Monday, January 29, 2018

തൈര് വട Thyru Vada

തൈര് വട Thyru Vada


ആവശ്യമുള്ള സാധനങ്ങൾ 

വട മൂന്നെണ്ണം 
പച്ചമുളക് മൂന്നെണ്ണം 
പുതിനയില  അര കപ്പ് 
തൈര് ഒരു  കപ്പ് 
വേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് രണ്ടെണ്ണം 
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ 
നല്ല ജീരകം അര ടീസ്പൂൺ 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

വട അല്പം ഉപ്പു ചേർത്ത്  വെള്ളത്തിൽ കുതിർത്തി പിഴിഞ്ഞ് വെള്ളം കളഞ്ഞു വക്കുക.ബൗളിൽ തൈര് കട്ട കളഞ്ഞു വക്കുക.
മിക്സിയിൽ പുതിന , പച്ചമുളക് ,നല്ലജീരകം ചേർത്ത് അരച്ചെടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് തൈരിലേക്കു ഒഴിക്കുക നല്ലവണ്ണം ചേർത്ത് വടയിലേക്കു ഒഴിച്ച് മുകളിൽ പാനിൽ എണ്ണ ചൂടാക്കി വേപ്പില ,കടുക് ,വറ്റൽ മുളക് ഉപയോഗിച്ച് താളിച്ചൊഴിക്കുക.




ബീറ്റ്റൂട്ട് പച്ചടി Beetroot Pachadi

ബീറ്റ്റൂട്ട് പച്ചടി Beetroot Pachadi



ആവശ്യമുള്ള സാധനങ്ങൾ 

ബീറ്റ്റൂട്ട് ചെറുത് ഒരെണ്ണം ഗ്രേറ്റ് ചെയ്തത് 
പച്ചമുളക് രണ്ടെണ്ണം സ്ലൈസ് ചെയ്തത് 
തൈര് ഒന്നര കപ്പ് 
വേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് രണ്ടെണ്ണം 
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ബീറ്റ്റൂട്ട് അലപം വെള്ളവും , ഉപ്പും ,പച്ചമുളകും  ചേർത്ത് വേവിച്ചു വെള്ളം വറ്റിയതിനു ശേഷം മറ്റൊരു ബൗളിൽ നന്നായി ഉടച്ചു വച്ച തൈരിലേക്കു ചേർത്ത് യോജിപ്പിക്കുക.പാനിൽ എന്ന ചൂടാക്കി വേപ്പില ,കടുക് 'വറ്റൽ മുളക് ഉപയോഗിച്ച് താളിക്കുക.



ചിക്കൻ ബർഗർ Chicken Burger

ചിക്കൻ ബർഗർ Chicken Burger


ആവശ്യമുള്ള സാധനങ്ങൾ 

ബർഗർ ബൺ രണ്ടെണ്ണം 
തക്കാളി ഒരെണ്ണം കനം കുറച്ചു അരിഞ്ഞത്
ലെറ്റൂസ് അര കപ്പ് , സവാള ഒരെണ്ണം ,വെളുത്തുള്ളി മൂന്ന് വലിയ അല്ലി ,മല്ലിയില പുതിനയില അര കപ്പ് ചെറുതായി അരിഞ്ഞത്
ചീസ് രണ്ടു സ്ലൈസ് 
മയോനൈസ് നാല് ടേബിൾസ്പൂൺ 
ടൊമാറ്റോ കെച്ചപ്പ് നാല് ടേബിൾസ്പൂൺ 
ചിക്കൻ മിൻസ് 200 - 250 ഗ്രാം
ബ്രഡ് മൂന്ന് സ്ലൈസ് നാല് ഭാഗവും കട്ട് ചെയ്തത് 
മുളകുപൊടി ഒരു ടേബിൾസ്പൂൺ 
ചിക്കൻ ക്യൂബ് ഒരെണ്ണം 
ഉപ്പ് ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ
മുട്ട ഒന്ന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി സവാള , വെളുത്തുള്ളി നന്നായി വഴറ്റി തീ ഓഫ് ചെയ്യുക ഇതും ബ്രെഡും ,മല്ലിയില പുതിനയില ,ചിക്കൻ ക്യൂബ്,മുളകുപൊടി ചേർത്ത് ഒന്ന് ചോപ് ചെയ്തെടുക്കുക (അരച്ചെടുക്കരുത്). ഒരു ബൗളിൽ ഈ മിക്സ് ,മുട്ട ,ചിക്കൻ , ഓയിൽ രണ്ടു ടേബിൾസ്പൂൺ ,ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്തു പാറ്റിയുടെ രൂപത്തിൽ കയ്യിലിട്ടു പരത്തിയെടുത്തു പാനിൽ എണ്ണചൂടാക്കി ഒന്ന് ഫ്രൈ ചെയ്തെടുക്കുക.
ബർഗർ ബൺ ഒന്ന് ചൂടാക്കി ഉള്ളിൽ  മയോനൈസ് ,ടൊമാറ്റോ കെച്ചപ്പ് മിക്സ് ചെയ്തു പുരട്ടി മുകളിൽ ചീസ് ഒരു സ്ലൈസ് വച്ച് അതിനു മുകളിൽ പാറ്റി വച്ച് തക്കാളി, ലെറ്റൂസ് വച്ച് വീണ്ടും മയോനൈസ് ,ടൊമാറ്റോ കെച്ചപ്പ് മിക്സ് ഒഴിച്ച് ചീസ് ഒരു സ്ലൈസ്  വച്ച് ചീസ് മെൽറ്റ്‌ ആവുന്നതുവരെ ചൂടാക്കി ഉപയോഗിക്കുക.

https://ponnunteadukkala.blogspot.com/2018/05/wheat-burger-bun.html
https://ponnunteadukkala.blogspot.com/2018/05/burger-bun.html





ചിക്കൻ ഹോട്ട് ആൻഡ് സോർ സൂപ്പ് Chicken Hot and Sour Soup

ചിക്കൻ ഹോട്ട് ആൻഡ് സോർ സൂപ്പ്  Chicken Hot and Sour Soup


ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ എല്ലില്ലാത്ത് 200 ഗ്രാം
കാപ്‌സികം ,ക്യാരറ്റ് ചെറുത് ഒന്ന് കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ക്യാബേജ് ,മഷ്‌റൂം ഒരു കപ്പ് കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
സ്പ്രിങ് ഒണിയൻ ഒന്ന് ചെറുതാക്കി അരിഞ്ഞത്
വെളുത്തുള്ളി ഉരുണ്ട ചെറുതായി ചോപ് ചെയ്തെടുത്തത്.
ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി ചതച്ചെടുത്തത് രണ്ടു ടേബിൾ സ്പൂൺ 
സോയാസോസ് ആറ് ,റെഡ് ചില്ലി സോസ് നാല് ,വിനിഗർ മൂന്നോ നാലോ ടേബിൾ സ്പൂൺ
ചിക്കൻ ക്യൂബ് ഒരെണ്ണം 
പഞ്ചസാര കാൽ ടീസ്പൂൺ 
കുരുമുളക് ചതച്ചെടുത്ത് അര ടീസ്പൂൺ
കോൺഫ്ലോർ  മൂന്ന് ടേബിൾ സ്പൂൺ  
ഓയിൽ 3 - 4 ടേബിൾ സ്പൂൺ 
മുട്ട ഒന്ന് 
ഉപ്പ് ആവശ്യത്തിന് 

സ്റ്റോക്ക് തയ്യാറാകുന്നവിധം 

ചിക്കൻ കുറച്ചു വെളുത്തുള്ളി അരിഞ്ഞത് കാരറ്റ്‌ അരിഞ്ഞത് സ്റ്റോക്ക് ക്യൂബ് ഉപ്പ് നാലോ അഞ്ചോ കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.അതിന് മുകളിൽ വരുന്ന പാട മാറ്റുക.വെന്തതിനു ശേഷം ചിക്കൻ എടുത്തു മാറ്റി സ്റ്റോക്ക് അരിച്ചെടുക്കുക.

സൂപ്പ് തയ്യാറാക്കുന്ന വിധം 

എണ്ണചൂടായശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റിയതിനുശേഷം കാപ്‌സികം ,ക്യാരറ്റ് ,ക്യാബേജ്  ചേർത്ത് നന്നായി വഴറ്റിയെടുക്കുക.ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് ഒഴിച്ച് ഒന്ന് തിളച്ചു വരുമ്പോൾ വിനിഗർ ,സോയാസോസ് ,ചില്ലി സോസ് ,കുരുമുളക് ചതച്ചെടുത്ത് , മഷ്‌റൂം , ഉപ്പ്  എന്നിവചേർത്തു നന്നായി തിളച്ചു വന്നാൽ ഇതിലേക്ക് ചിക്കൻ മുറിച്ചു  ചേർക്കുക.മുട്ട നന്നായി അടിച്ചു ഇതിലേക്ക് കുറേശ്ശെയായി ഒഴിച്ചുകൊടുക്കുക.അഞ്ചു മിനിറ്റു തിളപ്പിച്ചതിനു ശേഷം കോൺ ഫ്ലോർ , പഞ്ചസാര അല്പം വെള്ളത്തിൽ ചേർത്ത് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക കുറുകി വരുമ്പോൾ  സ്പ്രിങ് ഒണിയൻ മുകളിൽ വിതറിക്കൊടുക്കുക.






എഗ്ഗ് ലെസ്സ് തിരാമിസൂ കേക്ക് Egg less Tiramisu Cake

എഗ്ഗ് ലെസ്സ് തിരാമിസൂ കേക്ക്  Egg less Tiramisu Cake


ആവശ്യമുള്ള സാധനങ്ങൾ 

വിപ്പിംഗ് ക്രീം 250 ഗ്രാം
ക്രീം ചീസ് 250 ഗ്രാം
ലേഡി ഫിംഗർ 400 ഗ്രാം
ഇൻസ്റ്റന്റ് കോഫി പൗഡർ മൂന്നു ടേബിൾസ്പൂൺ
കൊക്കോ പൗഡർ ഡെക്കറേഷന് ആവശ്യമുള്ളത് 
വാനില എസൻസ് ഒരു ടീസ്പൂൺ
വെള്ളം നാലു കപ്പ്

പാകം ചെയ്യുന്ന വിധം

തിളച്ച വെള്ളത്തിലേക്ക്  കോഫി പൗഡർ ചേർത്ത്  മിക്സ് ചെയ്തു ചൂടാറാൻ വയ്ക്കുക.
ക്രീം ചീസ് വാനിലാ എസൻസ് ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് വിപ്പിംഗ് ക്രീം ചേർത്ത് നന്നായി ഫോൾഡ് ചെയ്തെടുക്കുക.
സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് കോഫി മിക്സിൽ ഡിപ് ചെയ്ത് ലേഡി ഫിംഗർ വയ്ക്കുക. അതിനുമുകളിൽ തയ്യാറാക്കിയ മിക്സ് ഒരു ലയർ സെറ്റ് ചെയ്യുക. ഇങ്ങനെ രണ്ടോ മൂന്നോ ലെയർ സെറ്റ് ചെയ്യുക. ഏറ്റവും മുകളിൽ ക്രീം ലെയർ മാത്രമാണ് ചെയ്യേണ്ടത്.12 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുത്തശേഷം കൊക്കോ പൗഡർ മുകളിൽ തൂവുക  ശേഷം സെർവ് ചെയ്യാവുന്നതാണ്

ക്രാബ് റൈസ് Crab Rice

ക്രാബ് റൈസ്  Crab Rice 



ആവശ്യമുള്ള സാധനങ്ങൾ 

ഞണ്ട് അഞ്ചു എണ്ണം 
ബസുമതി റൈസ് ഒന്നര കപ്പ് 
സവാള നാലെണ്ണം വറുത്തെടുത്ത് 
ഡ്രൈ കോക്കനട്ട് മൂന്ന് ടേബിൾസ്പൂൺ വറുത്തെടുത്ത്
പുളി പിഴിഞ്ഞ വെള്ളം 2 - 3 ടേബിൾ സ്പൂൺ 
മുളകുപൊടി 2 ടേബിൾ സ്പൂൺ 
മല്ലിപൊടി ,ഗരം മസാല ഒരു  ടേബിൾസ്പൂൺ
നല്ല ജീരകം പൊടി ,മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
കടല പൊടി 3 ടേബിൾ സ്പൂൺ 
ജിൻജർ , ഗാർലിക് , പച്ചമുളക്  പേസ്റ്റ് ഒന്നര ടേബിൾ സ്പൂൺ 
മല്ലിയില മൂന്ന് തണ്ട് ചെറുതായി അരിഞ്ഞത് 
വേപ്പില രണ്ടു തണ്ട് 
ഓയിൽ നാലു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

അരി ഉപ്പിട്ട് വേവിച്ചു വാങ്ങി വക്കുക.കടല പൊടി ഒന്ന് ഡ്രൈ റോസ്‌റ് ചെയ്തെടുക്കുക.
പാനിൽ എണ്ണ ചൂടായി ജിൻജർ , ഗാർലിക് , പച്ചമുളക് ,കറിവേപ്പില  ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ സവാള ചേർത്ത് നന്നായി വഴറ്റി തേങ്ങ ചേർത്ത് ഇളക്കി മുളകുപൊടി ,മല്ലിപൊടി ,ഗരം മസാല ,നല്ല ജീരകം പൊടി ,മഞ്ഞൾ പൊടി ,കടല പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക്  വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ടും പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു ഞണ്ട് വേവാൻ ആവശ്യമായ വെള്ളം ചേർത്ത് 5 മിനിറ്റു അടച്ചു വച്ച് വേവിച്ചു ,വെന്തതിനു ശേഷം വേവിച്ച അരി അതിനു മുകളിൽ പരത്തിയിട്ടു 5 മിനിറ്റു സിമ്മിൽ വേവിക്കുക അവസാനം മല്ലിയില മുകളിൽ വിതറിയിടുക.




Thursday, January 25, 2018

കപ്പ അട Kappa Ada

കപ്പ അട Kappa Ada



ആവശ്യമുള്ള സാധനങ്ങൾ 

കപ്പ 500 ഗ്രാം 
ചിക്കൻ 200 ഗ്രാം 
മുട്ട രണ്ടെണ്ണം  
സവാള രണ്ടെണ്ണം   ചെറുതായി അരിഞ്ഞത് 
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത് 
പച്ചമുളക് അഞ്ചു എണ്ണം ചെറുതായി അരിഞ്ഞത് 
വെളുത്തുള്ളി അഞ്ചു അല്ലി  ചെറുതായി അരിഞ്ഞത് 
മല്ലിയില പുതിന ചെറുതായി അരിഞ്ഞത്  കാൽ കപ്പ് 
പെരും ജീരകം അര ,മഞ്ഞൾ പൊടി അര ,ഗരം മസാല അര ,ചിക്കൻ മസാല ഒരു, മല്ലിപൊടി ഒരു ടീസ്പൂൺ
മുളകുപൊടി ഒരു ടേബിൾസ്പൂൺ 
വാഴനയില ഒരെണ്ണം 
എണ്ണ നാലു ടേബിൾസ്പൂൺ
ഉപ്പ്‌ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ചിക്കൻ ഉപ്പിട്ട് വേവിച്ചു ചെറുതായി ചോപ് ചെയ്തു വക്കുക.കപ്പ ഉപ്പിട്ട് പുഴുങ്ങി ഉടച്ചു വക്കുക.
  
പാനിൽ എണ്ണ ചൂടാക്കി പെരും ജീരകം ,വാഴനയില ചേർത്ത് കൊടുക്കുക അതിനുശേഷം സവാള  ,ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി ചേർത്ത് നന്നായി  വഴറ്റി മഞ്ഞൾ പൊടി  ,ചിക്കൻ മസാല  ,മുളകുപൊടി  ,മല്ലിപൊടി  ,ഗരം മസാല ചേർത്ത് വീണ്ടും വഴറ്റി ചിക്കൻ, മല്ലിയില, പുതിന ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു  ഇതിൽ മുട്ട വെട്ടിയൊഴിച്ചു നന്നായി മിക്സ് ചെയ്തെടുക്കുക.

കപ്പ വാഴയിലയിൽ അട രൂപത്തിൽ പരത്തി അതിനുള്ളിൽ ഫില്ലിംഗ് വച്ച് അടച്ചു ഒന്ന് സ്‌റ്റീം ചെയ്തെടുക്കുക.




ചിക്കൻ റോൾ Chicken Roll

 ചിക്കൻ റോൾ Chicken Roll


ആവശ്യമുള്ള സാധനങ്ങൾ 

വീറ്റ് ബ്രെഡ് നാലു സ്ലൈസ് 
മുട്ട ഒരെണ്ണം 
ബ്രെഡ് പൊടിച്ചത് ഒരു കപ്പ് 
ചിക്കൻ 100/150 ഗ്രാം 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത് 
ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി രണ്ടു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത് 
മല്ലിയില പുതിന ചെറുതായി അരിഞ്ഞത്  കാൽ കപ്പ് 
മഞ്ഞൾ പൊടി കാൽ ,ചിക്കൻ മസാല അര ,മുളകുപൊടി അര ,മല്ലിപൊടി കാൽ ,ഗരം മസാല കാൽ ,പെരും ജീരകം കാൽ ടീസ്പൂൺ 
എണ്ണ മൂന്ന് ടേബിൾസ്പൂൺ ,വറുക്കുവാൻ ആവശ്യമായത് 
ഉപ്പ്‌ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ചിക്കൻ ഉപ്പിട്ട് വേവിച്ചു ചെറുതായി ചോപ് ചെയ്തു വക്കുക.ബ്രീഡ് നാലു വശവും കട്ട് ചെയ്തു ചപ്പാത്തി കോലുപയോഗിച്ചു പരത്തിയെടുക്കുക.മുട്ട ബീറ്റ് ചെയ്തുവക്കുക.
  
പാനിൽ എണ്ണ ചൂടാക്കി പെരും ജീരകം ചേർത്ത് കൊടുക്കുക അതിനുശേഷം സവാള  ,ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി ചേർത്ത് നന്നായി  വഴറ്റി മഞ്ഞൾ പൊടി  ,ചിക്കൻ മസാല  ,മുളകുപൊടി  ,മല്ലിപൊടി  ,ഗരം മസാല ചേർത്ത് വീണ്ടും വഴറ്റി ചിക്കൻ, മല്ലിയില,  പുതിന ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു ബ്രെഡിന്റെ ഉള്ളിൽ വച്ച് നല്ല ടൈയ്റ്റ് ആയി റോൾ ചെയ്തെടുത്തു മുട്ട മിക്സിൽ മുക്കി ശേഷം ബ്രെഡ് പൊടിയിൽ മുക്കി എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക .



മയോനൈസ് Mayonnaise

മയോനൈസ്  Mayonnaise


ആവശ്യമുള്ള സാധനങ്ങൾ 

രണ്ടു മുട്ടയുടെ വെള്ള 
ഒരു വെളുത്തുള്ളിയുടെ പകുതി 
പഞ്ചസാര അര ടീസ്പൂൺ 
ഉപ്പ്‌ കാൽ ടീസ്പൂൺ 
ലെമൺ ജ്യൂസ് ഒരു ടേബിൾസ്പൂൺ 
സൺഫ്ലവർ ഓയിൽ ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം

 മിക്സിയുടെ ചെറിയ ജാറിൽ മുട്ടയുടെ വെള്ള ,വെളുത്തുള്ളി ,പഞ്ചസാര ,ഉപ്പ്‌ ,ലെമൺ ജ്യൂസ് ചേർത്ത്  ഒന്ന് ബീറ്റ് ചെയ്തെടുത്ത് സൺഫ്ലവർ ഓയിൽ അര കപ്പ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക ശേഷം ബാക്കിയുള്ള ഓയിൽ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുമ്പോൾ തിക്കായി നല്ല ക്രീം രൂപത്തിൽ ലഭിക്കും.





കോക്കനട്ട് മാക്രോൺസ് Coconut Macaroons

കോക്കനട്ട് മാക്രോൺസ്  Coconut Macaroons


ആവശ്യമുള്ള സാധനങ്ങൾ 

ഡ്രൈ കോക്കനട്ട് 300 ഗ്രാം 
പഞ്ചസാര 165 ഗ്രാം 
മൂന്നു മുട്ടയുടെ വെള്ള (165 ഗ്രാം )

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ പഞ്ചസാരയും മുട്ടയുടെ വെള്ളയും ഒന്ന് യോജിപ്പിച്ചു ഡ്രൈ കോക്കനട്ട് ചേർത്ത് നന്നായി മിക്സ് ചെയ്തു പാനിൽ ഇട്ടു ഒന്ന് സോർട് ചെയ്തെടുക്കുക ശേഷം കയ്യിൽ ഇട്ടു പരത്തി 175 ഡിഗ്രിയിൽ 10 മിനിറ്റു ബേക്ക് ചെയ്തെടുക്കുക 



മഷ്‌റൂം പുലാവ് Mushroom Pulav

മഷ്‌റൂം പുലാവ്  Mushroom Pulav

ആവശ്യമുള്ള സാധനങ്ങൾ 

മഷ്‌റൂം 8-10എണ്ണം 
ബസുമതി റൈസ് 1 ഗ്ലാസ് 
ജിൻജർ , ഗാർലിക് , പച്ചമുളക്  പേസ്റ്റ് 2 ടേബിൾ സ്പൂൺ 
സവാള ,തക്കാളി  2 വലുത് നീളത്തിൽ അരിഞ്ഞത്
മല്ലിയില പുതിന കാൽ കപ്പ് 
ഓയിൽ , നെയ്യ് 2 ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി അര ,മല്ലിപൊടി രണ്ടര ,മുളകുപൊടി ഒരു ടേബിൾ സ്പൂൺ 
ഗരം മസാല ഒരു ടീസ്പൂൺ 
ഏലക്ക , ഗ്രാമ്പൂ നാലെണ്ണം 
വാഴനയില , തക്കോലം ഒരെണ്ണം 
പട്ട ഒരു കഷ്ണം 
പെരും ജീരകം ഒരു ടീസ്പൂൺ 
ഉപ്പ്‌ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണയും നെയ്യും ഒഴിച്ച് ചൂടായി ഏലക്ക , ഗ്രാമ്പൂ ,വാഴനയില , തക്കോലം , പട്ട ,പെരും ജീരകം ഇട്ടു ഒന്നിളക്കി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റി ജിൻജർ , ഗാർലിക് , പച്ചമുളക് ചേർത്ത് പച്ചമണം മാറിയാൽ മഞ്ഞൾ പൊടി , മല്ലിപൊടി , മുളകുപൊടി ,ഗരം മസാല ചേർത്ത് യോജിപ്പിച്ചു പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു വരുമ്പോൾ നാലായി സ്ലൈസ് ചെയ്ത മഷ്‌റൂം,മല്ലിയില പുതിന, ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കഴുകിവച്ച അരി ചേർത്ത് അഞ്ചു മിനിറ്റു വഴറ്റി ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി മൂന്ന് മിനിട്ടു നന്നായി തിളച്ചാൽ സിം ആക്കി മൂടി വച്ച് ഏകദേശം 10 - 15 മിനിറ്റു വേവിച്ചു മുക്കാൽ വേവാകുമ്പോൾ  തുറന്നു നന്നായി ഇളക്കി കൊടുക്കുക.വെന്തു കഴിഞ്ഞാൽ തീ ഓഫാക്കി  അടച്ചു വച്ച് 10 - 15 മിനിറ്റിനു ശേഷം ഉപയോഗിക്കാവുന്നതാണ് 




പീനട്ട് ലഡു Peanut Ladoo

പീനട്ട് ലഡു Peanut Ladoo 



ആവശ്യമുള്ള സാധനങ്ങൾ 

കപ്പലണ്ടി വറുത്തു തൊലി കളഞ്ഞത് 300 ഗ്രാം
ശർക്കര രണ്ടു അച്ച്
ഏലക്ക പൊടിച്ചത് അര ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

മിക്സിയിലിട്ട് നന്നായി പൊടിച്ചെടുത്ത കപ്പലണ്ടി ശർക്കര എന്നിവ ഏലക്ക പൊടി ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തു ലഡുവിന്റെ രൂപത്തിൽ ഉരുട്ടി എടുക്കുക.






Wednesday, January 17, 2018

ഫ്രൈഡ് കോക്കനട്ട് ബോൾസ് Fried Coconut Balls


ഫ്രൈഡ് കോക്കനട്ട് ബോൾസ്  Fried Coconut Balls


ആവശ്യമുള്ള സാധനങ്ങൾ 

തേങ്ങാ ചിരകിയത് കാൽ മുതൽ അര കപ്പ് വരെ
ദോശ മാവ് അര കപ്പ് 
സാംബാർ പരിപ്പ് ,ഉഴുന്ന് പരിപ്പ് ,കടല പരിപ്പ്, ചെറുപയർ പരിപ്പ് ചുവന്ന പരിപ്പ് ഒരു ടേബിൾസ്പൂൺ 
കശുവണ്ടി ,ബദാം ,പിസ്ത,വാൽ നട്ട് എല്ലാം കൂടെ ചെറുതായി നുറുക്കിയത് കാൽ കപ്പ് 
നെയ്‌ ഒരു ടേബിൾസ്പൂൺ 
ഏലക്ക പൊടി കാൽ ടീസ്പൂൺ 
പഞ്ചസാര മധുരത്തിനനുസരിച്
എണ്ണ വറുക്കുവാൻ ആവശ്യമായത്‌ 

തയ്യാറാക്കുന്ന വിധം 

പരിപ്പുകളെല്ലാം ഡ്രൈ റോസ്‌റ് ചെയ്തു മിക്സിയിൽ പൊടിച്ചെടുക്കുക.പാനിൽ എണ്ണയൊഴിച്ചു നട്ട്സുകളെല്ലാം വഴറ്റിയെടുത്തു പൊടിച്ചു വച്ച പരിപ്പ് ചേർത്ത് ഒന്ന് കൂടെ വഴറ്റി ചിരകിയ തേങ്ങാ ചേർത്ത് വീണ്ടും വഴറ്റി പഞ്ചസാര മധുരത്തിനനുസരിച് ചേർത്ത് തേങ്ങാ സോഫ്റ്റ് ആയിത്തുടടങ്ങിയാൽ തീ ഓഫ് ചെയ്തു ഏലക്ക പൊടി ചേർത്ത് ചെറിയ ഉരുളകളാക്കി ദോശ മാവിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക.




Monday, January 15, 2018

എഗ്ഗ് കബാബ് Egg Kabab

 എഗ്ഗ് കബാബ്  Egg Kabab


ആവശ്യമുള്ള സാധനങ്ങൾ 

മുട്ട രണ്ടെണ്ണം 
ഉരുളകുഴങ്ങു ഒരെണ്ണം 
ബ്രഡ് രണ്ടു സ്ലൈസ് പൊടിച്ചത് 
മല്ലിയില രണ്ടു തണ്ടു അരിഞ്ഞത് 
സവാള ഒരു വലുത് ചെറുതായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ് ഒരു ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി ,മുളകുപൊടി ,ഗരം മസാല അര ടീസ്പൂൺ 
ഉപ്പു ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

ഉരുളക്കിഴങ്ങു പുഴുങ്ങി ഉടച്ചു വക്കുക.മുട്ട പുഴുങ്ങി നീളത്തിൽ മുറിച്ചു വക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റി വരുമ്പോൾ ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുത്തു പച്ചമണം മാറിയാൽ മഞ്ഞൾ പൊടി ,മുളകുപൊടി ,ഗരം മസാല ചേർത്ത് നന്നായി മിക്സ് ചെയ്തു  ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു ഈ മിക്സ്  ബൗളിൽ ഉടച്ചു വച്ച ഉരുളക്കിഴങ്ങിലേക്കു ചേർത്ത് നന്നായി യോജിപ്പിച് ഈ മിക്സ് കൈ വെള്ളയിലെടുത്തു മുട്ടയുടെ പകുതി ഉള്ളിൽ വച്ച് നല്ലവണ്ണം കവർ ചെയ്തു ആവശ്യത്തിന് ഉപ്പു ചേർത്ത് ബീറ്റ് ചെയ്ത മുട്ടയുടെയും പാലിന്റെയും മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി  എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക.






ചിക്കൻ പോപ്പ് കോൺ Chicken Popcorn

ചിക്കൻ പോപ്പ് കോൺ Chicken Popcorn



ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ ബ്രെസ്റ് ഒന്നിന്റെ പകുതി ചെറിയ ക്യൂബ് രൂപത്തിൽ മുറിച്ചത് 
മൈദ അര കപ്പ് 
ബ്രെഡ് മൂന്നു സ്ലൈസ് പൊടിച്ചത് 
മുട്ട ഒരെണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ് / പൌഡർ  ഒരു ടേബിൾസ്പൂൺ 
നല്ല ജീരകം പൊടി കാൽ ടീസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
മുളകുപൊടി അര  ടീസ്പൂൺ 
ഉപ്പു ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

ചിക്കൻ ഇഞ്ചി വെളുത്തുള്ളി പേസ്റ് ചേർത്ത് രണ്ടു മണിക്കൂർ മസാല പിടിക്കാൻ വക്കുക.
ഒരു ബൗളിൽ മൈദ , ജീരകം ,ഗരം മസാല ,മുളകുപൊടി ,ഉപ്പു ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കുക.വേറൊരു ബൗളിൽ മുട്ട ഉപ്പു ആവശ്യത്തിന് ചേർത്ത് ബീറ്റ് ചെയ്തു വക്കുക.
മസാല പിടിച്ച ചിക്കൻ മൈദയുടെ മിക്സിൽ നന്നായി മുക്കിയതിനു ശേഷം മുട്ടയുടെ മിക്സിൽ നന്നായി മുക്കി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക.





സോയ ചങ്‌സ് കറ്റലേറ്റ് Soya Chunks Cutlet

സോയ ചങ്‌സ് കറ്റലേറ്റ്  Soya Chunks Cutlet


ആവശ്യമുള്ള സാധനങ്ങൾ 

ഉരുളക്കിഴങ്ങു രണ്ടെണ്ണം 
സോയ ചങ്‌സ് ഒരു കപ്പ് 
മുട്ട ഒരെണ്ണം 
പാല് രണ്ടു ടേബിൾസ്പൂൺ 
ബ്രഡ് മൂന്ന് സ്ലൈസ് പൊടിച്ചത് 
ഇഞ്ചി ഒരു ചെറിയ കഷ്ണം 
വെളുത്തുള്ളി അഞ്ചു അല്ലി 
പച്ചമുളക് മൂന്നെണ്ണം 
സവാള ഒരു വലുത് ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
നല്ല ജീരകം പൊടി കാൽ ടീസ്പൂൺ 
ചാറ്റ് മസാല കാൽ ടീസ്പൂൺ 
മുളകുപൊടി ഒന്നര ടീസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
മല്ലിയില നാല് തണ്ടു അരിഞ്ഞത് 
ഉപ്പു ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

ഉരുളക്കിഴങ്ങു പുഴുങ്ങി ഉടച്ചു വക്കുക.സോയ ചങ്‌സ് കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ  ഉപ്പിട്ട് വേവിച്ചു  വെള്ളം പിഴിഞ്ഞ് മിക്സിയിൽ ഗ്രയ്ണ്ടു ചെയ്തുവക്കുക.പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റി വരുമ്പോൾ ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുത്തു പച്ചമണം മാറിയാൽ മഞ്ഞൾ പൊടി ,നല്ല ജീരകം പൊടി, ചാറ്റ് മസാല ,മുളകുപൊടി ,ഗരം മസാല ചേർത്ത് നന്നായി മിക്സ് ചെയ്തു സോയ ചങ്‌സ് ചേർത്ത് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു ഈ മിക്സ്  ബൗളിൽ ഉടച്ചു വച്ച ഉരുളക്കിഴങ്ങിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ചു കറ്റലേറ്റ് രൂപത്തിലാക്കി ആവശ്യത്തിന് ഉപ്പു ചേർത്ത് ബീറ്റ് ചെയ്ത മുട്ടയുടെയും പാലിന്റെയും മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി 
എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക. 










Wednesday, January 10, 2018

ആലൂ ബജ്ജി Aloo Bajji

ആലൂ   ബജ്ജി  Aloo Bajji 


ആവശ്യമുള്ള സാധനങ്ങൾ 

ഉരുളകിഴങ്ങ് വലുത് ഒരെണ്ണം വട്ടത്തിൽ അരിഞ്ഞത് 
കടല പൊടി ഒരു കപ്പ് 
അരി പൊടി കാൽ കപ്പ് 
അജെവൈൻ (അയമോദകം) കാൽ ടീസ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാൽ ടീസ്പൂൺ 
മുളകുപൊടി അര ടീസ്പൂൺ 
ചാറ്റ് മസാല അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത്.

പാകം ചെയ്യുന്ന വിധം 

കടല പൊടി ,അരി പൊടി ,അജെവൈൻ ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മുളകുപൊടി ,ഉപ്പ് ചേർത്ത് കുറച്ചു കട്ടിയായി  ബാറ്റർ തയ്യാറാക്കി ഉരുളകിഴങ്ങ് അതിൽ മുക്കി ഡീപ്പ് ഫ്രൈ ചെയ്തു പാത്രത്തിലിട്ട് മുകളിൽ ചാറ്റ് മസാല വിതറി കൊടുക്കുക.




ചേന ഫ്രൈ Chena(Yam) Fry 

ചേന ഫ്രൈ Chena(Yam) Fry


ആവശ്യമുള്ള സാധനങ്ങൾ 

ചേന നീളത്തിൽ കനം കുറച്ചു അരിഞ്ഞത് രണ്ടു കപ്പ് 
മഞ്ഞൾപൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒന്നുമുതൽ ഒന്നര ടേബിൾസ്പൂൺ 
മല്ലിപൊടി ഒന്നു മുതൽ ഒന്നര ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 
വേപ്പില രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം 

ചേന ,മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപൊടി ,ഉപ്പ് അല്പം വെള്ളവും ചേർത്ത് കുഴച്ചു മസാല ചേനയുടെ മുകളിൽ പിടിക്കുന്ന രീതിൽ നന്നയി മിക്സ് ചെയ്തു അര മണിക്കൂർ വച്ചതിനുശേഷം പാനിൽ ശാലോ ഫ്രൈ ചെയ്തെടുക്കുക മൊരിഞ്ഞു തുടങ്ങിയാൽ വേപ്പില ചേർക്കുക . 



ഓപ്ര കേക്ക് Opera Cake

ഓപ്ര കേക്ക്  Opera Cake

ആവശ്യമുള്ള സാധനങ്ങൾ 

മുട്ട ആറെണ്ണം വലുത് 
പഞ്ചസാര മുക്കാൽ കപ്പ് 
വാനില എസ്സെൻസ്‌ ഒരു ടീസ്പൂൺ 
മൈദ കാൽ കപ്പ് 
അൽമോണ്ട് പൊടിച്ചത് മുക്കാൽ കപ്പ് 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
ഉപ്പ് കാൽ ടീസ്പൂൺ
ബട്ടർ 400 ഗ്രാം
കണ്ടെൻസ് മിൽക്ക് ഒരു കപ്പ് 
കോഫി പൌഡർ മൂന്ന് ടേബിൾസ്പൂൺ 

പാകം ചെയ്യുന്ന വിധം 

സ്പോഞ്ചു തയ്യാറാക്കുന്ന വിധം 

മുട്ട ഹാൻഡ് മിക്സർ ഉപയോഗിച്ച് കുറേശ്ശെ പഞ്ചസാര ചേർത്തുകൊണ്ട് നന്നായി മിക്സറിൽ നിന്ന് വിട്ടു വീഴാത്ത പാകം വരെ  മിക്സ് ചെയ്യുക. നിറം മാറി വെള്ള നിറമായിത്തുടങ്ങിയാൽ  വാനില എസ്സെൻസ് ചേർത്ത് മിക്സ് ചെയ്തു നന്നായി ബീറ്റ് ചെയ്തെടുക്കുക.അൽമണ്ട് പൊടിച്ചത് ,ബേക്കിംഗ് പൌഡർ ,ഉപ്പ് , ചേർത്ത് മിക്സ് ആക്കി അരിച്ചെടുത്തു ഇതിൽ ചേർത്ത്  ഒന്ന് ഫോൾഡ്‌ ചെയ്തെടുക്കുക.ബേക്കിങ് ട്രേയിൽ ബട്ടർ പേപ്പർ ഇല്ലെങ്കിൽ ബട്ടർ തടവി മിക്സ് ട്രെയുടെ മുക്കാൽ ഭാഗം ഒഴിച്ച് ചൂടായിരിക്കുന്ന ഓവനിൽ 170 ഡിഗ്രിയിൽ 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

ഫ്രോസ്റ്റിങ് 

 ബൗളിൽ ബട്ടർ നന്നായി ബീറ്റ് ചെയ്തെടുക്കുക കുറേശ്ശെ കണ്ടെൻസ് മിൽക്ക് ചേർത്തുകൊണ്ട് വീണ്ടും നന്നായി ബീറ്റ് ചെയ്തെടുക്കുക.ഒരു ടേബിൾസ്പൂൺ കോഫി പൗഡറും ഒരു ടേബിൾസ്പൂൺ വെള്ളവും ചേർത്ത് മിക്സ് ചെയ്തു ഇതിലേക്ക് ഒഴിക്കുക നല്ല ഫ്ളഫി ആകുന്നത് വരെ ബീറ്റ് ചെയ്യുക.

സ്പോഞ്ചു നന്നായി തണുത്തതിനു ശേഷം കാൽ കപ്പ് വെള്ളവും രണ്ടു ടേബിൾസ്പൂൺ കോഫീ പൌഡർ ചേർത്ത് നന്നയി തിളപ്പിച്ച് സിറപ്പ് തയ്യാറാക്കി ഓരോ ലയറിലും  നന്നായി     ബ്രഷ് ചെയ്തു കൊടുത്തു ശേഷം ഫ്രോസ്റ്റിങ് പുരട്ടി വീണ്ടും സ്പോഞ്ചു വച്ച് ലയർ ഉണ്ടാക്കി ഇഷ്ടാനുസരണം തയ്യാറാക്കാവുന്നതാണ്.



Tuesday, January 09, 2018

ചിക്കൻ വരട്ടിയത് Chicken Varattiyathu

ചിക്കൻ വരട്ടിയത്  Chicken Varattiyathu 


ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ മുക്കാൽ കിലോ 
വെളുത്തുള്ളി ഒരു കുടം ,ഇഞ്ചി ഒരു വലിയ കഷ്ണം ചതച്ചത് 
സവാള ഒരെണ്ണം വലുത് നീളത്തിൽ  അരിഞ്ഞത്
പച്ചമുളക് അഞ്ചോ ആറോ എണ്ണം
വേപ്പില മൂന്ന് തണ്ട്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
കുരുമുളക് ഒന്ന് മുതൽ  ഒന്നര ടേബിൾസ്പൂൺ 
നല്ല ജീരകം ഒന്നര ടേബിൾസ്പൂൺ 
മല്ലിപൊടി രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് , വെളിച്ചെണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

കുരുമുളക് ,നല്ല ജീരകം,മല്ലിപൊടി അല്പം വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ,ഇഞ്ചി ,സവാള ,പച്ചമുളക് ഇട്ട് നന്നായി വഴറ്റി വേപ്പില ചേർത്ത് വീണ്ടും വഴറ്റി ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തു അരപ്പും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്തു അടച്ചു വച്ച് ചിക്കൻ നന്നായി വേവിച്ചെടുക്കുക വെന്തു കഴിഞ്ഞാൽ തുറന്നു വച്ച് നന്നയി ഡ്രൈ ആക്കിയെടുക്കുക അവസാനം അല്പം വെളിച്ചെണ്ണയൊഴിച്ചു നന്നായി വരട്ടിയെടുക്കുക.




മിക്സ് ഡാൽ തടകാ Mix Dal Thadka

മിക്സ് ഡാൽ തടകാ Mix Dal Thadka

ആവശ്യമുള്ള സാധനങ്ങൾ 

തൂർ ഡാൽ നാലു ടേബിൾസ്പൂൺ 
മസൂർ ഡാൽ രണ്ടു ടേബിൾസ്പൂൺ 
മൂങ്ങ് ഡാൽ രണ്ടു ടേബിൾസ്പൂൺ 
തക്കാളി ഒരെണ്ണം വലുത് ,സവാള ഒരെണ്ണം ചെറുത്  അരിഞ്ഞത് 
വെളുത്തുള്ളി നാലു അല്ലി 
കായം പൊടിച്ചത് കാൽ ടീസ്പൂൺ 
നല്ലജീരകം ഒരു ടീസ്പൂൺ 
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് നാലെണ്ണം 
വേപ്പില രണ്ടു തണ്ട്
മല്ലിയില അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ 
നെയ്യ് രണ്ടു ടേബിൾസ്പൂൺ 
ഓയിൽ രണ്ടു ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

എല്ലാ ഡാലും തക്കാളി,സവാള,കായം പൊടിച്ചത് ,നല്ലജീരകം കാൽ ടീസ്പൂൺ ,മഞ്ഞൾ പൊടി ആവശ്യത്തിന് വെള്ളവും ചേർത്ത്   വേവിച്ചെടുത്ത്  മാറ്റിവെക്കുക.പാനിൽ ഓയിലും നെയ്യും ചേർത്ത് ചൂടാക്കി കടുക് പൊട്ടിച്ചു ശേഷം നല്ലജീരകം, വറ്റൽ മുളക് ,വേപ്പില ,വെളുത്തുള്ളി ചേർത്ത് നിറം മാറിത്തുടങ്ങിയാൽ മുളകുപൊടി ചേർത്ത് വേവിച്ചു വച്ച ഡാലിനെ ഇതിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് വിളമ്പാവുന്നതാണ്.


അമ്മ പകർന്നു തന്ന അറിവ്  






പൊട്ടറ്റോ എഗ്ഗ് സാൻഡ്വിച് Potato Egg Sandwich

പൊട്ടറ്റോ എഗ്ഗ് സാൻഡ്വിച്  Potato Egg Sandwich


ആവശ്യമുള്ള സാധനങ്ങൾ 

ബ്രഡ് നാലു സ്ലൈസ് നാലു ഭാഗവും കട്ട് ചെയ്തത് 
ഉരുളക്കിഴങ്ങു ഒരു വലുത് പുഴുങ്ങിയത് 
മുട്ട രണ്ടെണ്ണം പുഴുങ്ങി ചെറുതായി അരിഞ്ഞത് 
സവാള ഒരെണ്ണം ,പച്ചമുളക് മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
മല്ലിപൊടി ഒരു ടീസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
നല്ല ജീരക പൊടി കാൽ ടീസ്പൂൺ 
ഡ്രൈ മംഗോ പൌഡർ കാൽ ടീസ്പൂൺ 
ഓയിൽ രണ്ടു ടേബിൾസ്പൂൺ 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ ഓയിൽ ചൂടാക്കി സവാള പച്ചമുളക് വഴറ്റി മല്ലിപൊടി ഗരം മസാല നല്ല ജീരക പൊടി ഡ്രൈ മംഗോ പൌഡർ ചേർത്ത് വീണ്ടും നന്നായി വഴറ്റി മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്തു വേറെ പാത്രത്തിലേക്കു മാറ്റി ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേർക്കുക.

ബ്രെഡ് സ്ലൈസിനു മുകളിൽ ഈ മിക്സ് പുരട്ടി വേണമെങ്കിൽ ടൊമാറ്റോ സോസോ ചില്ലി സോസോ ചേർത്ത് അടുത്ത സ്ലൈസ് വച്ച് പാനിൽ നന്നായി ടോസ്റ് ചെയ്തെടുക്കുക.






Tuesday, January 02, 2018

മേത്തി പറാത്ത Methi Paratha

മേത്തി പറാത്ത Methi Paratha



ആവശ്യമുള്ള സാധനങ്ങൾ 

ഉലുവ ഇല ഒരു കപ്പ് 
ഗോതമ്പു പൊടി രണ്ടു കപ്പ് 
സവാള ഒരെണ്ണം , ഇഞ്ചി ഒരു ചെറിയ കഷ്ണം,പച്ചമുളക് രണ്ടെണ്ണം   ചെറുതായി അരിഞ്ഞത്
മുളക് പൊടി ഒരു ടീസ്പൂൺ 
മല്ലി പൊടി ഒരു ടീസ്പൂൺ 
ഗരം മസാല കാൽ ടീസ്പൂൺ 
അയമോദകം കാൽ ടീസ്പൂൺ 
നെയ്യ് മൂന്ന്  ടേബിൾസ്‌പൂൺ
ഓയിൽ ഒരു ടേബിൾസ്‌പൂൺ
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ ഉലുവ ഇല ,ഗോതമ്പു പൊടി,സവാള  , ഇഞ്ചി ,പച്ചമുളക് ,മുളക് പൊടി ,മല്ലി പൊടി ,ഗരം മസാല ,അയമോദകം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത്  കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചു മുകളിൽ അല്പം ഓയിൽ ഒഴിച്ച് അര മണിക്കൂർ മൂടി വക്കുക.ശേഷം ചപ്പാത്തി പരത്തുന്ന രീതിയിൽ പരത്തിയെടുത്തു ഇരുപുറവും നെയ്യ് തടവി ചുട്ടെടുക്കുക.


ഇതിനോടൊപ്പം തൈരും വറുത്ത പച്ചമുളകും ചേർത്ത് കഴിക്കാവുന്നതാണ് .








എഗ്ഗ് ഫ്രൈഡ് റൈസ് Egg Fried Rice

എഗ്ഗ് ഫ്രൈഡ് റൈസ്  Egg Fried Rice


ആവശ്യമുള്ള സാധനങ്ങൾ 

ബസുമതി റൈസ് ഒരു ഗ്ലാസ് 
മുട്ട രണ്ടു മുതൽ മൂന്നെണ്ണം വരെ 
കാരറ്റ് , ബീൻസ്  അരിഞ്ഞത് കാൽ കപ്പ് 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത് 
വെളുത്തുള്ളി അഞ്ചു അല്ലി,സ്പ്രിംഗ് ഒണിയൻ ഒരു തണ്ട് ചെറുതായി അരിഞ്ഞത് 
കുരുമുളകുപൊടി ഒരു ടീസ്പൂൺ 
സോയ സോസ് , ടൊമാറ്റോ സോസ് , ചില്ലി സോസ് രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ,ഓയിൽ  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

അരി വേവിച്ചു ഊറ്റിവെക്കുക.പാനിൽ എന്ന ചൂടായാൽ വെളുത്തുള്ളി ചേർത്തിളക്കി സവാള ചേർത്ത് ഒന്നിളക്കി വെജിറ്റബ്ൾസ് ഉപ്പ്  ചേർത്ത് വെജിറ്റബ്ൾസ് വേവാതെ നന്നായി മിക്സ് ചെയ്തു പാനിന്റെ അരികത്തേക്കു മാറ്റി വക്കുക.മുട്ട വെട്ടിയൊഴിച്ചു ഒന്ന് ചിക്കിയെടുത്തതിന് ശേഷം രണ്ടും ചേർത്ത് ജിപ്പിക്കുക.ഇതിൽ വേവിച്ചു വച്ച അരി ചേർത്തതിന് ശേഷം സോയ സോസ് , ടൊമാറ്റോ സോസ് , ചില്ലി സോസ് ചേർത്ത് കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു ഫ്രൈ ചെയ്തെടുത്തു മുകളിൽ  സ്പ്രിംഗ് ഒണിയൻ വിതറി കൊടുക്കുക.



ചെമ്മീൻ ബിരിയാണി Chemmeen Biriyani

ചെമ്മീൻ ബിരിയാണി  Chemmeen Biriyani



ആവശ്യമുള്ള സാധനങ്ങൾ 

ബസുമതി റൈസ് രണ്ടു ഗ്ലാസ് 
ചെമ്മീൻ അര കിലോ 
സവാള നാലെണ്ണം നീളത്തിലരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം ചതച്ചത് 
വെളുത്തുള്ളി പത്തെണ്ണം ചതച്ചത് 
പച്ചമുളക് ഏഴെണ്ണം ചതച്ചത് 
തക്കാളി രണ്ടെണ്ണം നീളത്തിലരിഞ്ഞത് 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
നല്ല ജീരകം പൊടി അര  ടീസ്പൂൺ 
മുളകുപൊടി ഒന്നര ടേബിൾസ്പൂൺ 
മല്ലിപൊടി രണ്ടര ടേബിൾസ്പൂൺ 
മല്ലിയില, പുതിന അരിഞ്ഞത് കാൽ കപ്പ് 
നെയ്യ് , തൈര്,ഓയിൽ  നാലു മുതൽ അഞ്ചു ടേബിൾസ്പൂൺ
ഗ്രാമ്പൂ നാലെണ്ണം പട്ട ഒരു കഷ്ണം ഏലക്ക അഞ്ചുഎണ്ണം വാഴനയില , തക്കോലം ഒരെണ്ണം
നല്ല ജീരകം അര ടീസ്പൂൺ 
കുരുമുളക് ഒരു ടീസ്പൂൺ 
റോസ് വാട്ടർ ഒന്നര ടേബിൾസ്പൂൺ 
സവാള വറുത്ത് കാൽ കപ്പ് 
അണ്ടിപ്പരിപ്പ് മുന്തിരി ആവശ്യാനുസരണം 
ഉപ്പ് ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

ചെമ്മീൻ കാൽ ടീസ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്തു് മാരിനേറ്റു ചെയ്തു വച്ച് അര മണിക്കൂറിനു ശേഷം നന്നായി മൊരിയാതെ വറുത്തെടുക്കുക 

അല്പം നെയ്യും ഓയിലും ഒഴിച്ച് അരി ഒന്ന് വറുത്തെടുക്കുക.തിളക്കുന്ന വെള്ളത്തിൽ ഗ്രാമ്പൂ പട്ട ഏലക്ക  വാഴനയില , തക്കോലം നല്ല ജീരകം കുരുമുളക് ഉപ്പ് ചേർത്തിളക്കി വറുത്ത അരി ചേർത്ത് മുക്കാൽ വേവ് ആകുമ്പോൾ അരി വെള്ളം ഒഴിച്ച് ഊറ്റിയെടുക്കുക.

ചെമ്മീൻ വറുത്തെടുത്ത എണ്ണയിലേക്ക് സവാള ഇട്ടു വഴറ്റി ഇഞ്ചി വെളുത്തുള്ളി ചേർത്ത് പച്ചമണം മാറിത്തുടങ്ങിയാൽ ബാക്കിയുള്ള മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി നല്ല ജീരകം പൊടി കാൽ ടീസ്പൂൺ  ചേർത്ത് എന്നിവ ചേർത്ത് വഴറ്റി തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ മല്ലിയില പുതിന ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വറുത്ത ചെമ്മീൻ റൈസ് ചേർത്ത് നന്നായി യോജിപ്പിച്ചു മുകളിൽ സവാള വറുത്തത് അണ്ടിപ്പരിപ്പ് മുന്തിരി റോസ് വാട്ടർ നല്ല ജീരകം പൊടി കാൽ ടീസ്പൂൺ ചേർത്ത് അഞ്ചു മിനിറ്റു സിമ്മിൽ വേവിക്കുക.






സ്‌പൈസി ഡാൽ ചട്ണി Spicy Dal Chutney

സ്‌പൈസി ഡാൽ  ചട്ണി  Spicy Dal Chutney

ആവശ്യമുള്ള സാധനങ്ങൾ 

പരിപ്പ് രണ്ടു ടേബിൾസ്പൂൺ 
ഉഴുന്ന് പരിപ്പ്  രണ്ടു ടേബിൾസ്പൂൺ 
പച്ചമുളക് എട്ടോ ഒമ്പതോ എണ്ണം 
തേങ്ങാ ചിരകിയത് അര കപ്പ് 
പുളി ഒരു ചെറിയ കഷ്ണം 
നല്ലെണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി പരിപ്പ് ഉഴുന്ന് വഴറ്റി കോരി മാറ്റി വക്കുക.ബാക്കിയുള്ള എണ്ണയിൽ പച്ചമുകും പുളിയും ചേർത്ത് വഴറ്റിയ ശേഷം തേങ്ങാ ചേർത്ത് തീ ഓഫ് ചെയ്തു നല്ലവണ്ണം ചേർത്ത് യോജിപ്പിച്ചു ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക.




എഗ്ഗ് ദോശ Egg Dosa

എഗ്ഗ് ദോശ Egg Dosa


ആവശ്യമുള്ള സാധനങ്ങൾ 

ദോശ മാവ് ഒരു തവി 
മുട്ട ഒരെണ്ണം 
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളക് പൊടി കാൽ ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
നെയ്യ് ഒരു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ മുട്ട പച്ചമുളക് സവാള ഉപ്പ് ചേർത്ത് അടിച്ചെടുക്കുക.പാനിൽ ദോശ പരത്തിയ ശേഷം 
ഈ മിക്സ് ദോശയുടെ മുകളിൽ ഒഴിച്ച് പരത്തി ദോശയുടെ ചുറ്റും നെയ്യ് ഒഴിച്ച്‌   കുരുമുളക് പൊടി വിതറി ദോശയുടെ ഇരുപുറവും മൊരിയിച്ചെടുക്കുക 




മേത്തി പൂരി Methi Poori

മേത്തി പൂരി  Methi Poori


ആവശ്യമുള്ള സാധനങ്ങൾ 

ഉലുവ ഇല ഒരു കപ്പ് 
ഗോതമ്പു പൊടി രണ്ടു കപ്പ് 
കടല പൊടി ഒരു കപ്പ് 
മുളക് പൊടി അര ടീസ്പൂൺ 
അയമോദകം അര ടീസ്പൂൺ 
നല്ല ജീരകം അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ മേത്തി ഗോതമ്പു പൊടി കടല മാവ് മുളക് പൊടി ഓമം നല്ല ജീരകം ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം കുറേശ്ശെ വെള്ളം ചേർത്ത്  ചപ്പാത്തി ഉണ്ടാക്കുന്ന  രീതിയിൽ മാവ് കുഴച്ചു ഉരുളകളാക്കി വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക .