Saturday, October 14, 2017

സ്‌പൈസി മിക്സ്ചർ Spicy Mixture

സ്‌പൈസി മിക്സ്ചർ Spicy Mixture

ആവശ്യമുള്ള സാധനങ്ങൾ

കടല പൊടി ഒരു കപ്പ് 
അരി പൊടി ഒരു ടേബിൾ സ്പൂൺ 
കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
വെളുത്തുള്ളി മൂന്നോ നാലോ അല്ലി തോല് കളയാതെ
കായം പൊടിച്ചത് കാൽ മുതൽ അര ടീസ്പൂൺ വരെ 
കപ്പലണ്ടി അര കപ്പ്
പൊട്ടു കടല അര കപ്പ് 
വറ്റൽ മുളക്  മൂന്നെണ്ണം 
കറിവേപ്പില നാലോ അഞ്ചോ തണ്ട് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 

പാകം ചെയ്യുന്ന വിധം 

കടലപ്പൊടി അരിപൊടി മഞ്ഞൾപൊടി കായപ്പൊടി ഉപ്പ് കാശ്മീരി മുളകുപൊടി മുളകുപൊടി ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു അതിൽനിന്നും കാൽ കപ്പ് മാറ്റിവച്ചതിനു ശേഷം  ആവിശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക.സേവാ നാഴിയിൽ ഇടിയപ്പത്തിനേക്കാൾ ചെറിയ ദ്വാരങ്ങളുള്ള അച്ചുപയോഗിച്ചു ചൂടായ എണ്ണയിലേക്ക് പ്രസ് ചെയ്യുക.മൊരിഞ്ഞതിനു ശേഷം കോരിയെടുത്തു ചൂടാറിയശേഷം കൈ കൊണ്ട് പൊടിക്കുക.
മാറ്റിവച്ച കാൽ കപ്പ് മിക്സ് ബൂന്തികൾ തയ്യാറാക്കുന്നതിനായി വെള്ളമൊഴിച്ചു കുറച്ചു ലൂസായ പരുവത്തിൽ കലക്കിയെടുത്തു ബൂന്തികൾ തയ്യാറാക്കുക (ബൂന്തി ലഡു പാകം ചെയ്യുന്ന രീതി നോക്കുക).
കപ്പലണ്ടി ,പൊട്ടുകടല ,വറ്റൽമുളക് വേപ്പില വെളുത്തുള്ളി തോലൊടെ ചതച്ചത് വറുത്തു കോരിയെടുക്കുക. 
എല്ലാം കൂടി ഒരുമിച്ചു വലിയ പാത്രത്തിലിട്ട് ആവിശ്യത്തിന് മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.മണം കുറവാണെന്നു തോന്നിയാൽ കുറച്ചു കായപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്.



ചേന മെഴുക്കുപുരട്ടി Chena (Yam) Mezhukupurati


ചേന മെഴുക്കുപുരട്ടി Chena (Yam) Mezhukupurati


ആവശ്യമുള്ള സാധനങ്ങൾ

ചേന ചെറുതായി അരിഞ്ഞത് ഒരു കപ്പ് 
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത് 
കറിവേപ്പില രണ്ടു തണ്ട്
ക്രഷ് ചില്ലി ഒരു ടേബിൾ സ്പൂൺ 
ഉപ്പു ആവിശ്യത്തിന് 
മഞ്ഞൾപൊടി കാൽ ടീസ്പൂൺ 
എണ്ണ ആവിശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

ചേന മഞ്ഞൾപൊടി ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് മുക്കാൽ വേവിൽ വേവിച്ചെടുക്കുക.
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി സവാള വേപ്പില നിറം മാറുന്നതുവരെ വഴറ്റി എടുക്കുക ശേഷം ക്രഷ് ചില്ലി ചേർത്ത് വഴറ്റി വേവിച്ച ചേനയും ചേർത്ത് ഒന്ന് മൊരിച്ചെടുക്കുക . 

ബെയ്‌സൻ ലഡു Besan Ladoo

ബെയ്‌സൻ ലഡു  Besan Ladoo

ആവശ്യമുള്ള സാധനങ്ങൾ

കടല പൊടി രണ്ടു കപ് 
പഞ്ചസാര ഒരു കപ്പ്
നെയ്യ് മുക്കാൽ കപ്പ്
കശുവണ്ടി ക്രഷ് ചെയ്തത് കാൽ കപ്പ് 
ഏലക്ക പൊടി അര ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം

ചൂടായ പാനിൽ നെയ്യൊഴിച്ചു അതിൽ കടലപ്പൊടി ഇട്ട് ചെറിയ തീയിൽ പച്ചമണവും നിറവും മാറുന്നത് വരെ ഇളക്കുക (ഏകദേശം 10 മിനിറ്റ്).ഇതിനെ പാത്രത്തിലേക്കു മാറ്റി ഏലക്കാ പൊടി കശുവണ്ടി പഞ്ചസാര പൊടിച്ചതും   ചേർത്ത് നന്നായി മിക്സ് ചെയ്തു കൈ കൊണ്ട് ഉരുട്ടിയെടുക്കാൻ പാകമാകുമ്പോൾ ചെറിയ ഉരുളകളാക്കി എടുക്കുക 


Thursday, October 12, 2017

പൊട്ടുകടല ചട്ട്ണി Roasted Gram Chutney

പൊട്ടുകടല  ചട്ട്ണി Roasted Gram Chutney

ആവശ്യമുള്ള സാധനങ്ങൾ 

പൊട്ടുകടല നാലു ടേബിൾസ്പൂൺ 
ഉഴുന്ന് പരിപ്പ് ഒരു ടേബിൾസ്പൂൺ 
ഉലുവ ഒരു നുള്ള്
കറിവേപ്പില രണ്ടു തണ്ട്
ചുവന്നുള്ളി മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത് ആറു ടേബിൾസ്പൂൺ 
പുളി ഒരു കഷ്ണം അല്ലെങ്കിൽ
തൈര് പുളി അനുസരിച്ച്
വറ്റൽ മുളക് എട്ടെണ്ണം 
കടുക് ഒരു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
നല്ലെണ്ണ ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

പാനിൽ ഒരു സ്പൂൺ എന്ന ഒഴിച്ച് പൊട്ടുകടല ഇട്ടു ഒന്ന് വറുത്തെടുക്കുക നിറം മാറിത്തുടങ്ങിയാൽ ഉഴുന്നും ഉലുവയും ചേർക്കുക.നന്നായി മിക്സ് ചെയ്തു നിറം മാറിത്തുടങ്ങിയാൽ ചുവന്നുള്ളി വറ്റൽ മുളക് (ആവശ്യത്തിന് ) , വേപ്പില പുളി ചേർത്ത് ഒന്നുകൂടെ നന്നായി  വഴറ്റി അതിലേക്കു തേങ്ങ ചേർത്ത് ഒരുമിനിറ്റു വഴറ്റുക. ചൂടാറിയതിനുശേഷം മിക്സിയിലിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ലൂസായ രൂപത്തിൽ അരച്ച് എടുക്കുക.
പാനിൽ എണ്ണയൊഴിച്ചു ചൂടാക്കി കടുക് വറ്റൽമുളക് വേപ്പില താളിച്ചു ഒഴിയ്ക്കുക.

പുളി അവൽ Tamarind Aval

പുളി അവൽ Tamarind Aval 

ആവശ്യമുള്ള സാധനങ്ങൾ 

വെള്ള അവൽ ഒരു കപ്പ്
പുളി ഒരുണ്ട
കടുക് ഒരു ടീസ്പൂൺ 
ഉഴുന്ന് പരിപ്പ് ഒരു ടേബിൾ സ്പൂൺ 
കടല പരിപ്പ് ഒരു ടേബിൾ സ്പൂൺ 
കപ്പലണ്ടി ഒരു ടേബിൾ സ്പൂൺ 
കായം പൊടിച്ചത് രണ്ടു നുള്ള്
വെളുത്ത എള്ള് ഒരു ടേബിൾ സ്പൂൺ 
ഉലുവ രണ്ടു നുള്ള്
കറിവേപ്പില രണ്ടു തണ്ട്
വറ്റൽ മുളക് മൂന്നെണ്ണം 
ഉപ്പു ആവശ്യത്തിന് 
മഞ്ഞൾപൊടി കാൽ ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

പുളി വെള്ളത്തിലിട്ടു കുതിരാൻ വയ്ക്കുക.അവൽ വെള്ളമൊഴിച്ചു നല്ലവണ്ണം കഴുകി വെള്ളം വാരാൻ വക്കുക.എള്ളും ഉലുവയും ഡ്രൈ റോസ്‌റ് ചെയ്തു മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.

പാനിൽ എണ്ണചൂടായി  കടുക് ഇട്ടു പൊട്ടിയതുശേഷം കടല പരിപ്പ് ഉഴുന്ന് പരിപ്പ് കപ്പലണ്ടി വറ്റൽ മുളക് വേപ്പില ചേർത്ത് നന്നായി വഴറ്റിയശേഷം കായം പൊടിച്ചത് മഞ്ഞൾ പൊടി പുളിപിഴിഞ്ഞ വെള്ളം എന്നിവ ഒഴിച്ച് മിക്സ് ആക്കി സിമ്മിൽ തിളപ്പിക്കുക കുറുകിവന്നു തുടങ്ങുമ്പോൾ അതിലേക്കു എള്ളുപൊടി ചേർത്ത് മിക്സ് ചെയ്തു ഊറ്റി വച്ച അവിൽ ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക.

എഗ്ഗ് ബുർജി റോൾ Egg Burji Roll


എഗ്ഗ് ബുർജി റോൾ Egg Burji Roll


ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി അര കപ്പ്
ഉപ്പു ആവശ്യത്തിന് 
മുട്ട ഒരെണ്ണം 
സവാള ഒരെണ്ണം ചെറുതായി അറിഞ്ഞത് 
തക്കാളി ഒരെണ്ണം ചെറുതായി അറിഞ്ഞത് 
പച്ചമുളക് രണ്ടെണ്ണം  ചെറുതായി അറിഞ്ഞത് 
ചിക്കൻ മസാല അര ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മല്ലിയില രണ്ടു തണ്ടു ചെറുതായി അറിഞ്ഞത് 

തയ്യാറാക്കുന്ന വിധം 

ഗോതമ്പു പൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി മൃദുവായി കുഴച്ചെടുക്കുക.

പാനിൽ ഒായിൽ ഒഴിച്ച് ചൂടായതിനു ശേഷം തക്കാളി ഇട്ടു വഴറ്റി ഉടച്ചെടുക്കുക ശേഷം സവാള പച്ചമുളക് ഇട്ടു നന്നായി വഴറ്റുക അതിലേക്കു ആവശ്യത്തിന് ഉപ്പു മഞ്ഞൾപൊടി ചിക്കൻ മസാല മല്ലിയില 
ചേർത്ത് വീണ്ടും വഴറ്റുക.മുട്ട വെട്ടി ഒഴിച്ച് നല്ലപോലെ ചിക്കി എടുക്കുക.

കുഴച്ചു വച്ച മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്തു എണ്ണ തടവി പരത്തി ഉള്ളിൽ മുട്ടയുടെ മിക്സ് വച്ച് റോൾ ചെയ്തു വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.

Wednesday, October 11, 2017

വെജിറ്റബിൾ കറി Vegetable Curry

വെജിറ്റബിൾ  കറി Vegetable Curry


ആവശ്യമുള്ള സാധനങ്ങൾ 

എലമംഗലം രണ്ടെണ്ണം( വഴനയില)
നല്ല ജീരകം ഒരു ടീസ്പൂൺ 
സവാള ഒരെണ്ണം പകുതി നീളത്തിലും പകുതി ചതുരാകൃതിയിലും അരിഞ്ഞത് 
കാരറ്റ് ചെറുതായി അരിഞ്ഞത് കാൽ കപ്പ് 
ഉരുളക്കിഴങ്ങു ചെറുതായി അരിഞ്ഞത് കാൽ കപ്പ് 
ഗ്രീൻ പീസ് കാൽ കപ്പ് 
ബേബി കോൺ ചെറുതായി അരിഞ്ഞത് കാൽ കപ്പ് 
കോളിഫ്ലവർ ചെറുതായി അരിഞ്ഞത് കാൽ കപ്പ് 
മഷ്‌റൂം ചെറുതായി അരിഞ്ഞത് കാൽ കപ്പ് 
തക്കാളി ഒരു കപ്പു പ്യുരി ആക്കിയത് 
ഇഞ്ചി ഒരു കഷ്ണം ചതച്ചെടുത്ത്
വെളുത്തുള്ളി നാലെണ്ണം ചതച്ചെടുത്ത്
പച്ചമുളക് മൂന്നെണ്ണം ചതച്ചെടുത്ത്
മഞ്ഞൾപൊടി ഒരു ടീസ്പൂൺ 
മുളകുപൊടി ഒരു ടേബിൾ സ്പൂൺ 
മല്ലിപൊടി ഒരു ടേബിൾ സ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
കസ്തൂരിമേത്തി ഒരു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ബട്ടർ ഒരു ടേബിൾസ്പൂൺ 
കുക്കിങ് ക്രീം ഒരു ടേബിൾ സ്പൂൺ 
തൈര് ഒരു ടേബിൾ സ്പൂൺ 
മല്ലിയില ചെറുതായി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ 
പുതിനയില ചെറുതായി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ 
ഒരു ചെറു നാരങ്ങയുടെ പകുതി 
ഓയിൽ ആവശ്യമായത് 

തയ്യാറാകുന്ന വിധം 

പാനിൽ എണ്ണ ചൂടായതിനു ശേഷം എലമംഗലം നല്ല ജീരകം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി സവാള നീളത്തിലരിഞ്ഞതും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക.അതിലേക്കു തക്കാളി പ്യുരി ഒഴിക്കുക മഞ്ഞൾപൊടി മുളകുപൊടി മല്ലിപൊടി ഗരം മസാല ചേർത്തു് നന്നായി 
തക്കാളിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക.പാനിൽ നിന്നും വിട്ടുവരുന്ന പാകമാകുമ്പോൾ ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയുക.ഇതിലേക്ക് എല്ലാ പച്ചക്കറികളും ചേർക്കുക.ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വിച്ചെടുക്കുക.പച്ചക്കറിയെല്ലാം വെന്തു കഴിഞ്ഞാൽ അതിലേക്കു ക്രീമും തൈരും ചേർത്ത മിക്സ് ചേർക്കുക മല്ലിയില പുതിനയില നാരങ്ങാ നീര് ചേർത്ത് നന്നായി യോജിപ്പിക്കുക. നന്നായി ചേർന്ന് കഴിഞ്ഞാൽ അതിലേക്കു കസ്തൂരി മേത്തി ചേർത്ത് തീ ഓഫ് ചെയ്യാവുന്നതാണ്.

Tuesday, October 10, 2017

വെജിറ്റബിൾ കറ്റലേറ്റ് Vegetable Cutlet

വെജിറ്റബിൾ  കറ്റലേറ്റ് Vegetable Cutlet 

ആവശ്യമുള്ള സാധനങ്ങൾ 

ഉരുളകിഴങ്ങ് രണ്ടെണ്ണം വേവിച്ചെടുത്ത്
ഗ്രീൻപീസ് കാൽ കപ്പ് വേവിച്ചെടുത്ത്
ബീൻസ് കാൽ കപ്പ് ചെറുതായി അരിഞ്ഞെടുത്തത് 
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് കാൽ കപ്പ് 
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് കാൽ കപ്പ് 
ഉപ്പ് ആവശ്യത്തിന് 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞെടുത്തത് 
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞെടുത്തത് 
വെളുത്തുള്ളി നാലു അല്ലി ചെറുതായി അരിഞ്ഞെടുത്തത് 
പച്ചമുളക് രണ്ടണ്ണം വട്ടത്തിൽ  അരിഞ്ഞെടുത്തത് 
മല്ലിയില രണ്ടു തണ്ട് ചെറുതായി അരിഞ്ഞെടുത്തത് 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി അര ടീസ്പൂൺ 
കുരുമുളകുപൊടി അര ടീസ്പൂൺ 
മല്ലിപൊടി കാൽ ടീസ്പൂൺ 
ഗരം മസാല കാൽ ടീസ്പൂൺ 
എണ്ണ വറുക്കുവാൻ ആവശ്യമായത് 
കോൺ ഫ്ലോർ അര കപ്പ് 
ബ്രെഡ് പൊടി ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടായശേഷം അതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിലേക്കു ഉരുളക്കിഴങ്ങോഴികെ ബാക്കിയുള്ള എല്ലാ പച്ചക്കറികളും ചേർത്ത് യോജിപ്പിക്കുക.അതിലേക്കു മഞ്ഞൾപൊടി കുരുമുളകുപൊടി മുളകുപൊടി  ഗരംമസാല ആവശ്യത്തിന് ഉപ്പ് മല്ലിയില ചേർത്ത് നന്നായി വഴറ്റിയെടുക്കുക.ഒരു ബൗളിൽ സ്മാഷ് ചെയ്ത പൊട്ടറ്റോ എടുത്തു ഈ മിക്സ് അതിലേക്കു ചേർത്ത് കൈ കൊണ്ട് നന്നായി ചേർത്ത് എടുക്കുക.
കോൺഫ്‌ളോറിൽ കുറച്ചു വെള്ളം ഒഴിച്ച് ലൂസാക്കി കലക്കി എടുത്തു ഇഷ്ടമുള്ള രൂപത്തിലാക്കിയ ഉരുളകൾ അതിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക.

ഇടിയപ്പം ബിരിയാണി Ediyappam Biriyani

ഇടിയപ്പം  ബിരിയാണി Ediyappam Biriyani 

ആവശ്യമുള്ള സാധനങ്ങൾ 

ഇടിയപ്പം നാലെണ്ണം 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞെടുത്തത് 
പച്ചമുളക് മൂന്നെണ്ണം ചെറുതായി അരിഞ്ഞെടുത്തത്
വെളുത്തുള്ളി നാലെണ്ണം ചെറുതായി അരിഞ്ഞെടുത്തത്
ഇഞ്ചി ഒരുകഷ്ണം ചെറുതായി അരിഞ്ഞെടുത്തത്
കറിവേപ്പില ഒരു തണ്ട്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി അര ടീസ്പൂൺ
മല്ലിപൊടി അര ടീസ്പൂൺ

ഗരം മസാല കാൽ ടീസ്പൂൺ 
തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞെടുത്തത്
ഉപ്പ് ആവശ്യത്തിന് 
ഓയിൽ ആവശ്യത്തിന് 
മുട്ട ഒരെണ്ണം
( വേണമെങ്കിൽ ചെമ്മീനോ ചിക്കാനോ ചേർക്കാവുന്നതാണ് )


പാകം ചെയ്യുന്ന വിധം 

പാനിൽ എണ്ണ ചൂടായ ശേഷം അതിലേക്കു സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി വേപ്പില ചേർത്ത് നന്നായി വഴറ്റുക.മഞ്ഞൾപൊടി മുളകുപൊടി മലലിപ്പൊടി ഗരം മസാല ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു തക്കാളി ഇടുക, തക്കാളി വെന്തു ഉടഞ്ഞ ശേഷം മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി പൊടി പൊടി ആക്കി എടുത്ത്  ഇതിലേക്ക് കൈകൊണ്ടു പൊടിച്ച ഇടിയപ്പം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.



പൊട്ടറ്റോ ചീസ് സാൻഡ്വിച് Potato Cheese Sandwich

പൊട്ടറ്റോ  ചീസ്  സാൻഡ്വിച്  Potato Cheese Sandwich

ആവശ്യമുള്ള സാധനങ്ങൾ 

ബ്രഡ് നാലു സ്ലൈസ് 
ഉരുളക്കിഴങ്ങു ഒരെണ്ണം വേവിച്ചത് 
ഗ്രീൻ പീസ് കാൽ കപ്പ് വേവിച്ചത് 
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞെടുത്തത് 
പച്ചമുളക് രണ്ടണ്ണം ചെറുതായി അരിഞ്ഞെടുത്തത്
ഉപ്പ് ആവശ്യത്തിന് 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
ചാറ്റ് മസാല ഒരു ടീസ്പൂൺ 
ഗരം മസാല കാൽ ടീസ്പൂൺ 
മല്ലിയില രണ്ടു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞെടുത്തത്
ബട്ടർ ഒരു ടേബിൾസ്പൂൺ
ചീസ് രണ്ടു സ്ലൈസ് 

പാകം ചെയ്യുന്ന വിധം 


ബ്രെഡിന്റെ നാലുഭാഗവും മുറിച്ചു വക്കുക.ഒരു ബൗളിൽ ഉരുളക്കിഴങ്ങു ഉടച്ചു ചേർക്കുക ഇതിലേക്ക് സവാള പച്ചമുളക് ഗ്രീൻ പീസ് ഉപ്പ് മഞ്ഞൾപൊടി ഗരം മസാല ചാറ്റ് മസാല  മല്ലിയിലയും ചേർത്തു നന്നായി മിക്സ് ചെയ്യുക.ബ്രെഡിന്റെ ഒരുവശം 
ഇതു പുരട്ടുക അതിനുമുകളിൽ ഒരു ചീസ് സ്‌ലൈസും അതിനുമുകളിൽ ഒരു ബ്രെഡ് സ്ലൈസ് വച്ച് ബ്രെഡ് സ്ലൈസിന്റെ പുറത്തു ബട്ടർ പുരട്ടി ടോസ്റ് ചെയ്തെടുക്കുക 


Monday, October 09, 2017

ചുവന്നുള്ളി സാമ്പാർ Ulli Sambar


ചുവന്നുള്ളി സാമ്പാർ Ulli Sambar

ആവശ്യമുള്ള സാധനങ്ങൾ 

ചെറിയ ഉള്ളി ഇരുപതു മുതൽ ഇരുപത്തിയഞ്ചു എണ്ണം വരെ 
 പരിപ്പ് കാൽ കപ്പ് 
തക്കാളി ഒരെണ്ണം നീളത്തിലരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം നെടുകെ കീറിയത് 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ തളിക്കാൻ ആവശ്യമായത് 
ഉലുവ കാൽ ടീസ്പൂൺ 
കയം ഒരു ചെറിയ കഷ്ണം 
മുളകുപൊടി ഒരു ടീസ്പൂൺ 
മഞ്ഞൾപൊടി അര ടീസ്പൂൺ 
മല്ലിപൊടി രണ്ടര ടേബിൾസ്പൂൺ 
മല്ലിയില രണ്ടു തണ്ടു ചെറുതാക്കി അരിഞ്ഞത്
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് മൂന്നെണ്ണം 
വേപ്പില രണ്ടു തണ്ട് 
പുളി ഒരു ചെറിയ ഉണ്ട 

തയ്യാറാകുന്ന വിധം 

ചെറിയഉള്ളി പരിപ്പ് തക്കാളി വേവിച്ചതിലേക്കു പുളിപിഴിഞ്ഞ വെള്ളം ഉപ്പ് ചേർത്തുകൊടുക്കുക . 

പാനിൽ ഒരു സ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി ഉലുവയും കായവും വറുത്തു കോരുക .അതേ പാനിൽ മുളകുപൊടി മഞ്ഞപ്പൊടി മല്ലിപൊടി ചേർത്ത് ഒന്ന് റോസ്‌റ് ചെയ്തെടുക്കുക. ഇതും കായം ഉലുവ വറുത്തതും മിക്സിയിൽ കുറച്ചു വെള്ളം ഒഴിച്ച് അരച്ച് കുഴമ്പു രൂപത്തിലാക്കുക.അരപ്പ് വേവിച്ചു വച്ച പച്ചക്കറിയിലേക്കു ചേർക്കുക നന്നായി തിളച്ചതിനു ശേഷം മല്ലിയിലയും കടുക് വറ്റൽമുളക് വേപ്പില ഇട്ടു താളിച്ചൊഴിക്കുക.


മോധക് Modak

മോധക് Modak 


ആവശ്യമായ സാധനങ്ങൾ

അരിപ്പൊടി ഒരു കപ്പ്
വെള്ളം ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരവിയത് അര മുറി
പഞ്ചസാര മൂന്ന് നാല് ടേബിൾസ്പൂൺ
ഏലക്ക പൊടിച്ചത് കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് ഇട്ട് അരിപ്പൊടി അതിൽ ചേർത്ത് നന്നായി മിക്സ് ചെയ്തു


അഞ്ചു മിനിറ്റ് മൂടി വയ്ക്കുക. തേങ്ങ ചിരവിയത് പഞ്ചസാരയും കൂടി ഒരു പാനിൽ റോസ്റ്റ് ചെയ്തെടുക്കുക. പഞ്ചസാര നല്ലപോലെ ഉരുകി തുടങ്ങിയാൽ അതിലേക്ക് ഏലക്കായ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.   അതിനുശേഷം മാവ് ചെറിയ ഉരുളകളാക്കി   എടുത്ത് കയ്യിൽ വെച്ച്     കനംകുറച്ച് പരത്തി പിന്നെ ഓരോ സ്പൂൺ മിക്സ് വെച്ചതിനുശേഷം ചിത്രത്തിൽ കാണുന്ന രീതിയിൽ ഉണ്ടാക്കി സ്റ്റീം  ചെയ്തെടുക്കുക.


കായ & മുളക് ബജജി Kaya Mulaku Bajji

കായ & മുളക് ബജജി Kaya Mulaku Bajji



ആവശ്യമുള്ള സാധനങ്ങൾ

കടലപ്പൊടി ഒരു കപ്പ്
അരിപ്പൊടി ഒന്നര ടേബിൾസ്പൂൺ
കായപ്പൊടി കാൽടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപൊടി രണ്ടു നുള്ള്
എണ്ണ വറുത്തെടുക്കുവാൻ ആവശ്യമായത്

പാകം ചെയ്യുന്ന വിധം

കടലപൊടി  അരിപൊടി  മുളക്പൊടി മഞ്ഞൾപ്പൊടി  കായപൊടി  ഉപ്പ് എന്നിവ
നന്നായി മിക്സ് ചെയ്ത് എടുത്ത്
ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല കട്ടികൂടിയ മാവായി കലക്കിയെടുക്കുക. വണ്ണമുള്ള നേന്ത്രക്കായ കനം കുറച്ച് കട്ട് ചെയ്യുക. പച്ചമുളക് നെടുകെ മുറിച്ചെടുക്കുക. അതിനുശേഷം ഈ മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.


ടൊമാറ്റോ ഉപ്മാ Tomato Upma


ടൊമാറ്റോ ഉപ്മാ Tomato Upma


ആവശ്യമുള്ള സാധനങ്ങൾ

റവ ഒരു കപ്പ്
വെള്ളം 3 കപ്പ്
തക്കാളി 2 കപ്പ്
കടുക് കാൽ ടീസ്പൂൺ
നല്ല ജീരകം കാൽ ടീസ്പൂൺ
കടല പരിപ്പ് ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ
കശുവണ്ടി പരിപ്പ് 5 എണ്ണം
കായം പൊടിച്ചത് ഒരു നുള്ള്
പച്ചമുളക് 2 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞൾപ്പൊടി ഒരു നുള്ള്
ലെമൺ ജ്യൂസ് ഒരു ടേബിൾ സ്പൂൺ
കറിവേപ്പില 2 തണ്ട്
ഇഞ്ചി ഒരു കഷണം ചെറുതായി അരിഞ്ഞത്
സവാള ഒരു ചെറുത് നീളത്തിൽ അരിഞ്ഞത്
നെയ്യ് ഒരു ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം 
പാത്രത്തിൽ എണ്ണ ചൂടായതിനു ശേഷം അതിലേക്കു കടുക് നല്ല 
ജീരകം കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് കശുവണ്ടി ഇവ ചേർത്ത് നന്നായി വഴറ്റി  ഇഞ്ചി പച്ചമുളക് സവാള ചേർക്കുക നന്നായി ഒന്നു കൂടി വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി കറിവേപ്പില തക്കാളി എന്നിവ ചേർക്കുക  തക്കാളി നന്നായി ഉടഞ്ഞു വരുമ്പോൾ അതിലേക്ക് കായം പൊടിച്ചതും ലെമൺ ജ്യൂസ് ഒഴിച്ചുകൊടുക്കുക. വെള്ളവും ചേർക്കുക. വെള്ളം തിളച്ചുവരുമ്പോൾ റവ ഇട്ട് ഇളക്കി കൊടുക്കുക. നന്നായി മിക്സ് ചെയ്തു അടച്ചു വെച്ച് തീ നല്ലവണ്ണം കുറച്ചു വയ്ക്കുക.
അഞ്ചു മിനിറ്റിനുശേഷം തീ ഓഫ്  ചെയ്ത് ഒരു സ്പൂൺ നെയ്യൊഴിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കുക.


Friday, October 06, 2017

അരിമുറുക്ക് Ari Murukku

അരിമുറുക്ക് Ari Murukku


ആവശ്യമുള്ള സാധനങ്ങൾ

അരിപ്പൊടി ഒരു കപ്പ്
ഉഴുന്ന്           രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി          ഒരു ടീസ്പൂൺ
കായപ്പൊടി          കാൽ ടീസ്പൂൺ
ഓയിൽ        രണ്ട് ടേബിൾ സ്പൂൺ
കറുത്ത എള്ള്        അര ടീസ്പൂൺ
നല്ല ജീരകം              അര ടീസ്പൂൺ
കറുത്ത എള്ള്        അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വറുക്കാൻ ആശ്യമുള്ള ഒായിൽ 
പാകം ചെയ്യുന്ന വിധം

ഉഴുന്ന് ഡ്രൈ റോസ്റ്റ് ചെയ്തു മിക്സിയിൽ പൊടിച്ചുവയ്ക്കുക അരിപ്പൊടി ഉഴുന്ന് പൊടി മുളകുപൊടി കായപ്പൊടി കറുത്ത എള്ള് നല്ല ജീരകം ആവശ്യത്തിന് ഉപ്പ് ചേർത്ത് കുഴച്ചെടുക്കുക അച്ചിൽ ഇടുമ്പോൾ പൊട്ടിപ്പൊട്ടി വീഴാൻ പാടില്ല. ഇടിയപ്പം ഉണ്ടാക്കുന്ന പ്രസിൽ സ്റ്റാർ ഷേപ്പിലുള്ള അച്ച് ഇട്ടു പൊട്ടി വീഴാത്ത രീതിയിൽ ഒരു പ്ലേറ്റിന്റെ പിൻഭാഗത്ത് ചുറ്റി എടുക്കേണ്ടതാണ് വശങ്ങളിൽ ഒന്ന് അമർത്തി കൊടുത്താൽ കൂടിയിരിക്കുന്നതാണ്. അല്ലെങ്കിൽ വറുക്കുന്ന സമയത്ത് വേറിട്ട് നിൽക്കും. ചുറ്റി കഴിഞ്ഞ് ഇത് ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക.



ഉഴുന്നുവട Uzhunnu Vada

ഉഴുന്നുവട Uzhunnu Vada


ആവശ്യമുള്ള സാധനങ്ങൾ

ഉഴുന്ന്    ഒരു കപ്പ്
സവാള  ഒരെണ്ണം,പച്ചമുളക്   മൂന്നെണ്ണം ,കറിവേപ്പില  ഒരു തണ്ട്, ഇഞ്ചി  ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
കുരുമുളക്   ഒരു ടേബിൾസ്പൂൺ ചതച്ചെടുത്തത്
അരിപ്പൊടി   ഒരു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ വറുക്കാനാവശ്യമായത്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് ആറു മണിക്കൂർ കുതിർക്കാൻ വയ്ക്കുക അൽപം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിലേക്ക് ഒരു  സവാള പച്ചമുളക് ഇഞ്ചി വേപ്പില കുരുമുളക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക.

ഒരു മണിക്കൂറിനുശേഷം ഇതിലേയ്ക്ക് അരി പൊടി ചേർക്കുക. വെള്ളം കൂടുതലാണെന്ന്  തോന്നുകയാണെങ്കിൽ അരിപ്പൊടി ചേർത്ത് കൊടുക്കുക. വറുത്തെടുക്കാൻ വച്ച ചൂടായ എണ്ണയിൽ നിന്ന് ഒന്നര സ്പൂൺ എടുത്ത് മാവിൽ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. കൈ വെള്ളത്തിൽ മുക്കിയതിനുശേഷം ഓരോ ഉരുളയെടുത്ത് തള്ളവിരൽ കൊണ്ട് നടുവിൽ ഹോൾ ഉണ്ടാക്കി എണ്ണയിലിട്ട് മൊരിയുന്ന  വരെ വറുത്തെടുക്കുക. ഓരോ തവണ മാവ് എടുക്കുമ്പോഴും  കൈ നനയ്ക്കേണ്ടതാണ്





Wednesday, October 04, 2017

ക്രീം ചീസ് ഫ്രഞ്ച് ടോസ്സ്റ്റ് റോൾ Cream Cheese French Toast Roll

ക്രീം ചീസ് ഫ്രഞ്ച് ടോസ്സ്റ്റ് റോൾ Cream Cheese French Toast Roll



ആവശ്യമുള്ള സാധനങ്ങൾ

രണ്ടു സ്ലൈസ് ബ്രഡ്ഡ്
ക്രീം ചീസ് രണ്ട് ടേബിൾസ്പൂൺ
മുട്ട ഒരെണ്ണം
പൊടിച്ച പഞ്ചസാര ഒരു ടേബിൾസ്പൂൺ
പഞ്ചസാര ഒരു ടേബിൾസ്പൂൺ
നെയ്യ് ഒരു ടേബിൾസ്പൂൺ
സ്ട്രോബറി ഒരെണ്ണം അല്ലെങ്കിൽ മധുരമുള്ള ഏതു പഴവർഗങ്ങളും ഉപയോഗിക്കാം

പാകം ചെയ്യുന്ന വിധം

മുട്ടയും പഞ്ചസാരയും ചേർത്ത മിശ്രിതം തയ്യാറാക്കി വയ്ക്കുക.

ബ്രഡിന്റെ നാലു ഭാഗങ്ങളും കട്ട് ചെയ്തു ചപ്പാത്തി കോൽ ഉപയോഗിച്ച് ബ്രഡിനെ നീളത്തിൽ പരത്തുക ഒരു സ്ലൈസിൽ ഒരു ടേബിൾസ്പൂൺ ക്രീം ചീസ് തേക്കുക അതിനുമുകളിൽ  കനംകുറച്ച് അരിഞ്ഞ സ്ട്രോബെറി പരത്തി വയ്ക്കുക. എന്നിട്ട് റോൾ ചെയ്ത് എടുക്കുക.ചൂടായ പാനിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഇടുക. റോൾ ചെയ്ത രണ്ട് മുട്ടയുടെ മിശ്രിതത്തിൽ മുക്കി പാനിലേക് ഇട്ടു രണ്ടുഭാഗവും  ടോസ്റ്റ്  ചെയ്ത് എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിനു മുകളിൽ പൊടിച്ച പഞ്ചസാര വിതറുക. 

പുളിശ്ശേരി Pulissery

പുളിശ്ശേരി Pulissery



ആവശ്യമുള്ള സാധനങ്ങൾ

കുമ്പളങ്ങ അല്ലെങ്കിൽ വെള്ളരിക്ക ഒരു കപ്പ് ചെറുതായി അരിഞ്ഞത്
തൈര്             രണ്ട് കപ്പ്
പച്ചമുളക്      നാലെണ്ണം
മഞ്ഞൾപൊടി     കാൽ ടീസ്പൂൺ
കടുക്                    അര ടീസ്പൂൺ
ഉലുവ           കാൽ ടീസ്പൂൺ
വറ്റൽമുളക്       രണ്ടെണ്ണം
കറിവേപ്പില       രണ്ട് തണ്ട്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ താളിക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

വെള്ളരിക്ക അല്ലെങ്കിൽ കുമ്പളങ്ങ പച്ചമുളക് മഞ്ഞൾപൊടി ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.തൈര് കാൽ കപ്പ് വെള്ളമൊഴിച്ച് നന്നായി ഉടച്ചു കട്ടയില്ലാതെ എടുക്കുക അതിനുശേഷം വേവിച്ചു വെച്ച തിലേക്ക്  ഒഴിക്കുക നന്നായി ഇളക്കി യോജിപ്പിക്കുക.ഒന്നു ചൂടായതിനു ശേഷം തിളയ്ക്കുന്നതിനു മുമ്പായി വാങ്ങിവയ്ക്കുക.
മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് വറ്റൽമുളക് ഉലുവ വേപ്പില ചേർത്ത് താളി ക്കുക.


ഇഡലി ഉപ്മാ Idli Upma

ഇഡലി ഉപ്മാ Idli Upma


ആവശ്യമുള്ള സാധനങ്ങൾ

ഇഡ്ഡലി                        നാലെണ്ണം പൊടിച്ചെടുത്തത്
സവാള        ഒരെണ്ണം ചെറുതാക്കി അറിഞ്ഞത്
ഇഞ്ചി ഒരു കഷണം ചെറുതായി അരിഞ്ഞത്
പച്ചമുളക്    2 എണ്ണം ചെറുതായി അരിഞ്ഞത്
വേപ്പില                       ഒരു തണ്ട്
കടുക്                     ഒരു ടി സ്പൂൺ
വറ്റൽമുളക്               രണ്ടെണ്ണം
കടലപ്പരിപ്പ്  ഒരു ടേബിൾസ്പൂൺ
ഉഴുന്ന്          ഒരു ടേബിൾസ്പൂൺ
കായപ്പൊടി        കാൽടീസ്പൂൺ
ഉപ്പ്                        ഒരു നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചൂടായ എണ്ണയിലേക്ക് കടുക് വറ്റൽമുളക് കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് കറിവേപ്പില ഇട്ട് വഴറ്റിയെടുക്കുക ഇതിലേക്ക് ഇഞ്ചി പച്ചമുളക് സവാള ഇട്ട് നന്നായി വഴറ്റുക. ഇതിൽ കായപ്പൊടിയും പൊടിച്ച് ഇഡ്ഡ്‌ലിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ചെറിയ തീയിൽ 5 മിനിറ്റ് മൂടി വച്ച് വേവിക്കുക.


Tuesday, October 03, 2017

സ്വീറ്റ് ബനാന സാൻഡ്വിച് Sweet Banana Sandwich

സ്വീറ്റ് ബനാന സാൻഡ്വിച് Sweet Banana Sandwich


ആവശ്യമുള്ള സാധനങ്ങൾ

ബ്രെഡ് രണ്ടു സ്ലൈസ്
ക്രീം ചീസ് അല്ലെങ്കിൽ നുട്ടെല രണ്ട് ടേബിൾസ്പൂൺ
നേന്ത്രപ്പഴം അല്ലെങ്കിൽ റോബസ്റ്റ ഒരെണ്ണത്തിന്റെ പകുതി
ബട്ടർ ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ബെഡിന്റെ നാലുഭാഗവും കട്ട് ചെയ്യുക രണ്ടു ബ്രെഡ്ഡിന്റെ ഒരു ഭാഗത്ത് ക്രീം ചീസ് തേക്കുക. കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ പഴം ഇതിനു മുകളിൽ നിരത്തി വയ്ക്കുക നാടൻ നേന്ത്രപ്പഴം ആണെങ്കിൽ വയ്ക്കുന്നതും മുമ്പായി ചൂടായ പാനിൽ ബട്ടറും ഷുഗറും നേന്ത്രപ്പഴവും ഒന്നു ചൂടാക്കി എടുക്കണം. ബാക്കിയുള്ള രണ്ടു ബ്രെഡ്ഡിന്റെ ഒരു ഭാഗത്ത് ബട്ടർ തേക്കുക. അതിനുശേഷം പാനിൽ ചെറിയ ചൂടിൽ റോസ്റ്റ് ചെയ്തെടുക്കുക.