുളകിഴങ്ങ് ഇട്ടു രണ്ടു മിനിട്ടു വേവിച്ചെടുക്കുക.നന്നായി ചൂടാറിയ ഉരുളക്കിഴങ്ങിലേക്കു  ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് നന്നായി യോജിപ്പിക്കുക.ഇതിലേക്ക് കോൺ ഫ്ലോർ കുരുമുളക് പൊടി മുളക് പൊടി മിക്‌സഡ് ഹെർബ് അല്പം ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ഒന്നുകിൽ  ഓവനിൽ ബൈക്ക് ചെയ്യുക അല്ലെങ്കിൽ  എണ്ണയൊഴിച്ചു ഡീപ് ഫ്രൈ ചെയ്യുക. 




കൊക്കു വട Kokku Vada

കൊക്കു വട Kokku Vada


ആവശ്യമുള്ള സാധനങ്ങൾ 

പച്ചരി തരിയില്ലാതെ പൊടിച്ചത് രണ്ടര കപ്പ് 
കടല പൊടി ഒരു കപ്പ്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
പെരും ജീരകം പൊടിച്ചത് ഒരു  ടീസ്പൂൺ 
കയം പൊടിച്ചത് മുക്കാൽ  ടീസ്പൂൺ 
മുളകുപൊടി ഒന്നര ടേബിൾസ്പൂൺ 
ഉപ്പു ആവശ്യത്തിന് 
കറിവേപ്പില ആവശ്യത്തിന് 
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പച്ചരി പൊടിച്ചത് കടല പൊടി മഞ്ഞൾ പൊടി പെരും ജീരകം പൊടിച്ചത് കയം പൊടിച്ചത് മുളകുപൊടി ഉപ്പും ചേർത്ത് നന്നായി മിക്സ് ആക്കി ഒരു അരിപ്പയിൽ അരിച്ചെടുത്തു ആവശ്യത്തിന് വെള്ളവും  ചേർത്ത് കുഴച്ചെടുക്കുക.സേവാ നാഴിയിൽ കൊക്കു വടയുടെ അച്ചു ഇട്ടു ചൂടായ എണ്ണയിലേക്ക് അമർത്തി വറുത്തെടുക്കുക.അവസാനം കറിവേപ്പില വറുത്തെടുത്തു ചേർക്കുക . 

Wednesday, November 01, 2017

എഗ്ഗ് ബുർജി Egg Burji

എഗ്ഗ്‌ ബുർജി Egg Burji


ആവശ്യമുള്ള സാധനങ്ങൾ 

മുട്ട രണ്ടെണ്ണം 
സവാള വലുത് ഒരെണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
തക്കാളി വലുത് ഒരെണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി അര ടീസ്പൂൺ 
കുരുമുളക് പൊടി കാൽ ടീസ്പൂൺ
പാവ് ബാജി മസാല കാൽ ടീസ്പൂൺ 
മല്ലിയില ചെറുതായി അരിഞ്ഞത് അഞ്ചു ടേബിൾസ്പൂൺ 
ഉപ്പ് ആവിശ്യത്തിന് 
വെളിച്ചെണ്ണ ആവിശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

പാനിൽ എണ്ണ ചൂടായ ശേഷം പച്ചമുളക് സവാള ചേർത്ത് വഴറ്റി അതിലേക്കു മഞ്ഞൾ പൊടി മുളക്  പൊടി കുരുമുളക് പൊടി പാവ് ബാജി മസാല ചേർത്ത് ഒന്ന് കൂടെ വഴറ്റുക.ഇതിൽ തക്കാളി ചേർത്ത് നന്നായി ഉടഞ്ഞു വന്ന ശേഷം മല്ലിയിലയും ഉപ്പും ചേർക്കുക.
വേറൊരു പാത്രത്തിൽ നന്നായി അടിച്ചു വച്ച മുട്ട ഇതിലേക്ക് ചേർത്ത് നന്നായി ചിക്കി എടുക്കുക.