Friday, September 29, 2017

ബൂന്തി ലഡു Boondi Ladoo




ബൂന്തി ലഡു Boondi Ladoo


ആവശ്യമുള്ള സാധനങ്ങൾ

കടലമാവ്          1 ഗ്ലാസ്
പഞ്ചസാര        1 ഗ്ലാസ്
വെള്ളം 3/4 ഗ്ലാസ് (ഷുഗർ സിറപ്പ്)
കരയാമ്പൂ      3 എണ്ണം
എല്കയ                 5 എണ്ണം
ഫുഡ് കളർ             2 ഡ്രോപ്‌സ്
സൺഫ്ലവർ ഓയിൽ വറുക്കുവാൻ ആവശ്യമായത്
ബേക്കിംഗ് സോഡാ ഒരു നുള്ള്
കശുവണ്ടി ആവശ്യത്തിന്
ഉണക്കമുന്തിരി ആവശ്യത്തിന്
നെയ്യ്        2 ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

കടലമാവ് സോഡാ പൊടി കുറച്ചു വെള്ളം ചേർത്ത് ദോശ മാവിനേക്കാൾ കുറച്ചു ലൂസ് ആയി മിക്സ് ചെയ്തു എടുത്തു ,ചൂടായ എണ്ണയുടെ മുകളിൽ ചെറിയ ഒട്ടകളുള്ള കൈൽ എടുത്തു അതിലെക്യു് മാവൊഴിച്ചു പതുക്കെ തട്ടികൊടുത്തു ബൂന്തി (മണികൾ) തയ്യാറാക്കുക.ആവശ്യമെങ്കിൽ മിക്സിയിൽ ക്രെഷ് ചെയ്തെടുക്കാവുന്നതാണ്.പഞ്ചസാരയും  വെള്ളവും ചേർത്ത് ഒരു നൂൽ പാകത്തിൽ സിറപ്പ് തയ്യാറാക്കി ചതച്ച ഏലക്കായ,
കരയാമ്പൂ,ഫുഡ് കളർ ചേർക്കുക.തയ്യാറാക്കിയ സിറപ്പ് ചൂടോടെ ബൂന്തിയിലേക്യു് ഒഴിച്ച് നെയ്യിൽ വറുത്തെടുത്ത കശുവണ്ടി ഉണക്കമുന്തിരിയും ബാക്കിയുള്ള നെയ്യും ഇതിലേയ്ക്കു ചേർത്ത് എല്ലാം കൂടി നല്ലവണ്ണം മിക്സ് ചെയ്തു കൈകൊണ്ടു പിടിക്കയാണ് പറ്റുന്ന ചൂടിൽ ഉരുകളാക്കി എടുക്കുക


ചിക്കൻ കീമ കറ്റലേറ്റ് Chicken Keema Cutlets




ചിക്കൻ  കീമ  കറ്റലേറ്റ് Chicken Keema Cutlets

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ കീമ 500 ഗ്രാം
ഇഞ്ചി ഒരു വലിയ കഷണം ചതച്ചെടുത്തത്
വെളുത്തുള്ളി 9 എണ്ണം ചതച്ചെടുത്തത്
മല്ലിയില ചെറുതായരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
കുരുമുളകുപൊടി അര മുതൽ ഒരുസ്പൂൺ വരെ
ഉരുളക്കിഴങ്ങ് ഒരു വലുത് വേവിച്ചത്
ഉപ്പ് ആവശ്യത്തിന്
ബ്രഡ് പൊടിച്ചത് 8 സ്ലൈസ്
മുട്ട ഒരെണ്ണം
പാൽ രണ്ട് ടേബിൾസ്പൂൺ
എണ്ണ വറുക്കാൻ ആവശ്യമായത്
സവാള രണ്ടെണ്ണം ചെറുതായി അരിഞ്ഞെടുത്ത്.

പാകം ചെയ്യുന്ന വിധം

പാനിൽ എണ്ണ ചൂടായതിനു ശേഷം ഇഞ്ചി വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി വഴറ്റി അതിലേക്ക് മുളകുപൊടി കുരുമുളകുപൊടി ചിക്കൻ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുക്കുക. വെന്തു വന്നശേഷം ഇതിലേക്ക് മല്ലിയില ചേർക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് ഇട്ട് ചൂടാറിയതിനുശേഷം ഉരുളക്കിഴങ്ങ് ഉടച്ചതും കുറച്ചു ബ്രഡ് പൊടിച്ചതും ചേർത്ത് കുഴച്ചെടുക്കുക.
പാല് മുട്ട ഉപ്പും ചേർത്ത് ബീറ്റ് ചെയ്ത് വയ്ക്കുക. 
കീമ മിക്സ് ഓരോ ഉരുളയാക്കി കട്ലൈറ്റ് രൂപത്തിൽ പരത്തി മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ റോൾ ചെയ്തു ഡീപ് ഫ്രൈ ചെയ്തെടുക്കുക.

പൊട്ടറ്റോ തവ ഫ്രൈ Potato Tawa Fry



പൊട്ടറ്റോ  തവ ഫ്രൈ Potato Tawa Fry 


ആവശ്യമുള്ള സാധനങ്ങൾ

പൊട്ടറ്റോ           2  എണ്ണം
മുളകുപൊടി                     1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി        1 /4 ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
നാരങ്ങാ ഒന്നിന്റെ പകുതി ഭാഗം
 വെളിച്ചെണ്ണ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

റൌണ്ട് ആയി കട്ട് ചെയ്ത പൊട്ടറ്റോ 2  സെക്കന്റു തിളയ്ക്കുന്ന വെള്ളത്തിൽ  ഇട്ടു എടുത്തു വെള്ളം ഊറ്റിക്കളഞ്ഞു മുളകുപൊടി ,മഞ്ഞൾ പൊടി,നാരങ്ങാ,ഉപ്പും കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് ആക്കി പൊട്ടറ്റോയിൽ തേച്ചു 5 മിനിറ്റിനു വച്ചതിനു ശേഷം ഷാലോ ഫ്രൈ ചെയ്തെടുക്കുക




Wednesday, September 27, 2017

ശാക്ഷുക Shakshuka

ശാക്ഷുക Shakshuka


ആവശ്യമുള്ള സാധനങ്ങൾ

മുട്ട                              മൂന്നെണ്ണം
വലിയ തക്കാളി മൂന്നെണ്ണം
സവാള ചെറുതായി                             അരിഞ്ഞത് ഒരെണ്ണം 
വെളുത്തുള്ളി ചെറുതായി           അരിഞ്ഞത് ഏഴെണ്ണം
മല്ലിയില രണ്ട് ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
മുളകുപൊടി                   ഒരു ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി                        കാൽ ടീസ്പൂൺ
നല്ല ജീരകം പൊടിച്ചത്         ഒരു ടീസ്പൂൺ
കുരുമുളകുപൊടി               കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ         ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തക്കാളി വെള്ളത്തിലിട്ട് വേവിച്ചെടുക്കുക
അതിനു ശേഷം അതിന്റെ തൊലിയും കുരുവും കളഞ്ഞ് നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടായശേഷം സവാള വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക. അടിച്ചെടുത്ത തക്കാളി മഞ്ഞൾ പൊടി മുളക് പൊടി ജീരകപ്പൊടി കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും അതിലേക്ക് ചേർക്കുക. തക്കാളിയുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക.ഇതിലേക്ക് മുട്ട പരസ്പരം തൊടാത്ത രീതിയിൽ ഓരോന്നായി വെട്ടി ഒഴിക്കുക ഇതിനു മുകളിലായി അരിഞ്ഞുവച്ച മല്ലിയിലയും ഒരു നുള്ള് ഉപ്പ് ഒരു നുള്ള് കുരുമുളകുപൊടി ഒരു നുള്ള് ജീരകപ്പൊടി വിതറി മുട്ട വെന്ത ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്.

ചേമ്പു മോര് കറി Chembu Moru Curry



ചേമ്പു മോര് കറി Chembu Moru Curry 

ആവശ്യമുള്ള സാധനങ്ങൾ

ചേമ്പ് ഒരു കപ്പ് ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത് അര കപ്പ്
തൈര് കാൽക്കപ്പ്
നല്ല ജീരകം കാൽ ടീസ്പൂൺ 
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
വെളുത്തുള്ളി രണ്ടെണ്ണം
മുളകുപൊടി ഒരു ടേബിൾസ്പൂൺ
കടുക് ഒരു ടീസ്പൂൺ
ഉലുവ കാൽ ടീസ്പൂൺ
വറ്റൽമുളക് രണ്ടെണ്ണം
കറിവേപ്പില 2 തണ്ട്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ താളിക്കാൻ ആവശ്യമായത്

പാചകം ചെയ്യുന്ന വിധം

ചേമ്പ് ഉപ്പ് മഞ്ഞൾപൊടി മുളകുപൊടി ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.
 നല്ല ജീരകം തേങ്ങ വെളുത്തുള്ളി തൈര് ചേർത്ത് അരച്ചെടുക്കുക
അരപ്പ് കറിയിലേക്ക് ഒഴിക്കുക.
പാനിൽ എണ്ണ ചൂടായതിനു ശേഷം കടുക് വറ്റൽമുളക് ഉലുവ വേപ്പില എന്നിവ ചേർത്ത് താളിക്കുക

കൊത്തമര ഉണക്കപയർ തോരൻ  Kothamara Unaka payr Thoran 

കൊത്തമര ഉണക്കപയർ തോരൻ  Kothamara Unaka payr Thoran 




ആവശ്യമുള്ള സാധനങ്ങൾ

കൊത്തമര കനം കുറച്ചരിഞ്ഞത്   അരക്കപ്പ്
ഉണക്ക പയർ                                                  അര കപ്പ്
തേങ്ങ                                                               കാൽ കപ്പ്
ചുവന്നുള്ളി                                             3 എണ്ണം
വെളുത്തുള്ളി                                    5 എണ്ണം
വേപ്പില                                               രണ്ട് തണ്ട്
മുളക് പൊടി                               ഒരു ടി സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കടുക് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

കൊത്തമരയും പയറും വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്നുള്ളിയും വേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതു ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് മുളകുപൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന പയറും ചേർത്ത് നന്നായി ഇളക്കി എടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത്  അവസാനം ചിരകിയ തേങ്ങ ചേർത്തിളക്കി തീ ഓഫ് ചെയ്യുക

തേങ്ങാപാൽ കറി Coconut Milk Curry

തേങ്ങാപാൽ കറി Coconut Milk Curry

ആവശ്യമുള്ള സാധനങ്ങൾ

ഉരുളക്കിഴങ്ങ്  ഒരെണ്ണം
കേരറ്റ് ഒരെണ്ണം
പച്ചമുളക് മൂന്നെണ്ണം
വേപ്പില രണ്ട് തണ്ട്
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
അര മുറി തേങ്ങയുടെ ഒന്നാംപാലും രണ്ടാംപാലും
ഉപ്പ്  ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് കേരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് പച്ചമുളക് നടുവേ കീറിയത് എന്നിവ രണ്ടാം പാൽ ഒഴിച്ച് വേവിക്കുക. മഞ്ഞപ്പൊടി ഉപ്പു കറിവേപ്പില ഇതിലേക്ക് ചേർക്കുക. നന്നായി തിളച്ചതിനുശേഷം ഒന്നാം പാൽ ഒഴിച്ച് വാങ്ങിവെക്കുക





സ്‌പൈസി ചിക്കൻ ഫ്രൈഡ് മൊമൊ Spicy Fried Chicken Momos


സ്‌പൈസി ചിക്കൻ ഫ്രൈഡ് മൊമൊ Spicy Fried Chicken Momos


ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പ് പൊടി ഒരു കപ്പ്
ഓയിൽ 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എല്ലില്ലാത്ത ചിക്കൻ ഒരു കപ്പ്
ഇഞ്ചി ഒരു കഷണം ചെറുതായി അരിഞ്ഞത് 
വെളുത്തുള്ളി 5 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് അഞ്ച് എണ്ണം ചെറുതായി അരിഞ്ഞത്
സവാള ഒരു വലുത് ചെറുതായി അരിഞ്ഞത്
മുളകുപൊടി 2 ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ
ചിക്കൻ മസാല അരടീസ്പൂൺ ഗരംമസാല കാൽടീസ്പൂൺ
മഞ്ഞൾപ്പൊടി അരടീസ്പൂൺ 
മല്ലിയില അരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ചിക്കൻ ഉപ്പ് മഞ്ഞപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് വച്ച് ശാലോ ഫ്രൈ ചെയ്തെടുക്കുക. എണ്ണ ചൂടാക്കി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി സവാള എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മുളകുപൊടി ഗരംമസാല ചിക്കൻമസാല മഞ്ഞൾപൊടി കൈകൊണ്ട് പൊടിച്ച് വറുത്ത ചിക്കൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു അവസാനം മല്ലിയില ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ഗോതമ്പ് പൊടി ഉപ്പ് എണ്ണ ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുഴച്ചെടുത്ത് അരമണിക്കൂർ വെക്കുക.
ഓരോ നെല്ലിക്കയുടെ വലുപ്പത്തിൽ ഉരുളയെടുത്ത് വട്ടത്തിൽ പരത്തിയെടുത്ത അതിൽ ഓരോ ടേബിൾസ്പൂൺ ചില്ലി ചിക്കന്റെ ഫില്ലിംഗ് ചെയ്യുക. ചിത്രത്തിൽ കാണുന്നപോലെ മടക്കിയെടുത്ത് എണ്ണയിൽ വറുത്തെടുക്കുക.


വട്ടേപ്പം Vatteppam


വട്ടേപ്പം Vatteppam


ആവശ്യമുള്ള സാധനങ്ങൾ 


പച്ചരി 1 ഗ്ലാസ്

ചോറ് 1/2  ഗ്ലാസ്

തേങ്ങാ ചിരകിയത് 1/2  ഗ്ലാസ്

പഞ്ചസാര മധുരത്തിന്  അനുസരിച്ചു 

ഉപ്പ് അല്പം ഈസ്റ് 1/4 ടീ സ്പൂൺ 

നല്ലജീരകം, കശുവണ്ടി ,ഉണക്ക മുന്തിരി ആവശ്യത്തിന് 



പാകം ചെയ്യുന്ന വിധം 


തലേ ദിവസം എല്ലാം ചേർത്ത് നന്നായി ദോശമാവിന്റെ പരുവത്തിൽ അരച്ചെടുത്തു വയ്ക്കുക.പിറ്റേദിവസം (പൊന്തിവന്നതിനു ശേഷം) പാത്രത്തിൽ നെയ്യ് തടവി പകുതി മാത്രം മാവു ഒഴിച്ച് നല്ലജീരകം, കശുവണ്ടി ,ഉണക്ക മുന്തിരി ഇട്ടു  ആവിയിൽ 10 മിനിറ്റു വേവിച്ചെടുക്കുക.


Tuesday, September 26, 2017

ഉരുളക്കിഴങ്ങു കുത്തി കാച്ചിയത് Potato Mulakittathu



ഉരുളക്കിഴങ്ങു കുത്തി കാച്ചിയത് Potato Mulakittathu 


ആവശ്യമുള്ള സാധനങ്ങൾ

ഉരുളക്കിഴങ്ങ്         1  എണ്ണം
ചുവന്നുള്ളി             3 എണ്ണം
വെളുത്തുള്ളി         5 എണ്ണം
ഉപ്പ് ആവശ്യത്തിന്
വേപ്പില ആവശ്യത്തിന്
കടുക് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി നുറുക്കി വേവിച്ചെടുക്കുക. എണ്ണ ചൂടായശേഷം കടുകുപൊട്ടിച്ച് അതിൽ ചതച്ചുവെച്ച ചുവന്നുള്ളി വെളുത്തുള്ളി വേപ്പില ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ  അതിലേക്ക് മുളകുപൊടി ചേർത്ത് വഴറ്റിയെടുക്കുക. വേവിച്ച ഉരുളക്കിഴങ്ങ് എടുത്ത് അതിലേക്ക് പകർന്ന് നന്നായി മിക്സ് ചെയ്തെടുക്കണം.


വീറ്റ് ചിക്കൻ മൊമൊ വിത്ത് ഹോട്ട് സോസ് Chicken Momos with hot Sauce


വീറ്റ് ചിക്കൻ മൊമൊ വിത്ത് ഹോട്ട് സോസ് Chicken Momos with hot Sauce 


ആവശ്യമുള്ള സാധനങ്ങൾ

മിൻസ് ചെയ്ത ചിക്കൻ ഒരു കപ്പ്
മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന് 
എണ്ണ 2 ടേബിൾസ്പൂൺ 
സവാള 1 ചെറുതായി അരിഞ്ഞത്
മല്ലിയില ഒരു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
സോയാസോസ് ഒരു ടീസ്പൂൺ
വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
കുരുമുളകു ചതച്ചത് ആവശ്യത്തിന് അനുസരിച്ച്

പാകം ചെയ്യുന്ന വിധം

ഒരു ബൗളിലേക്ക് ഗോതമ്പുപൊടി ഉപ്പ് ഒരു ടേബിൾ സ്പൂൺ ഓയിൽ ആവശ്യത്തിന് വെള്ളവും ഉപയോഗിച്ച് കുഴച്ചെടുക്കുക.
മറ്റൊരു ബൗൾ എടുത്ത് ഇതിലേക്ക് ചിക്കൻ മിൻസ് ചെയ്തത് സവാള മല്ലിയില സോയാസോസ് വെളുത്തുള്ളി അല്പം ഓയൽ ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. 
കുഴച്ചുവെച്ച മാവിനെ 4 ഭാഗമാക്കി മുറിച്ചെടുക്കുക. ഓരോ ഭാഗവും കനം കുറച്ച് വട്ടത്തിൽ വലുതാക്കി പരത്തിയെടുക്കുക.
ചെറിയ ബൗൾ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. അതിൽ ഓരോ ടേബിൾസ്പൂൺ ഫില്ലിങ് വച്ച ഇഷ്‌ട്ട മുള്ള  രൂപത്തി ലാക്കി സ്റ്റീമറിൽ വച്ച് സ്‌റ്റീം ചെയ്തെടുക്കുക.

സോസ് തയ്യാറാക്കുന്ന വിധം

വറ്റൽ മുളക് 8 എണ്ണം
തക്കാളി മൂന്നെണ്ണം നാലായി മുറിച്ചത്
എണ്ണ ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത് 
ഇഞ്ചി ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത്
സവാള ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത്
ഉപ്പ് കാൽ ടീസ്പൂൺ
സോയാസോസ് ഒരു ടീസ്പൂൺ
ടോമാടോ സോസ് ഒരു ടീസ്പൂൺ
വിനാഗിരി ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

തക്കാളിയും പച്ചമുളകും കുറച്ച് വെള്ളമൊഴിച്ച് വേവിച്ച് എടുക്കുക. അതിനെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. പാനിൽ എണ്ണ ഒഴിച്ചു ചൂടായതിനു ശേഷം വെളുത്തുള്ളി ഇഞ്ചി സവാള എന്നിവ നന്നായി വഴറ്റിയശേഷം സോയാസോസ് ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റി അരച്ച ടോമാടോ സോസ് വിനാഗിരി ചേർത്ത് വഴറ്റിയെടുക്കുക.

ഇല അട Ela Ada



ഇല അട Ela Ada


ആവശ്യമുള്ള സാധനങ്ങൾ

അരിപ്പൊടി ഒരു ഗ്ലാസ്
വെള്ളം ഒരു ഗ്ലാസ് 
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരകിയത് അര മുറി
പഞ്ചസാര അല്ലെങ്കിൽ ശർക്കര 4 ടേബിൾസ്പൂൺ / ഒരു ചെറിയ അച്ച്

തയ്യാറാക്കുന്ന വിധം

വെള്ളം വെട്ടിത്തിളക്കുമ്പോൾ അതിലേക്ക് ഉപ്പും അരിപ്പൊടിയും ചേർത്ത് കൊടുക്കുക നന്നായി ഇളക്കി തീ ഓഫ് ചെയ്തതിനുശേഷം മൂടിവയ്ക്കുക. അഞ്ച് മിനിറ്റിനുശേഷം കുഴച്ചെടുത്ത്. ഒരു അടയ്ക്ക വേണ്ട ഒരു വലിയ ഉരുളയെടുത്ത് കയ്യിൽ വെള്ളം തൊട്ട് ഇലയിൽ പരത്തുക.
തേങ്ങയും പഞ്ചസാരയും യോജിപ്പിച്ച് കുറച്ചെടുത്ത് അതിന് മുകളിലായി പരത്തിവെക്കുക.
ഇലയെ മടക്കി എടുത്ത് ആവിയിൽ വേവിക്കുകയോ ചട്ടിയിൽ ചുട്ടെടുക്കുകയോ  ചെയ്യാവുന്നതാണ്.

തിരാമിസൂ കേക്ക് Tiramisu Cake

തിരാമിസൂ കേക്ക്  Tiramisu Cake 


ആവശ്യമുള്ള സാധനങ്ങൾ 

മുട്ടയുടെ മഞ്ഞ                    അഞ്ച്‌ എണ്ണം 
പഞ്ചസാര                               ഒരു കപ്പ്
പാല്                                         രണ്ട് ടേബിൾസ്പൂൺ
വിപ്പിംഗ് ക്രീം                        500 ഗ്രാം മാസ്ക്രോപോൺ അല്ലെങ്കിൽ 
                                                                                         ക്രീം ചീസ് 500 ഗ്രാം
ലേഡി ഫിംഗർ                400 ഗ്രാം
ഇൻസ്റ്റന്റ് കോഫി പൗഡർ            നാലോ അഞ്ചോ ടീസ്പൂൺ
കൊക്കോ പൗഡർ                രണ്ട് ടേബിൾസ്പൂൺ
വാനില എസൻസ്                 2 ടീസ്പൂൺ
വെള്ളം                                    രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

ഡബിൾ ബോയിലിംഗ് മെത്തേഡ് ആണ് ഇവിടെ ഉപയോഗിക്കുന്നത്
ഒരു ചെറിയ പാത്രത്തിൽ വെള്ളം ചൂടാക്കി അതിന്റെ മുകളിൽ എന്നാൽഅടിയിലെ വെള്ളത്തിൽ മുട്ടാത്ത വിധത്തിൽ ഒരു വലിയ പാത്രം വക്കേണ്ടതാണ്. വലിയ പാത്രത്തിൽ പഞ്ചസാര മുട്ടയുടെ മഞ്ഞ       എന്നിവ ചേർത്ത് മിക്സ് ചെയ്തു എടുക്കുക അതിലേക്ക് പാല് ചേർത്ത് കൈവിടാതെ ക്രീമി പരുവത്തിൽ ആകുന്നതുവരെ ഇളക്കിക്കൊടുക്കുക.ക്രീമി പരുവം ആകുമ്പോൾ വാങ്ങി വയ്ക്കുക. 
മറ്റൊരു പാത്രത്തിൽ വിപ്പിങ് ക്രീം തയ്യാറാക്കുക. 
മുട്ടയുടെ മിക്സ് നന്നായി തണുത്തശേഷം അതിലേക്ക് ചീസ് വാനിലാ എസൻസ് ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് വിപ്പിംഗ് ക്രീം ചേർത്ത് നന്നായി ഫോൾഡ് ചെയ്തെടുക്കുക.
രണ്ട് കപ്പ് തിളച്ച വെള്ളത്തിലേക്ക്  കോഫി പൗഡർ ചേർത്ത്  മിക്സ് ചെയ്തു ചൂടാറാൻ വയ്ക്കുക.
സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് കോഫി മിക്സിൽ ഡിപ് ചെയ്ത് ലേഡി ഫിംഗർ വയ്ക്കുക. അതിനുമുകളിൽ തയ്യാറാക്കിയ മിക്സ് ഒരു ലയർ സെറ്റ് ചെയ്യുക. ഇങ്ങനെ രണ്ടോ മൂന്നോ ലെയർ സെറ്റ് ചെയ്യുക. ഏറ്റവും മുകളിൽ ക്രീം ലെയർ മാത്രമാണ് ചെയ്യേണ്ടത്.12 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുത്തശേഷം കൊക്കോ പൗഡർ മുകളിൽ തൂവുക  ശേഷം സെർവ് ചെയ്യാവുന്നതാണ്

ചിക്കൻ മൊഞ്ചോ സൂപ്പ് Chicken Manchow Soup



ചിക്കൻ മൊഞ്ചോ സൂപ്പ് Chicken Manchow Soup 



ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ എല്ലില്ലാത്ത് 200 ഗ്രാം
ഓയിൽ രണ്ടു ടേബിൾ സ്പൂൺ 
ഇഞ്ചി അരിഞ്ഞത് 3 ടേബിൾ സ്പൂൺ 
പച്ചമുളക് അരിഞ്ഞത് 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് 12 അല്ലി 
കാപ്‌സികം കാൽ കപ്പ് 
ക്യാരറ്റ് അരിഞ്ഞത് കാൽ കപ്പ്
ക്യാബേജ് അരിഞ്ഞത് കാൽ കപ്പ്
സോയാസോസ് 2 ടേബിൾ സ്പൂൺ 
കുരുമുളക് ചതച്ചെടുത്ത് 1 ടീസ്പൂൺ 
ചിക്കൻ സ്റ്റോക്ക് 3 കപ്പ് 
കോൺഫ്ലോർ  2 ടേബിൾ സ്പൂൺ 
മുട്ട ഒന്ന് 
മല്ലിയില അരിഞ്ഞത്  3 ടേബിൾ സ്പൂൺ
ചിക്കൻ സ്റ്റോക്ക് ക്യൂബ് ഒരെണം
ഫ്രൈഡ് ന്യൂഡിൽസ് അര കപ്പ് 
ഉപ്പ് ആവശ്യത്തിന് 

സ്റ്റോക്ക് തയ്യാറാകുന്നവിധം 

ചിക്കൻ കുറച്ചു വെളുത്തുള്ളി അരിഞ്ഞത് കാരറ്റ്‌ അരിഞ്ഞത് സ്റ്റോക്ക് ക്യൂബ് ഉപ്പ് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.അതിന് മുകളിൽ വരുന്ന പാട മാറ്റുക.വെന്തതിനു ശേഷം ചിക്കൻ എടുത്തു മാറ്റി സ്റ്റോക്ക് അരിച്ചെടുക്കുക.

ഫ്രൈഡ് ന്യൂഡിൽസ് ഉണ്ടാക്കുന്നവിധം 

തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ന്യൂഡിൽസ് ഇട്ടു ഒന്നു കുതിർന്നാൽ ഊറ്റിയെടുത്തു.മറ്റൊരു  പാനിൽ എണ്ണ ചൂടാക്കി നൂഡിൽസ് അതിലിട്ടു ഷാലോ ഫ്രൈ ചെയ്തെടുക്കുക.


സൂപ്പ് തയ്യാറാക്കുന്ന വിധം 

എണ്ണചൂടായശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പച്ചക്കറികൾ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് ചിക്കൻ സ്റ്റോക്കും ഉപ്പ് കുരുമുളകുപൊടി സോയാസോസ് എന്നിവചേർത്തു ഫ്ളയിം കൂട്ടിവച്ചു തിളപ്പിക്കുക.ഇതിലേക്ക് ചിക്കൻ മുറിച്ചു  ചെയ്തു ചേർക്കുക.മുട്ട നന്നായി അടിച്ചു ഇതിലേക്ക് കുറേശ്ശെയായി ഒഴിച്ചുകൊടുക്കുക.അഞ്ചു മിനിറ്റു തിളപ്പിച്ചതിനു ശേഷം കോൺ ഫ്ലോർ അല്പം വെള്ളത്തിൽ ചേർത്ത് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക.മല്ലിയിലയും ചേർത്ത് കുറുകി വരുമ്പോൾ  തീ ഓഫ് ചെയ്തു വിളമ്പുന്ന പാത്രത്തിലേക്കു ഒഴിച്ച് ഇതിന്റെ മുകളിൽ നൂഡിൽസ് വിതറി കൊടുക്കുക

ഫ്രഷ് മിക്സ് ഫ്രൂട്ട് കേക്ക് Fresh Mix Fruit Cake

ഫ്രഷ് മിക്സ് ഫ്രൂട്ട് കേക്ക്  Fresh Mix Fruit Cake

ആവശ്യമായ സാധനങ്ങൾ

പഞ്ചസാര 85 ഗ്രാം
മൈദ 85 ഗ്രാം
മുട്ട മൂന്നെണ്ണം
വാനില എസ്സെൻസ് അഞ്ചു തുള്ളി
പഴവർഗങ്ങൾ ആവശ്യത്തിന്
മുന്തിരി ആപ്പിൾ ഓറഞ്ച് പൈനാപ്പിൾ മാമ്പഴം മുതലായവ
വിപ്പിങ് ക്രീം  500 ഗ്രം

ഷുഗർ സിറപ്പ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

ഷുഗർ 7 ടേബിൾസ്പൂൺ
വെള്ളം കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

3 മുട്ട മിക്സർ ഉപയോഗിച്ച് കുറേശ്ശെ പഞ്ചസാര ചേർത്തുകൊണ്ട് നന്നായിമിക്സറിൽ നിന്ന് വിട്ടു വീഴാത്ത പാകം വരെ മിക്സ് ചെയ്യുക. ഇതിലേക്ക് വാനില എസ്സെൻസ് ചേർത്ത് കൊടുക്കുക . ഇത് പത പോലെ പൊന്തി വരും,മൈദ ഇട്ടു തവി ഉപയോഗിച്ച്  ഫോൾഡ്‌ ചെയ്തെടുക്കുക. ബേക്കിങ് ട്രേയിൽ ബട്ടർ പേപ്പർ ഇല്ലെങ്കിൽ ബട്ടർ തടവി മിക്സ് ട്രെയുടെ മുക്കാൽ ഭാഗം ഒഴിച്ച് 180 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

ചൂടാറിയശേഷം രണ്ടോ മൂന്നോ കഷണങ്ങളായി കനം കുറച്ച് മുറിച്ചെടുക്കുക.പഞ്ചസാര വെള്ളത്തിൽ നന്നായി അലിയുന്നതുവരെ ഇളക്കിക്കൊടുക്കുക.അതിനുശേഷവും മുറിച്ചെടുത്ത കഷ്ണങ്ങളുടെ മുകളിൽ നല്ലവണ്ണം തേച്ചുപിടിപ്പിക്കുക. വിപ്പിംഗ് ക്രീം പീക്  ആവുന്നതുവരെ വിപ് ചെയ്യുക.വിപ്പിംഗ് ക്രീം അതിന്റെ മുകളിൽ തേച്ചുപിടിപ്പിക്കുക. പഴവർഗങ്ങൾ കനം കുറച്ച് കട്ട് ചെയ്ത് ഇതിന്റെ മുകളിൽ വയ്ക്കുക. അതിനുമുകളിൽ അടുത്ത് കട്ട് ചെയ്ത കേക്ക് വെച്ച് വീണ്ടും ലയർ ഉണ്ടാക്കുക.ഏറ്റവും മുകളിലായി വിപ്പിംഗ് ക്രീം വെച്ച് ആവശ്യാനുസരണം ഡിസൈൻ ചെയ്തെടുക്കുക.





പഴം പൊരി Banana Fry



പഴം പൊരി Banana Fry


ആവശ്യമുള്ള സാധനങ്ങൾ

മൈദ     ഒരു കപ്പ്
അരിപ്പൊടി              ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
ഉപ്പ്            ഒരു നുള്ള്
പഞ്ചസാര        2 ടേബിൾസ്പൂൺ
രണ്ട് ഇടത്തരം നേന്ത്രപ്പഴം കനംകുറച്ച് നീളത്തിൽ അരിഞ്ഞത്.
എണ്ണ               ആവശ്യത്തിന്
വെള്ളം         ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മൈദ അരിപ്പൊടി മഞ്ഞൾപ്പൊടി ഉപ്പ് പഞ്ചസാര ആവശ്യത്തിന് വെള്ളവും ചേർത്ത് പഴത്തിൽ ഒട്ടിപ്പിടിക്കുന്ന രീതിയിൽ മാവ് തയ്യാറാക്കുക. പഴം മാവിൽ 
മുക്കി  എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കുക


പോച് എഗ്ഗ് Poached Egg

പോച്  എഗ്ഗ്  Poached Egg 


ആവശ്യമുള്ള സാധനങ്ങൾ

മുട്ട ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പരന്ന പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക. ഒരു ചെറിയ സ്റ്റീലിന്റെ ബൗൾ എടുത്ത് അതിൽ എണ്ണ തടവി ഒരു മുട്ട വെട്ടി ഒഴിച്ച് അതിൽ ആവശ്യത്തിനനുസരിച്ച് ഉപ്പും കുരുമുളകും വിതറി കൊടുക്കുക. ഇത് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ മുങ്ങിപ്പോകാത്ത രീതിയിൽ ഇറക്കിവയ്ക്കുക. 
വെള്ളത്തിന്റെ ചൂട് കൊണ്ടാണ് മുട്ട വേവ്വേണ്ടത്. പാത്രം അടച്ചുവയ്ക്കുക. രണ്ടു മൂന്ന് മിനിട്ടിനുശേഷം മുട്ട പുറത്തേക്   എടുക്കാവുന്നതാണ്  ചൂടാറിയ ശേഷം സ്പൂൺ ഉപയോഗിച്ച് പൊട്ടാത്ത രീതിയിൽ പുറത്തേക്കെടുക്കുക.

കപ്പ പുട്ട് Kappa Puttu


കപ്പ പുട്ട്  Kappa Puttu 


ആവശ്യമുള്ള സാധനങ്ങൾ

കപ്പ വലുത്           ഒന്ന്
അരിപ്പൊടി          2 ടേബിൾ സ്പൂൺ 
റവ                           2 ടേബിൾ സ്പൂൺ 
സവാള ചെറിയത് 1
പച്ചമുളക് രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
തേങ്ങ കാൽ കപ്പ് വേണമെങ്കിൽ കൂടുതൽ ചേർക്കാം.

പാകം ചെയ്യുന്ന വിധം

നന്നായി ഗ്രേറ്റ് ചെയ്‌ത കപ്പ 5 പ്രാവശ്യം വെള്ളത്തിൽ നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് സവാള പച്ചമുളക് ഉപ്പ് തേങ്ങ അരി പൊടി റവ എന്നിവ ചേർത്ത് നന്നായി സാധാരണ പുട്ടിനു വേണ്ടി ചെയ്യുന്ന രീതിയിൽ മിക്സ് ചെയ്തു ആവിയിൽ വേവിച്ചെടുക്കുക.


Monday, September 25, 2017

വീറ്റ് പൊറാട്ട ചിക്കൻ തന്തൂരി സാൻഡ്വിച് wheat Paratha Tandoori Sandwich

വീറ്റ് പൊറാട്ട ചിക്കൻ തന്തൂരി സാൻഡ്വിച്   wheat Paratha Tandoori Sandwich

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ ഒരു കിലോ
തൈര് 200 ഗ്രാം 
ബട്ടർ ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി ഒരു ടീസ്പൂൺ 
മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ 
ഉപ്പ് ആവശ്യത്തിന്
എണ്ണ രണ്ട് ടേബിൾ സ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
ചാർക്കോൾ ഒരണ്ണം

പാചകം ചെയ്യുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞു എടുക്കുക.തൈര് മുളക്പൊടി മഞ്ഞൾപ്പൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഒരു മണിക്കൂർ പുരട്ടി വയ്ക്കുക.
ബട്ടറും എണ്ണയും പാനിൽ ഒഴിച്ച് ചൂടാക്കി ചിക്കൻ ഷാലോ ഫ്രൈ ചെയ്തെടുക്കണം.
എല്ലാ ചിക്കനും വറുത്തെടുത്ത് ശേഷം ഒരു വലിയ ബൗളിൽ എല്ലാ  ചിക്കനും ഇട്ടു അതിനു നടുവിലായി ഒരു ചെറിയ പാത്രത്തിൽ ഒരു ചാർക്കോൾ കത്തിച്ചു വയ്ക്കണം. ചർക്കൊളിന് മുകളിലായി രണ്ടോ മൂന്നോ തുള്ളി എണ്ണ ഒഴിച്ച് അടച്ചുവയ്ക്കുക. 

ചട്നി ഉണ്ടാക്കുന്ന വിധം

പുതിന ഒരു കെട്ട്
ഉപ്പ് ആവശ്യത്തിന്
തൈര് നാല് ടേബിൾസ്പൂൺ
പച്ചമുളക് മൂന്ന് നാല് എണ്ണം

ഇവ ചേർത്ത് മിക്സിയിൽ നല്ല പേസ്റ് രൂപത്തിൽ അരച്ചെടുക്കുക

വീറ്റ് പൊറോട്ട ഉണ്ടാക്കുന്ന വിധം

ഗോതമ്പ് പൊടി രണ്ടര കപ്പ്
തൈര് 2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുട്ട ഒരെണ്ണം
ഓയിൽ രണ്ട് ടേബിൾ സ്പൂൺ

ഇവയെല്ലാം ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ചെറിയ ചൂടുള്ള വെള്ളം ചേർത്ത് മാവ് നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കുക.
പത്തുമിനിറ്റ് കുഴച്ചത്തിന് ശേഷം നനഞ്ഞ തുണികൊണ്ട് രണ്ടുമൂന്നു മണിക്കൂർ മൂടി വെക്കുക.ഓരോ വലിയ ഉരുളയെടുത്ത് പൊടിയിട്ട് പരമാവധി കനം കുറച്ച് നീളത്തിൽ പരത്തിയെടുക്കുക. രണ്ടറ്റവും വിടാതെ നടുഭാഗത്തായി കത്തികൊണ്ട് നീളത്തിൽ വരഞ്ഞു കൊടുക്കുക. ലെയർ ലെയർ ആയി കിട്ടും ഒന്നിനു മുകളിൽ ഒന്നായി ലെയർ   വെക്കുക അപ്പോൾ നീളത്തിലുള്ള സ്ട്രിപ് ആയി കിട്ടും. അതിന്റെ രണ്ടറ്റവും പിടിച്ച് പതുക്കെ വലിച്ച് കൊടുക്കുക   .അപ്പോൾ ഇലാസ്റ്റിക് പോലെ കുറച്ച് നീണ്ടുവരും. അത് അങ്ങനെ ചുറ്റി എടുക്കുക. അപ്പോൾ അത് വൃത്താകൃതിയിൽ ആയിരിക്കും അതിനെ ഒരു വശം മാത്രം ചപ്പാത്തി കോൽ കൊണ്ടോ കയ്യുപയോഗിച്ചോ പരത്തി എടുക്കുക.  ചൂടായ പാനിൽ ഇട്ട് രണ്ടുഭാഗത്തും ഒായിൽ തേച്ചു ചുട്ടെടുക്കുക. എല്ലാം ചുട്ടെടുത്ത തിന്നു ശേഷം എല്ലാം വച്ച് രണ്ട് ഭാഗത്ത് നിന്ന് അടിച്ച് സോഫ്റ്റ് ആക്കിയെടുക്കുക.  

വെജിറ്റബിൾ

കാരററ് , കാബേജ് , ലെറ്റൂസ്  കാൽ കപ്പ് നീളത്തിൽ അരിഞ്ഞത്
  
സാൻവിച്ച് തയ്യാറാക്കുന്ന വിധം

ഒരു പൊറാട്ട എടുത്ത് ചിക്കെൻ നീളത്തിൽ കട്ട് ചെയ്തത് വെക്കുക അതിനു മുകളിൽ വെജിറ്റബിൾ വെക്കുക ചട്നി ഒഴിക്കുക റോൾ ചെയ്തു എടുക്കുക.

ഉണ്ണി മധുരം Unni Madhuram



ഉണ്ണി മധുരം  Unni Madhuram 


ആവശ്യമുള്ള സാധനങ്ങൾ 


നേന്ത്രപ്പഴം            2  എണ്ണം
വീറ്റ് ബ്രീഡ്              8  സ്ലൈസ്  
കശുവണ്ടി          12 എണ്ണം 
പഞ്ചസാര  ആവശ്യത്തിന് 



പാകം ചെയ്യുന്ന വിധം 

പുഴുങ്ങി അരി കളഞ്ഞ നേന്ത്രപ്പഴം നല്ലവണ്ണം ഉടച്ചു അതിൽ പൊടിച്ച ബ്രെഡും പഞ്ചസാരയും  നെയ്യിൽ വറുത്ത തരിയോടുകൂടെ പൊടിച്ച കശുവണ്ടിയും  ആവശ്യമെങ്കിൽ ഏലക്കായ പൊടിയും ചേർത്ത് കൈയിൽ ഒട്ടാത്ത പാകത്തിൽ (പാകത്തിന് 4 സ്ലൈസ് ബ്രെഡ് ചേർക്കുക) ചെറിയ ഉരുളകളാക്കി എടുത്തു ബ്രഡ് പൊടിയിൽ മുക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക 



കുസക റൈസ് Kuska Rice


കുസക റൈസ് Kuska Rice 



ആവശ്യമുള്ള സാധനങ്ങൾ

ബസ്മതി റൈസ്               ഒന്നര കപ്പ്
ഓയിൽ           രണ്ട് ടേബിൾ സ്പൂൺ
ഏലക്ക                          ആറെണ്ണം
കരയാമ്പൂ                           5 എണ്ണം 
കറുവപ്പട്ട                      ഒരു കഷ്ണം
നല്ല ജീരകം          അര ടീസ്പൂൺ
സ്റ്റാർ അനൈസ്  , വഴനയില ഒരെണ്ണം 
      കുരുമുളക്               ഒരു ടീസ്പൂൺ
വെളുത്തുള്ളി , ഇഞ്ചി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ 
 പച്ചമുളക്  3 എണ്ണം , സവാള മൂന്നെണ്ണം , തക്കാളി ഒരെണ്ണം അരിഞ്ഞത്
മല്ലിയില , പുതിനയില രണ്ട് തണ്ട് അരിഞ്ഞത്
 നാരങ്ങനീര് പകുതി നാരങ്ങ പിഴിഞ്ഞത്
തൈര്                                 കാൽ കപ്പ്
ചിക്കൻ സ്റ്റോക്ക്            മൂന്നു കപ്പ്
ഉപ്പ് ആവശ്യത്തിന്
നെയ്യ് മൂന്ന്            ടേബിൾസ്പൂൺ
റോസ് വാട്ടർ     രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി , മല്ലിപ്പൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി     കാൽ ടീസ്പൂൺ
ഗരംമസാല               അര ടീസ്പൂൺ
കശുവണ്ടി കിസ്മിസ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നര സവാള ബ്രൗൺ എത്തുന്നതു വരെ വറുത്ത് കോരി വയ്ക്കുക
എണ്ണയിലേക്ക് സ്റ്റാർ അനൈസ് പട്ട ഗ്രാമ്പൂ ഏലയ്ക്ക ഇലമംഗലം കുരുമുളക് ജീരകം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി സവാള എന്നിവ ഇട്ട് നന്നായി വഴറ്റിയതിനുശേഷം മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി അല്പം ഗരം മസാല ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തക്കാളി ഇട്ട് നന്നായി ഉടഞ്ഞു വരുന്നതുവരെ വഴറ്റിയെടുക്കുക.
ഇതിലേക്ക് മല്ലിയില പുതിന ഉപ്പ് തൈരും നാരങ്ങനീരും ചേർത്ത് യോജിപ്പിച്ചെടുക്കുക. അതിനുശേഷം ചിക്കൻ സ്റ്റോക്ക് ചേർക്കുക. അതിലേക്ക് കഴുകിവെച്ച അരി ചേർത്ത് ഇളക്കി യോജിപ്പിച്ച് തിളച്ചതിനുശേഷം തീകുറച്ച് വച്ച് അടച്ചു വച്ച വെള്ളം വറ്റുന്നതുവരെ വേവിക്കുക.
അരി ഉടഞ്ഞുപോക്കതെ ശ്രദ്ധിക്കേണ്ടതാണ്. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുത്ത, നെയ്യോട് കൂടി ഇതിന്റെ മുകളിലേക്ക് ചേർക്കുക. വറുത്ത സവാളയും ബാക്കിയുള്ള ഗരം മസാലയും റോസ് വാട്ടറും മുകളിൽ വിതറി കൊടുക്കുക. അഞ്ചു മിനിറ്റ് ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക


ചിക്കൻ കഫെറീൽ Chicken Cafreal



ചിക്കൻ കഫെറീൽ  Chicken Cafreal


ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ ഒരു കിലോ
മല്ലിയില രണ്ടു കപ്പ് 
പച്ചമുളക് 12 എണ്ണം
കറുവപ്പട്ട ഒരു കഷണം
കുരുമുളക് ഒരു ടേബിൾസ്പൂൺ
കരയാമ്പൂ അര ടീസ്പൂൺ
ഇല മംഗലം 1 എണ്ണം
നല്ല ജീരകം ഒരു ടി സ്പൂൺ
രണ്ട് നാരങ്ങയുടെ നീര്
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി 10 എണ്ണം
മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
സൺഫ്ലവർ ഓയിൽ അഞ്ച് ടേബിൾസ്പൂൺ

പാകം ചെയ്യുന്ന വിധം

മല്ലിയില ഇഞ്ചി വെളുത്തുള്ളി നല്ല ജീരകം കുരുമുളക് കറുവപ്പട്ട 
ഇല മംഗലം പച്ചമുളക് കരയാമ്പൂ 
നാരങ്ങനീര് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ചിക്കൻ ഉപ്പ് മഞ്ഞപ്പൊടി അരച്ചുവച്ച പേസ്റ്റ് ചേർത്ത്  പുരട്ടി ഒരു മണിക്കൂർ വയ്ക്കുക
പാനിൽ എണ്ണ ചൂടായതിനു ശേഷം ചിക്കൻ അതിലേക്കിടുക. രണ്ടുമൂന്ന് ടേബിൾസ്പൂൺ വെള്ളവും ചേർത്ത് വേവിക്കുക.

കപ്പ മുളകിട്ടത് kappa Mulakittathu


കപ്പ മുളകിട്ടത് 


ആവശ്യമുള്ള സാധനങ്ങൾ 


കപ്പ വലുത് ഒന്ന്
ഓയിൽ ആവശ്യത്തിന്
കടുക് ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചുവന്നുള്ളി മൂന്നെണ്ണം
വെളുത്തുള്ളി അഞ്ചോ ആറോ എണ്ണം
മുളകുപൊടി രണ്ട് ടീസ്പൂൺ


പാകം ചെയ്യുന്ന വിധം 


കഷണങ്ങളാക്കി നുറുക്കി കഴുകിയെടുത്ത കപ്പ ഉപ്പ് ഇട്ട് നന്നായി വേവിച്ച് ഊറ്റിയെടുക്കുക.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്നുള്ളി വേപ്പില ചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആവശ്യത്തിന് മുളകുപൊടി ചേർത്ത് വേവിച്ചുവെച്ച കപ്പയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക


ശർക്കര ഉപ്പേരി Sharkara Upperi


ശർക്കര ഉപ്പേരി  Sharkara Upperi 



ആവശ്യമുള്ള സാധനങ്ങൾ

പച്ചക്കായ ഒരു കിലോ ശർക്കര ഉപ്പേരിയുടെ ആകൃതിയിൽ കട്ട് ചെയ്യുക
ഏലക്ക ആറെണ്ണം പൊടിച്ചെടുത്തത്
ചുക്കുപൊടി രണ്ട് ടേബിൾസ്പൂൺ 
നല്ല ജീരകത്തിന്റെ പൊടി രണ്ട് ടേബിൾസ്പൂൺ
വറുത്ത അരിപ്പൊടി കാൽ കപ്പ്
ശർക്കര പാനി 250 ml
വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കായ വെളിച്ചെണ്ണയിൽ ഒടിച്ചാൽ പൊട്ടുന്ന പാകത്തിൽ വറുത്തെടുക്കുക. മറ്റൊരു പാ നിൽ ശർക്കര പാനി ഒഴിച്ച്  കുറുകി വരുമ്പോൾ കുറച്ച് ജീരകപ്പൊടി ഏലക്കാപ്പൊടി ചുക്കുപൊടി ഇട്ടു മിക്സ് ചെയ്യുക. ഇതിലേക്ക് ചൂടാറിയ കായ ഇട്ട് നന്നായി യോജിപ്പിക്കുക. അതിനുശേഷം ബാക്കിയുള്ള പൊടികൾ ചേർക്കുക അരിപ്പൊടി കുറേശെ കുറേശെ ആയി
ഇട്ട്‌ മിക്സ് ചെയ്തു എടുക്കുക.

ഉണ്ണിയപ്പം Unniyappam

ഉണ്ണിയപ്പം  Unniyappam

ആവശ്യമുള്ള സാധനങ്ങൾ


പച്ചരി രണ്ടു  ഗ്ലാസ്
ശർക്കര മൂന്നു വലിയ അച്ച്
വെള്ളം അര ഗ്ലാസ്
റവ ഒരു ടേബിൾസ്പൂൺ
ഗോതമ്പ് പൊടി ഒരു ടേബിൾ സ്പൂൺ
ഉപ്പ് ഒരു നുള്ള്
 തേങ്ങാക്കൊത്ത്  രണ്ട്  ടേബിൾ സ്പൂൺ 
കറുത്ത എള്ള് ഒന്നര  ടീസ്പൂൺ
നെയ്യ് രണ്ട് ടേബിൾസ്പൂൺ
ഏലക്കാ പൊടി മുക്കാൽ ടീസ്പൂൺ 
ചെറുപഴം രണ്ട് എണ്ണം  ചെറുത്.
വെളിച്ചെണ്ണ വറുക്കാനാവശ്യമായത്

പാകം ചെയ്യുന്ന വിധം

അരി 4 മണിക്കൂർ കുതിർന്നശേഷം വെള്ളം വാരാൻ  വയ്ക്കുക. 
ശർക്കര പാവ് കാച്ചി അരിച്ചെടുക്കുക  അത് ചൂടാറാൻ വയ്ക്കുക. അരി ശർക്കര പാവ് ഉപയോഗിച്ച് ചെറിയ തരിയിൽ അരച്ചെടുക്കുക. പഴവും ബാക്കിയുള്ള ശർക്കരപ്പാവിൽ അടിച്ചെടുക്കുക. റവ , ഗോതമ്പ് പൊടി , ഉപ്പ് , എള്ള് ,ഏലക്കായ , എന്നിവ ഇതിലേക്കു ചേർത്ത് യോജിപ്പിച്ച് ദോശ മാവിനേക്കൾ ലൂസായ പരുവത്തിൽ വയ്ക്കേണ്ടതാണ്.
തലേദിവസം ഇത് അരച്ച് വെക്കണം. ഉണ്ടാക്കുന്ന  സമയത്ത് നെയ്യിൽ വറുത്ത തേങ്ങക്കൊത്ത് മാവിൽ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക




പുളിഞ്ചി Pulinji


പുളിഞ്ചി Pulinji

ആവശ്യമുള്ള സാധനങ്ങൾ

ഇഞ്ചി 200 ഗ്രാം ചെറുതായി അരിഞ്ഞത്
പച്ചമുളക് അറോ ഏഴോ ചെറുതായി വട്ടത്തിൽ അരിഞ്ഞത് 
കായം ഒരു ചെറിയ കഷണം
ശർക്കര ഒരു ചെറിയ അച്ച്
പുള്ളി ഒരു ഉണ്ട
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി അര മുതൽ ഒരു ടീസ്പൂൺ 
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
കടുക് ഒരു ടീസ്പൂൺ
വറ്റൽമുളക് രണ്ടെണ്ണം
കറിവേപ്പില 2 തണ്ട്
വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ

പാകം ചെയ്യുന്ന വിധം

പുളി വെള്ളത്തിൽ ഇട്ടുവയ്ക്കുക
പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി പച്ചമുളക് ഇവ നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ പുളി പിഴിഞ്ഞ് ഒഴിക്കുക, ഉപ്പ് മുളകുപൊടി മഞ്ഞപ്പൊടി ശർക്കര കായം ചേർക്കുക.നന്നായി കുറുകി വന്നതിനുശേഷം കടുകും വറ്റൽ മുളകും വേപ്പിലയും താളിച്ച് ഇതിലേക്ക് ഒഴിക്കുക.

കായ വറവ് Kaaya Varavu


കായ വറവ് Kaaya Varavu


ആവശ്യമുള്ള സാധനങ്ങൾ

പച്ചക്കായ രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ വറുക്കാനാവശ്യമായത്
മഞ്ഞൾപൊടി അര ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

കായ തൊലി കളഞ്ഞ് വട്ടത്തിൽ കനം കുറച്ച് സ്ലൈസ്  ചെയ്തെടുക്കുക. ഒരു പാത്രത്തിൽ ഉപ്പ് മഞ്ഞൾപൊടി വെള്ളവും ചേർത്ത് ഇളക്കിവയ്ക്കുക. ചൂടായ എണ്ണയിലേക്ക് അരിഞ്ഞ കായ ഇടുക. മൊരിഞ്ഞ പാകമാകുമ്പോൾ ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് വെള്ളം തളിച്ചുകൊടുക്കുക. അപ്പോൾ ഇത് പതഞ്ഞ് വരുന്നതാണ്. പത മാറിയതിനു ശേഷം കോരി മാറ്റാവുന്നതാണ്