Tuesday, October 31, 2017

ponnunte Adukkala 2017.10

എഗ്ഗ് മിൻറ്റ്‌ ചട്ണി റോൾ Egg mint Chatni Roll

എഗ്ഗ് മിൻറ് ചട്ന്നി റോൾ  Egg mint Chatni Roll

ആവശ്യമുള്ള സാധനങ്ങൾ 

ബ്രഡ് 2  സ്ലൈസ് 
മയോനൈസ് ഒരു ടേബിൾസ്പൂൺ 
പുതിന ചട്ണി മൂന്ന് ടേബിൾസ്പൂൺ 
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് രണ്ടു ടേബിൾസ്പൂൺ 
ക്യാബേജ് ഗ്രേറ്റ് ചെയ്തത് രണ്ടു ടേബിൾസ്പൂൺ 
ലെറ്റൂസ് ചോപ് ചെയ്തത് രണ്ടു ടേബിൾസ്പൂൺ 
മുട്ട പുഴുങ്ങിയത് ഒരെണ്ണം 

തയ്യാറാക്കുന്ന വിധം 

ബ്രെഡിന്റെ നാലുവശവും മുറിച്ചു മാറ്റി കനം കുറച്ചു പരത്തിയെടുക്കുക.മിക്സ് ചെയ്തുവച്ച പുതിന മയോനൈസ് മിക്സ് ബ്രെഡിന്റെ ഒരു വശത്തു തേച്ചു മുട്ട ചെറുതായി അരിഞ്ഞു അതിനുമുകളിൽ വക്കുക.എല്ലാത്തിനും മുകളിൽ വെജിറ്റബിൾ വച്ച് നല്ല മുറുക്കത്തിൽ റോൾ ചെയ്തു പാനിലോ ടോസ്റ്ററിലോ റോസ്‌റ് ചെയ്തു എടുക്കുക.



പുതിന ചട്ണി Puthina Chatni

പുതിന ചട്ണി  Puthina Chatni


ആവശ്യമുള്ള സാധനങ്ങൾ 

പുതിനയില ഒരു കപ്പ് 
പച്ചമുളക് മൂന്നെണ്ണം 
വെളുത്തുള്ളി ഒരു വലിയ അല്ലി 
തൈര് മൂന്നു ടേബിൾസ്പൂൺ 
ഉപ്പ് ആവിശ്യത്തിന് 

പാചകം ചെയ്യുന്നവിധം 

എല്ലാം കൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കുക.

പച്ചമുളക് കൂട്ടിയാൽ എരിവും തൈര് കൂട്ടിയാൽ പുളിയും കൂടുന്നതാണ് അനുസരിച്ചു ഉപ്പും ചേർക്കുക.



ചെമ്മീൻ വട Chemmen Vada

ചെമ്മീൻ വട Chemmen Vada


ആവശ്യമുള്ള സാധനങ്ങൾ 

ചെമ്മീൻ 250 ഗ്രാം
ചുവന്നുള്ളി മൂന്നെണ്ണം 
വെളുത്തുള്ളി അഞ്ചു അല്ലി 
ഇഞ്ചി ഒരു ചെറിയ കഷ്ണം 
പെരും ജീരകം അര ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒന്ന് മുതൽ ഒന്നര ടേബിൾസ്പൂൺ വരെ 
മല്ലി പൊടി അര ടീസ്പൂൺ 
വേപ്പില ഒരു തണ്ട്
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

ചുവന്നുള്ളി വെളുത്തുള്ളി ഇഞ്ചി പെരും ജീരകം നന്നായി ചതച്ചു എടുത്ത് മഞ്ഞൾ പൊടി മുളകുപൊടി  മല്ലി പൊടി ചെമ്മീൻ വേപ്പില ചേർത്ത് വീണ്ടും നന്നായി ചതച്ചെടുത്തു അരമണിക്കൂർ മസാല പിടിക്കുന്നതിനായി വക്കുക.ചെറിയ വടയുടെ രൂപത്തിൽ ആക്കി എണ്ണയിൽ ഷാലോ ഫ്രൈ ചെയ്തെടുക്കുക.



അൽമണ്ട് കോകോനട്ട് കേക്ക് Almond Coconut Cake

അൽമണ്ട് കോകോനട്ട് കേക്ക് Almond Coconut Cake


സ്പോഞ്ചിനു  ആവശ്യമുള്ള സാധനങ്ങൾ 

മുട്ട ആറെണ്ണം വലുത് തണുക്കാത്തത്
ഉപ്പ് ഒരു നുള്ള്
പഞ്ചസാര 200 ഗ്രാം
അൽമണ്ട് പൊടിച്ചത് 100 ഗ്രാം
മൈദ 125 ഗ്രാം
അൽമണ്ട് എസ്സെൻസ്‌ 5 മില്ലി 

ഫ്രോസ്റ്റിങ്ങിനു ആവശ്യമുള്ള സാധനങ്ങൾ

വൈറ്റ് ചോക്ലേറ്റ് 200 ഗ്രാം 
കാൻ കോകോനട്ട് മിൽക്ക് 45 ഗ്രാം 
മസ്‌കാർപോൻ ചീസ് 250 ഗ്രാം തണുപ്പില്ലാത്തത്
വിപ്പിംഗ് ക്രീം 500 ഗ്രാം 
മധുരമില്ലാത്ത കോകോനട്ട് ഗ്രേറ്റ് ചെയ്തത് 40 ഗ്രാം 
കോകോനട്ട് മിൽക്ക് 240 ഗ്രാം

ഡെക്കറേഷന് ആവശ്യമുള്ള സാധനങ്ങൾ

മധുരമില്ലാത്ത കോകോനട്ട് ഗ്രേറ്റ് ചെയ്തത് 
അൽമണ്ട് ഗ്രേറ്റ് ചെയ്തത് 

സ്പോഞ്ചു തയ്യാറക്കുന്ന വിധം 


വേർതിരിച്ച മുട്ടയുടെ വെള്ളയിൽ ഉപ്പിട്ട് ഹാൻഡ് മിക്സർ ഉപയോഗിച്ച് കുറേശ്ശെ പഞ്ചസാര ചേർത്തുകൊണ്ട് നന്നായി മിക്സറിൽ നിന്ന് വിട്ടു വീഴാത്ത പാകം വരെ  മിക്സ് ചെയ്യുക.ഇതിലേക്ക് മുട്ടയുടെ മഞ്ഞയുടെയും അൽമണ്ട് എസ്സെൻസ് ചേർത്ത് മിക്സ് ചെയ്തു ഇതിലേക്ക് ചേർത്ത്  ഫോൾഡ്‌ ചെയ്തെടുക്കുക.ഇതിൽ അൽമണ്ട് പൊടിച്ചത് ചേർത്ത് ഒന്ന് കൂടെ ഫോൾഡ്‌ ചെയ്തെടുക്കുക.ഇതേപോലെ മൈദ മാവും ഇട്ടു ഫോൾഡ്‌ ചെയ്തെടുക്കുക.ബേക്കിങ് ട്രേയിൽ ബട്ടർ പേപ്പർ ഇല്ലെങ്കിൽ ബട്ടർ തടവി മിക്സ് ട്രെയുടെ മുക്കാൽ ഭാഗം ഒഴിച്ച് ചൂടായിരിക്കുന്ന ഓവനിൽ 170 ഡിഗ്രിയിൽ 40  - 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

ഫ്രോസ്റ്റിങ് ചെയ്യുന്ന വിധം 

വൈറ്റ് ചോക്ലേറ്റ് കോകോനട്ട് മിൽക്ക് ചേർത്ത് ഡബിൾ ബോയിൽ ചെയ്തെടുക്കുക.മറ്റൊരു ബൗളിൽ മസ്‌കാർപോൻ ചീസ് ഇട്ടു ഒന്ന് ബീറ്റ് ചെയ്തു വൈറ്റ് ചോക്ലേറ്റ് മിക്സ് ഒഴിച്ച് കൊടുത്തു ഒന്നുകൂടെ ബീറ്റ് ചെയ്യുക.വിപ്പ് ചെയ്ത വിപ്പിംഗ് ക്രീമിലേക്കു വൈറ്റ് ചോക്ലേറ്റ് മിക്സ് ഗ്രേറ്റ്‌ ചെയ്ത  കോകോനട്ട് ചേർത്ത് ഫോൾഡ്‌ യ്തെടുക്കുക.ചൂടാറി സ്ലൈസ് ചെയ്ത സ്പോഞ്ചിൽ കോകോനട്ട് മിൽക്ക് ബ്രെഷ് ചെയ്തു ഫ്രോസ്റ്റിങ് മിക്സ് തേച്ചു ലയർ തയ്യാറാക്കുക.ഏറ്റവും മുകുകളിൽ ഫ്രോസ്റ്റിങ് ചെയ്തതിനു ശേഷം ഗ്രേറ്റ്‌ ചെയ്ത  കോകോനട്ട്
വിതറി കൊടുത്തു ഇഷ്ടാനുസരണം ഡെക്കറേറ്റ് ചെയ്യുക.



തഹിനി സോസ് Thahini Sauce

തഹിനി സോസ്  Thahini Sauce

ആവശ്യമുള്ള സാധനങ്ങൾ 

വെളുത്ത എള്ള് ഒരു കപ്പ് 
ലെമൺ ജ്യൂസ് മൂന്ന് ടേബിൾസ്പൂൺ 
ഒലീവ് ഓയിൽ  മൂന്ന് ടേബിൾസ്പൂൺ 
വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ 
ഉപ്പ് ആവിശ്യത്തിന് 

തയ്യാറക്കുന്ന വിധം 

എള്ള് ലെമൺ ജ്യൂസ് വെളുത്തുള്ളി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴമ്പു രൂപത്തിൽ അരച്ചെടുത്തു പാത്രത്തിലേക്കു മാറ്റി ഒലീവ് ഓയിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.




അട പ്രഥമൻ Ada Pradhaman

അട പ്രഥമൻ  Ada Pradhaman

ആവശ്യമുള്ള സാധനങ്ങൾ

അട 200  ഗ്രാം
ശർക്കര 300  ഗ്രാം
തേങ്ങയുടെ ഒന്നാം പാല്  അര ലിറ്റർ
രണ്ടാം പാല്  ഒന്നര ലിറ്റർ
നെയ്യ് രണ്ടു ടേബിൾസ്പൂൺ 
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ 
നല്ല ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ 
ഏലക്ക പൊടിച്ചത് കാൽ ടീസ്പൂൺ
ചുക്ക് പൊടിച്ചത് കാൽ ടീസ്പൂൺ
തേങ്ങ കൊത്ത് ഒണക്ക മുന്തിരി കശുവണ്ടി പരിപ്പ് ആവിശ്യത്തിന് 

തയ്യാറാക്കുന്ന വിധം

തിളച്ച വെള്ളത്തിൽ എണ്ണയും അടയും ചേർത്ത് ഇളക്കി തീ ഓഫാക്കി ഒരുമണിക്കൂർ നേരത്തേക്ക് അടച്ചു വക്കുക.തുറന്ന് അടയെ നാലഞ്ചു പ്രാവശ്യം തണുത്ത വെള്ളത്തിൽ നന്നായി കഴുകി വെള്ളം വരാൻ വക്കുക.ഒരു പാത്രത്തിൽ ശർക്കര പാനി ആയതിനു ശേഷം അട ചേർത്ത് കൊടുത്തു രണ്ടും കുറുകി നന്നായി യോജിച്ചുവരുമ്പോൾ തേങ്ങയുടെ രണ്ടാം പാല് ചേർത്ത് കുറുകി വരുമ്പോൾ ജീരകപ്പൊടി ഏലക്ക പൊടി ചുക്ക് പൊടി ചേർത്ത് ഇളക്കുക ,ശേഷം തീ ഓഫ് ചെയ്തു ഒന്നാം പാൽ ചേർത്ത് കൊടുക്കുക.മറ്റൊരു പാനിൽ നെയ്യുചൂടാക്കി തേങ്ങ കൊത്ത് ഒണക്ക മുന്തിരി കശുവണ്ടി പരിപ്പ് വറുത്തെടുത്തു ഇതിലേക്ക് ചേർത്ത് അഞ്ചു മിനിറ്റു മൂടി വച്ച് ഉപയോഗിക്കാവുന്നതാണ്.






ഒട്ട്സു പുട്ട് Oats Puttu

ഒട്ട്സു  പുട്ട്   Oats Puttu 

ആവശ്യമുള്ള സാധനങ്ങൾ

ഓട്സ്  , തേങ്ങ , ഉപ്പ് , വെള്ളം ആവിശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒട്ട്സു  മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചെടുക്കടുത്തു ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക.അപ്പോൾ  കട്ടയായി വരും ഇതിനെ മിക്സിയിൽ വീണ്ടും പൊടിച്ചാൽ നല്ല പരുവം ആയികിട്ടും.ഇതിനെ പുട്ടുണ്ടാക്കുന്ന രീതിയിൽ ആവിയിൽ വേവിച്ചെടുക്കുക.




പൊട്ടറ്റോ ക്രിസ്‌പി ബോൾ Potato Crispy Ball

പൊട്ടറ്റോ ക്രിസ്‌പി ബോൾ       Potato Crispy Ball


ആവശ്യമുള്ള സാധനങ്ങൾ

ഉരുളക്കിഴങ്ങ് വലുത് ഒരെണ്ണം 
കുരുമുളക് പൊടി കാൽ ടീസ്പൂൺ 
ചീസ് ഗ്രേറ് ചെയ്തത് രണ്ടു ടേബിൾസ് സ്പൂൺ 
മുട്ട ഒരെണ്ണം 
ബ്രഡ് പൊടി അര കപ്പ് 
പാല് ഒരേ ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം

വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങിലേക്കു കുരുമുളക് പൊടി മുട്ടയുടെ മഞ്ഞ ചീസ് ഉപ്പ് ആവശ്യത്തിന്  ചേർത്ത് നന്നായി കുഴച്ചെടുത്തു  അര മണിക്കൂർ ഫ്രീസറിൽ വക്കുക.പുറത്തെടുത്തു ചെറിയ ഉരുളകളാക്കി മുട്ടയുടെ വെള്ളയും പാലും ചേർത്ത മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക.

കാരമൽ ബനാന Caramel Banana

കാരമൽ ബനാന   Caramel Banana


ആവശ്യമുള്ള സാധനങ്ങൾ 

നേന്ത്രപഴം ഒരെണ്ണം കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
നെയ്യ് രണ്ടു ടേബിൾ സ്പൂൺ 
പഞ്ചസാര രണ്ടു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം 

പാൻ ചൂടാക്കി നെയ്യൊഴിച്ചു പഞ്ചസാര ചേർക്കുക നിറം മാറിത്തുടങ്ങിയാൽ  നേന്ത്രപഴം 
ചേർത്ത് ഷാലോ ഫ്രൈ ചെയ്തെടുക്കുക.





Thursday, October 26, 2017

പടവലങ്ങ തേങ്ങ പാൽ കറി Padavalanga Thenga pal Curry

പടവലങ്ങ തേങ്ങ പാൽ കറി  Padavalanga Thenga pal Curry



ആവശ്യമുള്ള സാധനങ്ങൾ

പടവലങ്ങ ഒരു കഷ്ണം ചെറുതായി അരിഞ്ഞത് 
തക്കാളി ഒരെണ്ണം അരിഞ്ഞത് 
പരിപ്പ് കാൽ കപ്പ് 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒരു ടീസ്പൂൺ 
തേങ്ങയുടെ ഒന്നാം പാൽ അര കപ്പ് 
കടുക് ഒരു ടീസ്പൂൺ 
വേപ്പില രണ്ടു തണ്ട് 
ഉപ്പ് ആവിശ്യത്തിന് 
വെളിച്ചെണ്ണ താളിക്കാൻ ആവശ്യമായത്

പാകം ചെയ്യുന്നവിധം 

പടവലങ്ങ തക്കാളി പരിപ്പ് ആദ്യം വേവിച്ചെടുത്തശേഷം മഞ്ഞൾപൊടി ഉപ്പ് മുളകുപൊടി ചേർക്കുക 
നന്നായി തിളച്ച ശേഷം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിളച്ചശേഷം തീ ഓഫ് ചെയ്യുക.ഇതിലേക്ക് 
കടുകും വേപ്പിലയും ചേർത്ത് താളിക്കുക.



നാടൻ ചിക്കൻ കറി Nadan Chicken Curry

നാടൻ ചിക്കൻ കറി Nadan Chicken Curry

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ കാൽ കിലോ 
സവാള രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത് 
പച്ചമുളക് നാലെണ്ണം നെടുകെ കീറിയത് 
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി ആറല്ലി അരിഞ്ഞത്
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളകുപൊടി ഒരു ടേബിൾസ്പൂൺ 
മല്ലിപൊടി രണ്ടു ടേബിൾസ്പൂൺ 
കറിവേപ്പില രണ്ടു തണ്ട്
ഏലക്ക മൂന്നെണ്ണം 
കാരിയാമ്പൂ രണ്ടെണ്ണം 
പട്ട ഒരു ചെറിയ കഷ്ണം 
തക്കോലം ഒരെണ്ണത്തിന്റെ പകുതി 
വാഴനയില ഒന്ന് 
പെരുംജീരകം ഒരു ടീസ്പൂൺ 
ഉപ്പ് ആവിശ്യത്തിന് 
വെളിച്ചെണ്ണ ആവിശ്യത്തിന് 

പാകം ചെയ്യുന്നവിധം 

പാൻ ചൂടായ ശേഷം മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി ഏലക്ക കാരിയാമ്പൂ പട്ട തക്കോലം  പെരുംജീരകം ഡ്രൈ റോസ്‌റ് ചെയ്തു മിക്സിയിൽ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

പാനിൽ എണ്ണ ചൂടായ ശേഷം സവാള വഴനയില ചേർത്ത് നന്നായി വഴറ്റി സവാള നിറം മാറിത്തുടങ്ങുമ്പോൾ അതിലേക്കു ഇഞ്ചി പച്ചമുളക് വെളുത്തുള്ളി വേപ്പില ചേർത്ത് നന്നായി വഴറ്റുക.
പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞുവന്നാൽ അരപ്പു ചേർക്കുക നന്നായി മിക്സ് ചെയ്ത് ചിക്കനും 
ആവിശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക.



വീറ്റ് അപ്പം wheat Appam


വീറ്റ് അപ്പം wheat Appam 

ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പുപൊടി ഒരു കപ്പ് 
തേങ്ങ അര കപ്പ് 
ചോറ് കാൽ കപ്പ് 
ഉപ്പ് ആവിശ്യത്തിന് 
പഞ്ചസാര രണ്ടു ടേബിൾ സ്പൂൺ 
ഈസ്റ് കാൽ ടീസ്പൂൺ 

പാകം ചെയ്യുന്നവിധം 

എല്ലാ ചേരുവകകളും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.പത്തു മണിക്കൂർ പുളിക്കാനായി
വച്ചതിനു ശേഷം അപ്പം ചുട്ടെടുക്കാവുന്നതാണ്.



Tuesday, October 24, 2017

ഫലാ ഫെൽ Falafel

ഫലാ ഫെൽ Falafel

ആവശ്യമുള്ള സാധനങ്ങൾ 

വെളുത്ത കടല ഒരു കപ്പ് 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി മൂന്നെണ്ണം തോലോടു കൂടിയത് 
നല്ല ജീരകം കാൽ ടീസ്പൂൺ 
ബേക്കിംഗ് സോഡ രണ്ടു നുള്ള് 
ഉപ്പ് ആവിശ്യത്തിന് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

പത്തു മണിക്കൂർ കുതിർക്കാൻ വച്ച കടല കഴുകി വെള്ളം വാർന്ന ശേഷം സവാള വെളുത്തുള്ളി മല്ലിയില നല്ല ജീരകം ഉപ്പ് ആവിശ്യത്തിന് ബേക്കിംഗ് സോഡ ചേർത്ത് യോജിപ്പിച്ചു മിക്സിയിൽ നല്ലപോലെ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.ആവശ്യമുള്ള രൂപത്തിൽ ആക്കി എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക.



ഫ്രെഞ്ച് ഫ്രൈസ് French Fries

ഫ്രെഞ്ച് ഫ്രൈസ് French Fries

ആവശ്യമുള്ള സാധനങ്ങൾ 

ഉരുളകിഴങ്ങ് ആവശ്യമായത്
ഉപ്പ് ആവശ്യമായത്
എണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം 

ഉരുളകിഴങ്ങ് തൊലി കളഞ്ഞു ഫ്രെഞ്ച് ഫ്രൈസിന്റെ രൂപത്തിൽ മുറിച്ചെടുക്കുക.പാത്രത്തിൽ വെള്ളം ചൂടാക്കി ആവിശ്യത്തിന് ഉപ്പ് ചേർത്ത് ഉരുളകിഴങ്ങ് ഒരു മിനിറ്റു വേവിക്കുക.വെള്ളം ഊറ്റി എടുത്തു ഒരുതുണിയിലിട്ടു നന്നായി ഡ്രൈ ആക്കി എടുക്കുക.ചൂടാറി വെള്ളമെല്ലാം പോയതിനു ശേഷം ഫ്രിഡ്ജിന്റെ  ഫ്രീസറിൽ വച്ച് ഫ്രീസാക്കി എടുത്തു ഡീപ് ഫ്രൈ ചെയ്തെടുക്കുക.





അവൽ ഇഡ്ഡ്ലി Aval Idli

അവൽ ഇഡ്ഡ്ലി Aval Idli 

ആവശ്യമുള്ള സാധനങ്ങൾ 

ഇഡ്ഡലി റവ ഒരു കപ്പ് 
ഉഴുന്ന് കാൽ കപ്പ് 
വെള്ള അവൽ കാൽ കപ്പ് 
ഉപ്പ് ആവിശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

അവൽ ഉഴുന്ന് റവ രണ്ടു മണിക്കൂർ വേറെ വേറെ കുതിരാൻ വക്കുക.
അവലും റവയും കൂടെ നന്നായി അരച്ചെടുക്കുക.ശേഷം ഉഴുന്ന് അരച്ച് ഇതിൽ ചേർത്ത് പത്തു മണിക്കൂറെങ്കിലും പുളിക്കാൻ വക്കുക.
പൊന്തി വന്നതിനു ശേഷം ഇഡ്ഡലി ഉണ്ടാക്കിയെടുക്കുക.




ഗ്രീൻ ചട്ണി Green Chatni

ഗ്രീൻ ചട്ണി Green Chatni

ആവശ്യമുള്ള സാധനങ്ങൾ 

പുതിനയില അഞ്ചു തണ്ട്  
പച്ചമുളക് അഞ്ചെണ്ണം 
തേങ്ങാ കൊത്ത് നാലു ടേബിൾസ്പൂൺ 
നല്ല ജീരകം ഒരു ടീസ്പൂൺ 
പുളി ഒരു ചെറിയ കഷ്ണം 
കടുക് ഒരു ടീസ്പൂൺ 
ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂൺ 
കടല പരിപ്പ് ഒരു ടീസ്പൂൺ 
കറിവേപ്പില രണ്ടു തണ്ട് 
കായം പൊടിച്ചത് രണ്ടു നുള്ള്
ഉലുവ കാൽ  ടീസ്പൂൺ
ഉപ്പ് ആവിശ്യത്തിന് 
എണ്ണ ആവിശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി നല്ല ജീരകം അര ടീസ്പൂൺ ഇട്ടു പൊട്ടി തുടങ്ങിയാൽ പുളിയും പച്ചമുളകും ചേർക്കുക നന്നായി വഴറ്റിയ ശേഷം തേങ്ങാ കൊത്തു ചേർത്ത് മിക്സ് ചെയ്യുക.ശേഷം പുതിനയില ചേർത്ത് അപ്പോൾ തന്നെ തീ ഓഫ് ചെയ്യുക ആവിശ്യത്തിന് ഉപ്പ് ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക.
വീണ്ടും പാൻ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് കടുക് ഉലുവ ഉഴുന്ന് വേപ്പില കായപ്പൊടി ഇട്ടു താളിച്ചൊഴിക്കുക. 


സിംപിൾ കൂന്തൾ പേപ്പർ ഫ്രൈ Simple koonthal Pepper Fry



സിംപിൾ കൂന്തൾ പേപ്പർ ഫ്രൈ  Simple koonthal Pepper Fry 

ആവശ്യമുള്ള സാധനങ്ങൾ 

കൂന്തൾ അഞ്ചെണ്ണം വട്ടത്തിൽ അരിഞ്ഞെടുത്തത് 
മഞ്ഞൾപൊടി കാൽ ടീസ്പൂൺ 
കുരുമുളകുപൊടി ഒന്നര ടേബിൾസ്പൂൺ 
ഉപ്പ് ആവിശ്യത്തിന് 
വെളിച്ചെണ്ണ ആവിശ്യത്തിന് 
കറിവേപ്പില രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം 

കൂന്തൾ മഞ്ഞൾപൊടി ഉപ്പ് കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കുക.പാനിൽ എണ്ണ ചൂടാക്കി അതിലേക്കു കൂന്തളും വേപ്പിലയും ഇട്ടു കൊടുക്കുക.നന്നായി ഡ്രൈ ആയി വേവിച്ചെടുക്കുക.



Monday, October 23, 2017

ചിക്കൻ കറ്റലേറ്റ് chicken Cutlet

ചിക്കൻ കറ്റലേറ്റ് chicken Cutlet



ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ കാൽ കിലോ എല്ലില്ലാത്തത്
സവാള രണ്ടണ്ണം ചെറുതായി അരിഞ്ഞെടുത്തത് 
മല്ലിയില മൂന്നു തണ്ട് ചെറുതായി അരിഞ്ഞെടുത്തത് 
ഇഞ്ചി ഒരു കഷ്ണം ചതച്ചെടുത്തത് 
പച്ചമുളക് നാലെണ്ണം ചതച്ചെടുത്തത് 
വെളുത്തുള്ളി ഒരുണ്ട ചതച്ചെടുത്തത് 
ഉരുളക്കിഴങ്ങു രണ്ടെണ്ണം വേവിച്ചത് 
കുരുമുളകുപൊടി അര ടീസ്പൂൺ 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളകുപൊടി ഒരു ടീസ്പൂൺ 
ഗരം മസാല ഒരു ടീസ്പൂൺ 
ഉപ്പു ആവിശ്യത്തിന് 
ഓയിൽ വറുക്കുവാൻ ആവശ്യമായത്
മുട്ട ഒരെണ്ണം 
ബ്രെഡ് പൊടി ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം 

ചിക്കൻ ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചു പൊടിച്ചെടുക്കുക.പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം 
അതിലേക്കു സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല ചേർത്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് പൊടിച്ച ചിക്കനും മല്ലിയിലയും ചേർത്ത് നന്നായി വഴറ്റുക.ഒരു വലിയ ബൗളിൽ ഉരുളക്കിഴങ്ങു പൊടിച്ചതും ചിക്കൻറെ മിക്സും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക.ഇതു കറ്റലേറ്റ് രൂപത്തിലാക്കി ബീറ്റ് ചെയ്തു വച്ച  മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി വറുത്തെടുക്കുക.




ഗ്രീൻ പെപ്പർ ചിക്കൻ ഫ്രൈ Green Pepper Chicken Fry

ഗ്രീൻ പെപ്പർ ചിക്കൻ ഫ്രൈ  Green Pepper Chicken Fry 


ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ കാൽ കിലോ ചെറുതായി മുറിച്ചെടുത്ത് 
സവാള രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്.
വെളുത്തുള്ളി ഒരുണ്ട നീളത്തിൽ അരിഞ്ഞത് 
ഇഞ്ചി ഒരു കഷ്ണം നീളത്തിൽ അരിഞ്ഞത് 
പച്ചകുരുമുകളക്‌ നാലു തണ്ട് ചതച്ചെടുത്തത്
ഉപ്പു ആവിശ്യത്തിന് 
വെളിച്ചെണ്ണ ആവിശ്യത്തിന് 
കറിവേപ്പില മൂന്ന് തണ്ട് 
തക്കാളി ഒരെണ്ണം വലുത് നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 


പാനിൽ എണ്ണ ചൂടായ ശേഷം സവാള നന്നായി വഴറ്റി നിറം മാറിത്തുടങ്ങുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക പച്ചമണം മാറിയാൽ അതിലേക്കു മഞ്ഞൾ പൊടി ഗരം മസാല ചതച്ച പച്ച കുരുമുളക് വേപ്പില ചേർത്ത് നന്നായി വഴറ്റി തക്കാളിയും  ഉപ്പും ചേർക്കുക .തക്കാളി നന്നായി ഉടഞ്ഞാൽ ചിക്കൻ ചേർത്ത് മിക്സ് ചെയ്തു ചെറിയ തീയിൽ വേവിക്കുക.വെള്ളം വറ്റിച്ചു ഡ്രൈ ആക്കി എടുത്ത ചിക്കൻറെ മുളകിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് കൂടെ മിക്സ് ആക്കി വിളമ്പാവുന്നതാണ്.